- ഇസ്രായേൽ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് ഖത്തർ
- പാലിയേക്കരയിലെ ടോള്‍ പിരിവ് : വിലക്ക് തുടരും
- ആധാർ പൗരത്വ രേഖയല്ല, തിരിച്ചറിയൽ രേഖയായി പരിഗണിക്കണം: സുപ്രീംകോടതി
- സി പി രാധാകൃഷ്ണൻ പുതിയ ഉപരാഷ്ട്രപതി
- ഖത്തർ തലസ്ഥാനമായ ദോഹയിൽ തുടർച്ചയായ സ്ഫോടനങ്ങൾ.
- അനുവാദം ഇല്ലാതെ ചിത്രങ്ങൾ ഉപയോഗിക്കുന്നതിനെതിരെ നടി ഐശ്വര്യ റായ്
- വല്ലാർപാടം ബസ്സലിക്കയിൽ വെച്ചു മദർ ഏലീശ്വ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെടുന്നു
- ജെൻ സി ക്ക് മുന്നിൽ മുട്ടുമടക്കി നേപ്പാൾ പ്രധാനമന്ത്രിയുടെ രാജി
Author: admin
കൊച്ചി: കൊച്ചിൻ പോർട്ട് അഥോറിറ്റി ഡ്രജ് ചെയ്ത് നിലവിൽ പുറം കടലിൽ തള്ളുന്ന മണൽ പുനരധിവാസ ഭൂമികളിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ചിലവ് കുറഞ്ഞ രീതിയിൽ ഉപയോഗപ്പെടുത്താൻ നടപടികൾ സ്വീകരിക്കും എന്ന് കളക്ടർ അറിയിച്ചു. നിർദ്ദേശം കൊച്ചിൻ പോർട്ട് അതോറിറ്റിയുടെ , അഭിപ്രായം ആരാഞ്ഞിട്ട് തുടർനടപടികൾ സ്വീകരിക്കും എന്ന് കളക്ടർ അറിയിച്ചു. പുതിയ കളക്ടർക്ക് ചാർജ് കൈമാറി കൊണ്ട് നൽകുന്ന റിപ്പോർട്ടിൽ ഈ വിഷയം ഉൾപ്പെടുത്തുമെന്ന് അദ്ദേഹം ഉറപ്പു നൽകി . പൊതുവിദ്യാഭ്യാസ ഡയറക്റ്ററായി പ്രമോഷൻ ലഭിച്ച ജില്ലാ കളക്ടർക്ക് കോർഡിനേഷൻ കമ്മിറ്റി ഉപഹാരം നൽകി. മൂലമ്പിള്ളി പുനരധിവാസ പാക്കേജ് മോണിറ്ററിങ് കമ്മിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ കഴിഞ്ഞ 29-ാം തിയതി തുതിയൂരിലെ പുനരധിവാസ ഭൂമികളുടെ ശോചനീയാവസ്ഥ നേരിൽ കണ്ട് പരിശോദിക്കുന്നതിന് ഉദ്യോഗസ്ഥ സംഘത്തോടൊപ്പം എത്തിയിരുന്നു. മോണിറ്ററിംങ് കമ്മിറ്റി അംഗങ്ങളായ അഡ്വ: സി.ആർ നീലകണ്ഠൻ, ഫ്രാൻസീസ് കളത്തുങ്കൽ, വി.പി വിൽസൻ, കുരുവിള മാത്യൂസ്, ഏലൂർ ഗോപിനാഥിനോടൊപ്പം മേജർ മൂസാക്കുട്ടിയും ലൈജു ആലുങ്കലും…
പിഴല : പ്രധാനമന്ത്രിക്ക് പോസ്റ്റ് കാർഡ് അയച്ചു പ്രതിഷേധം. ഛത്തീസ്ഗഢിലെ സന്യസ്തരെ അനാവശ്യമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു ഇന്ത്യയുടെ മതേതരത്വം കാത്തുപരിപാലിപ്പിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് പിഴല സെന്റ് ഫ്രാൻസിസ് സേവ്യർ വിശ്വാസ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക് പോസ്റ്റ് കാർഡ് അയച്ചു.
ചെറുവണ്ണൂർ: യുവജനങ്ങളുടെ നേതൃത്വത്തിൽ ആരംഭം കുറിക്കുന്ന വി ഫോർ കാലിക്കറ്റ് എന്ന ടാസ്ക് ഫോഴ്സ് കോഴിക്കോട് അതിരൂപതയുടെ സാമൂഹിക പ്രതിബദ്ധതയുടെ മുഖമായി മാറുമെന്ന് എം കെ രാഘവൻ എം പി . ‘പാത്ത് ഫൈൻഡേഴ്‌സ് ‘എന്ന പേരിൽ ചെറുവണ്ണൂർ തിരുഹൃദയ ഇടവകയുടെ നേതൃത്വത്തിൽ നടത്തിയ യുവജന സംഗമത്തിൽ പുതുതായി രൂപീകരിക്കുന്ന ടാസ്ക് ഫോഴ്സിൻ്റെ ആദ്യ ജേഴ്സി നൽകിക്കൊണ്ട് കോഴിക്കോട് ലോകസഭ അംഗം, എം കെ രാഘവൻ ഉദ്ഘാടനം ചെയ്തു . യോഗത്തിൽ ഇടവക സി.എൽ.സി. പ്രസിഡണ്ട് നിക്സൺ അലോഷ്യസ് അധ്യക്ഷത വഹിച്ചു. രൂപത യൂത്ത് ഡയറക്ടർ ഫാ. ടോണി ഗ്രേഷ്യസ്, ഇടവക വികാരി ഫാ. ജിജു പള്ളിപ്പറമ്പിൽ, സഹവികാരി ഫാ. ജേർലിൻ, രൂപത യൂത്ത് ആനിമേറ്റർ സിസ്റ്റർ വിൻസി സി.എൽ.സി. ആനിമേറ്റർ സിസ്റ്റർ മേബിൾ, പാരിഷ് കൗൺസിൽ സെക്രട്ടറി ബൈജു തോമസ്, ലിറ്റിൽ ഫ്ലവർ സ്കൂൾ എച്ച്.എം. ലിജോ ഹെൻട്രി, പൗരസമിതി പ്രസിഡണ്ട് ഉദയ കുമാർ, യങ്സ്റ്റേഴ്സ് ക്ലബ്ബ് പ്രസിഡണ്ട് സജിത്ത്…
ന്യൂഡൽഹി: വ്യവസായിയും റിലയൻസ് ഗ്രൂപ്പ് ചെയർമാനുമായ അനിൽ അംബാനി ബാങ്ക് വായ്‌പതട്ടിപ്പ് കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരായി. കഴിഞ്ഞയാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി സമൻസ് അയച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ലുക്ക് ഔട്ട് നോട്ടീസും ഇഡി പുറപ്പെടുവിച്ചിരുന്നു. 17,000 കോടിയുടെ ബാങ്ക് വായ്‌പാതട്ടിപ്പ് കേസിലാണ് അന്വേഷണം നടക്കുന്നത് . തട്ടിപ്പുകേസിൽ വൻകിട സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പങ്ക് അന്വേഷിക്കുന്നുണ്ട് . ആദ്യമായാണ് അനിൽ അംബാനിയെ ഇഡി ചോദ്യം ചെയ്യുന്നത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ജൂലൈ 24-ന് റിലയൻസ് അനിൽ അംബാനി ഗ്രൂപ്പിന്കീഴിലുളള സ്ഥാപനങ്ങളിൽ ഇഡി റെയ്‌ഡ് നടത്തിയിരുന്നു. 50 കമ്പനികളുമായി ബന്ധപ്പെട്ട് 35 സ്ഥലങ്ങളിലായി 12 ദിവസത്തോളമാണ് റെയ്‌ഡ് നടന്നത്.
തിരുവന്തപുരം :വിഴിഞ്ഞം തുറമുഖത്ത് എത്തുന്ന കപ്പലുകൾക്ക് ആവശ്യാനുസരണം ഇന്ധനം നിറയ്ക്കാൻ കഴിയുന്ന ബങ്കറിങ് യൂണിറ്റ് ഉടൻ യാഥാർത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് അദാനി ഗ്രൂപ്പ്. സംസ്ഥാന വ്യവസായ വകുപ്പിന്റെ സ്ഥാപനമായ കെഎസ്ഐഡിസിയുമായി സഹകരിച്ച് ബങ്കറിങ് യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള ഊർജ്ജിത ശ്രമങ്ങൾക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. ബങ്കറിങ് യൂണിറ്റിന് താൽപ്പര്യമറിയിച്ച് അന്താരാഷ്ട്ര എണ്ണക്കമ്പനികളടക്കം അഞ്ചോളം ഗ്രൂപ്പുകൾ സംസ്ഥാന വ്യവസായ വകുപ്പിനെ സമീപിച്ചതായി വ്യവസായ മന്ത്രി പി. രാജീവിന്റെ ഓഫീസ് അറിയിച്ചു .ബങ്കറിങ് യൂണിറ്റ് യാഥാർഥ്യമായാൽ തുറമുഖത്തുനിന്ന് മദർഷിപ്പിലേക്ക് നേരിട്ട് ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം വിഴിഞ്ഞത്തുണ്ടാവും .
