- സുശീല കര്‍ക്കി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു
- ഐക്യരാഷ്ട്ര സഭയിൽ സ്വതന്ത്ര പലസ്തീനെ അംഗീകരിക്കുന്ന പ്രമേയം; 142രാജ്യങ്ങളുടെ പിന്തുണ
- ഘോഷയാത്രയ്ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി എട്ട് മരണം
- ‘ഇതൊന്നും എംപിയുടെ ജോലിയേ അല്ല’
- ‘കോണ്‍ഗ്രസ് നേതാക്കള്‍ ചതിച്ചു’, ജോസ് നെല്ലേടത്തിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി
- രാഹുലിനെതിരായ നടപടി സ്പീക്കറെ അറിയിച്ച് പ്രതിപക്ഷ നേതാവ്
- സിക്കിമിൽ മണ്ണിടിച്ചിൽ : നാല് മരണം, മൂന്നു പേരെ കാണാനില്ല
- ഐസക് ജോര്‍ജിന്റെ അവയവ ദാനം; വൈകാരിക കുറിപ്പുമായി ഡോ. ജോ ജോസഫ്.
Author: admin
കൊച്ചി:അപകടത്തിൽപെട്ട വാൻ ഹായ് കപ്പലിൽ വീണ്ടും തീപിടിത്തം. ഇന്ന് രാവിലെ മുതലാണ് കപ്പലിൻറെ അകത്ത് നിന്ന് തീ കണ്ടത് . തീ ഇനിയും പടർന്നാൽ കപ്പലിൻറെ സുരക്ഷയെ തന്നെ ബാധിച്ചേക്കുമെന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് അറിയിച്ചു .അതേസമയം കപ്പലിൽ 2500 ടണ്ണോളം എണ്ണയുണ്ടെന്ന വിവരവും പുറത്തുവന്നു.കണ്ടെയ്നറുകളുടെയും ഇതിലുള്ള ഉൽപ്പന്നങ്ങളുടെയും വിവരങ്ങൾ കമ്പനി മറച്ചുവെച്ചോയെന്ന സംശയം ബലപ്പെട്ടു. കപ്പലിൻറെ അറയ്ക്കുള്ളിൽ കണ്ടെയ്നറുകൾ സൂക്ഷിച്ചഭാഗത്ത് നിന്നാണ് തീ ഉയർന്നത് . കത്തുന്ന രാസ വസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകൾക്ക് അകത്ത് ഉണ്ടായിരിക്കാമെന്നും ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് അറിയിച്ചിട്ടുണ്ട്.
കോട്ടപ്പുറം/ മണലിക്കാട്: മുതിർന്ന പൗരന്മാർക്കും വിരമിച്ച വൈദീകർക്കും വേണ്ടിയുള്ള കോട്ടപ്പുറം രൂപത സംരംഭമായ അത്യാധുനിക രീതിയിലുള്ള വിരമിച്ചവർക്കുള്ള കേന്ദ്രം ഗോൾഡൻ മെഡോസിന് കോട്ടപ്പുറം ബിഷപ്പ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ മണലിക്കാട് സെൻ്റ് ഫ്രാൻസിസ് അസീസി മൈനർ സെമിനാരി അങ്കണത്തിൽ ശിലാസ്ഥാപനം നടത്തി. കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ, എപ്പിസ്കോപ്പൽ വികാരി ഡോ. ഫ്രാൻസിസ്കോ പടമാടൻ, ചാൻസലർ ഫാ.ഷാബു കുന്നത്തൂർ, പ്രൊക്കുറേറ്റർ ഫാ. ജോബി കാട്ടാശ്ശേരി, ഫൊറോന വികാരി ഫാ. ജോസഫ് ഒള്ളാട്ടുപുറം എന്നിവർ പ്രസംഗിച്ചു. രൂപതയിലെ വൈദീകരുടെയും സന്യസ്തരുടെയും അല്മായരുടെയും പ്രതിനിധികൾ പങ്കെടുത്തു. വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളിൽ കോട്ടപ്പുറം രൂപതയുടെ മഹത്തായ സംഭാവനകളുടെ തുടർച്ചയാണ് വയോജന പരിപാലന ശുശ്രൂഷയുടെ ഭാഗമായ ഗോൾഡൻ മെഡോസ് . വിരമിച്ചവർക്കായി സ്റ്റുഡിയോ അപ്പാർട്ട്മെന്റുകളും സ്വതന്ത്ര വില്ലകളും ഇതിൽ ഉണ്ടാകും.ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ 24 മണിക്കൂറും നഴ്സിങ്ങ് സേവനവും ഡോക്ടർമാരുടെ ദിന സന്ദർശനവും അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ആംബുലൻസ് സൗകര്യവും ക്രമീകരിക്കും. ഇതോടൊപ്പം…
ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിലെ വടക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന പെമ്പ രൂപത പരിധിയിൽ ആയുധ മുനയിൽ കത്തോലിക്ക സന്യാസിനികളെ ഭീഷണിപ്പെടുത്തി കൊള്ള. മെഴ്‌സിഡേറിയൻ സിസ്റ്റേഴ്‌സ് ഓഫ് ദി ബ്ലെസ്ഡ് സാക്രമെൻറ് എന്ന സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മുപ്പതോളം സാധുക്കളായ പെൺകുട്ടികളെ പരിപാലിക്കുന്ന കേന്ദ്രത്തിലാണ് ആക്രമണം നടന്നത്.
