- ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട്: കെ.എൽ.സി.എ ജാഗ്രതാ സമിതി രൂപീകരിക്കുന്നു
- നവീകരിച്ച കോട്ടപ്പുറം ബിഷപ്പ്സ് ഹൗസും, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും ആശീർവ്വദിച്ചു
- കാത്തിരിപ്പിന് വിരാമം : ലത്തീൻ കത്തോലിക്കാ സർട്ടിഫിക്കറ്റ്; 1947 മാനദണ്ഡം ഒഴിവാക്കി സർക്കാർ
- തൊട്ടതെല്ലാം പൊന്നാക്കി കൊച്ചിക്കാരൻ മൈക്കൾ ജോ ഫ്രാൻസിസ് .
- ‘ദി ബ്ലൂ ട്രെയില്‍’
- ലിയോ പാപ്പാ ഓസ്ട്രിയൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
- നിരായുധീകരണത്തിനും സമാധാനത്തിനും വേണ്ടി ലിയോ പാപ്പായുടെ പ്രാർത്ഥന
- യുദ്ധം ലെബനിലേക്കും വ്യാപിക്കുന്നു: യുദ്ധ ബാധിതരെ ചേർത്തു പിടിച്ച് ലെബനീസ് സഭ
Author: admin
കൊച്ചി: യുവജന വർഷത്തോടനുബന്ധിച്ച് വരാപ്പുഴ അതിരൂപത സി.എൽ.സിയുടെ ആഭിമുഖ്യത്തിൽ ആശിർഭവനിൽ വെച്ച് waves 2024 നടത്തി.വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആൻ്റണി വാലുങ്കൽ പിതാവ് waves2024 ഉദ്ഘാടനം ചെയ്തു. മോൺസിഞ്ഞോർ മാത്യു ഇലഞ്ഞിമറ്റം, എം എൽ എ ടി ജെ വിനോദ്, അഡ്വ.യേശുദാസ് പറപ്പിള്ളി, യൂത്ത് കമ്മീഷൻ ഡയറക്ടർ ഫാ.ജിജു ക്ലീറ്റസ് തിയ്യാടി, സി.എൽ.സി ഡയറക്ടർ ഫാ.ജോബി ആലപ്പാട്ട്, വരാപ്പുഴ അതിരൂപത സി.എൽ.സി ജനറൽ സെക്രട്ടറി ഡോണ ഏണസ്റ്റിൻ, ട്രഷറർ അലൻ ടൈറ്റസ്, വൈസ് പ്രസിഡന്റ് ആൻസ് നിഖിൽ ഡെന്നിസ്, ജോയിൻ സെക്രട്ടറി അലീന എലിസബത്ത് എന്നിവർ ആശംസകൾ അറിയിച്ചു. 2023 – 2024 കാലയളവിലെ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി വരാപ്പുഴ അതിരൂപതയിലെ മികച്ച സി.എൽ.സി യൂണിറ്റായി കലൂർ സെന്റ് ഫ്രാൻസിസ് സേവിയർ ഇടവക സി.എൽ.സി യൂണിറ്റിനെ തിരഞ്ഞെടുത്തു.തുടർന്ന് വരാപ്പുഴ അതിരൂപതയിലെ എല്ലാ സി.എൽ.സി യൂണിറ്റുകൾക്കായി സിനിമാറ്റിക് ഡാൻസ് മത്സരം നടത്തുകയും ഒന്നാം സമ്മാനം വിമലഹൃദയ ദേവാലയം നോർത്ത് ഇടപ്പള്ളിക്കും രണ്ടാം…
ആലപ്പുഴ: അമേരിക്കയിലേക്ക് കേരളത്തിലെ കയർ ഉത്പന്നങ്ങൾ . ആദ്യ ലോഡ് കഴിഞ്ഞദിവസം ആലപ്പുഴയിൽ നിന്നും അമേരിക്കക്ക് തിരിച്ചു. മന്ത്രി പി രാജീവ് ഫ്ലാഗ് ഓഫ് ചെതു. കയർ കോർപ്പറേഷന്റെ ഉത്പന്നങ്ങൾ അമേരിക്കയുടെ വാൾ മാർട്ടിന്റെ ഗോഡൗണിലേക്ക് നൽകി തുടങ്ങുന്നതോടെ കയറിന്റെ അന്താരാഷ്ട്ര കമ്പോളത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പിനാണ് തുടക്കമാകുന്നത്. നിലവിൽ ഒന്നരക്കോടി രൂപയുടെ ഉത്പന്നങ്ങളാണ് വാൾമാർട്ടിന്റെ ഓൺലൈൻ മാർക്കറ്റിലേക്ക് ആദ്യ ഘട്ടമായി നൽകുന്നത്.ഡിസംബറോടെ അടുത്ത കണ്ടെയ്നർ അയയ്ക്കാൻ കഴിയും. നേരിട്ട് ഷോറൂമിലേക്ക് തന്നെ ഉൽപ്പന്നങ്ങൾ എത്തിക്കുന്നതാണ് അടുത്ത ഘട്ടം. ഗുണമേന്മയിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകാൻ പാടില്ല എന്നതാണ് പ്രധാനമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.
