Author: admin

അ­​ഹ­​മ്മ­​ദാ­​ബാ​ദ്: ക­​ന­​ത്ത മ​ഴ­​യെ തു­​ട​ര്‍­​ന്നു​ണ്ടാ­​യ ഇ­​ടി­​മി­​ന്ന­​ലേ­​റ്റ് ഗു­​ജ­​റാ­​ത്തി​ല്‍20 പേ​ര്‍ മ­​രി­​ച്ചു. ഞായറാഴ്ചയാ­​ണ് മി­​ന്ന­​ലേ­​റ്റു­​ള്ള അ­​പ­​ക­​ട­​മു­​ണ്ടാ­​യ​ത്. ദാ­​ഹോ­​ദ് ജി​ല്ല­​യി​ല്‍ നാ­​ല് പേ­​രാ­​ണ് മി­​ന്ന­​ലേ­​റ്റ് മ­​രി­​ച്ച​ത്. ബ­​റൂ­​ച്ചി​ല്‍ മൂ​ന്നും താ­​പ്പി­​യി​ല്‍ ര​ണ്ടും പേ­​രാ­​ണ് മ­​രി­​ച്ചത്. അ­​ഹ­​മ്മ­​ദാ­​ബാ­​ദ് അ­​ട­​ക്ക­​മു­​ള്ള സ്ഥ­​ല­​ങ്ങ­​ളി​ലും ഇ­​ടി­​മി­​ന്ന­​ലേ­​റ്റ് ആ­​ളു­​ക​ള്‍ മ­​രി­​ച്ചെ­​ന്നാ­​ണ് വി­​വ­​രം. ദു­​ര­​ന്ത­​ത്തി​ല്‍ കേ­​ന്ദ്ര ആ­​ഭ്യ­​ന്ത­​ര­​മ​ന്ത്രി അ­​മി­​ത് ഷാ ​ദുഃ­​ഖം രേ­​ഖ­​പ്പെ­​ടു­​ത്തി. തു­​ട​ര്‍­​ച്ച­​യാ­​യി പെ​യ്­​ത മ­​ഴ­​യി​ല്‍ സം­​സ്ഥാ​ന­​ത്ത് പ­​ല­​യി­​ട​ത്തും വ്യാ­​പ­​ക കൃ­​ഷി­​നാ­​ശം ഉ­​ണ്ടാ­​യി­​ട്ടു­​ണ്ട്.

Read More

മലപ്പുറം: നിര്‍ബന്ധമായും നവകേരള സദസ്സില്‍ പങ്കെടുക്കണമെന്ന് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് നിര്‍ദേശം. വട്ടംകുളം പഞ്ചായത്ത് സെക്രട്ടറിയുടെതാണ് ഇത്തരവ്. തവനൂര്‍ മണ്ഡലത്തിലെ നവകേരള സദസ്സില്‍ പങ്കെടുക്കണമെന്നാണ് അറിയിച്ചാണ് ഉത്തരവ്. സഫാരി ഗ്രൗണ്ടില്‍ നവംബര്‍ 27 നാണ് സദസ്സ്. എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍, ജീവനക്കാര്‍ എന്നിവരുടെ നിര്‍ബന്ധിത പങ്കാളിത്തം ഉണ്ടാവണമെന്നും നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും വട്ടംകുളം പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഇന്ന് മുതല്‍ നാല് ദിവസം മലപ്പുറം ജില്ലയിലാണ് നവ കേരളസദസ്സ് പര്യടനം നടത്തുന്നത്. 16 മണ്ഡലങ്ങളിലൂടെയാണ് മലപ്പുറം ജില്ലയിലെ പര്യടനം. മൂന്ന് പ്രഭാത സദസ്സുകള്‍ ഉള്‍പ്പടെ 19 പരിപാടികളാണ് ജില്ലയില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. പൊന്നാനി, തവനൂര്‍, തിരൂര്‍, താനൂര്‍ മണ്ഡലങ്ങളിലാണ് ആദ്യ ദിവസത്തെ പരിപാടികള്‍. 28 ന് തിരൂരില്‍ വെച്ച് മന്ത്രിസഭാ യോഗവും ചേരും. ജനപങ്കാളിത്തം ഉറപ്പ് വരുത്തുന്നതിന് സംഘാടകര്‍ വലിയ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

