Author: admin

​ഗാസ: നവവത്സരത്തിലും പലസ്‌തീനിൽ സമാധാനമില്ല. ​ഗാസയിൽ ഇസ്രയേൽ ക്രൂരത തുടരുന്നു. ഇസ്രയേൽ നടത്തിയ വ്യാപക ആക്രമണങ്ങളിൽ ഗാസ പൊലീസ്‌ മേധാവിയടക്കം 63 പേർ കൊല്ലപ്പെട്ടു. അഭയാർഥി കേന്ദ്രങ്ങളിലുൾപ്പടെയാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ഗാസ സിറ്റിയിലെ ലബാബിദി ജങ്‌ഷൻ, ഒയൂൺ ജങ്‌ഷൻ, തെക്കൻ നഗരം ഖാൻ യൂനിസ്‌, മധ്യഭാഗത്തെ നുസെയ്‌റത്തിൽ അഭയാർഥികൾ താമസിക്കുന്ന സ്കൂൾ എന്നിവടങ്ങളിലാണ്‌ റോക്കറ്റ്‌, ബോംബ്‌ ആക്രമണങ്ങൾ നടത്തിയത്‌.ഇസ്രയേൽ സൈന്യം തന്നെ സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചിരുന്ന തെക്കൻ ഗാസയിലെ അൽ മവാസി ടെന്റ്‌ ക്യാമ്പുകളിലേക്കും ആക്രമണം ഉണ്ടായി. വ്യാഴാഴ്ച്ച പുലർച്ചെയാണ് ഇവിടെ ഇസ്രയേൽ സൈന്യം ആക്രമണം നടത്തിയത്. ഗാസ പൊലീസ്‌ ഡയറക്ടർ ജനറൽ മഹ്മൂദ്‌ സലായടക്കം 11 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അതിശൈത്യം തുടരുന്ന ​ഗാസയിൽ തണുപ്പ് കാരണം ശിശുക്കൾ മരണപ്പെടുകയാണ്. ഇവിടേക്ക് ഉടൻ സഹായമെത്തിക്കാൻ അനുവദിക്കണമെന്ന്‌ ഇന്റർനാഷണൽ റെഡ്‌ ക്രോസ്‌ ആവശ്യപ്പെട്ടു. ഇതിനിടെ, ഇസ്രയേൽ ​ഗാസയിൽ നടത്തുന്ന വംശഹത്യക്കിടയിൽ 736 സന്നദ്ധപ്രവർത്തകർ ഇതുവരെ കൊല്ലപ്പെട്ടു എന്ന കണക്കുകൾ പുറത്തുവന്നു.…

Read More

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരി തെളിയും .അറുപത്തി മൂന്നാമത് കേരള സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെയാണ്. വിജയികൾക്കുള്ള സ്വർണകപ്പ് ഇന്ന് തിരുവനന്തപുരത്തെ പ്രധാനവേദിയിൽ എത്തും. മൃ​ഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണിയിൽ നിന്ന് സ്വർണകപ്പ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഏറ്റുവാങ്ങും. തുടർന്ന് തട്ടത്തുമല സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകും. പിന്നാലെ ജില്ലയി‌ലെ വിവിധ സ്കൂളുകളിൽ സ്വീകരണം നൽകും. തുടർന്ന് ട്രോഫിയുമായുള്ള ഘോഷയാത്ര തലസ്ഥാന നഗരിയിലെ വേദിയിലെത്തിച്ചേരും. മത്സരാർത്ഥികളുടെ ര​ജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. അതേ സമയം പുത്തരകണ്ടം മൈതാനിയിൽ സജ്ജീകരിച്ചിക്കുന്ന കലോത്സവ കലവറയുടെ പാലുകാച്ചൽ ചടങ്ങും ഇന്ന് നടക്കും. പഴയിടം മോഹനൻ നമ്പൂതിരി തന്നെയാണ് ഇക്കുറിയും ഭക്ഷണം ഒരുക്കുന്നത്.ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്ന് നൂറ്റിയൊന്നും, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ നിന്ന് നൂറ്റിപ്പത്തും, സംസ്‌കൃതോത്സവത്തില്‍ പത്തൊന്‍പതും, അറബിക് കലോത്സവത്തില്‍ പത്തൊന്‍തും ഇനങ്ങളിലായി ആകെ ഇരുന്നൂറ്റി നാല്‍പത്തിയൊമ്പത് ഇനങ്ങളിലാണ് മത്സരം നടക്കുക. കലോത്സവ ചരിത്രത്തില്‍ ആദ്യമായി…