ഗാസ :ഗാസയില്‍ ഇന്നലെമാത്രം നാല്‍പതിലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. പത്ത് മാസത്തിലേറെയായി തുടരുന്ന കൊടും ക്രൂരതയില്‍ ഇസ്രാഈല്‍ ഇതുവരെ 40,476 ഫലസ്തീനികളെ വധിച്ചതയാണ് കണക്ക്. ഇവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. അടുത്ത ആഴ്ച ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ വെടിനിർത്തൽ ചർച്ചപുനരാരംഭിക്കുമെന്നാണ് അമേരിക്ക നല്‍കുന്ന സൂചന. ഇറാനും ഹൂതികളും ഹിസ്ബുല്ലയും ഇസ്രാഈലിനെതിരെ പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ മേഖലായുദ്ധത്തിലേക്ക് നീങ്ങാനുള്ള സാധ്യതയുണ്ടെന്നാണ് അമേരിക്കന്‍ വിലയിരുത്തല്‍. ഗസ്സ യുദ്ധത്തിന് അറുതിവരുത്താനുള്ള നീക്കമാണ് തുടരുന്നതെന്നാണ് അമേരിക്ക പറയുന്നത്. ലബനാന്‍, ഇസ്രാഈല്‍ അതിര്‍ത്തികേന്ദ്രങ്ങളില്‍ സംഘര്‍ഷം തുടരുകയാണ്.
ഹൈദരാബാദ്: ഐസിസി വനിതാ ട്വന്‍റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ഹര്‍മന്‍പ്രീത് കൗറാണ് ക്യാപ്റ്റന്‍. ടീമില്‍ രണ്ട് മലയാളികള്‍ ഇടം നേടി. ആശ ശോഭനയും സജന സജീവനുമാണ് സ്‌ക്വാഡിലെ മലയാളി മുഖങ്ങള്‍. മത്സരങ്ങള്‍ ഒക്ടോബർ മൂന്നിന് യു.എ.ഇയില്‍ ആരംഭിക്കും. വൈസ് ക്യാപ്റ്റൻ സ്‌മൃതി മന്ദാനയാണ്. ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, പാകിസ്ഥാൻ, ശ്രീലങ്ക എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ഒക്ടോബർ നാലിന് ന്യൂസിലൻഡിനെതിരായാണ് ഇന്ത്യൻ ടീമിന്‍റെ ആദ്യ മത്സരം.
