Browsing: Global News

ചൊവ്വാഴ്ച രാവിലെ ശ്വസനയന്ത്രത്തിന്റെ സഹായമില്ലാതെ, മൂക്കിലെ ട്യൂബിലൂടെ ഉയര്‍ന്ന അളവില്‍ ഓക്‌സിജന്‍ (ഹൈഫ്‌ളോ ഓക്‌സിജന്‍ തെറാപ്പി) നല്‍കുകയും ചില ശ്വസനവ്യായാമങ്ങള്‍ (റെസ്പിറേറ്ററി ഫിസിയോതെറാപ്പി) നടത്തുകയും ചെയ്തു. ചികിത്സാവിധികളോട് പാപ്പാ ഉണര്‍വോടെ, കാര്യങ്ങളെല്ലാം ഗ്രഹിച്ച്, നന്നായി സഹകരിക്കുന്നുണ്ടെന്ന് ജെമെല്ലി ആശുപത്രിയിലെ മെഡിക്കല്‍ സംഘം അറിയിച്ചു. ഹൃദയം, വൃക്ക, രക്തപരിശോധനാ സൂചകങ്ങള്‍ എന്നിവ ഉള്‍പ്പെടെ ക്ലിനിക്കല്‍ അവസ്ഥ പൊതുവെ ഭേദപ്പെട്ട നിലയിലാണ്.

പെട്ടെന്ന് ശക്തമായ ചുമയുണ്ടായി ഛര്‍ദിക്കുകയും അന്നനാളത്തില്‍ നിന്ന് ഉമിനീരും ഭക്ഷണകണങ്ങളും ആമാശയരസവും ശ്വാസനാളിയിലേക്കെത്തുകയും ചെയ്തതോടെ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഫ്രാന്‍സിസ് പാപ്പായുടെ ശ്വസനവ്യവസ്ഥയില്‍ പ്രതിസന്ധിയുണ്ടായതായി മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

ഫ്രാന്‍സിസ് പാപ്പയുടെ ജീവിതത്തെക്കുറിച്ചുള്ള ഒരു പുതിയ പുസ്തകം ‘ലൈഫ്, മൈ സ്റ്റോറി ത്രൂ…