മരിയ മഗ്ദലീന ഇബറോളയെയാണ് അതിരൂപതയുടെ ചാൻസലറായി നിയമിച്ചിരിക്കുന്നത്.
പോർച്ചുഗൽ : ലിവര്‍പൂള്‍ താരവും പോർച്ചുഗൽ ഫോർവേഡുമായ ഡീഗോ ജോട്ടയ്ക്ക് കാറപകടത്തില്‍ ദാരുണാന്ത്യം. താരവും സഹോദരനും പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരവുമായ ആന്ദ്രെ ഫിലിപ്പും അപകടത്തില്‍ മരിച്ചതായാണ് വിവരം. ജോട്ടയ്ക്ക് 28 വയസായിരുന്നു. സഹോദരന് 26 വയസും. സ്‌പെയിനില്‍ വച്ചുണ്ടായ കാറപകടത്തിലാണ് ഞെട്ടിക്കുന്ന മരണം. ഇരുവരും സഞ്ചരിച്ച ലംബോര്‍ഗിനി മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തില്‍ അപകടത്തില്‍പ്പെടുകയായിരുന്നു. കാറിന്റെ ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കാര്‍ റോഡില്‍ നിന്നു തെന്നിമാറി കത്തിയമർന്നു. ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
പുല്ലുവിള : ഫ്രാൻസിൽ നടന്ന മൂന്നാമത് ലോക സമുദ്ര സമ്മേളനത്തിൽ പങ്കെടുത്ത ശ്രീ. കുമാർ സഹായരാജുവും, ശ്രീ. റോബർട് പനിപ്പിള്ളയും പങ്കെടുക്കുന്ന കോസ്റ്റൽ സ്റ്റുഡന്റസ് കൾച്ചറൽ ഫോറം വാർഷിക പൊതുയോഗവും പൊതുസമ്മേളനവും പുല്ലുവിളയിൽ നടത്തപ്പെടുന്നു. നാളെ ഉച്ചയ്ക്ക് 2 മണിക്ക് പുല്ലുവിള ജയ് ഹിന്ദ് ലൈബ്രറിയിൽ വെച്ച് ആണ് യോഗം നടത്തപ്പെടുന്നത്. ലോക സമുദ്ര സമ്മേളനത്തിൽ പങ്കെടുത്ത ശ്രീ. കുമാർ സഹായരാജുവും, ശ്രീ. റോബർട് പനിപ്പിള്ളയും തങ്ങളുടെ അനുഭവം പങ്ക് വെക്കുന്നു.
