- സി.എൽ.സി ദേശീയ അസംബ്ലി
- എസ് ബി കോളേജിനെ വാനോളം പുകഴ്ത്തി ഉപരാഷ്ട്രപതി
- മുനമ്പം ഭൂമി: ഹൈക്കോടതി വിധിക്കെതിരെ കേരള വഖഫ് ബോർഡ് സുപ്രീം കോടതിയിൽ
- ജെബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു
- ബി ഇ സി സംഗമം നടത്തി
- KRLCBC, വിശ്വാസ പരിശീലന കമ്മീഷൻ: വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ വർഷ ആചരണം
- KLCA വൈപ്പിൻ നിയോജകമണ്ഡലം കൺവെൻഷൻ ഞായറാഴ്ച്ച
- ശ്രീലങ്കയിലെ തീവ്രവാദി ആക്രമണം: ശ്രീലങ്കയിൽ മുൻ ഇന്റലിജൻസ് മേധാവി അറസ്റ്റിൽ
Author: admin
കൊല്ലം∙ വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകി മൃഗസംരക്ഷണ വകുപ്പു മന്ത്രി ജെ.ചിഞ്ചുറാണി. ഡീനിന്റെ ഭാഗത്തു വീഴ്ച സംഭവിച്ചതായി വിലയിരുത്തിയാണ് നടപടി.അതെ സമയം , ഡീനിന്റെ പണി സെക്യൂരിറ്റി സർവ്വീസല്ലെന്ന് പൂക്കോട് വെറ്ററിനറി കോളേജ് ഡീൻ എം കെ നാരായണന്‍. ഡീൻ, ഫാകൽറ്റി ഹെഡ് ആണ്. ഡീനിന് കീഴിലാണ് അസിസ്റ്റന്റ് വാർഡൻ. ഇരുവരും ഹോസ്റ്റലിലല്ല താമസം. ഹോസ്റ്റലിൽ താമസിക്കേണ്ടത് റെസിഡന്റ് ട്യൂട്ടറാണ്. ഹോസ്റ്റലിൽ സൗകര്യമില്ലാത്തതിനാൽ സർവ്വകലാശാല റെസിഡന്റ് ട്യൂട്ടററെ നിയമിച്ചിട്ടില്ല. 130 ഓളം കൂട്ടികൾ ഹോസ്റ്റലിൽ താമസിക്കുന്നുണ്ട്. ഇവരാരും ഹോസ്റ്റലിൽ പ്രശ്നമുണ്ടെന്ന് പരാതി പറഞ്ഞിട്ടില്ല. എല്ലാ കാര്യവും ഡീനിന് ചെയ്യാനാകില്ല. ഹോസ്റ്റലിൽ ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്ന് അസിസ്റ്റന്റ് വാർഡൻ റിപ്പോർട്ട് തന്നു. സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കാത്തത് യൂണിവേഴ്സിറ്റിയുടെ വീഴ്ച്ചയെന്നും ഡീൻ എം കെ നാരായണന്‍ പറഞ്ഞു. സംഭവം നടന്ന 2024 ഫെബ്രുവരി 18ന് മുഖ്യമന്ത്രിയുടെ പരിപാടിക്ക് അസിസ്റ്റന്റ് വാർഡനൊപ്പം…
മോൻസിഞ്ഞോർ ഷൈജു പര്യാത്തുശ്ശേരി രൂപത അഡ്മിനിസ്ട്രേറ്റർ