ലക്കി ഭാസ്‌കറിന് ശേഷം മലയാളത്തിന് പുറമെ തെലുങ്കിലും തിളങ്ങി നിൽക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍റെ പുതിയ തെലുഗു ചിത്രം വരുന്നു . നവാഗതനായ രവി നെലകുടിറ്റി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഹൈദരാബാദിലാണ് . ഒരു സമകാലിക പ്രണയകഥയ്ക്കായാണ് രവി നെലകുടിറ്റിയുമായി ദുല്‍ഖര്‍ ഒന്നിക്കുന്നത്. മികച്ച തിരക്കഥകൾ തിരഞ്ഞെടുക്കുന്നതിൽ പേരുകേട്ട താരത്തിന്‍റെ കരിയറിലെ 41-ാമത് ചിത്രമായതിനാല്‍ ഡിക്യൂ41 എന്നാണ് ഈ പാന്‍ ഇന്ത്യന്‍ ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്.തെലുഗു സൂപ്പര്‍താരം നാനിയാണ് സിനിമയുടെ ആദ്യ ക്ലാപ്പ് അടിച്ചത്. സംവിധായകൻ ബുച്ചി ബാബു സന സ്വിച്ച് ഓൺ കര്‍മ്മവും നിര്‍വ്വഹിച്ചു. നാനി, ഗുന്നം സന്ദീപ്, രമ്യ ഗുന്നം എന്നിവർ ചേർന്ന് സിനിമയുടെ തിരക്കഥ അണിയറപ്രവർത്തകർക്ക് കൈമാറി.
കൊച്ചി: ആലുവയിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. രണ്ട് ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. മൂന്ന് ട്രെയിനുകൾ വൈകിയോടും. വൈകിയോടുന്ന ട്രെയിനുകൾ – പാലക്കാട് – എറണാകുളം മെമു (66609), എറണാകുളം – പാലക്കാട് മെമു (66610) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഇൻഡോർ – തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് (22645), കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് (16308 ), സിക്കന്ദറാബാദ് – തിരുവനന്തപുരം സെൻട്രൽ ശബരി (17230) ഇൻഡോർ – തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് ഒന്നര മണിക്കൂർ വൈകിയും കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് ഒരു മണിക്കൂറും 20 മിനിട്ടും വൈകിയുമായിരിക്കും ഓടുന്നത് . കൂടാതെ സിക്കന്ദറാബാദ് – തിരുവനന്തപുരം സെൻട്രൽ ശബരി അര മണിക്കൂർ വൈകുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
കൊച്ചി: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായി . പുലർച്ചെ മുതൽ പെയ്ത മഴ വിവിധ ജില്ലകളിൽ ദുരിതം വിതച്ചു. റെഡ് അലർട്ടുള്ള എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിലാണ് മഴ കനത്തതോടെ നാശനഷ്ടങ്ങൾ ഏറിയത് . കൊച്ചിയിൽ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ടാണ്. പുലർച്ചെ തുടങ്ങിയ മഴയിൽ കലൂർ, ഇടപ്പള്ളി, പാലാരിവട്ടം എന്നിവിടങ്ങളിൽ താഴ്ന്ന മേഖലകളിൽ വെള്ളംകയറി. ദേശീയ പാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി . കളമശേരിയിൽ വീടുകളിൽ വെള്ളം കയറി. തൃപ്പൂണിത്തുറയിലും വെള്ളക്കെട്ട് രൂക്ഷമാണ്. കോട്ടയത്തും ഇടുക്കിയിലും തൃശൂരിലും കനത്ത മഴയാണ് അനുഭവപ്പെടുന്നുത്. ശക്തമായ മഴയിൽ തൃശൂർ നഗരത്തിൻറെ പല ഭാഗങ്ങളിലും വെള്ളക്കെട്ടാണ് . ഇടുക്കിയിൽ ലോറേഞ്ചിലാണ് ശക്തമായ മഴയുണ്ട് . മലങ്കര ഡാമിൻറെ ഷട്ടറുകൾ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. നദികളുടെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകി.
