Author: admin

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയ്ക്കായി റോഡില്‍ കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികനായ യുവാവിന് ദാരുണാന്ത്യം. കൊച്ചി വടുതല സ്വദേശി മനോജ് ഉണ്ണിയാണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ ഉണ്ടായ അപകടത്തില്‍ റോഡില്‍ തലയടിച്ചു വീണ മനോജിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എസ്എ റോഡില്‍ നിന്ന് വന്ന് എംജി റോഡിലേക്ക് കയറുന്ന ഭാഗത്താണ് കയര്‍ കെട്ടിയിരുന്നത്. എന്നാല്‍ തങ്ങള്‍ കൈ കാണിച്ചിട്ടും നിര്‍ത്താതെ മുന്നോട്ട് പോയപ്പോഴാണ് മനോജ് ഉണ്ണി അപകടത്തില്‍ പെട്ടതെന്നാണ് പൊലീസ് പറയുന്നത്. പൊലീസുകാര്‍ മനോജ് ഉണ്ണിയെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാത്രി ഒന്നരയോടെയാണ് മരിച്ചത്. ഇന്ന് ആലത്തൂരിലെ കുന്നംകുളത്ത് നടത്താനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍ എത്തുന്നത്.

Read More

വയനാട്: രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാവിലെ ഒൻപതരയ്ക്ക് നീലഗിരി ആർട്‌സ് ആൻഡ് സയൻസ് കോളജിൽ ഹെലികോപ്റ്റർ ഇറങ്ങുന്ന രാഹുൽ ഗാന്ധിക്ക് വയനാട് ജില്ലയിൽ ആറ് പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ബത്തേരി, മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്തറ എന്നിവടിങ്ങളിൽ അദ്ദേഹം റോഡ് ഷോ നടത്തും. പുൽപ്പള്ളിയിലെ കർഷക സംഗമത്തിൽ രാഹുൽ സംസാരിക്കും. ഉച്ചയ്ക്ക് മാനന്തവാടി ബിഷപ്പുമായും രാഹുൽ ഗാന്ധി കൂടിക്കാഴ്‌ച നടത്തും. വൈകീട്ട് കോഴിക്കോട് നടക്കുന്ന യുഡിഎഫ് റാലിയിലും അദ്ദേഹം പങ്കെടുക്കും. വയനാട് ലോക്‌സഭ മണ്ഡലത്തിൽ രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഷ്‌ട്രീയ പാര്‍ട്ടികളുടെ കൊടികൾ ഉപയോഗിക്കില്ലെന്ന് യുഡിഎഫ് കൺവീനറും കെപിസിസി ആക്‌ടിങ് പ്രസിഡന്‍റുമായ എംഎം ഹസ്സൻ. മണ്ഡലത്തിൽ അടുത്തയാഴ്‌ച മുതല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസിന്‍റെയോ സഖ്യ കക്ഷികളുടെയോ കൊടികൾ ഉപയോഗിക്കേണ്ടതില്ലെന്നാണ് തീരുമാനമെന്ന് എം എം ഹസ്സൻ പറഞ്ഞു. കൊടികള്‍ വേണ്ടെന്ന തീരുമാനത്തിന് വ്യക്തമായ കാരണം വിശദീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. പാർട്ടി തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ മാധ്യമങ്ങളോട് പറയേണ്ടതില്ലെന്നാണ്…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. ഏപ്രിൽ 17,18 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. ഏപ്രിൽ 16- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,എറണാകുളം ജില്ലകളിലും ഏപ്രിൽ 17- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. ഏപ്രിൽ 18 ന് എല്ല ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, ഏപ്രിൽ 17 വരെ തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും കൊല്ലം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും പത്തനംതിട്ട, കാസർഗോഡ് ജില്ലകളിൽ 37°C വരെയും, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ…

