Author: admin

അമരാവതി: ആന്ധ്രാപ്രദേശിൽ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായും ജനസേന അധ്യക്ഷൻ പവൻ കല്യാൺ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്‌ത് ഇന്ന് അധികാരമേല്‍ക്കും. ഇവർക്കൊപ്പം 23 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. പവൻ കല്യാൺ മാത്രമായിരിക്കും ഉപമുഖ്യമന്ത്രിയാവുക. തെലുങ്കു ദേശം പാര്‍ട്ടി – ബിജെപി – ജനസേന സഖ്യമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയത്. 175 അംഗ നിയമസഭയിലെ 164 സീറ്റും സഖ്യം സ്വന്തമാക്കുകയായിരുന്നു. പവൻ ഉൾപ്പെടെയുളള 24 മന്ത്രിമാരുടെയും പട്ടിക ചൊവ്വാഴ്‌ച ഉച്ചയ്ക്ക് 1.15 നാണ് പ്രഖ്യാപിച്ചത്. ജനസേനയ്ക്ക് മൂന്ന് സീറ്റും ബിജെപിക്ക് ഒരു സീറ്റുമാണ് അനുവദിച്ചിരിക്കുന്നത്. ഒരു മന്ത്രിസ്ഥാനം ഒഴിഞ്ഞുകിടക്കുന്നുണ്ട്. മുതിർന്നവര്‍ക്കും യുവാക്കള്‍ക്കും തുല്യമായി സീറ്റ് നല്‍കിയാണ് മന്ത്രിസഭ രൂപീകരിക്കുന്നത്. പുതുമുഖങ്ങളിൽ പകുതിയിലധികം പേർക്കും അവസരം ലഭിച്ചു. ആകെ 17 പുതിയ മന്ത്രിമാരാണ് സഭയിൽ ഇടം പിടിച്ചിരിക്കുന്നത്. മൂന്ന് സ്ത്രീകളും ഇത്തവണ സംസ്ഥാനത്തെ മന്ത്രിമാരാകും.

Read More

ജമ്മു : കത്വയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സിആർപിഎഫ്‌ ജവാൻ കൊല്ലപ്പെട്ടു, ആറ് സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്ക്. ഭീകരർക്കെതിരായ ഓപ്പറേഷൻ ഊർജിതമാക്കാൻ കൂടുതൽ സുരക്ഷ ഉദ്യോഗസ്ഥരെ പ്രദേശത്തേക്ക് എത്തിച്ചതായി അധികൃതർ. ജമ്മു കശ്‌മീരിലെ കത്വ, ദോഡ ജില്ലകളിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഒരു സിആർപിഎഫ്‌ ജവാൻ കൊല്ലപ്പെട്ടത് . ആക്രമണത്തിൽ ആറ് സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. കത്വ ജില്ലയിലെ സൈദ സുഖാൽ ഗ്രാമത്തിൽ പുലർച്ചെ 3 മണിയോടെ ഭീകരർ നടത്തിയ വെടിവയ്പ്പിൽ സിആർപിഎഫ് ജവാൻ കബീർ ദാസിന് ഗുരുതരമായി പരിക്കേറ്റിരുന്നു. സൈനികനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയ്ക്കിടെ അദ്ദേഹം മരണത്തിന് കീഴടങ്ങിയതായി അധികൃതർ അറിയിച്ചു. ദോഡ ജില്ലയിൽ, ഭാദേർവ-പത്താൻകോട്ടിലെ ചെക്ക് പോസ്‌റ്റിൽ ഭീകരർ നടത്തിയ ആക്രമണത്തിലാണ് രാഷ്‌ട്രീയ റൈഫിൾസിലെ അഞ്ച് സൈനികർക്കും ഒരു സ്പെഷ്യൽ പൊലീസ് ഓഫിസർക്കും പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം അന്താരാഷ്ട്ര അതിർത്തിക്കടുത്തുള്ള ഗ്രാമത്തിൽ തീവ്രവാദികൾ ആക്രമണം നടത്തുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. അഡിഷണൽ ഡയറക്‌ടർ ജനറൽ ഓഫ് പൊലീസിന്‍റെ നേതൃത്വത്തിൽ…