തിരുവനന്തപുരം: ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ കേക്കുമായി അരമനകൾ കയറിയിറങ്ങി വരുമെന്ന് താൻ നേരത്തെ പറഞ്ഞിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാജ്യത്തുടനീളം ക്രൈസ്തവർക്കെതിരെ ആക്രമണം നടക്കുന്നുണ്ടെന്നും നിരവധി വൈദികരും പാസ്റ്റർമാരുമുൾപ്പെടെയുളള ക്രൈസ്തവർ ജയിലിലാണ്- വി ഡി സതീശൻ പറഞ്ഞു. ബിജെപിയുടെ കാപട്യം നേരത്തെ തന്നെ ജനങ്ങൾക്ക് മനസിലായതാണ് .ച്ഛത്തീസ്ഗഡിലെ സംഭവത്തോടെ ബാക്കിയുണ്ടായിരുന്ന ചിലർക്കും കാര്യം വ്യക്തമായെന്നും വി ഡി സതീശൻ പറഞ്ഞു.രാജ്യത്തുടനീളം ക്രൈസ്തവർക്കെതിരെ ആക്രമണം നടക്കുന്നുണ്ട് . ഒരുവർഷത്തിനുളളിൽ 834-ാമത്തെ സംഭവമാണ് നടന്നത്. ഒരുപാട് വൈദികരും പാസ്റ്റർമാരും ക്രൈസ്തവരുമെല്ലാം ജയിലിലാണ്. ആട്ടിൻതോലിട്ട ചെന്നായ്ക്കളാണ് കേക്കുമായി വരുന്നതെന്ന് 2023 ഡിസംബറിൽ ക്രിസ്മസ് കാലത്ത് ഞാൻ പറഞ്ഞതാണ്.ഇപ്പോൾ ബോധ്യമായില്ലേ? ബിജെപി ഇടപെട്ടിട്ടാണ് ജാമ്യം കൊടുത്തതെന്നാണ് ഇപ്പോൾ പറയുന്നത്. കോടതിയാണ് ജാമ്യം കൊടുത്തത്. ഛത്തീസ്ഗഡിന്റെ പ്രോസിക്യൂഷനും ബജ്‌റംഗ്ദളും എതിർത്തിട്ടും തെറ്റ് ചെയ്തിട്ടില്ലെന്ന് ബോധ്യപ്പെട്ട കോടതിയാണ് ജാമ്യം കൊടുത്തത് വി ഡി സതീശൻ പറഞ്ഞു.
10 സൈനികരെ കാണാതായതായി റിപ്പോര്‍ട്ട്; 130 പേരെ രക്ഷപ്പെടുത്തിയെന്ന് സർക്കാർ ഡെറാഡൂൺ: ഉത്തരകാശിയിൽ മേഘവിസ്‌ഫോടനത്തിൽ നാലുപേർ മരിച്ചു .20 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അമ്പതിലേറേ പേർ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഹര്‍ഷിലെ ഇന്ത്യന്‍ ആര്‍മി ക്യാംപിന് സമീപമുണ്ടായ ഉരുള്‍പൊട്ടലില്‍ സൈനികരെ കാണാതായതായി സൈന്യവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം സ്ഥലത്ത് കുടുങ്ങിയ 130 പേരെ രക്ഷപ്പെടുത്തിയെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. മറ്റുളളവർക്കായി തിരച്ചിൽ തുടരുകയാണ്. സൈനിക ക്യാംപില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെ ധരാലിയില്‍ ഉച്ചയ്ക്ക് 1.15 ഓടെയാണ് മേഘവിസ്‌ഫോടനമുണ്ടായത്. അടിയന്തര സഹായവുമായി കേന്ദ്രസർക്കാർ . കേന്ദ്രമന്ത്രി അമിത് ഷാ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായി സംസാരിച്ചു. എൻഡിആർഎഫ് സംഘങ്ങൾ ഉടൻ സ്ഥലത്തെത്തുമെന്ന് അമിത് ഷാ അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി 150 സൈനികർ എത്തി.ധരാലി ഗ്രാമത്തിന്റെ ഒരു ഭാഗം പൂർണമായും ഒലിച്ചുപോയി എന്നാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവർക്ക് വൈദ്യസഹായത്തിന് പ്രത്യേക സംവിധാനം ഹർഷിലെ ഇന്ത്യൻ ആർമി മെഡിക്കൽ സെന്ററിൽ ഒരുക്കിയിട്ടുണ്ട്.
Subscribe to Updates
Get the latest creative news from FooBar about art, design and business.