- ബി ഇ സി സംഗമം നടത്തി
- KRLCBC, വിശ്വാസ പരിശീലന കമ്മീഷൻ: വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ വർഷ ആചരണം
- KLCA വൈപ്പിൻ നിയോജകമണ്ഡലം കൺവെൻഷൻ ഞായറാഴ്ച്ച
- ശ്രീലങ്കയിലെ തീവ്രവാദി ആക്രമണം: ശ്രീലങ്കയിൽ മുൻ ഇന്റലിജൻസ് മേധാവി അറസ്റ്റിൽ
- ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്: നടപടിക്കെതിരേ വിഎച്ച്പി രംഗത്ത്
- യാക്കോബായ -ഓർത്തഡോക്സ് സഭാ തർക്കം പരിഹരിക്കുന്നതിന് സാധ്യമായ ശ്രമം നടത്താം: പ്രധാനമന്ത്രി
- ഛത്തീസ്ഗഡിൽ വീണ്ടും ക്രൈസ്തവ വിശ്വാസിയുടെ മൃതസംസ്കാരം തടഞ്ഞു
- നൈജീരിയയിൽ കത്തോലിക്ക ദേവാലയം അഗ്നിയ്ക്കിരയാക്കുവാൻ ശ്രമം
Author: admin
ആലപ്പുഴ: അഡ്വ. രഞ്ജിത്ത് ശ്രീനിവാസ് കൊലപാതക കേസിൽ 15 പ്രതികൾക്കും വധശിക്ഷ. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയുടേതാണ് അപൂർവമായ വിധി. ഇത്രയധികം പ്രതികൾക്ക് ഒരുമിച്ച് വധശിക്ഷ വിധിക്കുന്നത് ആദ്യമായാണ്.ബിജെപി സംസ്ഥാന സെക്രട്ടറിയും അഭിഭാഷകനുമായിരുന്നു രഞ്ജിത്ത്. കേസിൽ ആകെ 35 പ്രതികളാണുള്ളത്. ഇതിൽ 15 പേരാണ് ആദ്യഘട്ട വിചാരണ നേരിട്ടത്. പ്രതികൾ ഒരു ദയയും അർഹിക്കുന്നില്ലെന്നാണ് 10 മിനിറ്റ് നീണ്ട വിധിപ്രസ്താവത്തിൽ ജസ്റ്റീസ് വി.ജി. ശ്രീദേവി പറഞ്ഞത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ നൈസാം, അജ്മൽ, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുൾ കലാം, സഫറുദ്ദീൻ, മുൻഷാദ്, ജസീബ് രാജ, നവാസ്, ഷമീർ, നസീർ, സക്കീർ ഹുസൈൻ, ഷാജി പൂവത്തിങ്കൽ, ഷെർണാസ് അഷ്റഫ് എന്നിവരാണ് കേസിലെ പ്രതികൾ. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായ 12 പേരും മുഖ്യ ആസൂത്രകരായ മൂന്നുപേരുമാണ് ആദ്യ ഘട്ടത്തിൽ വിചാരണ നേരിട്ടവർ. സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രതാപ് ജി. പടിക്കൽ ആണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.വിധി കേൾക്കാൻ രഞ്ജിത് ശ്രീനിവാസന്റെ അമ്മയും…
തിരുവനന്തപുരം :നികുതിവെട്ടിപ്പ് തടയുന്നതിനും കണ്ടെത്തുന്നതിനുള്ള പരിപാടികൾ കാര്യക്ഷമമായി നടന്നുവരുന്നുവെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കഴിഞ്ഞ സാമ്പത്തിക വർഷം 445 കോടി രൂപ നികുതി തിരിച്ചുപിടിച്ചു. ഈ സാമ്പത്തിക വർഷം (ഏപ്രിൽ – ഡിസംബർ) 1590 കോടിയോളം രൂപ നികുതി വെട്ടിച്ചതുമായി ബന്ധപ്പെട്ട് തിരിച്ചുപിടിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വർഷം മാത്രമായി 210 കേസുകൾ രജിസ്റ്റർ ചെയ്തു. ഐജിഎസ്ടിയുടെ കാര്യത്തിൽ കേരളം ഫലപ്രദമായി ഇടപെടുന്നുണ്ടെന്നും, കിട്ടാനുള്ളത് കൃത്യമായി കേന്ദ്രത്തോട് ആവശ്യപ്പെടുന്നുണ്ടെന്നും മന്ത്രി സഭയിൽ പറഞ്ഞു. ഐജിഎസ്ടിയുമായി ബന്ധപ്പെട്ട് വ്യാപാരികൾക്ക് ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഐജിഎസ്ടിയുടെ കാര്യത്തിൽ എത്ര നഷ്ടം വരുന്നു എന്നുള്ള കണക്ക് സംസ്ഥാനങ്ങളുടെ പക്കൽ ഇല്ല. ഏകപക്ഷീയമായാണ് കേന്ദ്രം നികുതി വിഹിതം കുറച്ചത്. ഈ നടപടി എല്ലാ സംസ്ഥാനങ്ങളെയും ബാധിച്ചിട്ടുണ്ട്. നികുതി വർദ്ധിപ്പിക്കാൻ നമുക്ക് അവകാശമില്ല, അതിനധികാരം ജിഎസ്ടി കൗൺസിലിനാണുള്ളത്. ആഭ്യന്തര വരുമാനം വർദ്ധിപ്പിക്കുന്നതിന് നമുക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ധനമന്ത്രി സഭയിൽ പറഞ്ഞു. രണ്ടുവർഷംകൊണ്ട് 4000 കോടിയോളം നികുതി ശേഖരിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ…
