- സി.എൽ.സി ദേശീയ അസംബ്ലി
- എസ് ബി കോളേജിനെ വാനോളം പുകഴ്ത്തി ഉപരാഷ്ട്രപതി
- മുനമ്പം ഭൂമി: ഹൈക്കോടതി വിധിക്കെതിരെ കേരള വഖഫ് ബോർഡ് സുപ്രീം കോടതിയിൽ
- ജെബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു
- ബി ഇ സി സംഗമം നടത്തി
- KRLCBC, വിശ്വാസ പരിശീലന കമ്മീഷൻ: വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ വർഷ ആചരണം
- KLCA വൈപ്പിൻ നിയോജകമണ്ഡലം കൺവെൻഷൻ ഞായറാഴ്ച്ച
- ശ്രീലങ്കയിലെ തീവ്രവാദി ആക്രമണം: ശ്രീലങ്കയിൽ മുൻ ഇന്റലിജൻസ് മേധാവി അറസ്റ്റിൽ
Author: admin
തിരുവനന്തപുരം: വന്യജീവിആക്രമണം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതോടെ കേന്ദ്ര നിയമങ്ങൾ മറികടക്കാനാകുമെന്ന് സർക്കാർ വിലയിരുത്തൽ. അടിയന്തര സാഹചര്യങ്ങളിൽ വന്യജീവികളെ വെടിവെക്കുന്നതിനുള്ള ഉത്തരവ് ഇറക്കാൻ ദുരന്ത നിവാരണ അതോറിറ്റിക്കും ഇതുവഴി അധികാരം ഉണ്ടാകും. ഇത് സംബന്ധിച്ച മാർഗനിർദേശങ്ങൾ തയ്യാറാക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സമിതി ഉടൻ യോഗം ചേരും. സംസ്ഥാനത്തെ വന്യജീവി ആക്രമണങ്ങൾ ലഘൂകരിക്കുന്നതിലെ പ്രധാന തടസം കേന്ദ്ര നിയമങ്ങളാണ് . ഇത് മറികടക്കാൻ ലക്ഷ്യമിട്ടാണ് മനുഷ്യ-വന്യജീവി സംഘർഷത്തെ മന്ത്രിസഭ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത്. സംസ്ഥാന-ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുടെ സവിശേഷമായ അധികാരത്തെ വന്യജീവി സംഘർഷങ്ങളിൽ ഉപയോഗപ്പെടുത്താമെന്ന് സർക്കാർ കരുതുന്നു. ദുരന്ത നിവാരണ അതോറിറ്റികൾക്ക് ഏത് നിയമത്തിന് മുകളിലും ഉത്തരവിടാനാകും. നിലവിലെ നിയമങ്ങൾ ഭേദഗതി ചെയ്യണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടാനുള്ള അധികാരവും ദുരന്ത നിവാരണ അതോറിറ്റികൾക്ക് ഉണ്ട്. ദുരന്ത നിവാരണ അതോറിറ്റികളുടെ വിപുലമായ മുന്നറിയിപ്പ് സംവിധാനവും വന്യജീവി ആക്രമണങ്ങളിൽ സർക്കാർ ഉപയോഗിക്കും.
|കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്|
പിറവം: പിറവത്ത് പേപ്പതിക്ക് സമീപം മണ്ണിടിഞ്ഞുവീണ് മൂന്ന് തൊഴിലാളികൾ മരിച്ചു. മരിച്ച മൂന്നുപേരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തു. ഫയർഫോഴ്സും പോലീസും നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് മണ്ണിനടിയിൽ പെട്ട് മരിച്ചവരെ പുറത്തെടുത്തത്. ഇതരസംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. വീടിന് സമീപം മതിൽ കെട്ടുമ്പോഴായിരുന്നു മണ്ണിടിഞ്ഞ് വീണ് അപകടം സംഭവിച്ചത്. ഇതിനിടെ പിറവത്ത് മണ്ണിടിഞ്ഞ് അതിഥി തൊഴിലാളികൾ മരിക്കാൻ ഇടയായ സംഭവത്തിൽ ഉടൻ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ തൊഴിലും നൈപുണ്യവും പൊതു വിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി എറണാകുളം ജില്ലാ ലേബർ ഓഫീസർക്ക് നിർദ്ദേശം നൽകി. മരണമടഞ്ഞവരുടെ മൃതദേഹം നാട്ടിൽ എത്തിക്കാൻ വേണ്ട എല്ലാ സജ്ജീകരണങ്ങളും ഏർപ്പാടാക്കാനും മന്ത്രി ജില്ലാ ലേബർ ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിലമ്പുർ: മലപ്പുറത്ത് കാട്ടുപന്നി ഓട്ടോറിക്ഷയ്ക്ക് കുറുകേ ചാടിയതിനെത്തുടർന്ന് വാഹനം നിയന്ത്രണംവിട്ടു മറിഞ്ഞ് ഡ്രൈവർ മരിച്ചു. കാരക്കുന്നം പഴേടം തടിയമ്പുറത്ത് ഷഫീക്കാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി കാരക്കുന്നം ആലുങ്കലിലാണ് സംഭവം. അപ്രതീക്ഷിതമായി കാട്ടുപന്നി കുറുകേ ചാടിയപ്പോൾ പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടകാരണം. ഉടൻതന്നെ നാട്ടുകാർ ഷഫീഖിനെ മഞ്ചേരി മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കെയ്റോ: അമേരിക്കയുടെ രണ്ട് യുദ്ധക്കപ്പലുകൾക്ക് നേരെ ചെങ്കടലിൽ യെമനിലെ ഹൂതി വിമതർ ആക്രമണം നടത്തി. യുദ്ധക്കപ്പലുകൾക്ക് നേരെ സൈനിക ഓപ്പറേഷൻ നടത്തിയ വിവരം ഹൂതി വിമത ഗ്രൂപ്പിന്റെ സൈനിക വക്താവ് യഹിയ സരിയ ആണ് വെളിപ്പെടുത്തിയത് . ഇതുമായി ബന്ധപ്പെട്ട് അമേരിക്ക പ്രതികരണമൊന്നും നടത്തിയിട്ടില്ല. അതേസമയം, ചെങ്കടലിൽ ഹൂതികളുടെ ആക്രമണം വർധിച്ച്വരുന്നത് അന്താരാഷ്ട്ര ഗതാഗതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ആക്രമണം ഒഴിവാക്കാൻ ദക്ഷിണാഫ്രിക്കയെ ചുറ്റിയുള്ള ദൈർഘ്യമേറിയതും ചെലവേറിയതുമായ കടൽമാർഗത്തിലൂടെ സഞ്ചരിക്കാൻ പല കമ്പനികളും ഇപ്പോൾ നിർബന്ധിതരായിരിക്കുകയാണ്. ഇസ്രയേൽ-ഹമാസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഹമാസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് നവംബർ പകുതി മുതൽ ഇതുവഴി പോകുന്ന കപ്പലുകൾക്ക് നേരെ ഹൂതി വിമതർ ആക്രമണം ആരംഭിച്ചത്.
വയനാട് :പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ത്ഥന്‍റെ മരണം വലിയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയ സാഹചര്യത്തിൽ ഒട്ടേറെ മാറ്റങ്ങള്‍ നടപ്പിലാക്കാൻ തീരുമാനം . ഹോസ്റ്റലിൽ ഇനി മുതൽ നാല് വാർഡന്മാർ ഉണ്ടാകും. മൂന്ന് നിലകൾ ഉള്ള ഹോസ്റ്റലിൽ ഓരോ നിലയിലും ചുമതലക്കാരെ നിയോഗിക്കും. ഒരു അസിസ്റ്റന്‍റ് വാർഡന് ഹോസ്റ്റലിന്‍റെ മുഴുവൻ ചുമതലയും നല്‍കും. ഇതിനെല്ലാം പുറമെ ഹോസ്റ്റലില്‍ സിസിടിവി ക്യാമറയും സ്ഥാപിക്കും. വര്‍ഷം തോറും ചുമതലക്കാരെ മാറ്റാനും തീരുമാനമായിട്ടുണ്ട്. സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് കോളേജ് ഡീൻ എം കെ നാരായണനെയും അസി. വാര്‍ഡൻ ഡോ. കാന്തനാഥനെയും ഇന്നലെ വൈസ് ചാൻസലര്‍ സസ്പെൻഡ് ചെയ്തിരുന്നു. ഇരുവരും നല്‍കിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് സസ്പെൻഷൻ നല്‍കിയത്. നേരത്തെ തന്നെ യൂണിവേഴ്സിറ്റി വിസിയെ ഗവര്‍ണര്‍ സസ്പെൻഡ് ചെയ്തിരുന്നു.
ന്യൂ ഡൽഹി:കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്രനടപടിക്കെതിരെ കേരളം സമർപ്പിച്ച ഹർജി സുപ്രിംകോടതിയിൽ. സംസ്ഥാനത്തിന് വേണ്ടി മുതിർന്ന അഭിഭാഷകനായ കപിൽ സിബൽ ഹാജരാകും. ഇന്നും നാളെയും ഹരജിയിൽ വിശദമായ വാദം കേൾക്കും.ഹർജി പിന്‍വലിക്കാന്‍ സമവായ ചര്‍ച്ചയില്‍ കേന്ദ്രം ഉപാധിവെച്ചതായി കേരളം അറിയിച്ച ശേഷമാണ് അന്തിമ വാദം ഇന്ന് തുടങ്ങാൻ തീരുമാനിച്ചത്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള സംസ്ഥാനത്തിന്‍റെ ആവശ്യങ്ങള്‍ കേന്ദ്രം നിരസിസിച്ചെന്ന വാദമാണ് കേരളം മുന്നോട്ട് വയ്ക്കുക. നിയമപ്രകാരം ലഭ്യമാകേണ്ടതിനപ്പുറം ഒന്നും കേന്ദ്ര സര്‍ക്കാരിനോട് ചോദിക്കുന്നില്ല. സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാന്‍ കേന്ദ്രത്തിന് അധികാരമുണ്ടെന്ന് കേരളം അറിയിക്കും. വായ്പാ പരിധി നിലനിർത്താൻ കോടതി ഇടപെടണം എന്നാണ് കേരളത്തിന്‍റെ ആവശ്യം. സമവായ ചര്‍ച്ചയും സുപ്രിംകോടതിയിലെ കേസും ഒരുമിച്ച് പോവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി വിശ്വനാഥന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ആണ് സുപ്രിംകോടതിയിൽ കേസ് പരിഗണിക്കുന്നത്.