Read More

തൃശൂർ:വനിതാ ഡോക്ടറിൽ നിന്ന് ഏഴുലക്ഷം രൂപയും 30 പവനും തട്ടിയെടുത്ത യൂട്യൂബർ അറസ്റ്റിൽ. എറണാകുളം കടവന്ത്ര സ്വദേശി ജയശങ്കറിനെയാണ് തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂർ സ്വദേശിനിയായ വനിതാ ഡോക്ടറോട് സൗഹൃദം സ്ഥാപിച്ച് ഇയാൾ പലപ്പോഴായി 7.61 ലക്ഷം രൂപയും 30 പവൻ സ്വർണ്ണവും തട്ടിയെടുക്കുകയായിരുന്നു .ഇയാളോടൊപ്പമുള്ള പരാതിക്കാരിയുടെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യും എന്ന് ഭീഷണിപ്പെടുത്തി ആയിരുന്നു തട്ടിപ്പ്. തുടർന്ന് വനിതാ ഡോക്ടർ തൃശൂർ ഈസ്റ്റ് പൊലീസിൽ പരാതി നൽകി. 2023 ജനുവരി 14 മുതൽ 2023 ഡിസംബർ 30 വരെയുള്ള കാലയളവിലാണ് ഇയാൾ പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്തത്.

Read More

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കണ്ണൂരും കാസർകോടും ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. ശക്തമായ കാറ്റോടും ഇടിയോടും കൂടിയ മഴയ്ക്കും കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മറാത്തവാഡയ്ക്ക് മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. നാളെയും കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും.

Read More

കോഴിക്കോട് : വോട്ടർമാരോട് നന്ദി പറയാൻ രാഹുൽ ഗാന്ധി നാളെ വയനാട് ലോക്‌സഭ മണ്ഡലത്തിലെത്തും. മലപ്പുറത്തും കൽപ്പറ്റയിലുമായിരിക്കും രാഹുൽ വോട്ടർമാരെ നേരിൽ കാണുന്നത് . സിറ്റിങ് സീറ്റായ വയനാട് ഒഴിവാക്കി റായ്ബറേലി നിലനിർത്താനാണ് നിലവിലെ ധാരണ എന്നറിയുന്നു . ഉത്തർപ്രദേശിലെ രാഷ്ട്രീയ കാലാവസ്ഥ മാറിയതിനാൽ, അത് മുതലെടുക്കാൻ രാഹുലിൻ്റെ സാന്നിധ്യം യുപിയിൽ വേണമെന്നാണ് പാർട്ടി നിഗമനം . വോട്ടർമാരെ കാണാൻ വരുമ്പോൾ, രാഹുൽ എന്ത് പറയുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രാഹുൽ പോയാൽ പകരമാര് എന്നതാണ് ഇനി മറ്റൊരു ആകാംക്ഷ. വയനാട് മണ്ഡലത്തിൽ നിന്ന് യുഡിഎഫ് പ്രതിനിധി സംഘം ഡൽഹിയിലെത്തി മണ്ഡലമൊഴിയരുതെന്ന് അറിയിച്ചിട്ടുണ്ട്. ഒഴിഞ്ഞാൽ, പകരം പ്രിയങ്ക വരണമെന്നാണ് താത്‌പര്യപ്പെട്ടത്. സംസ്ഥാന നേതാക്കൾ മത്സരിച്ചാൽ കാലുവാരി അത്രയും ഉറച്ച മണ്ഡലം പോയി കിട്ടുമോ എന്ന പേടി കെപിസിസിക്കുണ്ട്. പ്രിയങ്കയും പറ്റില്ല എന്ന് പറഞ്ഞാൽ, കെ മുരളീധരന് നറുക്ക് വീണേക്കും.ഏത് ലോകസഭാമണ്ഡലത്തിൽ തുടരാനാണ് താത്‌പര്യമെന്ന് ശനിയാഴ്‌ചയ്ക്കകം രാഹുൽ ഗാന്ധി ലോക്‌സഭ സ്‌പീക്കർക്ക് കത്ത് നൽകും.