തിരുവനന്തപുരം :അടിയന്തര പ്രമേയം കൊണ്ടുവന്നതിൽ പ്രതിപക്ഷത്തോട് നന്ദി പറയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനം അഭിമുഖീകരിക്കുന്ന ധന പ്രതിസന്ധി സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാണ് ആവശ്യപ്പെടുന്നത്. സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താനാണ് ഈ പ്രമേയത്തിലൂടെ ശ്രമിച്ചതെങ്കിലും യഥാർത്ഥ വസ്തുത പ്രതിപക്ഷത്തിനും പറയേണ്ടി വന്നിരിക്കുകയാണ് എന്നും മുഖ്യന്ത്രി പറഞ്ഞു. ധനകാര്യ കമ്മീഷന്റെ നിലപാടിനെ വിമർശിച്ച പ്രതിപക്ഷത്തിന്റെ നിലപാടിനും നന്ദിയെന്നും കൂട്ടിച്ചേർത്തു. അടിയന്തര പ്രമേയം വിശദമായി ചർച്ച ചെയ്യാമെന്നും ചർച്ച ഒരു മണി മുതൽ മൂന്നു മണി വരെ നടത്തുമെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
‘നമ്മുടെ ജീവിതങ്ങളില്‍ നിന്ന് വെളിച്ചം മാഞ്ഞുപോയി. രാജ്യം മുഴുവന്‍ അന്ധകാരമാണ്’ എന്ന് ബിര്‍ല ഹൗസിന്റെ ഗേറ്റിന് മുകളില്‍ കയറി പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ലോകത്തോട് പറഞ്ഞ ദിനം .മഹാത്മാ ഗാന്ധിയെ ഹിന്ദുത്വവാദിയായ നാഥുറാം വിനായക് ഗോഡ്സെ വെടിവച്ചു കൊന്ന ദിനം. ഡല്‍ഹിയിലെ ബിര്‍ലാ ഹൗസില്‍ സന്ധ്യാപ്രാര്‍ത്ഥനയ്ക്കിടെയാണ് നാഥുറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റ് ഗാന്ധിജി കൊല്ലപ്പെടുന്നത്. പതിവായി വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിക്കുന്ന പ്രാര്‍ത്ഥനായോഗം വല്ലഭായ് പട്ടേലുമായുള്ള അഭിമുഖ സംഭാഷണത്താല്‍ അന്ന് വൈകുകയായിരുന്നു. അഞ്ച് മണി കഴിഞ്ഞ് 10 മിനിട്ട് ആയപ്പോഴാണ് അദ്ദേഹത്തിന്റെ അനുയായികളായ മനുവും ആഭയും സമയത്തെ കുറിച്ച് ഓര്‍മ്മപ്പെടുത്തിയത്. ഉടനെ തന്നെ പ്രാര്‍ത്ഥനയ്ക്കായി ഗാന്ധിജി പുറപ്പെട്ടു. ജനങ്ങള്‍ കാത്തിരുന്ന മൈതാനത്തിന് നടുവിലൂടെ നടന്ന് വേദിയിലേക്ക് പോകുവാന്‍ ഗാന്ധിജി തീരുമാനിച്ചു. ഈ സമയം ജനങ്ങള്‍ക്കിടയില്‍ നിന്നിരുന്ന ഗോഡ്സെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ബെരേറ്റ പിസ്റ്റള്‍ ഇരുകൈകള്‍ക്കുമുള്ളിലാക്കി ഗാന്ധിജിയെ വന്ദിച്ചുകൊണ്ട് കുനിഞ്ഞു. ഗാന്ധിജിയുടെ പാദം ചുംബിക്കാന്‍ തുടങ്ങുകയാണെന്ന് വിചാരിച്ച് മനു ഗോഡ്സെയെ വിലക്കി. എന്നാല്‍,…
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ബിഹാറിലെ പര്യടനം ഇന്ന് പൂർത്തിയാകും. അരാരിയിൽ നിന്ന് പര്യടനം ആരംഭിക്കും. പൂർണിയയിൽ രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ എന്നിവർ മഹാറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും. ലോക്സഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള റാലി കൂടിയാണ് പൂർണിയയിൽ നടക്കുന്നത്. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വിമർശിക്കാതെയായിരുന്നു രാഹുൽ ഗാന്ധിയുടെ ഇന്നലത്തെ പ്രസംഗം. ഇന്ത്യ സഖ്യം വിട്ട് എൻഡിഎയ്ക്ക് ഒപ്പം പോയ നിതീഷിനെതിരെ രാഹുൽ ഇന്ന് വിമർശനം ഉയർത്തുമോ എന്നാണ് നിരീക്ഷകർ ഉറ്റുനോക്കുന്നത്.
