Browsing: News

ജീവിതത്തില്‍ പച്ചപ്പുള്ള ഒരുപാട് സുന്ദരമായ ഓര്‍മ്മകളും അനുഭവങ്ങളും സമ്മാനിച്ചു കൊണ്ടാണ് 22 ദിവസങ്ങള്‍ നീണ്ട 9000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഞങ്ങളുടെ യാത്ര അവസാനിച്ചത്. ഹിന്ദി അറിയാത്ത ഞങ്ങള്‍ക്ക് ഭാഷ ഒരിക്കലും ഒരു വിലങ്ങു തടിയായില്ല.യാത്ര മനുഷ്യരെ കുറച്ചുകൂടെ വിശാല ഹൃദയരും പുതുദര്‍ശനങ്ങളുള്ളവരും നവചൈതന്യമുള്ളവരുമാക്കുമെന്ന കാര്യം ഞങ്ങള്‍ക്ക് ഒരിക്കല്‍ കൂടെ ബോധ്യപ്പെട്ടു. ഭാരതത്തിന്റെ പൈതൃകത്തിലും സംസ്‌കാരത്തിലുമുള്ള അഭിമാനബോധത്തോടെ അനുഭവങ്ങള്‍ സമ്മാനിച്ച നവചൈതന്യത്തോടെയാണ് ഞങ്ങള്‍ ഓരോരുത്തരും ഞങ്ങളുടെ അജപാലന ശുശ്രൂഷയിലേക്ക് മടങ്ങിയത്.

ബ്രൂസ് അലക്സാണ്ടർ എന്ന ശാസ്ത്രജ്ഞൻ രണ്ടു പതിറ്റാണ്ടായി ഒരേ പോലെ എലികളിൽ നടത്തികൊണ്ടിരുന്ന ഒരു പഠനം തലതിരിവായി ആസൂത്രണം ചെയ്തു. ഇതുവരെ കൂടുകളിൽ അടച്ചിട്ട് ലഹരിയുടെ ആപത്തുകളെക്കുറിച്ച് നടത്തികൊണ്ടിരുന്ന ഗവേഷണത്തിനു പകരം എലികൾക്കായി ഒരു പറുദീസ.