Browsing: Featured News

പഴയ പദങ്ങളുടെ അര്‍ഥവും ഇന്നു കാണാനില്ലാത്ത ആചാരവിശേഷങ്ങളെക്കുറിച്ചുള്ള ഹ്രസ്വവിശദീകരണവും ഉള്‍പ്പെടെ അറുനൂറ്റിഎഴുപതില്‍പ്പരം അടിക്കുറിപ്പുകള്‍ ചേര്‍ത്ത് തയ്യാറാക്കിയ ഭാഷാന്തരണത്തില്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ച് ഡോ. പ്രീമൂസ് പെരിഞ്ചേരി സംസാരിക്കുന്നു:

അതിവേഗം പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ശക്തീകരണത്തിനും പ്രാപ്തീകരണത്തിനും സമര്‍പ്പിതമായ പ്രസ്ഥാനമാണ് കേരള ലേബര്‍ മൂവ്‌മെന്റ് (കെഎല്‍എം). ക്രിസ്തുദര്‍ശനങ്ങള്‍ക്കും സഭാ പ്രബോധനങ്ങള്‍ക്കും അനുസൃതമായ കര്‍ത്തവ്യനിര്‍വഹണമാണ് തൊഴിലാളി സംഘാടനത്തിന്റെ ദര്‍ശനം.

പശ്ചിമകൊച്ചിയില്‍ തോപ്പുംപടിക്കടുത്ത് അത്തിപ്പൊഴി റോഡിലെ ആനന്ദശേരി തറവാട്ടിലായിരുന്നു ആഹ്‌ളാദകരമായ ആ കൂടിച്ചേരല്‍. ഏകദേശം മുന്നൂറോളം പേരാണ് 150 വര്‍ഷത്തോളം പഴക്കമുള്ള പുരാതന തറവാട്ടിലേക്ക് എത്തിയത്. പഴയ വീടുകള്‍ പൊളിച്ചു കളഞ്ഞ് പുത്തന്‍പുരകള്‍ തീര്‍ക്കുന്നവരെ വെല്ലുവിളിച്ചെന്നോണം ഉയര്‍ന്നു നില്‍ക്കുന്ന ആനന്ദശേരിയില്‍ ആറു തലമുറകളാണ് ഒന്നിച്ചു കൂടിയത്. അവരില്‍ പലരും പരസ്പരം അപരിചിതരായിരുന്നു. പലരും തറവാട് കാണുന്നതും ആദ്യമായിട്ട്. ഓട് മേഞ്ഞ പഴയ മാതൃകയിലുള്ള വീട് 55 സെന്റിലെ പുരയിടത്തിലാണ് പണിതിട്ടുള്ളത്.

1980കളില്‍ കീഴാള പക്ഷ ചരിത്ര പഠനാരീതികള്‍ പുറത്തുവന്നെങ്കിലും കേരള സഭാ ചരിത്രം എന്നും അധീശപക്ഷ ചരിത്രമായിരുന്നു. അങ്ങനെ കേരളത്തിലെ പള്ളി ചരിതം ഏകപക്ഷീയമായി സവര്‍ണ്ണ രഥമേറി കുതിയ്ക്കവേയാണ് നേരിന്റെ പടവാളുമായി ഒരു ചെറുപ്പക്കാരന്‍ കുറുകെ ചാടുന്നത്. ഫാ. ആന്റണി പാട്ടപറമ്പില്‍ എന്ന ചരിത്രകാരന്‍. അരികുവല്‍ക്കരിക്കപ്പെട്ട മനുഷ്യരുടേതു കൂടിയാണ് ചരിത്രം എന്നും, നിശബ്ദമാക്കപ്പെട്ടവരുടെ പക്ഷത്തു നിന്നും ഭൂതകാലത്തെ തിരയുമ്പോഴാണ് ചരിത്രത്തിന് അര്‍ത്ഥം ഉണ്ടാകുന്നതെന്നും  ആന്റണി പാട്ടപ്പറമ്പില്‍ ചരിത്രരചനയിലൂടെ തെളിയിച്ചു.