തിരുവനന്തപുരം: നയപ്രഖ്യാനത്തിന്റെ നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടെ ഗവര്‍ണറെ വിമര്‍ശിച്ച് ഭരണപക്ഷം. നയപ്രഖ്യാനത്തില്‍ ഗവര്‍ണര്‍ ഭരണഘടനാ ബാധ്യത മാത്രമാണ് നിറവേറ്റിയതെന്ന് പ്രമേയം അവതരിപ്പിച്ച സിപിഐ എംഎല്‍എ ഇ.ചന്ദ്രശേഖരന് പറഞ്ഞു. കൊല്ലം നിലമേലില്‍ ഗവര്‍ണര്‍ ചെയ്തത് നില ഇല്ലാത്ത നടപടിയാണ്. ഗവര്‍ണര്‍ പദവി തന്നെ വേണ്ടെന്നും ഭരണഘടനാ ഭേദഗതി ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം: കേരളീയം ധൂര്‍ത്ത് ആയിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നാടിന്റെ നിക്ഷേപം ആയിരുന്നു അത്. കേരളത്തെ ലോകസമക്ഷം അവതരിപ്പിക്കുന്ന പരിപാടിയാണ് കേരളീയം. ഇനിയുള്ള വര്‍ഷവും കേരളീയം നടപ്പാക്കും. ടൂറിസത്തിന് വലിയ മുതല്‍ക്കൂട്ടാവും. കഴിഞ്ഞ തവണ ബഹിഷ്കരിച്ചവര്‍ ഇനി സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന് മികച്ച പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നമ്മള് പുരോഗതിയുടെ പാതയിലാണ്. നമ്മുടെ നാട് മാറുകയാണ്. നാട് തകരണമെന്ന് വിചാരിച്ച് ചിലര്‍ നടക്കുന്നു. കുട്ടികള്‍ക്കറിയാം എവിടെയാണ് പഠിക്കേണ്ടതെന്ന്. ലോകം കുട്ടികളുടെ കൈവെള്ളയിലാണ്. കുറച്ചുപേര്‍ വിദേശത്ത് പഠിക്കുന്നതുകൊണ്ട് കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം തകരില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും കുട്ടികള്‍ കേരളത്തില്‍ പഠിക്കാന്‍ എത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: തിരുവനന്തപുരം: നിയമസഭ ബഹിഷ്കരിച്ച് പ്രതിപക്ഷം. ക്ഷേമ പെന്ഷന് മുടങ്ങിയതിനെതിരെ പ്രതിപക്ഷ എംഎല്‍എമാര്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി. അടിയന്തരപ്രമേയം തള്ളിയതിന് പിന്നാലെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സ്പീക്കറുടെ ചേമ്പറിന് മുന്നിലാണ് പ്രതിഷേധിച്ചത്. എന്നാല്‍ ഇത് ഗൗനിക്കാതെ സ്പീക്കർ സഭാനടപടികള്‍ തുടര്‍ന്നതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങുകയായിരുന്നു. നിയമസഭാ മന്ദിരത്തിന് പുറത്തും പ്ലക്കാർഡുകളുമായി പ്രതിപക്ഷം പ്രതിഷേധിച്ചു. സര്‍ക്കാരിന്റെ മുന്‍ഗണന എന്താണെന്നാണ് തങ്ങളുടെ ചോദ്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് മാധ്യമങ്ങളോട് പറഞ്ഞു. അഞ്ച് മാസമായി പെന്ഷന് മുടങ്ങികിടക്കുന്നു. സ്കൂളില്‍ കുട്ടികളുടെ ഉച്ചക്കഞ്ഞിക്ക് പോലും പണമില്ല. ഇതിനെല്ലാം ഇടയിലാണ് നവകേരള സദസും കേരളീയവും നടത്തി സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തുന്നതെന്ന് സതീശന് വിമര്‍ശിച്ചു.അതേസമയം പെന്ഷന് വിതരണത്തിന്റെ താളംതെറ്റാന്‍ കാരണം കേന്ദ്രസര്‍ക്കാരാണെന്ന് പറഞ്ഞുകൊണ്ട് മന്ത്രി ബാലഗോപാല്‍ രാഷ്ട്രീയ ആരോപണങ്ങളിലേക്ക് വന്നു. കേന്ദ്രത്തിന് എതിരെ പ്രതിപക്ഷം ഒന്നും പറയുന്നില്ല എന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനം. ധനമന്ത്രിയുടെ മറുപടിയോടെയാണ് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചത്.