ജറുസലേം: ഹമാസ് നടത്തിയ ഷെല്ലാക്രമണത്തില്‍ ഇസ്രയേലില്‍ മലയാളി കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി നിബിന് മാക്സ്വെല്ലാണ് മരിച്ചത്. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആക്രമണത്തില്‍ രണ്ട് മലയാളികള്‍ അടക്കം ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട് . ജോസഫ് ജോര്‍ജ്, പോള്‍ മെല്വിന് എന്നിവരാണ് പരിക്കേറ്റ മലയാളികള്‍. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 11നാണ് ആക്രമണം നടന്നത്. മര്‍ഗാലിയത്തിലെ കൃഷി സ്ഥലത്താണ് ഷെല്‍ പതിച്ചത്.
വയനാട്: സിദ്ധാര്‍ഥന്റെ മരണത്തെത്തുടര്‍ന്നുണ്ടായ വിദ്യാര്‍ത്ഥി പ്രതിഷേധത്തെത്തുടര്‍ന്ന് പൂക്കോട് വെറ്ററിനറി കോളജ് അടച്ചു. വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധത്തിന്റെയും വിവിധ അന്വേഷണങ്ങളുടെയും പശ്ചാത്തലത്തിലാണ് കോളെജ് അടച്ചത്. ഈ മാസം 5 മുതല്‍ 10 വരെ റഗുലര്‍ ക്ലാസ് ഉണ്ടാകില്ലെന്നാണ് അക്കാദമിക് ഡയറക്ടര്‍ ഇറക്കിയ ഉത്തരവ്. പരീക്ഷകള്‍ മാറ്റിവച്ചു. ഓണ്‍ലൈന്‍ ക്ലാസിന് തടസ്സമില്ലെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം സിദ്ധാര്‍ഥന്റെ മരണത്തില്‍ ഹോസ്റ്റലിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഒരാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. സിദ്ധാര്‍ഥന് മര്‍ദനമേല്‍ക്കുമ്പോള്‍ ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാര്‍ഥികളെയാണ് ഒരാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. മര്‍ദന വിവരം അധികൃതരെ അറിയിക്കാതിരുന്നതിനാണ് തിങ്കളാഴ്ച മുതല്‍ സ്‌പെന്‍ഷന്‍.
കൊച്ചി; കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ ടെര്‍മിനല്‍ ഉദ്ഘടനം ബുധനാഴ്ച്ച നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്‍ക്കത്തയില്‍ നിന്ന് ഓണ്‍ലൈനായി മെട്രോ ഫ്‌ളാഗ് ഓഫ് ചെയ്യും. കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലുള്ള അവസാന സ്‌റ്റേഷനാണ് തൃപ്പൂണിത്തുറ . സ്‌റ്റേഷന്റെ വിസ്തീര്‍ണം 1.35 ലക്ഷം ചതുരശ്ര അടിയാണ്.ഫ്‌ളാഗ് ഓഫ് ചെയ്തതിന് ശേഷം ഭിന്നശേഷിയുള്ള കുട്ടികളുമായി തൃപ്പൂണിത്തുറ സ്റ്റേഷനില്‍ നിന്ന് ആദ്യ ട്രെയിന്‍ ആലുവ സ്‌റ്റേഷനിലേക്ക് പുറപ്പെടും. പിന്നാലെ പൊതുജനങ്ങള്‍ക്കുവേണ്ടിയുള്ള സര്‍വ്വീസ് ആരംഭിക്കും.ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ 75 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. മ്യൂറല്‍ ചിത്രങ്ങളും കേരളത്തിലെ വിവിധ നൃത്തരൂപങ്ങളുടെ ശില്പങ്ങളുമായി ഒരുക്കിയിരിക്കുന്ന ഡാന്‍സ് മ്യൂസിയവും ഇവിടെയുണ്ട് .താമസിയാതെ ഡാന്‍സ് മ്യൂസിയം പൊതുജനങ്ങള്‍ക്ക് വേണ്ടി തുറന്ന് നല്‍കുമെന്ന് കെ എം ആര്‍ എല്‍ അറിയിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