വെളുത്തുള്ളി കൊളസ്‌ട്രോൾ നിയന്ത്രിക്കാനുള്ള ഫലപ്രദമായ മാർഗമെന്ന് വിദഗ്‌ധർ. വെളുത്തുള്ളി വിവിധ രീതിയില്‍ കഴിക്കാവുന്നതാണ്. സാലഡിലും സോസിലും സൂപ്പിലുമൊക്കെ വെളുത്തുള്ളി ചേര്‍ക്കുന്നത് രുചിയ്‌ക്ക് പുറമെ ഗുണവും വര്‍ധിപ്പിക്കും. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്ന രോഗമാണ് കൊളസ്‌ട്രോൾ. എന്നാൽ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാൻ മരുന്നുകൾക്ക് പുറമെ നമ്മൾ സ്ഥിരം കഴിക്കുന്ന പല ഭക്ഷണങ്ങൾക്ക് സാധിക്കും. അതിൽ ഒന്നാണ് വെളുത്തുള്ളി. അസംസ്‌കൃത വെളുത്തുള്ളി പ്രധാന പങ്ക് വഹിക്കുന്നതായി പ്രശസ്‌ത ന്യൂട്രിഷ്യനിസ്‌റ്റ് ഡോ ലഹരി സുരപനേനി വ്യക്തമാക്കുന്നു. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അല്ലിസിനാണ് ചീത്ത കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്നത്.
കാസർകോട് : എന്‍ഡോസള്‍ഫാന്‍ ദുരന്ത മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളെക്കുറിച്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മേഖലയിലെ അമ്മമാര്‍ക്ക് വേണ്ടി വനിത കമ്മിഷന്‍ കാസര്‍കോട് കലക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ പബ്ലിക് ഹിയറിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ചര്‍ച്ചയില്‍ ഉരിത്തിരിയുന്ന ആശയങ്ങള്‍ ക്രോഡീകരിച്ച റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് നല്‍കുക.ദുരിത ബാധിത മേഖലയില്‍ സര്‍ക്കാര്‍ നടത്തിയ പദ്ധതികളുടെ നിലവിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും ദുരിതബാധിതരായ കുട്ടികളെ സംരക്ഷിക്കുന്ന അമ്മമാരുടെ ക്ഷേമം സംബന്ധിച്ചുമുള്ള ചര്‍ച്ചയാണ് പബ്ലിക് ഹിയറിങ്ങിലൂടെ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ വര്‍ഷം മുതലാണ് സംസ്ഥാന വനിത കമ്മിഷന്‍റെ നേതൃത്വത്തില്‍ പ്രത്യേക വിഷയങ്ങള്‍ മുന്‍നിര്‍ത്തി വിവിധ ജില്ലകളില്‍ പബ്ലിക് ഹിയറിങ്ങുകള്‍ നടത്തിവരുന്നത്. തൊഴിലിടങ്ങളിലെയും സാമൂഹ്യ ജിവിതങ്ങളിലെയും എല്ലാം വിഷയങ്ങള്‍ പ്രത്യേകം പബ്ലിക് ഹിയറിങ്ങുകളായി തെരഞ്ഞെടുത്ത് പഠിച്ച് റിപ്പോര്‍ട്ട് സര്‍ക്കാറിന് നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം: യുവ നടിയുടെ പരാതിയിൽ നടൻ സിദ്ദിഖിനെതിരെ പോലീസ് കേസെടുത്തു. പീഡിപ്പിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഐപിസി 376, 506 വകുപ്പുകൾ പ്രകാരം മ്യൂസിയം പോലീസ് ആണ് കേസെടുത്തത്. 2016ൽ തലസ്ഥാനത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു നടി നൽകിയ പരാതി. യുവനടി ഇമെയിൽ മുഖേന ഡിജിപിക്ക് അയച്ച പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയതിനെത്തുടർന്നാണ് നടപടി. അതേസമയം, ആരോപണം ഉന്നയിച്ച നടിക്കെതിരെ സിദ്ദിഖും ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.