Read More

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ താക്കീത്. മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെതിരെ ഉന്നയിച്ച ആരോപണത്തെ തുടർന്നാണ് നടപടി. രാജീവ് ചന്ദ്രശേഖര്‍ പണം നല്‍കി സാമുദായിക നേതാക്കളുടെ വോട്ട് വാങ്ങുന്നു എന്നായിരുന്നു ശശി തരൂർ ഉന്നയിച്ച ആരോപണം. രാജീവ് ചന്ദ്രശേഖറിനെതിരെ തെളിവ് സമർപ്പിക്കാൻ ശശി തരൂരിനായില്ലെന്നും ആരോപണം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ വിലയിരുത്തി. ഇത്തരം ആരോപണങ്ങൾ ആവർത്തിക്കരുതെന്ന് താക്കീത് ചെയ്‌ത കമ്മിഷന്‍, അഭിമുഖം ഇനി സംപ്രേഷണം ചെയ്യരുതെന്ന് സ്വകാര്യ ചാനലിന് നിർദേശം നൽകുകയും ചെയ്‌തു. ശശി തരൂരിന്‍റെ ആരോപണത്തിനെതിരെ ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി ലീഗൽ സെൽ കൺവീനർ ജെ.ആർ.പത്മകുമാറും എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ജില്ല കൺവീനർ വി.വി.രാജേഷുമാണ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്.

Read More

കെ.ജെ സാബു മാലാഖമാര്‍ കയറാന്‍ മടിക്കുന്നിടത്ത് സാത്താന്‍ കയറി ബ്രേക്ക് ഡാന്‍സ് കളിക്കും. അതാണ് കാലം.കേരളത്തിലെ ക്രൈസ്തവ പാരമ്പര്യം എന്താണെന്നറിയാത്ത ചിലര്‍ സഭാസാരഥികളായി വരുമ്പോള്‍ അവര്‍ക്ക് വിശുദ്ധ ബൈബിളിനെക്കാള്‍ വലുത് ‘വിചാരധാര’യാണെന്നു തോന്നും.ഇടുക്കി രൂപത അധികാരികള്‍ തല ചൊറിയുന്നത് തീക്കൊള്ളി കൊണ്ടാണെന്ന് അവരെ എങ്ങനെയാണ് ബോധ്യപ്പെടുത്തുക എന്ന് വല്യ നിശ്ചയമില്ല. പറഞ്ഞുവരുന്നത് കുട്ടികള്‍ക്കായി അവര്‍ നടത്തിയ ‘കേരള സ്റ്റോറി’ സിനിമാ പ്രദര്‍ശനത്തെ കുറിച്ചാണ്.പ്രണയം ഒരു കെണിയാണെന്നാണ് ഇടുക്കി രൂപത വക്താവായ വൈദികന്‍ ചാനല്‍ മുറികളില്‍ വന്നിരുന്ന് തട്ടിവിടുന്നത്.അവന്‍ തനിച്ചായിരിക്കുന്നത് നന്നല്ല എന്നു തോന്നി, ആദാമിന് പ്രണയിക്കാന്‍ ഹവ്വയെ സൃഷ്ടിച്ചത് യഹോവയാണ്. പ്രണയമെന്നത് ലോകത്തിന്റെ നിലനില്‍പ്പും അടിസ്ഥാന ചോദനയുമാണ്. ലോകത്തെ അത്രമേല്‍ പ്രണയിച്ചതിനാല്‍ ആണ് യേശു ലോകത്തിനായി സ്വജീവിതം ബലിയായ് നല്‍കിയത്. ഇതൊന്നും അറിയാത്തവരല്ല ഈ പുത്തന്‍കൂറ്റ് വൈദികര്‍. പിന്നെന്താണ് ഇവരിങ്ങനെ പ്രണയത്തെ കെണിയാണെന്നു പ്രചരിപ്പിക്കുന്നത്?സത്യസന്ധമായി പറയുകയാണ് എന്ന മുഖവുരയോടെ രൂപത വ്യക്താവ് വിളമ്പുന്നതു മുഴുവന്‍ പച്ചക്കള്ളമാണ്. രാജ്യത്തെ പാര്‍ലമെന്റില്‍ ഇതു സംബന്ധിച്ച്…