ജയ്‌പൂർ : രാജസ്ഥാനിൽ വിവിധയിടങ്ങളിൽ ഇടിമിന്നലേറ്റ് ആറ് പേർ മരിച്ചതായി അധികൃതർ അറിയിച്ചു . സംസ്ഥാനത്തുടനീളം ഇന്നലെ മഴയും ആലിപ്പഴ വർഷവും ഇടിമിന്നലും ജ്‌മീർ, ജയ്‌പൂർ, ഭരത്പൂർ, ഉദയ്‌പൂർ ഡിവിഷനുകളിൽ ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റും വീശിയതായാണ് റിപ്പോർട്ട്. സവായ് മധോപൂരിലെ ചൗത് കാ ബർവാഡ പൊലീസ് സ്റ്റേഷൻ പരിധിയിലെ വയലിൽ ജോലി ചെയ്യുന്നതിനിടെ ഇടിമിന്നലേറ്റ് ദമ്പതികൾ മരിച്ചതായി പൊലീസ് അറിയിച്ചു. രാജേന്ദ്ര മീണ (30), ഭാര്യ ജലേബി മീണ (28) എന്നിവരാണ് മരിച്ചത്. ഇതേ ജില്ലയിലെ തന്നെ ബൗൺലി മേഖലയിൽ ആടുകളെ മേയ്ക്കാൻ പോയ യുവാവും ഇടിമിന്നലേറ്റ് മരിച്ചു. ബൗൺലിയിലെ നന്തോടി ഗ്രാമത്തിലെ ധനലാൽ മീണയാണ് മരിച്ചത്. ഇയാളുടെ 30 ആടുകളും മിന്നലേറ്റ് ചത്തു. ദൗസയിൽ സ്‌കൂൾ വിദ്യാർഥിയും ബൈക്ക് യാത്രികനായ യുവാവും മരിച്ചു. ജയ്‌പൂർ ജില്ലയിലെ ചക്‌സു തഹസിൽ ദേവ്ഗാവിൽ ഒരു സ്ത്രീയും ഇടിമിന്നലേറ്റ് മരിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു സ്‌ത്രീയ്‌ക്ക് ഗുരുതരമായി…
ന്യൂ ഡൽഹി:ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയപാർട്ടികൾക്ക് കർശന നിർദ്ദേശങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ജാതി, മതം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിൽ വോട്ട് തേടരുതെന്ന് രാഷ്ട്രീയപാർട്ടികൾക്ക് കമ്മീഷൻ നിർദേശം നൽകി. വ്യാജപ്രസ്താവനകൾ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം, നേതാക്കളുടെ സ്വകാര്യജീവിതവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ പാടില്ല. ആരാധനാലയങ്ങൾ പ്രചാരണത്തിന് ഉപയോഗിക്കരുത് തുടങ്ങിയ നിർദ്ദേശങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ടുവച്ചു.മാതൃക പെരുമാറ്റ ചട്ടം പ്രത്യക്ഷമായോ പരോക്ഷമായോ ലംഘിക്കുന്നവർക്ക് എതിരെ കർശന നടപടി ഉണ്ടാകുമെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകി. മാതൃകാപെരുമാറ്റച്ചട്ട ലംഘനം ഒരുതരത്തിലും അനുവദിക്കില്ല. ക്ഷേത്രങ്ങള്‍, പള്ളികള്‍, ചര്‍ച്ചുകള്‍, ഗുരുദ്വാരകള്‍ തുടങ്ങി ഒരു തരത്തിലുള്ള ആരാധനാലയങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പുറത്തിറക്കിയ നിര്‍ദേശത്തിലുണ്ട്.
