- ബി ഇ സി സംഗമം നടത്തി
- KRLCBC, വിശ്വാസ പരിശീലന കമ്മീഷൻ: വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ വർഷ ആചരണം
- KLCA വൈപ്പിൻ നിയോജകമണ്ഡലം കൺവെൻഷൻ ഞായറാഴ്ച്ച
- ശ്രീലങ്കയിലെ തീവ്രവാദി ആക്രമണം: ശ്രീലങ്കയിൽ മുൻ ഇന്റലിജൻസ് മേധാവി അറസ്റ്റിൽ
- ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്: നടപടിക്കെതിരേ വിഎച്ച്പി രംഗത്ത്
- യാക്കോബായ -ഓർത്തഡോക്സ് സഭാ തർക്കം പരിഹരിക്കുന്നതിന് സാധ്യമായ ശ്രമം നടത്താം: പ്രധാനമന്ത്രി
- ഛത്തീസ്ഗഡിൽ വീണ്ടും ക്രൈസ്തവ വിശ്വാസിയുടെ മൃതസംസ്കാരം തടഞ്ഞു
- നൈജീരിയയിൽ കത്തോലിക്ക ദേവാലയം അഗ്നിയ്ക്കിരയാക്കുവാൻ ശ്രമം
Author: admin
ഇടുക്കി: കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ മാത്യു കുഴല്‍നാടനെതിരെ റവന്യുവകുപ്പ് കേസെടുത്തു. ചിന്നക്കനാലിലെ ഭൂമികൈയേറ്റത്തിന്റെ പേരിൽ ഭൂ സംരക്ഷണ നിയമപ്രകാരമാണ് കേസ്. ഹിയറിംഗിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മാത്യുവിന് നോട്ടീസ് നല്‍കിയിട്ടുണ്ട് . ചിന്നക്കനാലില്‍ മാത്യു വാങ്ങിയ സ്ഥലത്തോട് ചേര്‍ന്ന് 50 സെന്റ് പുറംപോക്ക് ഭൂമി കൈയേറിയതായി വിജിലന്‍സും റവന്യു വകുപ്പും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ അധികമുള്ള ഭൂമി സംബന്ധിച്ച് എന്ത് തീരുമാനമെടുക്കണമെന്ന് നിര്‍ദേശിക്കാന്‍ ഉടുമ്പന്‍ചോല ലാന്‍ഡ് റവന്യു തഹസില്‍ദാര്‍ ജില്ലാ കളക്ടര്‍ക്ക് കത്ത് നല്കി. ഭൂസംരക്ഷണ നിയമപ്രകാരം കേസെടുത്ത് തുടര്‍നടപടി സ്വീകരിക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. അധികഭൂമി സംബന്ധിച്ച മാത്യുവിന്റെ വിശദീകരണം കേള്‍ക്കാനാണ് ഹിയറിംഗിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.കൃത്യമായ രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് റവന്യു വകുപ്പ് കടക്കും.
ന്യൂഡൽഹി: ഹോങ്കോങ്ങിൽ നിന്ന് ഇന്ത്യയിലേക്ക് പാഴ്‌സൽ വഴി കടത്തിയ കോടിക്കണക്കിന് രൂപ വിലവരുന്ന സ്വർണവും വെള്ളിയും പിടിച്ചെടുത്തു. 16.67 കിലോ സ്വർണവും 39.73 കിലോ വെള്ളിയുമാണ് ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥർ പിടികൂടിയത്. ഇലക്ട്രിക് മീറ്ററുകളുടെ ഉള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണവും വെള്ളിയും. ഇവയ്ക്ക് ഏകദേശം 10.66 കോടി രൂപ വിപണി മൂല്യമുള്ളതായി ഡിആർഐ പത്രക്കുറിപ്പിൽ പറഞ്ഞു. ഇന്നലെയാണ് മീറ്ററുകൾ അടങ്ങിയ പാഴ്‌സൽ ഹോങ്കോങ്ങിൽ നിന്ന് ന്യൂഡൽഹിയിലെ ഫോറിൻ പോസ്‌റ്റ് ഓഫീസിൽ എത്തിയത്. എട്ട് പെട്ടികളിലായി 56 ഇലക്ട്രിക് മീറ്ററുകളാണ് ഇറക്കുമതി ചെയ്‌തത്. പരിശോധിച്ചപ്പോൾ ഇലക്ട്രിക് മീറ്ററുകൾ പ്രവർത്തനക്ഷമമാണെന്ന് കണ്ടെത്തി, യഥാർത്ഥ സർക്യൂട്ട് ബോർഡുകൾ തന്നെയാണ് ഇതിനുള്ളിൽ ഉണ്ടായിരുന്നത്. പ്രാഥമിക പരിശോധനയിൽ ഇവയ്ക്ക് അസാധാരണമായ ഭാരം അനുഭവപ്പെട്ടതാണ് സംശയം ജനിപ്പിച്ചത്
പാട്ന:ബി ജെ പി – ജെ ഡി യു സഖ്യസര്‍ക്കാര്‍ ബിഹാറില്‍ അധികാരമേറ്റു. മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു.ബി ജെ പി യില്‍ നിന്ന് സമ്രാട്ട് ചൗധരിയും വിജയ് സിന്‍ഹയും ഉപമുഖ്യമന്ത്രിയാകും. സഖ്യത്തില്‍ ഒരു സ്വതന്ത്രന്‍1 ഉൾപ്പടെ 28 ആളുകളുടെ പിന്തുണയുണ്ട്.കേവലഭൂരിപക്ഷത്തിന് 122 സീറ്റ് മതി . പട്‌നയിലെ സത്യപ്രതിജ്ഞ ചടങ്ങിന് ജെ ഡി നഡ്ഡയും ചിരാഗ് പസ്വാനും എത്തി. നിതീഷ് കുമാര്‍ ഇന്നലെ രാവിലെ പതിനൊന്നുമണിയോടെ രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു. മഹാസഖ്യത്തിലെ സ്ഥിതി മോശമാണെന്നും ഇന്ത്യസഖ്യത്തിനായി സാധിക്കുന്നത് ചെയ്‌തെന്നും നിതീഷ് പറഞ്ഞു.എന്നാൽ മുന്നണിയില്‍ ഒന്നും സംഭവിച്ചില്ലെന്നും കുറ്റപ്പെടുത്തി.എന്നാല്‍ പോകുന്നവര്‍ പോകട്ടെ ഒറ്റക്കെട്ടായി പോരാടുമെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രതികരിച്ചു.ജെ ഡി യു പോകുമെന്ന് നേരത്തെ തന്നെ അറിയാമായിരുന്നു. ഇന്ത്യ സഖ്യം തകരാതിരിക്കാനാണ് നിശബ്ദത പാലിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കൊൽക്കത്ത: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് വീണ്ടും പര്യടനം പുനരാരംഭിക്കും. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിൽ നിന്നാണ് യാത്ര പര്യടനം ആരംഭിക്കുന്നത്. കാൽനടയായും ബസിലുമായാണ് ഇന്നത്തെ യാത്ര. തൃണമൂൽ കോൺഗ്രസ് യാത്രയുടെ ഭാഗമാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അതേസമയം, യാത്രയിൽ പങ്കെടുക്കണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ മമത ബാനർജിയുമായി ഫോണിൽ സംസാരിച്ചിരുന്നു. രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടെ യാത്ര നാളെ ബിഹാറിൽ പ്രവേശിക്കും. നാളെയും മറ്റന്നാളും ബിഹാറിൽ പര്യടനം നടത്തുന്ന യാത്ര 31 വീണ്ടും പശ്ചിമ ബംഗാളിൽ തിരിച്ച് എത്തും.