തലമുറകളായി കടലിനെ ആശ്രയിച്ചു ജീവിക്കുന്നവരാണ് എറണാകുളം ജില്ലയിലെ പള്ളിപ്പുറത്തിനു സമീപം മുനമ്പം കടപ്പുറത്തുള്ളവര്‍. കടലിലെ കാറ്റിനേയും കോളിനേയും, തീരത്തെ കടലേറ്റത്തേയും അതിജീവിച്ച് ഓരോ ദിവസവും തള്ളിനീക്കുന്നവര്‍. അവര്‍ താമസിക്കുന്ന ഭൂമി പണം കൊടുത്ത് പട്ടയം വാങ്ങിയതാണ്. എന്നാല്‍ ഏതാനും വര്‍ഷം മുമ്പ് ഭൂമി തങ്ങളുടേതാണെന്ന അവകാശവാദവുമായി ചിലര്‍ രംഗത്തു വരികയും അവര്‍ നല്‍കിയ കത്തു പ്രകാരം തഹസില്‍ദാര്‍ ഭൂമിയുടെ എല്ലാ ക്രയവിക്രയങ്ങളും തടയുകയും ചെയ്തു.

എറണാകുളത്തുനിന്ന്, ഇന്‍ഫോപാര്‍ക്കിലേക്ക് പോകുന്ന കാക്കനാട് റൂട്ടില്‍ പുതിയതായി തുടങ്ങിയ ഒരു കഫെറ്റേരിയയുടെ പേര് കേള്‍ക്കണോ…?
‘സ്‌നേഹസ്പര്‍ശം!’

എല്ലാവിധ ബന്ധനങ്ങളിലും നിന്ന് നമ്മെ മോചിപ്പിക്കുന്ന ദൈവജനനിയുടെ അദ്ഭുതകരമായ പരാപാലന മാധ്യസ്ഥ്യത്തിന് കൃതജ്ഞതയർപ്പിച്ചുകൊണ്ട് അതിരൂപത വല്ലാർപാടം ബസിലിക്കയുടെ മഹാജൂബിലി ആഘോഷിക്കുമ്പോൾ, ”അനേകർക്കു മോചനം നൽകുന്ന മോചനദ്രവ്യമാകാനായി’ അഭിഷേചനത്തിനും കൈവയ്പ് ശുശ്രൂഷയ്ക്കുമൊരുങ്ങുന്ന, അനുദിന ജീവിതവിശുദ്ധിയുടെ ‘മിസ്റ്റിക്കൽ’ ദൈവാനുഭവം പങ്കുവയ്ക്കുന്ന ഡോ. ആന്റണി വാലുങ്കലുമായി ഒരു ഹൃദയസംവാദം:  

കൊച്ചിയില്‍ സ്ഥിരതാമസമാക്കിയിരുന്ന അനേകം യഹൂദവംശജര്‍ തങ്ങളുടെ പൂര്‍വദേശത്തേക്കു മടങ്ങുകയെന്ന സ്വപ്നം സാക്ഷാത്കരിച്ചു ഇസ്രായേലില്‍ എത്തി കൃഷിയില്‍ ഏര്‍പ്പെട്ടു. അവരുടെ കൃഷിയിടങ്ങളിലെ വേലിയില്‍ തൂക്കിയിട്ടിരുന്ന ടേപ്റെക്കോര്‍ഡുകളില്‍ നിന്നും മലയാളം പാട്ടുകള്‍ ഒഴുകിയെത്തുന്നു.

ഉടലെത്ര ഞെരിഞ്ഞുതകര്‍ന്നാലും, അഴലുകളുടെ നെരിപ്പോടുകളില്‍ നീറിപ്പിടഞ്ഞാലും, ഉള്ളം ഉലയാതെ, കമനീയമായ ജീവിതസ്വപ്നങ്ങള്‍ നെയ്തെടുക്കുന്ന ചില അപൂര്‍വ സുകൃതജന്മങ്ങള്‍ അതിജീവനത്തിന്റെ അനശ്വര ഗാഥകള്‍ രചിക്കാറുണ്ട്.

സിവില്‍ സര്‍വീസ് എപ്പോഴും ഒരു ചട്ടക്കൂട്ടിനുള്ളിലായിരിക്കും പ്രവര്‍ത്തിക്കുക. നിരവധി ജീവിത ഫയലുകളില്‍ നിന്ന് ചുവപ്പ് നാട അഴിച്ചുമാറ്റി പ്രകാശത്തിലേക്കു നയിച്ച മിനി ആന്റണി ഐഎഎസ് ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിക്കുമ്പോള്‍ ധന്യമായ ആ സര്‍വീസ് കാലത്തെക്കുറിച്ചുള്ള ഓര്‍മക്കുറിപ്പ്