ആലപ്പുഴ:കർഷകരുടെ പ്രശ്നങ്ങളെ കുറിച്ച് സർക്കാരിന് വ്യക്തമായ ധാരണയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ കർഷകപക്ഷത്താണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ നവകേരള സദസിന്റെ ഭാഗമായി നടന്ന കർഷകരുമായുള്ള മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നെല്ല് സംഭരണം , കാർഷിക ഉത്പന്നങ്ങൾക്ക് ന്യായമായ വില തുടങ്ങിയ പ്രശ്നങ്ങളെപ്പറ്റി സർക്കാരിന് ധാരണയുണ്ട്. സർക്കാർ പരിമിതികളിൽ നിന്നാണ് കർഷകർക്ക് വേണ്ടി പലതും ചെയ്യുന്നത്. അത് കർഷകർക്ക് തന്നെ ബോധ്യമുള്ളതാണ്. കാർഷിക ഇൻഷുറൻസ് ന്യായമായ ആവശ്യമാണ്. സംസ്ഥാന സർക്കാർ പടിപടിയായി കാര്യങ്ങൾ ചെയ്യാൻ തയ്യാറാണ്. നെല്ല് സംഭരണ വിഷയം ഗൗരവമായി ചർച്ച ചെയ്ത് പരിഹാരം കണ്ടെത്തിയതാണ്. സഹകരണ സംവിധാനങ്ങൾ വഴി നെല്ല് സംഭരിക്കാൻ ആലോച്ചിരുന്നു. എന്നാൽ ചില പ്രശ്നങ്ങൾ കാരണം നടന്നില്ല. ഭാവിയിൽ സഹകരണമേഖല വഴി നെല്ല് സംഭരണം നടത്താൻ ശ്രമിക്കും. പ്രതിസന്ധികൾ വരുമ്പോൾ പ്രതിസന്ധികളെ അവസരങ്ങളാക്കി മൂന്നേറാൻ ആണ് ശ്രമികേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വയനാട്: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകർ നടത്തിയ സമരം സംഘര്‍ശത്തിൽ കലാശിച്ചു . സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതിഷേധിച്ച് പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലേക്ക് ഇന്ന് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം. പ്രതികളെ സംരക്ഷിക്കുന്നെന്നും പോലീസ് നിഷ്‌ക്രിയത്വം കാണിക്കുന്നു എന്നും ആരോപിച്ച് കോണ്‍ഗ്രസിന്റെ വയനാട് ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. കോളേജിന്റെ പ്രവേശന കവാടത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് തടഞ്ഞതോടെയായിരുന്നു സംഘർഷം . തുടര്‍ന്ന് പോലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളും നടന്നു. വനിതകള്‍ ഉള്‍പ്പെട്ട നൂറോളം വരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തിയത്.പോലീസ് ഇവിടെ ബാരിക്കേഡ് തീര്‍ത്തിരുന്നു. ഇത് തള്ളിമാറ്റാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചു. ഇന്നലെ തന്നെ പോലീസിന്റെ അന്വേഷണത്തില്‍ കോണ്‍ഗ്രസ് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഹോസ്റ്റല്‍ നടുമുറ്റത്തെ ആള്‍ക്കൂട്ട വിചാരണയെ ആരും ചോദ്യം ചെയ്തിരുന്നില്ല. ഇതെല്ലാം ഉണ്ടാക്കിയ കടുത്ത മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. ഇക്കഴിഞ്ഞ 18നാണ് സിദ്ധാര്‍ത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ ആത്മഹത്യ…
ന്യൂഡല്‍ഹി: സമരം ഫലം കണ്ടു . സംസ്ഥാനത്ത സാമ്പത്തിക പ്രതിസന്ധിക്ക് താത്കാലികാശ്വാസം. നികുതി വിഹിതമായ 2736 കോടിക്ക് പുറമെ ഐജിഎസ്ടി വിഹിതം ഉള്‍പ്പടെ 4000 കോടി രൂപ സംസ്ഥാനത്തിന് ലഭിച്ചു. കേന്ദ്ര വിഹിതം ലഭിച്ചതിനാല്‍ ശമ്പളവും പെന്‍ഷനും മുടങ്ങില്ല. സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതത്തിന്റെ 2 ഗഡു കൂടി കേന്ദ്രം വിതരണം ചെയ്തതോടെ കേരളത്തിന് 2,736 കോടി രൂപയാണ് ലഭിച്ചത്. ഐജിഎസ്ടി വിഹിതത്തില്‍ 1300 കോടിയും ലഭിച്ചു. ഇന്നലെ രാത്രി പണം ട്രഷറിയില്‍ എത്തിയതോടെ ഓവര്‍ ഡ്രാഫ്റ്റില്‍ നിന്ന് കരകയറി.എല്ലാ സംസ്ഥാനങ്ങള്‍ക്കും കൂടി 1.42 ലക്ഷം കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഫെബ്രുവരി 12ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും കൂടി 71,061 കോടി രൂപ നല്‍കിയിരുന്നു. ഫെബ്രുവരിയില്‍ ഇതോടെ മൂന്ന് ഗഡുക്കളാണ് സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചത്. ഈ മാസം 20,000 കോടി രൂപയാണ്. സാമ്പത്തിക വര്‍ഷാവസാനമായതിനാല്‍ പദ്ധതി വിഹിതം നല്‍കുന്നത് ഉള്‍പ്പടെ വലിയ സാമ്പത്തിക ചെലവ് വേണ്ടിവരും. മാര്‍ച്ച് അവസാനത്തോടെ സാമ്പത്തികനിയന്ത്രണം ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്.