ന്യൂഡൽഹി : കത്തോലിക്കാ സഭയുടെ ‘ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമി’ അദ്ധ്യക്ഷനായ ആർച്ചുബിഷപ്പ് വിൻചേൻസൊ പാല്യ ഇന്ത്യയിൽ സന്ദർശനത്തിനെത്തുന്നു.ഇന്ന് മുതൽ ഫെബ്രുവരി 4 വരെയാണ് ഈ സന്ദർശനം. ഭാരതത്തിലെ കത്തോലിക്കാമെത്രാൻ സംഘത്തിൻറെ, സിബിസിഐ-യുടെ ക്ഷണപ്രകാരമാണ് അദ്ദേഹം ഇന്ത്യയിൽ എത്തുന്നത് . ഡൽഹിയിലെ വിദ്യാജ്യോതി കോളേജിൽ സംഘടിപ്പിക്കപ്പെടുന്ന നൈതികതയെയും സാങ്കേതികവിദ്യയെയും അധികരിച്ചുള്ള ഒരു സമ്മേളനത്തിൽ ആർച്ച്ബിഷപ്പ് വിൻചേൻസൊ പാല്യ സംസാരിക്കും. ജീവിതാന്ത്യഘട്ടത്തിലെ നൈതികതയും അജപാലന വെല്ലുവിളികളും, സഭയും നിർമ്മിത ബുദ്ധിയും: വെല്ലുവിളികളും അവസരങ്ങളും, ധാർമ്മികതയും സാങ്കേതികവിദ്യയും എന്നീ വിഷയങ്ങൾ അദ്ദേഹം വിശകലനം ചെയ്യും. ഫെബ്രുവരി 2-ന് ആർച്ച്ബിഷപ്പ് വിൻചേൻസൊ പാല്യ ഭാരതത്തിലെ കത്തോലിക്കമെത്രാൻ സംഘവുമായി കൂടിക്കാഴ്ച നടത്തും
കൊച്ചി : മണിപ്പുരിൽ സംഭവിച്ചതു കേരളത്തിലും സംഭവിക്കാമെന്നും ഇതിനെതിരെ ജാഗ്രത വേണമെന്നും പ്രമുഖ സാമ്പത്തിക വിദഗ്ധൻ പരകാല പ്രഭാകര്‍. കേന്ദ്ര സർക്കാരിനെതിരെ വീണ്ടും രൂക്ഷ വിമർശനമാണ് അദ്ദേഹം ഉയർത്തിയത്. അന്തരിച്ച കവി എസ്.രമേശന്റെ ഓർമ പുരോഗമന കലാ സാഹിത്യസംഘം ആരംഭിച്ച അനുസ്മരണ പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണിപ്പൂരിന്റെ സ്ഥിതി ഇപ്പോഴും സാധാരണ നിലയിലേക്ക് മടങ്ങി വന്നിട്ടില്ല, എന്നാൽ ഈ വിഷയത്തിൽ കാര്യമായ വാർത്തകളൊന്നും പുറത്തുവരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. “ഇപ്പോഴിത് തടഞ്ഞില്ലെങ്കിൽ എവിടെ വേണമെങ്കിലും സമാനരീതിയിലുള്ള കലാപങ്ങൾ നടക്കാം. എവിടെ നടന്നാലും കേരളത്തിൽ നടക്കില്ല എന്ന തോന്നൽ ആര്‍ക്കും ഉണ്ടാകരുത്” എന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും സാമ്പത്തിക മേഖലയുമൊക്കെ മോദി ഭരണത്തിനു കീഴിൽ താറുമാറായെന്ന് പരകാല പ്രഭാകര്‍ കുറ്റപ്പെടുത്തി. രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ സമുദായത്തിൽനിന്നുള്ളവർക്ക് കേന്ദ്ര സർക്കാർ ഒരു സീറ്റ് പോലും നൽകുന്നില്ലെന്നും തന്റെ പ്രസംഗത്തിൽ അദ്ദേഹം ആരോപിച്ചു. പട്ടിണിയും തൊഴിലില്ലായ്മയും രാജ്യത്തിന്റെ കടവും പെരുകി വരുമ്പോഴും ഇതെല്ലാം…
കുമളി: വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതകൾ സിപിഎം ഏറ്റെടുക്കും. പീരുമേട് താലൂക്ക് കാർഷിക വികസന ബാങ്കിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ അടയ്ക്കാനുള്ള 7,31,910 രൂപയുടെ വായ്പ ഏറ്റെടുക്കാനാണ് തീരുമാനിച്ചത്. ബുധനാഴ്ച നാലിന് വണ്ടിപ്പെരിയാറിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ബാങ്ക് അധികൃതർക്ക് ഈ തുക കൈമാറും. സിപിഎം ഏരിയ സെക്രട്ടറി എസ്. ബാബുവാണ് ഇക്കാര്യം അറിയിച്ചത്. ബാങ്കിൽനിന്ന് അഞ്ച് ലക്ഷം രൂപയാണ് പെൺകുട്ടിയുടെ അച്ഛൻ വായ്പയെടുത്തത്.