Read More

ബെംഗളൂരു: മുതി‍‍ർന്ന മാധ്യമപ്രവ‍ർത്തകനും എഴുത്തുകാരനുമായ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു. 85 വയസ്സായിരുന്നു. ബെംഗളൂരുവിലെ മകന്‍റെ വസതിയിലായിരുന്നു അന്ത്യം. ദീർഘകാലം കലാകൗമുദി വാരികയുടെ പത്രാധിപരായിരുന്നു. ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ആത്മകഥയായ ‘എന്റെ പ്രദക്ഷിണ വഴികൾ’ക്ക് 2012-ൽ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ഷാജി എൻ കരുൺ സംവിധാനം ചെയ്ത പിറവി, സ്വം എന്നീ ചിത്രങ്ങളുടെ കഥ ജയചന്ദ്രൻ നായരുടേതാണ്. ഈ ചിത്രങ്ങളുടെ നിർമാണവും അദ്ദേഹം നിർവഹിച്ചു. റോസാദലങ്ങള്‍, പുഴകളും കടലും, അലകളില്ലാത്ത ആകാശം, വെയില്‍ത്തുണ്ടുകള്‍, ഉന്മാദത്തിന്റെ സൂര്യകാന്തികള്‍ എന്നിവയാണ് മറ്റ് പ്രധാന കൃതികള്‍. മുഖപ്രസംഗങ്ങള്‍ സമാഹരിച്ച് പുസ്തകമാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ ശ്രീവരാഹത്താണ് ജനനം. കൗമുദി ദിനപത്രത്തിലൂടെയാണ് പത്രപ്രവര്‍ത്തനം തുടങ്ങിയത്. കൗമുദി ബാലകൃഷ്ണന്റെ ശിഷ്യനായാണ് പത്രപ്രവർത്തനം ആരംഭിച്ചത്. മലയാളരാജ്യം, കേരള ജനത, കേരള കൗമുദി എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. 1975ല്‍ കലാകൗമുദി വാരികയില്‍ സഹപത്രാധിപരും തുടര്‍ന്ന് പത്രാധിപരുമായി. 1997-ല്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് സമകാലിക മലയാളം വാരിക തുടങ്ങിയപ്പോള്‍ പത്രാധിപരായി ചുമതലയേറ്റു.…

Read More

എറണാകുളം: വഖഫ് അവകാശവാദത്തില്‍ കുടുങ്ങി ക്രയവിക്രയം ചെയ്യാന്‍ സാധിക്കാത്ത ഭൂമിയില്‍ അരക്ഷിതാവസ്ഥയില്‍ കഴിയുന്ന മുനമ്പം പ്രദേശത്തെ സാധാരണ മനുഷ്യര്‍ റവന്യൂ അവകാശങ്ങള്‍ക്കും നീതിക്കുമായി രണ്ടുമാസമായി തുടരുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വരാപ്പുഴ അതിരൂപതയുടെയും കോട്ടപ്പുറം രൂപതയുടെയും നേതൃത്വത്തില്‍ ജനുവരി അഞ്ചിന് ഞായറാഴ്ച വൈകീട്ട് നാലുമണിക്ക് ഫോര്‍ട്ട് വൈപ്പിന്‍ മുതല്‍ മുനമ്പം വരെ 27 കിലോമീറ്റര്‍ മനുഷ്യചങ്ങല തീര്‍ക്കും. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍, കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ മനുഷ്യചങ്ങലയില്‍ പങ്കാളികളാകും. വൈപ്പിന്‍കരയിലെ എല്ലാ ഇടവക സമൂഹങ്ങളില്‍ നിന്നുമുള്ള 25,000 ജനങ്ങള്‍ മനുഷ്യചങ്ങലയില്‍ അണിനിരക്കുമെന്ന് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഫാ. പോള്‍ തുണ്ടിയില്‍, ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ ഓളിപറമ്പില്‍, ജോയിന്റ് ജനറല്‍ കണ്‍വീനര്‍ എബി ജോണ്‍സണ്‍ തട്ടാരുപറമ്പില്‍ എന്നിവര്‍ അറിയിച്ചു. വൈപ്പിന്‍കരയിലെ ഇടവകകളിലെ അടിസ്ഥാന ക്രൈസ്ത സമൂഹങ്ങളുടെ (ബിസിസി – കുടുംബ യൂണിറ്റുകള്‍) മനുഷ്യചങ്ങല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് മുനമ്പം…