Read More

തിരുവനന്തപുരം: ഏഴ് വയസുകാരിയായ മകളെ പീഡിപ്പിക്കാൻ കൂട്ട് നിന്ന അമ്മയ്ക്ക് നാൽപ്പത് വർഷവും ആറ് മാസവും കഠിന തടവ്. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതിയുടെതാണ് വിധി. 2018 മാർച്ച് മുതൽ 2019 സെപ്തംബർ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം.മനോരോഗിയായ ഭർത്താവിനെ ഉപേക്ഷിച്ച പ്രതി കാമുകനായ ശിശുപാലനൊപ്പമാണ് താമസിച്ചിരുന്നത്. പ്രതിയുടെ മകളായ ഏഴ് വയസുകാരിയും ഇവർക്ക് ഒപ്പമായിരുന്നു താമസം. ഈ കാലയളവിൽ ശിശുപാലൻ കുട്ടിയെ പല തവണ ക്രൂരമായി പീഡിപ്പിച്ചു. പീഡനത്തിൽ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവേറ്റിരുന്നു. കുട്ടി കരഞ്ഞ് കൊണ്ട് അമ്മയായ പ്രതിയോട് വിവരം പറഞ്ഞെങ്കിലും അതൊന്നും കുഴപ്പമില്ലെന്നും മറ്റാരോടും പറയരുതെന്നുമായിരുന്നു പ്രതിയുടെ മറുപടി. ശിശുപാലൻ ഭീഷണിപ്പെടുത്തിയതിനാൽ കുട്ടികൾ വിവരം പുറത്ത് പറഞ്ഞില്ല. പിന്നീട് ഇരുവരും വീട്ടിൽ നിന്ന് രക്ഷപെട്ട് അച്ഛൻ്റെ അമ്മയുടെ വീട്ടിൽ എത്തി. പ്രായമായ അമ്മുമ്മ കുട്ടികളെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി. അവിടെ നടന്ന കൗൺസിലിംഗിലാണ് കുട്ടികൾ വിവരം പുറത്ത് പറഞ്ഞത്.വിചാരണയ്ക്കിടെ ഒന്നാം പ്രതിയായ ശിശുപാലൻ ആത്മഹത്യ ചെയ്തതിനാൽ…

Read More

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ ക​ടു​ത്തേ​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്. ഇ​ന്ന് പു​തി​യ ന്യൂ​ന​മ​ർ​ദ്ദം രൂ​പ​പ്പെ​ടു​മെ​ന്നും ബു​ധ​നാ​ഴ്ച​യോ​ടെ ഇ​ത് തീ​വ്രന്യൂ​ന​മ​ർ​ദ്ദ​മാ​കു​മെ​ന്നും അറിയിപ്പിലുണ്ട് .ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ഏവരും ജാഗ്രത പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.അ​ഞ്ച് ദി​വ​സ​ങ്ങ​ൾ​ക്ക​കം കേ​ര​ള​ത്തി​ൽ മി​ത​മാ​യ അ​ല്ലെ​ങ്കി​ൽ ഇ​ട​ത്ത​രം മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത​യു​ള്ള​ത്. ന്യൂ​ന​മ​ർ​ദ്ദം തീ​വ്ര​മാ​യാ​ൽ മ​ഴ ക​ടു​ത്തേ​ക്കു​മെ​ന്നും ഇ​ടി​മി​ന്ന​ലു​ണ്ടാ​കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. തെ​ക്ക​ൻ ആ​ൻ​ഡ​മാ​ൻ ക​ട​ലി​ന് മു​ക​ളി​ലാ​യി സ്ഥി​തി ചെ​യ്യു​ന്ന ച​ക്ര​വാ​ത​ച്ചു​ഴി ചൊ​വാ​ഴ്ച​യോ​ടെ ശ​ക്തി​പ്രാ​പി​ക്കും. ന​വം​ബ​ർ 29 ആ​കു​മ്പോൾ തെ​ക്ക് കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലേക്ക് നീങ്ങി തീ​വ്ര​ന്യൂ​ന​മ​ർ​ദ്ദ​മാ​യി ശ​ക്തി​പ്രാ​പി​ക്കു​മെ​ന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നുണ്ട് .മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യതയുണ്ടെന്നും അറിയിപ്പിലുണ്ട്.