കൊച്ചി: പാചക വാതക സിലിണ്ടറിന് വില വര്‍ധിപ്പിച്ചു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിനാണ് വില വര്‍ധിപ്പിച്ചത്. 23.50 രൂപ വര്‍ധിച്ചതോടെ സിലിണ്ടറിന് 1806 രൂപയായി. ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് വില വര്‍ധനയില്ല. തുടര്‍ച്ചയായ രണ്ടാം മാസമാണ് പാചക വാതക വില വര്‍ധന.ഡല്‍ഹിയില്‍ 25 രൂപയും മുംബൈയില്‍ 26 രൂപയുമാണ് വര്‍ധിച്ചത്. പുതിയ നിരക്ക് അനുസരിച്ച് ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടര്‍ 1795 രൂപയായി.
കൊൽക്കത്ത: ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദി സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ ഇന്ത്യയിൽ പാചക വാതക സിലിണ്ടറുകൾക്ക് 2000 രൂപക്ക് മുകളിൽ ആകുമെന്ന് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. വ്യാഴാഴ്ച ജാർഗ്രാം ജില്ലയിലെ പരിപാടിയിലായിരുന്നു മമത ബാനർജിയുടെ പ്രസ്താവന. ബിജെപിയും മോദിയും ചേർന്ന് ജനങ്ങളെ ഗ്യാസ് അടുപ്പ് വിട്ട് പഴയ രീതിയിലെ വിറകടുപ്പിലേക്ക് മാറ്റുമെന്നും മമത പറഞ്ഞു. ഒരുപക്ഷേ അടുത്ത ലോക്സഭാ ഇലക്ഷനിൽ ബിജെപിയാണ് ജയിക്കുന്നതെങ്കിൽ അപ്പോൾ തന്നെ പാചക വാതക സിലിണ്ടറുകളുടെ വില 1500 നിന്ന് 2000 രൂപയിലേയ്ക്ക് കടക്കുമെന്നും മമത പറഞ്ഞു. ഇത് പഴയ രീതിയിൽ പാചകം ചെയ്യുന്ന വിറകടുപ്പുകളിലേക്ക് ജനങ്ങൾ മാറ്റുമെന്നും മമത കൂട്ടിചേർത്തു. ആവാസ് യോജന പദ്ധതി പ്രകാരം ഏപ്രിൽ അവസാനത്തോടെ കേന്ദ്രസർക്കാർ മുഴുവൻ വീടുകളും പണിത് നൽകിയില്ലെങ്കിൽ ബംഗാൾ സർക്കാർ വീട് നിർമ്മിച്ചു നൽകുമെന്നും മമത പറഞ്ഞു. കൂടാതെ ബിജെപി സർക്കാർ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് കുടിശ്ശിക ഇതുവരെ…
Subscribe to Updates
Get the latest creative news from FooBar about art, design and business.