Read More

തിരുവനന്തപുരം: ഒഎസ്‌ജെ യൂത്ത് കമ്മീഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന യുവജന കൂട്ടായ്മ മറേല്ലിയന്‍ ആര്‍മിയുടെ ‘വോക് വിത്ത് വേര്‍ഡ്’ തിരുവനന്തപുരം ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ നെറ്റോ ഉദ്ഘാടനം ചെയ്തു. മഹാ ജൂബിലി വര്‍ഷത്തില്‍ സമ്പൂര്‍ണ്ണ ബൈബിള്‍ ചെറു ഭാഗങ്ങളായി ദിവസവും വായിക്കുന്ന പദ്ധതിയാണ് ‘വോക് വിത്ത് വേര്‍ഡ്. ഒഎസ്‌ജെ യൂത്ത് അപ്പോസ്‌തോലേറ്റ് ഡയറക്ടര്‍ ഫാ. അനൂപ് കളത്തിത്തറയുടെ നേതൃത്വത്തില്‍ ഇന്ത്യയിലുടനീളം വിവിധ ഭാഗങ്ങളിലായി കുട്ടികളും, യുവജനങ്ങളും, സന്ന്യാസസമൂഹങ്ങളും, അല്മായസംഘങ്ങളും ശ്രമകരമായ ഉദ്യമത്തെില്‍ സജീവപങ്കാളിത്തം വഹിക്കുന്നു. ഫ്രണ്ട്‌സ് ഓഫ് സെന്റ് ജോസഫ് ഡയറക്ടര്‍ ഫാ. ബിജു ചെറുപുഷ്പം ഒഎസ്‌ജെ, മറേല്ലിയന്‍ ആര്‍മി ചീഫ് ജോസ് റാല്‍ഫ്, ക്യാപ്റ്റന്‍മാരായ റബേക്ക ബാരി, ആന്‍സി ആന്റണി എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Read More

2025 പുതുവര്‍ഷ പ്രത്യാശയുടെ അലയൊലിയില്‍, കേരളതീരത്തെ ജനസാന്ദ്രതയേറിയ നെടുങ്കന്‍ ദ്വീപായ വൈപ്പിനില്‍ വേറിട്ടു മുഴങ്ങികേള്‍ക്കുന്നത് ഒരുമയുടെയും മാനവസാഹോദര്യത്തിന്റെയും ഹൃദയാര്‍ദ്രമായ സ്‌നേഹകാഹളമാണ്.

Read More

എഡ്വേര്‍ഡോ പോണ്ടി സംവിധാനം സംവിധാനം ചെയ്ത 2020 ലെ ഇറ്റാലിയന്‍ സിനിമയാണ് ദി ലൈഫ് എഹെഡ്. കൊറോണ പ്രഭാവത്തില്‍ പ്രേക്ഷകര്‍ക്ക് തീയറ്റര്‍ അനുഭവം വേണ്ടവിധത്തില്‍ ആസ്വദിക്കാന്‍ കഴിയാഞ്ഞ സിനിമയാണിത്. പരിമിതമായ തോതിലായിരുന്നു അന്ന് തീയറ്റര്‍ റിലീസ്. ദി ലൈഫ് എഹെഡ് ഇപ്പോള്‍ നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീം ചെയ്യുന്നുണ്ട്.

Read More

പോര്‍ച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും ഇംഗ്ലീഷുകാരുടെയുമെല്ലാം വരവിനെയും മതംമാറ്റങ്ങളെയും കൊള്ളകളെയും കൊലകളെയും രേഖപ്പെടുത്തുന്ന ചരിത്രപുസ്തകങ്ങളില്‍ സ്ഥാനം കിട്ടാതിരുന്ന കേരളത്തിലെ ആഫ്രിക്കന്‍ സാന്നിധ്യത്തിന്റെ കഥ, കാപ്പിരി മുത്തപ്പന്റെ മിത്തിലൂടെ നാട്ടുകാര്‍ സജീവമാക്കുന്നു. കാലം മുന്നേറുമ്പോള്‍ കറുത്തവന്റെ ചോര കൊച്ചിയെ ചെമപ്പണിയിച്ച ക്രൂരതയെക്കാള്‍ ഉടമകളുടെയും അടിമകളുടെയും പരസ്പര വിശ്വാസത്തിന്റെ ചിത്രീകരണമായി അതു മാറുന്നുമുണ്ട്.

Read More

അന്തരിച്ച പ്രശസ്ത സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ കഥകളും തിരക്കഥകളും നോവലുകളും നാടകവുമെല്ലാം രചിച്ചിട്ടുണ്ടെങ്കിലും സിനിമയുടെ ലോകത്ത് ഗാനരചയിതാവായി എം.ടി.യുടെ പേരെഴുതപ്പെട്ടത് ഒരേ ഒരു സിനിമയിലാണ്. രണ്ടു സിനിമകള്‍ക്കായി അദ്ദേഹം ഗാനരചന നിര്‍വഹിച്ചെങ്കിലും ഒരു സിനിമ വെളിച്ചം കണ്ടില്ല.

Read More