പറ്റ്‌ന : ബിഹാറിൽ മഹാസഖ്യം വീണു; നിതീഷ് കുമാര്‍ രാജിവച്ചു; എന്‍ഡിഎ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാജ്‌ഭവനിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിന് രാജിക്കത്ത് കൈമാറി. നിതീഷ് ഇന്നുതന്നെ എന്‍ഡിഎയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് രാജ്ഭവനിലായിരിക്കും സത്യപ്രതിജ്ഞ. ഒമ്പതാം തവണയാണ് അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നദ്ദ, എൽജെപിആർ അധ്യക്ഷൻ ചിരാഗ് പാസ്വാൻ, മറ്റ് എൻഡിഎ സഖ്യകക്ഷികളുടെ നേതാക്കള്‍ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. നിതീഷിന് 128 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് വിവരം. ജെഡിയുവിന് 45ഉം, ബിജെപിക്ക് 78 ഉം, ഹിന്ദുസ്ഥാനി അവാം മോർച്ചയ്ക്ക് 4ഉം എംഎല്‍എമാരുണ്ട്. ഒരു സ്വതന്ത്ര എംഎൽഎയുടെ പിന്തുണ കൂടി ചേര്‍ന്നാണ് 128 ആയിരിക്കുന്നത്. പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ ഒപ്പിട്ട കത്ത് നിതീഷ് ഗവര്‍ണര്‍ക്ക് കൈമാറിയതായാണ് വിവരം. സീറ്റ് വിഭജന വിഷയത്തില്‍ ബിജെപിയും ജനതാദളും തമ്മില്‍ ഇതിനകം ധാരണയിലെത്തിയതായും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.ഇതിന് പുറമേ കോണ്‍ഗ്രസ് എംഎല്‍മാരെ…
തിരുവനന്തപുരം:ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ നടക്കുന്നത് നാടകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ആകുമ്പോഴെല്ലാം ഈ നാടകം ഉണ്ടാകുമെന്ന് സതീശന് പ്രതികരിച്ചു. എല്‍പി സ്കൂളിലെ കുട്ടികളെപ്പോലെയാണ് ഗവര്‍ണറും മുഖ്യമന്ത്രിയും പരസ്പരം കണ്ടാല്‍ മിണ്ടാതിരിക്കുന്നത്. ഈ തമാശ കണ്ട് ജനം ചിരിക്കുകയാണെന്നും സതീശന് പറഞ്ഞു. ഗവര്‍ണര്‍ നിയമസഭയെ അവഹേളിച്ചിട്ട് മുഖ്യമന്ത്രി ഒരക്ഷരം പറഞ്ഞില്ല. റിപ്പബ്ലിക് ദിനത്തില്‍ ഗവര്‍ണര്‍ കടന്നാക്രമണം നടത്തിയത് പിണറായി വേദിയിലിരിക്കുമ്പോഴാണ്. എന്നിട്ടും മുഖ്യമന്ത്രി മിണ്ടിയില്ല. ഗവര്‍ണറെയും കേന്ദ്ര ഏജന്‍സികളെയും മുഖ്യമന്ത്രിക്ക് ഭയമാണ്. ഡല്‍ഹിയില്‍ കേന്ദ്ര വിരുദ്ധ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ട് പിന്നീട് അത് പൊതുസമ്മേളനമാക്കി മാറ്റിയെന്നും സതീശന് വിമര്‍ശിച്ചു.
തിരുവനന്തപുരം : ഗവർണർ പദവി മറന്ന് പ്രവർത്തിക്കരുതെന്ന് മന്ത്രി പി രാജീവ്. ഉന്നത സ്ഥാനത്തിരിക്കുന്നവർ എങ്ങനെ പ്രവർത്തിക്കണമെന്ന് കേന്ദ്ര മാർഗ്ഗ നിർദ്ദേശമുണ്ട്. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായാണ് ഗവർണറെ തടഞ്ഞതിന് വിദ്യാർത്ഥികൾക്ക് നേരെ 124 വകുപ്പ് ചുമത്തിയത്. രാജ്ഭവൻ്റെ സമ്മർദ്ദമായിരുന്നു ഇതിന് കാരണം. ഗവർണറുടെ പ്രവൃത്തി ജനങ്ങൾ കാണുന്നുണ്ടെന്നും, ഗവർണർമാർ ചാൻസലർമാർ ആവേണ്ടന്ന അഭിപ്രായത്തിന് അടിവരയിടുന്നതാണ് പുതിയ സംഭവ വികാസങ്ങളെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
