Browsing: Books

തുടര്‍ചലനങ്ങളിലല്ലാതെ വൃതിചലനങ്ങളില്‍ ആര്‍ക്കും താല്പര്യമില്ലാതായിത്തുടങ്ങിയ കാലത്തെ ചില വൃതിചലനങ്ങളാണിവ. ഇത്ര ധൈര്യത്തോടുകൂടി തന്റെ മുപ്പത് ലേഖനങ്ങളുടെ സമാഹാരത്തെ വിശേഷിപ്പിക്കുന്ന എഴുത്തുകാരനെ വായിക്കാതെ പോയാല്‍ വലിയ നഷ്ടമാകും പ്രിയ വായനക്കാരാ.

ഭൂമിയിലെ ഗ്രന്ഥാലയങ്ങളില്‍ ഇത്രയേറെ ഗാന്ധി പുസ്തകങ്ങള്‍ ഞെരുങ്ങിയിരിക്കുമ്പോള്‍ വീണ്ടുമൊന്ന് എന്തിന് എന്നാരും ചോദിച്ചുപോകും. ഇത്തരമൊരു പുസ്തകം അക്കൂട്ടത്തിലുണ്ടാവാനിടയില്ല. സംശയമുള്ളവര്‍ക്കു പുസ്തകം വായിക്കുമ്പോള്‍ ബോധ്യം വരും.

ബൈബിളില്‍ നിന്നുള്ള ഒരു കണ്ടെത്തലാണ് ദാവീദ്. ദാവീദ് എന്ന കഥാപാത്രത്തെ തന്നെ എഴുത്തുകാരന്‍ എന്തുകൊണ്ട് പഴയ
നിയമത്തില്‍ നിന്നും തിരഞ്ഞെടുത്തു എന്നതിന് ഉത്തരങ്ങള്‍ നിരവധിയാണ്. ഒരേസമയം ആട്ടിടയനും കവിയും രാജാവും യുദ്ധവീരനും കാല്‍പനികമായ കാമുകനുമാണ് ദാവീദ്. ഇതിലേറ്റവും മഹനീയമായ പദവി കവിയുടേതാണ്. ബൈബിളിലെ സങ്കീര്‍ത്തനങ്ങളില്‍ ഭൂരിഭാഗവും -ഏതാണ്ട് 73 എണ്ണം ദാവീദ് രചിച്ചതാണ് എന്ന് അഭിപ്രായമുണ്ട്.

യാത്രികന്‍ കവിയും ആ കവി സഞ്ചാരത്തിന്റെ കാഴ്ചകള്‍ കുറിപ്പുകളും കവിതയുമായി എഴുതിയാല്‍ പുതിയ കാലത്തെ ഭാഷയില്‍ അതൊരു വേറെ ലെവലാവും. കവി കെ. സച്ചിദാനന്ദന്റെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ‘പല ലോകം പല കാലം’ പുസ്തകമാണ് ഇങ്ങനെ എഴുതാന്‍ പ്രേരിപ്പിച്ചത്.

ജോസഫ് ചേട്ടന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ പ്രസിദ്ധീകരിക്കുന്ന ‘നാടകലഹരി ‘ ആ മഹാകലാകരനുള്ള  സ്മാരകമാണ്. ജോസഫ് ചേട്ടനെ പോലെ നാടകത്തിനായി ജീവിതം സമര്‍പ്പിച്ചവരെ മറവിയുടെ തിരശീലകൊണ്ട് എന്നെന്നേക്കുമായി മറക്കരുതല്ലോ.

സെമിനാരി വിദ്യാര്‍ത്ഥികള്‍ക്ക് അദ്ദേഹം നല്‍കിയ മാര്‍ഗ്ഗദര്‍ശനം സഭ എന്നും അനുസ്മരിക്കേണ്ടതുണ്ട്. കാരണം പുരോഹിതരാണല്ലോ സഭയുടെ കരുത്ത്.

തങ്ങളുടെ കാലത്തിന്റെ സംസ്‌കാരത്തോടും മറ്റുള്ളവരുടെ ജീവിതത്തോടും അനുഭവങ്ങളോടും സംവാദത്തിലേര്‍പ്പെടാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന വിശ്വാസികള്‍ക്ക് സാഹിത്യം അനിവാര്യമാണ് ‘നമ്മുടെ സഹനങ്ങളിലേക്കും സന്തോഷങ്ങളിലേക്കും ആവശ്യങ്ങളിലേക്കും സാധ്യതകളിലേക്കും സാഹിത്യം വെളിച്ചു വീശുന്നു’ എന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ നിഗമനം പോപ്പ് ഫ്രാന്‍സിസ് ഓര്‍മ്മപ്പെടുത്തുന്നു.