Browsing: Featured News

നവ മാധ്യമങ്ങളില്‍ കഴിഞ്ഞവാരം പ്രചാരം നേടിയ വീഡിയോയാണ് ഒരു ദേശീയ നേതാവിന്റെ പാത്രം കഴുകല്‍. സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സഖാവ് എം.എ ബേബിയാണ് താന്‍ കഴിച്ച ഭക്ഷണപാത്രം സ്വയം കഴുകി വെച്ചത്. സഖാവിനെ അനുകൂലിച്ചും പ്രതികൂലിച്ചും മാധ്യമങ്ങളില്‍ അഭിപ്രായങ്ങള്‍ നിറഞ്ഞാടി. ‘തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള ഷോ ‘ ആണെന്ന് പ്രതികൂലികളും, സഖാവ് മുന്‍പേ തന്നെ സ്വയം പാത്രം കഴുകുന്നുണ്ടെന്ന് അനുകൂലികളും വാദിച്ചു. വീട്ടിലും പാര്‍ട്ടി പരിപാടികളിലും തന്റെ ഭര്‍ത്താവ് ഭക്ഷണം കഴിച്ച പാത്രങ്ങള്‍ സ്വയം കഴുകാറുണ്ട് എന്ന് സഖാവിന്റെ ഭാര്യയും സാക്ഷ്യപ്പെടുത്തി.

മറ്റ് മതസ്ഥരോട് അനുഭാവപൂര്‍വ്വം വര്‍ത്തിക്കുകയും മതാത്മക സമീപനം 800 വര്‍ഷങ്ങള്‍ക്ക്മുന്‍പ് സ്വീകരിക്കുകയും ചെയ്ത വിശുദ്ധനാണ് ഫ്രാന്‍സിസ്. മതത്തിന്റെ പേരില്‍ പരസ്പരം കുരുതികൊടുക്കുന്ന ടുണീഷ്യയിലും മൊറോക്കോയിലും സ്പെയിനിലും സമാധാനത്തിന്റെ സന്ദേശവുമായി ഫ്രാന്‍സിസ് ശിഷ്യന്മാരെ അയച്ചു. തന്റെ ക്ഷീണത്തിന്റെയും രോഗത്തിന്റെയും മധ്യേ സിറിയായിലും ഈജിപ്തിലും സമാധാനം സ്ഥാപിക്കാന്‍ യാത്രചെയ്തു. സ്വന്തം ജീവന്‍ അപകടപ്പെട്ടാലും കുഴപ്പമില്ല എന്ന് കരുതി മുഹമ്മദീയസുല്‍ത്താന്റെ അരികില്‍ സമാധാന സന്ദേശവുമായി എത്തി. മതങ്ങള്‍ തമ്മിലുള്ള ബന്ധം എക്കാലത്തെക്കാളും ഇക്കാലത്തും പ്രധാനമാണെന്ന് ഫ്രാന്‍സിസ് നമ്മെ ഓര്‍മിപ്പിക്കുന്നു.

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മുഴക്കമാര്‍ന്ന ശബ്ദത്തിനുടമയായ അമിതാബ് ബച്ചന്‍ കേള്‍വിക്കാരെ ഒരു ആല്‍ബത്തിലെ പാട്ടുകള്‍ കേള്‍ക്കാന്‍ ക്ഷണിക്കുകയാണ്.
‘ജീവിതത്തിന്റെ ആരവങ്ങള്‍ക്കും രാഷ്ട്രീയത്തിലെ അരാജകത്വത്തിനും ബന്ധങ്ങളുടെ കറുപ്പിനും വെളുപ്പിനുമിടയില്‍ നഷ്ടപ്പെട്ടതിനും നേടിയതിനുമിടയില്‍ ഏകാന്തതയില്‍ അയാളിലെ കവി ഉണര്‍ന്നു.’

നൂറ്റി മുപ്പത്തി ഏഴാം സങ്കീര്‍ത്തനത്തിലെ വരികളെടുത്തു സൃഷ്ടിച്ച ‘ബൈ ദി റിവേഴ്‌സ് ഓഫ് ദി ബാബിലോണ്‍’ എന്നൊരു ഗാനം ലോകം മുഴുവന്‍ അലയടിച്ചു. ഇസ്രായേല്‍ ജനതയുടെ ദുഖവും ജെറുസലേമിനെക്കുറിച്ചുള്ള ഓര്‍മകളും പ്രതിപാദിക്കുന്ന ഗാനമാണിത്.

വോളിബോള്‍ കേരളത്തിലെ ഒരു തലമുറയുടെ ആവേശം തന്നെയായിരുന്നു. തീരദേശഗ്രാമങ്ങളിലെ മണ്‍നിലങ്ങള്‍ കാണികളുടെ ആരവത്തിനായി കാത്തുകിടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ പലരും ഈ ഗ്രാമങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്നു. അവരിലൊരാളായിരുന്നു എറണാകുളം ജില്ലയിലെ വരാപ്പുഴ എന്ന ഗ്രാമത്തിലെ ജോജി.

വര്‍ഗീയതയോടുള്ള പോരാട്ടത്തില്‍ വിട്ടുവീഴ്ചയില്ലെന്നും അതിന്റെ പേരില്‍ തിരഞ്ഞെടുപ്പില്‍ തോറ്റാലും തന്റെ നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നും വര്‍ഗീയതയോട് ഏറ്റുമുട്ടി വീണാലും അത് വീരോചിത മരണമാകുമെന്നും പ്രഖ്യാപിക്കുന്ന കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശനെതിരെ അതിരൂക്ഷമായ വിമര്‍ശനം ഉന്നയിച്ച വെള്ളാപ്പള്ളിയോടു ചേര്‍ന്നുകൊണ്ട് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും പുതിയൊരു പോര്‍മുഖം തുറന്നിരിക്കയാണ്.