Read More

പ്രൊഫ. ഷാജി ജോസഫ് സൂക്ഷ്മമായ രാഷ്ട്രീയ പശ്ചാത്തലത്തിൽ നൈതിക പ്രശ്നങ്ങൾ അന്വേഷിക്കുന്ന ഇറാനിയൻ സിനിമയുടെ ഏറ്റവും പുതിയ രൂപമാണ് Endless Borders. ജന്മനാടായ ടെഹ്റാനിൽ നിന്നകലെ ഒരു വിദൂര ഗ്രാമത്തിലേക്ക് രണ്ട് വർഷത്തെ ആഭ്യന്തര പ്രവാസത്തിന് ശിക്ഷിക്കപ്പെട്ട അഹമ്മദ് (പൂരി റാഹിമി സാം) അധ്യാപകനാണ്.ഇറാനിലെ ഒരു ചെറുപട്ടണത്തിനും അഫ്ഗാനിസ്ഥാൻ്റെ അതിർത്തിയിലുള്ള ഒരു ഗ്രാമത്തിനും ഇടയിലാണ് ഈ സിനിമയുടെ പരിസരം. പരിമിതമായ അടിസ്ഥാന സൗകര്യങ്ങളുള്ള ഒരു ചെറിയ ഗ്രാമജീവിതത്തിലേക്കാണ് അഹമ്മദ് എത്തിപ്പെടുന്നത്. അയാൾ ഗ്രാമത്തിലെ കുട്ടികളെ പഠിപ്പിക്കുന്നു. പാകിസ്ഥാൻ, ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ബലൂചിസ്ഥാൻ പ്രദേശത്തിൻ്റെ വംശീയ സാംസ്കാരിക പശ്ചാത്തലത്തിൽ അഹ്മദിന്റെ കണ്ണുകളിലൂയാണ് സിനിമ സഞ്ചരിക്കുന്നത്. തർക്കങ്ങളും അധികാരക്കൈമാറ്റങ്ങളും പ്രതിസന്ധിയിലാക്കുന്ന നിസ്വരായ മനുഷ്യരുടെ ജീവിത കഥ. അജ്ഞതയ്ക്കും മുൻവിധികൾക്കുമെതിരെ യുദ്ധം ചെയ്യാൻ വിദ്യാഭ്യാസത്തെ ഒരു മാർഗ്ഗമായി ഉപയോഗിക്കുന്ന അഹമ്മദും പങ്കാളിയായ നിലൂഫറും (മിനോ ഷരീഫി) ഭരണകൂടത്തിനെതിരെ പ്രവർത്തിച്ചു എന്ന കുറ്റത്തിന് ടെഹ്റാനിലെ ജയിലിൽ കഴിഞ്ഞിട്ടുണ്ട്. ഭൂരിഭാഗം ബലൂച് വംശജരായ ഗ്രാമവാസികൾക്കിടയിലേക്ക് അഫ്ഗാനിസ്ഥാനിൽനിന്നുമുള്ള…

Read More

ജയിംസ് അഗസ്റ്റിൻ Amazing grace! how sweet the sound,That saved a wretch; like me!I once was lost, but now am found,Was blind, but now I see ലോകത്തിൽ ഏറ്റവുമധികം റെക്കോർഡ് ചെയ്യപ്പെട്ട ഭക്തിഗാനമാണ് Amazing grace! how sweet the sound എന്ന് തുടങ്ങുന്ന ഗീതം . ലോകപ്രശസ്തരായ എല്ലാ ഗായകരും സംഗീതസംഘങ്ങളും ഈ ഗീതം പാടിയിട്ടുണ്ട് . എൽവിസ് പ്രെസ്‌ലി , കെന്നി റോജർസ് , ഡയാന റോസ് , സെലിൻ ഡിയോൺ , അലൻ ജാക്സൺ , ജിം റീവ്സ് , ക്രിസ് ടോംലിൻ , അരിത്ത ഫ്രാങ്ക്‌ളിൻ , ജോണി കാഷ് , വിറ്റ്നി ഹൂസ്റ്റൺ , ജൂഡി കോളിൻസ് , മഹേലിയ ജാക്സൻ തുടങ്ങിയ ഗായകരെല്ലാം ഈ ഗീതം പാടിയിട്ടുണ്ട്. പ്രശസ്തരായ സംഗീതോപകരണ വിദഗ്‌ധരെല്ലാം ഈ ഗാനത്തിന്റെ വിഖ്യാതമായ ഈണം തങ്ങളുടെ ഉപകരണത്തിലൂടെ ലോകത്തെ കേൾപ്പിച്ചിട്ടുണ്ട്.…