ഹൃദയം, വർഷങ്ങൾക്ക് ശേഷം എന്നീ സൂപ്പർഹിറ്റ് സിനിമകൾക്കു ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്ണണ്യവും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത് നോബിള്‍ ബാബു. തിരയ്ക്ക് ശേഷം വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ത്രില്ലർ സിനിമ കൂടിയാണിത്. മെറിലാൻഡ് സ്റ്റുഡിയോസിന്‍റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസന്‍റെ ഹാബിറ്റ് ഓഫ് ലൈഫും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിർമ്മാണം. വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ജോർജിയ, റഷ്യയുടെയും അസർബൈജാന്‍റെയും അതിർത്തികൾ എന്നിവിടങ്ങളിലായാണ് ഷൂട്ടിങ് പൂർത്തിയായിരിക്കുന്നത്. സെപ്റ്റംബർ 25ന് തിയേറ്ററുകളിലെത്താനൊരുങ്ങുന്ന സിനിമയുടെ ടൈറ്റിൽ വരും ദിവസങ്ങളിൽ പുറത്തിറക്കാനൊരുങ്ങുകയാണ് അണിയറപ്രവർത്തകർ. ജോമോൻ ടി. ജോൺ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയിൽ ഷാൻ റഹ്മാനാണ് സംഗീതം. തട്ടത്തിൻ മറയത്ത്, തിര, ജേക്കബിന്‍റെ സ്വർഗരാജ്യം എന്നീ ചിത്രങ്ങൾക്കു ശേഷം വിനീതിനൊപ്പം ജോമോനും ഷാനും വീണ്ടും ഒരുമിക്കുന്ന ചിത്രമാണിത്. രഞ്ജൻ എബ്രഹാമാണ് എഡിറ്റിങ്. നായകനായ നോബിൾ ബാബു തോമസാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്.
ഷിംല: ഹിമാചൽ പ്രദേശിൽ കനത്ത നാശം വിതച്ച് തോരാത്ത മഴ . 37 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകൾ . നാനൂറ് കോടി രൂപയുടെ നാശനഷ്‌ടങ്ങളുമുണ്ടായതായി കണക്കാക്കുന്നു. ഈ മാസം ഏഴ് വരെ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് നൽകി. അപകടത്തിൽപ്പെട്ടവർക്കായുള്ള തെരച്ചിലും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഊർജ്ജിതമായി നടക്കുന്നുണ്ട്. മാണ്ടി ജില്ലയെ ആണ് മഴ ഏറ്റവും കൂടുതൽ ബാധിച്ചത്. ഇവിടെ നിരവധി റോഡുകൾ തകർന്നിട്ടുണ്ട്. ഇത് ഗതാഗതത്തെ ബാധിക്കുകയും അവശ്യ വസ്‌തുക്കളുടെ വിതരണം തടസപ്പെടുത്തുകയും ചെയ്‌തു.വൈദ്യുതി-ജലവിതരണവും മുടങ്ങിയിരിക്കുകയാണ്.
പാലക്കാട്: പാലക്കാട് സ്വദേശിനിയായ യുവതിക്ക് നിപ സ്ഥിരീകരിച്ചു . തച്ചനാട്ടുകര, കരിമ്പുഴ മേഖലയിൽ ജാഗ്രത. ഇരു പ്രദേശങ്ങളിലെയും ചില വാർഡുകളെ കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചു. തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ 7, 8, 9, 11 വാർഡുകളും കരിമ്പുഴ പഞ്ചായത്തിലെ 18,19 വാർഡുകളുമാണ് കണ്ടെയ്ൻമെൻ്റ് സോണായത്.പൂനെയിലെ വൈറോളജി ലാബിൽ നിന്നുള്ള ഫലം വന്നതോടെയാണ് യുവതിക്ക് നിപ സ്ഥിരീകരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുളള യുവതിയുടെ ആരോഗ്യനില ഗുരുതരമാണ്. രോഗിയുമായി സമ്പര്‍ക്കമുണ്ടായവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗത്തിന്‍റെ ഉറവിടം വ്യക്തമല്ല
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രികെട്ടിടം തകർന്നു മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. രാവിലെ 7.30 ഓടെ മൃതദേഹം വീട്ടിലെത്തിക്കും. വീട്ടുവളപ്പിലാണ് സംസ്കാരം. കോട്ടയം മെഡിക്കൽ കോളേജിൽ തകർന്നുവീണ കെട്ടിടം റവന്യൂ സംഘം ഇന്ന് പരിശോധിക്കും. കളക്ടറുടെ നേതൃത്വത്തിൽ ആണ് റവന്യൂ സംഘം പരിശോധന നടത്തുക. ഒരാഴ്ചയ്ക്കുള്ളിൽ സർക്കാരിന് റിപ്പോർട്ട് നൽകും. വിഷയത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിനാണ് പ്രതിപക്ഷം തയാറെടുക്കുന്നത്. ബിന്ദുവിന്റെ മരണത്തിന് കാരണം ആരോഗ്യ മന്ത്രിയാണെന്നും മന്ത്രിക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
Subscribe to Updates
Get the latest creative news from FooBar about art, design and business.