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചക്ക് ഇന്ന് നിയമസഭയില്‍ തുടക്കമാകും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സര്‍ക്കാര്‍ സഭയില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തും. നയപ്രഖ്യാപനം മുഴുവന്‍ വായിക്കാതെ സര്‍ക്കാറിനെ ഗവര്‍ണര്‍ ഞെട്ടിച്ചിരുന്നു. രണ്ടു മണിക്കൂറോളം നീണ്ടുനില്‍ക്കേണ്ട നയപ്രഖ്യാപന പ്രഖ്യാപന പ്രസംഗം ഒരു മിനുട്ടും 17 സെക്കന്‍ഡിലും ഒതുക്കിയായിരുന്നു ഗവര്‍ണറുടെ നടപടി. ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് നടക്കുന്നതിനിടെയായിരുന്നു ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം വെട്ടിച്ചുരുക്കിയത്. നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കായി നിയമസഭ ഇന്നു മുതല്‍ 3 ദിവസമാണ് സമ്മേളിക്കുക. ഇന്നു മുതല്‍ ബുധന്‍ വരെയാണു നന്ദി പ്രമേയത്തിന്മേലുള്ള ചര്‍ച്ച. ഗവര്‍ണറുടെ നടപടിയ്ക്കെതിരെ ഭരണ-പ്രതിപക്ഷം രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.നന്ദിപ്രമേയ ചര്‍ച്ചയ്ക്കു ശേഷമുള്ള 2 ദിവസങ്ങള്‍ നിയമ നിര്‍മാണത്തിനായാണ് നീക്കിവച്ചിട്ടുള്ളത്. ഫെബ്രുവരി അഞ്ചിന് ആണ് സംസ്ഥാന ബജറ്റ്.
ആലപ്പുഴ: നവകേരളസദസിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാനെയും പേഴ്സണൽ സ്റ്റാഫിനെയും ഇന്ന് ചോദ്യം ചെയ്യും. ഗൺമാൻ അനിൽകുമാറിനോടും സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപിനോടും സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ച് നോട്ടീസ് അയച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബർ 15നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരേ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അനിൽകുമാറും എസ്.സന്ദീപും ചേർന്നാണ് മർദിച്ചത്. ഇവർക്ക് പുറമേ കണ്ടാലറിയാവുന്ന മറ്റ് മൂന്ന് ഉദ്യോഗസ്ഥരും കേസില്‍ പ്രതികളാണ്. കോടതി ഉത്തരവിട്ട ശേഷമാണ് പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്. അതെ സമയം ,മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ ഇന്നും ചോദ്യം ചെയ്യലിനു ഹാജരായേക്കില്ല എന്നറിയുന്നു . നിയമസഭാ സമ്മേളനത്തിനായി എത്തിയ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സുരക്ഷാ ചുമതലയിൽ അനിൽകുമാറും ഉണ്ട്. മുഖ്യമന്ത്രിയുടെ സുരക്ഷാ സേനാംഗം എസ്. സന്ദീപിനും ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകിയിരുന്നു. സന്ദീപ് ഹാജരാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
Subscribe to Updates
Get the latest creative news from FooBar about art, design and business.