Read More

ഷാജി ജോര്‍ജ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട ദിവസം, അതായത് 1975 ജൂണ്‍ 25ന്, ദേശീയ പതാകയുമായി ഒറ്റയ്‌ക്കൊരു മനുഷ്യന്‍ നടത്തിയ പ്രതിഷേധജാഥയുടെ ചരിത്രം എറണാകുളം ബോട്ടുജെട്ടിക്കുണ്ട്. ശാന്തപ്രകൃതനും എന്നാല്‍, ആദര്‍ശത്താല്‍ ആത്മബലം സ്വീകരിച്ചവനുമായ അലക്‌സാണ്ടര്‍ പറമ്പിത്തറയാണ് ആ നേതാവ്. ഒരുകാലത്ത് ഏറെ പ്രിയപ്പെട്ടവര്‍ ആയിരുന്നെങ്കിലും ഇന്ദിരാഗാന്ധിയെയും കെ. കരുണാകരനെയും അടിയന്തരാവസ്ഥക്കാലത്ത് എതിര്‍ക്കാന്‍ ആദര്‍ശധീരതയുള്ള അദ്ദേഹത്തിന് ഒരു മടിയും ഉണ്ടായിരുന്നില്ല. ഉറച്ച നിലപാട് എടുത്തതിന്റെ പരിണതഫലമായി പലവട്ടം വിജയിച്ച മണ്ഡലത്തില്‍ തോല്‍വി സ്വീകരിക്കുമ്പോഴും അദ്ദേഹത്തിന്റെ ആദര്‍ശമുഖം മ്ലാനമായില്ല. മാതൃകാധ്യാപകന്‍, സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ സംഘാടകന്‍, നിയമസഭാ സാമാജികന്‍, സ്പീക്കര്‍, നിലപാടുകള്‍ ഉള്ള രാഷ്ട്രീയ നേതാവ്, ഹൃദയത്തില്‍ ദൃഢതയുള്ള വിശ്വാസി തുടങ്ങിയ വിശേഷണങ്ങള്‍ ഒരു തലമുറ അലക്‌സാണ്ടര്‍ പറമ്പിത്തറമാഷില്‍ ഹൃദയാഭിവാദ്യമായി നല്‍കിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ലിഖിതമായ ജീവചരിത്രം ഇതുവരെ ഉണ്ടായില്ല. പറമ്പിത്തറമാഷിന്റെ 125-ാം ജന്മവര്‍ഷികത്തില്‍ അഡ്വ. എ.കെ. ശശീന്ദ്രന്‍ ജീവചരിത്രരചനയിലൂടെ ആ കുറവ് ലഘൂകരിക്കുന്നു. പ്രണത ബുക്‌സാണ് ‘അലക്‌സാണ്ടര്‍ പറമ്പിത്തറ: ആദര്‍ശം തന്നെ ജീവിതം’ എന്ന…