Read More

ന്യൂഡൽഹി : ഡൽഹിയിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. ചൂട് കനത്തതിന് പിന്നാലെ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ടാങ്കറുകളിൽ വെള്ളം എത്തിക്കുന്നുണ്ടെങ്കിലും അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും തികയാതെ വരുന്നത് ജനങ്ങളെ വലയ്ക്കുകയാണ്. കുടിവെള്ളക്ഷാമം ഹരിയാനയുമായുള്ള രാഷ്ട്രീയ കലഹത്തിനും കാരണമാകുന്നുണ്ട്.ആവശ്യമായ വെള്ളം നൽകുന്നില്ലെന്ന ദില്ലി സർക്കാരിന്റെ ആരോപണങ്ങൾ ഹരിയാന മുഖ്യമന്ത്രി നായിബ് സിങ് സെയ്നി നിഷേധിച്ചു. കരാർ അനുസരിച്ചുള്ളതിലും കൂടുതൽ അളവ് വെള്ളം ദില്ലിക്കു നൽകുന്നുണ്ടെന്നാണ് ഹരിയാന സർക്കാരിന്റെ വാദം. ശുദ്ധജലക്ഷാമത്തെക്കുറിച്ചു ചർച്ച ചെയ്യാൻ മന്ത്രി അതിഷിയുമായി ലഫ്. ഗവർണർ വി.കെ. സക്സേന കൂടിക്കാഴ്ച നടത്തുമെന്ന് രാജ്നിവാസ് ഓഫിസ് അറിയിച്ചു.

Read More

വൈപ്പിൻ :കെ സി വൈ എം കോട്ടപ്പുറം രൂപത സമിതിയുടെ പരിസ്ഥിതി ദിനാഘോഷം 2024 ജൂൺ 9 പള്ളിപ്പുറം കോവിലകത്തും കടവ് സെൻറ് റോക്കീസ് ദേവാലയിൽ വെച്ച് നടത്തപ്പെട്ടു.പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഡയറക്ടർ ഫാ. നോയൽ കുരിശിങ്കൽ, രൂപതാ പ്രസിഡൻറ് ജെൻസൺ ആൽബി എന്നിവർ ചേർന്ന് കെസിവൈഎം പതാക ഉയർത്തി.സെൻറ് റോക്കി പള്ളി ഹാളിൽ വെച്ച് നടന്ന പരിസ്ഥിതി ദിനാഘോഷം പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക റെക്ടർ റവ.ഡോ.ആന്റണി കുരിശിങ്കൽ ഉദ്ഘാടനം ചെയ്തു. കെസിവൈഎം രൂപത പ്രസിഡണ്ട് ജെൻസൻ ആൽബി അധ്യക്ഷനായിരുന്നു. ഫാ. നോയൽ കുരിശിങ്കൽ,ഫാ. ടോണി പിൻഹീറോ,ആനിമേറ്റർ സി.ഡയാന എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.പാരിസ്ഥിക ആഘാതങ്ങളെ കുറിച്ചും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ചും സോഷ്യൽ ഫോറസ്റ്റ് റിസോഴ്സ് പേഴ്സൺ ശ്രീ.മാത്യൂസ് പുതുശ്ശേരി ക്ലാസുകൾ നയിച്ചു. വൃക്ഷത്തൈകളുടെ വിതരണവും നടീലും നടത്തപ്പെട്ടു. രൂപത സെക്രട്ടറി അക്ഷയ് റാഫേൽ , ആർട്സ് ആൻഡ് സ്പോർട്സ് ഫോറം കൺവീനർ ആൾഡ്രിൻ ഷാജൻ അതുൽ,സനൽ,ജെസ്റ്റീന,ലിനെറ്റ്, എന്നിവർ സന്നിഹിതനായിരുന്നു.