Read More

ഉത്തരകാശി:ഉത്തരകാശിയിലെ സിൽക്യാരയിലെ തകർന്ന തുരങ്കത്തിനുള്ളിൽ രണ്ടാഴ്‌ചയോളമായി കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ദൗത്യത്തിൽ പുരോഗതി. ഞായറാഴ്‌ച 19.2 മീറ്റർ വെർട്ടിക്കൽഡ്രില്ലിങ് ന ടത്തിയതായി ഉദ്യോഗസ്ഥൻ അറിയിച്ചു. തകർന്ന തുരങ്കത്തിൽ നിന്ന് ലംബമായ പാത സൃഷ്‌ടിക്കുന്നതിനുള്ള ഡ്രില്ലിംഗാണ് ഞായറാഴ്‌ച ആരംഭിച്ചത്രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ തുരങ്കത്തിലകപ്പെട്ട തൊഴിലാളികൾക്ക് ഒൻപത് മീറ്റർ അകലെ തിരശ്ചീന ഡ്രില്ലിംഗ് നടത്തുന്ന ഒരു ഓഗർ യന്ത്രം തകരാറിലായിരുന്നു. ശനിയാഴ്‌ച രക്ഷാപ്രവർത്തനത്തിനിടെ ഓഗർ മെഷീന്‍റെ ബ്ലേഡുകൾ കട്ടിയുള്ള ലോഹവസ്‌തുക്കളില്‍ കുടുങ്ങുകയും ഡ്രില്ലിംഗ്‌ നിർത്തിവെക്കേണ്ടി വന്നിരുന്നു.കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളിലേക്ക് എത്താൻ രക്ഷാപ്രവർത്തകർ തുരങ്കത്തിന്‍റെ മല മുകളിൽ നിന്ന് 86 മീറ്റർ താഴേക്ക് തുരക്കണം. വെർട്ടിക്കൽ ഡ്രില്ലിംഗ് ഇതുവരെ 19.2 മീറ്ററായി ഉയർന്നതായി എൻഎച്ച്ഐഡിസിഎൽ എംഡി മഹമൂദ് അഹമ്മദ് ഞായറാഴ്‌ച വൈകുന്നേരം സിൽക്യാരയിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.ഒഡിഷയിലെ ഹരികുണ്ഡില്‍ നിന്നുമെത്തിച്ച ആഗര്‍ ഡ്രില്ലിങ് മെഷീനുകളുടെ സഹായത്തോടെയുള്ള രക്ഷാപ്രവര്‍ത്തനം നവംബര്‍ 24നായിരുന്നു ആരംഭിച്ചത്. എന്നാല്‍, മണിക്കൂറുകള്‍ക്കകം തന്നെ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിടുകയും രക്ഷാപ്രവർത്തനം നിര്‍ത്തിവയ്‌ക്കേണ്ടി വന്നിരുന്നു.തുരങ്കത്തില്‍ കുടുങ്ങിയ…

Read More

തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടുന്നത് സംബന്ധിച്ച് സുപ്രീം കോടതി നിർദേശം എന്താണെങ്കിലും അത് നടപ്പിലാക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുപ്രീം കോടതി വിശുദ്ധ പശുവാണെന്നും കോടതിയുടെ നിർദേശം എന്തായാലും അത് പാലിക്കുമെന്നും ഗവർണർ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് കേരളം നൽകിയ ഹർജിയിൽ പഞ്ചാബ് ഗവർണർ വിഷയത്തിലെ ഉത്തരവിന്‍റെ പകർപ്പ് പരിശോധിക്കാൻ ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനോട് സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഉത്തരവ് വായിച്ച ശേഷം വിഷയത്തില്‍ നിലപാട് അറിയിക്കാനും രാജ്ഭവൻ സെക്രട്ടറിയോട് സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണറുടെ പ്രതികരണം. പഞ്ചാബ് വിധി പരിശോധിക്കാൻ സെക്രട്ടറിയോടാണ് പറഞ്ഞത്. പരിശോധിച്ചോ എന്ന് സെക്രട്ടറിയോട് ചോദിക്കണം. കോടതി വിധി കൈവശമുണ്ടെങ്കിൽ നൽകാനും ഗവർണർ ആവശ്യപ്പെട്ടു. സെക്രട്ടറിക്ക് വേണ്ടി താൻ മറുപടി പറയില്ലെന്നും ഗവർണർ പറഞ്ഞു. നവംബർ 8നാണ് നിയമസഭ പാസാക്കിയ എട്ട് ബില്ലുകൾ സംബന്ധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ…

Read More