Browsing: History

ജെയിംസ് അഗസ്റ്റിന്‍ രാജാക്കന്മാരുടെ രാജാവേ..നിന്റെ രാജ്യം വരേണമെ..നേതാക്കന്മാരുടെ നേതാവേനിന്റെ നന്മ നിറയണമെ..കാലിത്തൊഴുത്തിലും കാനായിലുംകടലലയിലും…

മലയാള ക്രിസ്തീയഭക്തിഗാനചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ അനുതാപസങ്കീര്‍ത്തന ഗാനമാണിത്. നാല്‍പ്പതു വര്‍ഷത്തിലധികമായി ഈ ഗാനം നാം ആലപിക്കുന്നു. കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിനു തുടക്കം കുറിച്ച മഞ്ഞുമ്മല്‍ കര്‍മ്മലീത്താ വൈദികരുടെ പോപ്പുലര്‍ മിഷന്‍ ധ്യാനങ്ങളിലും ബൈബിള്‍ കണ്‍വെന്‍ഷനുകളിലും പതിനായിരങ്ങളെ കുമ്പസാരത്തിനൊരു ക്കിയ ഗാനമാണിത്.

ജെയിംസ് അഗസ്റ്റിൻ കര്‍ത്താവേ കനിയണമേമിശിഹായേ കനിയണമേകര്‍ത്താവേ ഞങ്ങളണയ്ക്കുംപ്രാര്‍ഥന സദയം കേള്‍ക്കണമേ സ്വര്‍ഗപിതാവാം സകലേശാദിവ്യാനുഗ്രഹമേകണമേനരരക്ഷകനാം…

2025 മെയ് രണ്ടാം തിയതി രാവിലെ 8.30നു വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പയുടെ അനുസ്മരണ ദിവ്യബലിയില്‍ ആലപിക്കപ്പെട്ട മലയാളഗാനത്തിന്‍റെ സൃഷ്ടാവ് എറണാകുളത്തുകാരനാണെന്നത് എല്ലാ കേരളീയര്‍ക്കും അഭിമാനിക്കാവുന്ന കാര്യമാണ്. ലോകത്തിലെ ഒരു കൊച്ചു ഭാഷയെ കത്തോലിക്കാ സഭയുടെ ആസ്ഥാന രാജ്യത്ത്, അതും ഒരു പാപ്പായുടെ ചരമശുശ്രൂഷയുടെ ഭാഗമായ വിശുദ്ധബലിയില്‍ പങ്കു ചേര്‍ത്തുവെന്നതില്‍ ദൈവത്തിനു നന്ദി പറയാം.

പണ്ടുകാലങ്ങളില്‍ നമ്മുടെ തീയേറ്ററുകളില്‍ സിനിമാപ്രദര്‍ശനം തുടങ്ങുന്നതിനു മുന്‍പ് കുറെ സമയം പാട്ടുകള്‍ കേള്‍പ്പിക്കുന്ന പതിവുണ്ടായിരുന്നു. 1980-കളില്‍ അത്തരത്തില്‍ തീയേറ്ററുകളില്‍ ഏറ്റവുമധികം കേട്ടിട്ടുള്ള പാട്ടുകളില്‍ ഒന്നാണ് ‘പൂവല്ല പൂന്തളിരല്ല’ എന്ന് തുടങ്ങുന്ന ഗാനം.

വിശുദ്ധസ്മൃതിയിലേക്കു പ്രവേശിച്ച പരിശുദ്ധ പിതാവ് ഫ്രാന്‍സിസിന്റെ ചിന്തകളും പ്രാര്‍ഥനകളും പ്രസംഗശകലങ്ങളും സംഗീതവും സമന്വയിപ്പിക്കുന്ന ഒരു ആല്‍ബമാണ് ‘വേക്ക് അപ്’. വത്തിക്കാന്‍ റേഡിയോയുടെ ശേഖരത്തില്‍ നിന്നും തിരഞ്ഞെടുത്ത 11 പ്രഭാഷണങ്ങളുടെ പ്രസക്തഭാഗങ്ങളാണ് ആല്‍ബത്തില്‍ ചേര്‍ത്തിട്ടുള്ളത്.

മലയാളചലച്ചിത്ര ശാഖയിലെ മറ്റൊരു രചയിതാവിനും ലഭിക്കാത്ത അപൂര്‍വഭാഗ്യവും മങ്കൊമ്പു ഗോപാലകൃഷ്ണന് ലഭിച്ചു. ഇന്ത്യയിലെ പ്രശസ്ത ഗായിക ആശ ബോസ്ലെ പാടിയിട്ടുള്ള ഏക മലയാള ഗാനത്തിന് തൂലിക ചലിപ്പിച്ചത് മങ്കൊമ്പായിരുന്നു.

ക്രിസ്തീയഭക്തിഗാനശാഖയ്ക്ക് കുറെ നല്ല രചനകള്‍ നല്‍കിയ എ.കെ. പുതുശ്ശേരി കഴിഞ്ഞ ദിവസം വിടവാങ്ങി. നാടകരംഗത്തു സജീവമായി നിലകൊണ്ടിരുന്ന എ.കെ.പുതുശ്ശേരി അനേകം നാടകഗാനങ്ങളും എഴുതിയിട്ടുണ്ട്. ഒരു നാടകത്തിനായി പുതുശ്ശേരി എഴുതി ജോബ് ആന്‍ഡ് ജോര്‍ജ് സംഗീതം നല്‍കിയൊരു ഗാനം പിന്നീട് ഡോ. കെ.ജെ.യേശുദാസ് തന്‍റെ ഒരു സമാഹാരത്തില്‍ ചേര്‍ത്തിട്ടുണ്ട്.