Read More

ആലപ്പുഴ: കടൽ ഭിത്തി തകർന്നു കിടക്കുന്ന തീരങ്ങളിൽ സംരക്ഷണം ഒരുക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ രൂപത കെ എൽ സി എ യുടെ നേതൃത്വത്തിൽ തീരദേശവാസികൾ തീര സംരക്ഷണ യാത്ര നടത്തി. കടൽ ഭിത്തി തകർന്നു കിടക്കുന്ന തീരങ്ങളിൽ സംരക്ഷണം ഒരുക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ രൂപത കെ എൽ സി എ യുടെ നേതൃത്വത്തിൽ തീരദേശവാസികൾ തീര സംരക്ഷണ യാത്ര നടത്തി. ഒറ്റമശ്ശേരി, വേട്ടയ്ക്കൽ, പള്ളിത്തോട്, കണ്ണമാലി, ചെറിയ കടവ്, സൗദി വരെയുള്ള തീരങ്ങളിൽ ടെട്രാപോഡ് ഉപയോഗിച്ചുള്ള കടൽ ഭിത്തി നിർമിക്കണമെന്നാ ശ്യപ്പെട്ടാണ് തീരസംരക്ഷണ യാത്ര നടത്തിയത്. മുൻ മേയർ കെ ജെ സോഹൻ യാത്ര ഉദ്ഘാടനം ചെയ്തു.. തീരദേശ ഹൈവേയുടെ ഡി പി ആർ പുറത്തിറക്കി തീരദേശ വാസികളുടെ ആശങ്ക അകറ്റുക. ജെ ബി കോശി കമ്മിഷൻ റിപ്പോർട്ട് ഉടൻ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും യാത്രയിൽ ഉന്നയിച്ചു. കണ്ടക്കടവിൽ നടന്ന യാത്രയുടെ സമാപന സമ്മേളനം കെ എൽ സി എ സംസ്ഥാന പ്രസിഡൻ്റ് ഷെറി…

Read More

ന​വാ​ഗ​ത​നാ​യ അ​ജ​യ് കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ത​ല​ശേ​രി​യി​ൽ ആ​രം​ഭി​ച്ചു.രാ​ജേ​ഷ് മാ​ധ​വ​ൻ, ദി​ൽ​ഷാ​ന, അ​ൻ​വ​ർ ഷ​രീ​ഫ്, രാ​ജ്ബാ​ൽ, ശ്ര​വ​ണ, നാ​ദി​റ, അ​മ്പി​ളി അ​മ്പാ​ലി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാണ്.സി​താ​ര കൃ​ഷ്ണ​കു​മാ​ർ, സു​രേ​ഷ് തി​രു​വാ​ലി, ഉ​ണ്ണി​കൃ​ഷ്ണ​ൻ നെ​ല്ലി​ക്കാ​ട്, ഒ​മ​ർ ഫാ​റൂ​ഖ്, ലീ​ന​സ്, ന​സ്റി​ൻ, റി​ഗി​ന വി​ശാ​ൽ, റാ​ഗി​ഷ, വേ​ദ​ജ, മേ​ദ​ജ, പ​ര​പ്പു, ഏ​യ്ഥ​ൻ ജി​ബ്രി​ൽ, അ​ന​ഘ, മി​ഥി​ല ര​ഞ്ജി​ത്, അ​മീ​ന, ബ​യ്സി, കെ.​കെ.​സ​ജീ​ഷ്, ല​ത സ​തീ​ഷ്, സി​ജോ, രേ​ഷ്മ ര​വീ​ന്ദ്ര​ൻ, ഭാ​ഗ്യ ജ​യേ​ഷ്, ആ​ൽ​ഡ്രി​ൻ, അ​നി​ൽ മ​ങ്ക​ട, ഷു​ക്കൂ​ർ പ​ട​യ​ങ്ങോ​ട്, റ​ഹീം ചെ​റു​കോ​ട്, നി​ര​ഞ്ജ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. എ​വി മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ അ​രു​ൺ, വ​രു​ൺ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ക​ണ്ണ​ൻ പ​ട്ടേ​രി​യാ​ണ്. അ​ജ​യ് കു​മാ​ർ, മു​നീ​ർ മു​ഹ​മ്മ​ദു​ണ്ണി എ​ന്നി​വ​ർ ചേ​ർ​ന്ന് തി​ര​ക്ക​ഥ സം​ഭാ​ഷ​ണം എ​ഴു​തു​ന്നു. അ​നി​ൽ മ​ങ്ക​ട എ​ഴു​തി​യ വ​രി​ക​ൾ​ക്ക് ബി​ജി​ബാ​ൽ സം​ഗീ​തം പ​ക​രു​ന്നു. എ​ഡി​റ്റിം​ഗ് -​ നി​ഷാ​ദ് യൂ​സ​ഫ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ – ​ജി​നു…

Read More