Read More

ചണ്ഡീഗഡ്: ഹരിയാനയിൽ നര്‍നോളില്‍ സ്‌കൂള്‍ബസ് അപകടത്തിൽ ആറു വിദ്യാർത്ഥികൾ മരിച്ചു . 15 കുട്ടികള്‍ക്ക് പരിക്കേറ്റു. വാഹനത്തിൽ നാല്‍പ്പതോളം കുട്ടികൾ ഉണ്ടായിരുന്നു . സ്‌കൂള്‍ബസ് അമിത വേഗതയില്‍ ആയിരുന്നെന്നും മറ്റൊരു വാഹനത്തെ മറികടന്നപ്പോഴായിരുന്നു അപകടം ഉണ്ടായതെന്നുമാണ് വിവരം. ഡ്രൈവര്‍ മദ്യപിച്ചിരുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ കനിനയിലെ ഉന്‍ഹാനി ഗ്രാമത്തിന് സമീപം ജിഎല്‍ പബ്ലിക് സ്‌കൂളിന്റെ ബസാണ് മറിഞ്ഞത്. അപകടത്തിന്റെ കൃത്യമായ കാരണം ഇനിയും കണ്ടെത്താനായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ബസിന് ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് ഇല്ലായിരുന്നു എന്നും ആരോപണമുണ്ട്. എന്നാല്‍ ആറ് വര്‍ഷം മുമ്പ് 2018ല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിച്ചതായി ബസിന്റെ ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു.

Read More

കൊച്ചി :റമദാനിലെ വ്രതം പൂര്‍ത്തിയാക്കി വിശ്വാസികള്‍ ഈദുല്‍ ഫിത്വര്‍ ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. ചന്ദ്രപ്പിറവി ദർശിച്ചാൽ പെരുന്നാൾ ആഘോഷിക്കുക എന്ന പ്രവാചകൻ മുഹമ്മദ് നബിയുടെ വചനം അനുസരിച്ച് ചന്ദ്രപ്പിറവി കണ്ടാൽ ആണ് ഖാസിമാർ പെരുന്നാൾ തീരുമാനിക്കുക. ഇതനുസരിച്ച് ശാസ്ത്രീയമായ കണക്കുകൂട്ടലുകള്‍ പ്രകാരം ചന്ദ്രന്‍ ഉദിച്ചെന്ന് അറിഞ്ഞാല്‍ മാത്രം പെരുന്നാൾ തീരുമാനിക്കില്ല. ചന്ദ്രപ്പിറവി കണ്ണുകൊണ്ട് കണ്ട് ഉറപ്പുവരുത്തിയാലേ ഖാസിമാര്‍ക്ക് പുതിയ മാസപ്പിറവി ഉറപ്പിക്കുകയുള്ളൂ. വിശ്വാസ യോഗ്യനായ ഒരാൾ ആകാശത്ത് മാസപ്പിറവി കണ്ടതായി അറിയിച്ചാൽ വ്രതാനുഷ്‌ഠാനം തീരുമാനിക്കും. എന്നാൽ വിശ്വാസയോഗ്യരായ രണ്ട് സാക്ഷികൾ ചന്ദ്രപ്പിറവി കണ്ടുവെന്ന് ഖാസിമാരെ അറിയിച്ചാൽ മാത്രമാണ് പെരുന്നാൾ തീരുമാനിക്കുക. ഇന്ന് റമദാന്‍ 29 ആയതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് ഖാസിമാര്‍ കാത്തുനില്‍ക്കും. ഇന്ന് സൂര്യന്‍ അസ്‌തമിക്കുമ്പോള്‍ 36 ഡിഗ്രിയില്‍ ചന്ദ്രന്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ഉണ്ടാകും. ഇന്ന് വൈകുന്നേരം 6.38 നാണ് സൂര്യാസ്‌തമയം. 7.19 നാണ് ചന്ദ്രന്‍ അസ്‌തമിക്കുന്നത്. സൂര്യാസ്‌തമയത്തിന് ശേഷം 41 മിനിട്ട് ചന്ദ്രന്‍ പടിഞ്ഞാറന്‍ ആകാശത്തുണ്ടാകുമെന്നതിനാൽ മാസപ്പിറവി ദര്‍ശനത്തിന് സാധ്യത വളരെ…

Read More