തിരുവനന്തപുരം :ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെയുണ്ടായ വിവാദങ്ങൾക്കൊടുവിൽ താരസംഘടനയായ അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടു. പ്രസിഡന്റ് മോഹൻലാൽ ഉൾപ്പെടെ എല്ലാവരും രാജിവച്ചു. ഇന്നു ചേർന്ന ഓൺലൈൻ യോഗത്തിലാണ് തീരുമാനം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ ധാർമികമായ ഉത്തരവാദിത്വം മുൻനിർത്തി രാജിവയ്ക്കുന്നുവെന്നാണ് പ്രസിഡന്റ് മോഹൻലാൽ പുറത്തുവിട്ട കത്തിൽ അറിയിക്കുന്നത്. അതേസമയം, സിനിമ മേഖലയിലെ ആരോപണങ്ങളില്‍ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. അന്വേഷണത്തിൽ പ്രധാന പങ്ക് വഹിക്കുന്നത് വനിത ഉദ്യോഗസ്ഥർ. പരസ്യമായി പരാതി പറഞ്ഞവരെ അന്വേഷണ സംഘം ബന്ധപ്പെട്ടു തുടങ്ങി. ഹേമ കമ്മിറ്റി പുറത്തുവന്നതിന് പിന്നാലെ സിനിമാ മേഖലയിലെ സ്ത്രീകളിൽ നിന്ന് ഉണ്ടായ വെളിപ്പെടുത്തലുകളുടെയും ആരോപണങ്ങളുടെയും പശ്ചാത്തലത്തിലാണ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്. ആരോപണം ഉന്നയിച്ച ചിലരെ പ്രത്യേക സംഘം ഫോണിൽ ബന്ധപ്പെട്ടു. നടന്‍ ബാബുരാജിനും സംവിധായകരായ വി.എ. ശ്രീകുമാര്‍ മേനോനും വി.കെ.പ്രകാശിനുമെതിരെ ആരോപണം ഉന്നയിച്ചവരെയാണ് ആദ്യഘട്ടത്തില്‍ ഫോണില്‍ വിളിച്ചത്.…
കോഴിക്കോട്: കഴിഞ്ഞ മാസം ഉരുള്‍പൊട്ടലുണ്ടായ കോഴിക്കോട് വിലങ്ങാട് വീണ്ടും അതിശക്തമായ മഴ. കനത്തമഴയില്‍ വിലങ്ങാട് പുഴയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വിലങ്ങാട് ടൗണ്‍ പാലം വെള്ളത്തിനടിയിലായി. ഇന്നു പുലര്‍ച്ചെ മുതല്‍ തുടങ്ങിയ അതിശക്തമായ മഴ മേഖലയില്‍ സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നതിനാല്‍ പ്രദേശത്തെ 6 കുടുംബങ്ങളിലുള്ള 30 ഓളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. കനത്തമഴയില്‍ പാലത്തിനടിയില്‍ കല്ലുകള്‍ കുടുങ്ങി പുഴയിലെ ഒഴുക്ക് തടസ്സപ്പെട്ടതാണ് ടൗണില്‍ വെള്ളം കയറാന്‍ കാരണമായതെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. പ്രദേശത്തോട് ചേര്‍ന്നുള്ള വനമേഖലയിലും അതിശക്തമായ മഴയാണ് പുലര്‍ച്ചെ മുതല്‍ പെയ്തിരുന്നത്. ഇതോടെയാണ് കഴിഞ്ഞ തവണ ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ മേഖലയില്‍ മാറ്റി താമസിപ്പിച്ചവരെ അടക്കമുള്ള കുടുംബങ്ങളെ് ക്യാംപുകളിലേക്ക് മാറ്റിയത്. കഴിഞ്ഞ ജൂലായ് 29ന് രാത്രിയിലാണ് വിലങ്ങാട് ഉരുള്‍പൊട്ടലുണ്ടായത്. പ്രദേശത്തെ 14 വീടുകളാണ് അന്ന് പൂര്‍ണമായും ഒഴുകിപ്പോയിരുന്നത്. 112 വീടുകള്‍ വാസയോഗ്യമല്ലാതാവുകയും പ്രദേശത്തെ 4 കടകളും അന്ന് നശിച്ചു.
തിരുവനന്തപുരം: ഓണത്തിനോട് അനുബന്ധിച്ച് ക്ഷേമ പെന്‍ഷന്റെ മൂന്നു ഗഡു വിതരണം ചെയ്യും. ഈയാഴ്ചയില്‍ ഒരു ഗഡു വിതരണം ചെയ്യും. അടുത്തമാസം ആദ്യം രണ്ട് ഗഡു വിതരണം ചെയ്യും. ഓണത്തിന് മുന്നോടിയായി വിതരണം പൂര്‍ത്തിയാക്കും.
Subscribe to Updates
Get the latest creative news from FooBar about art, design and business.
