Author: admin

എം.ജി. യൂണിവേഴ്സിറ്റി എം.എ മൾട്ടിമീഡിയ പരീക്ഷയിൽ ഒന്നും മൂന്നും നാലും റാങ്ക് കരസ്ഥമാക്കിയത് ലത്തീൻ സഭയിലെ വൈദികർ. ഒന്നാം റാങ്ക് വരാപ്പുഴ അതിരൂപതയിലെ ഫാ.നിബിൻ കുര്യാക്കോസ് പാപ്പാളിപ്പറമ്പിലും മൂന്നാം റാങ്ക് ആലപ്പുഴ രൂപതയിലെ ഫാ.സെബാസ്റ്റ്യൻ മിൽട്ടൺ കളപ്പുരയ്ക്കലും നാലാം റാങ്ക് വിജയപുരം രൂപതയിലെ ഫാ.ജോൺ വിയാനിയുമാണ് കരസ്ഥമാക്കിയത്.

Read More

പാലക്കാട് : സുൽത്താൻപേട്ട് സി. ആർ. ഐ. യുടെ നേതൃത്വത്തിൽ സന്യാസസംഗമം സുൽത്താൻപേട്ട് മെത്രാസനമന്ദിരത്തിൽ സംഘടിപ്പിച്ചു. സുൽത്താൻപേട്ട് രൂപത മെത്രാൻ അന്തോണിസ്വാമി പീറ്റർ അബിർ പിതാവ് യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സന്യാസികൾ ദൈവകരുണയുടെ മുഖമാകേണ്ടവരാണെന്നു അദ്ദേഹം ഓർമിപ്പിച്ചു. സി. ആർ. ഐ. പ്രസിഡന്റ് ഫാ. ജോസഫ് വേലിക്കകത്ത് അധ്യക്ഷത വഹിച്ചു. സുൽത്താൻപേട്ട് രൂപത സി. ആർ. ഐ. യുടെ പുതിയ പ്രസിഡന്റ് ആയി ഫാ. ജോസ് കല്ലുംപുറത്തും, ഫാ. പ്രേബിൻ, സി. പനിമയം, സി. കാതറിൻ, ഫാ. വിൻസെന്റ് എന്നിവരെ മറ്റു ഭാരവാഹികളായും തിരഞ്ഞെടുക്കുപെട്ടു. യോഗത്തിൽ വിവിധ സന്യാസ സഭകളിൽ നിന്നുള്ള പ്രതിനിധികളായി എഴുപതോളം സന്യാസി-സന്യാസികൾ പങ്കെടുത്തു.

Read More

ഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന നിതി ആയോഗ് യോഗത്തില്‍ നിന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇറങ്ങിപ്പോയി. സംസാരിക്കാന്‍ അനുവദിക്കാത്തതിനെ തുടർന്നായിരുന്നു ഇറങ്ങിപ്പോക്ക്. അഞ്ചു മിനിട്ട് സംസാരിച്ചപ്പോള്‍ മൈക്ക് ഓഫ് ചെയ്‌തെന്നാണ് മമതയുടെ ആരോപണം. ഇന്ത്യാ സഖ്യത്തിലെ ഏഴ് മുഖ്യമന്ത്രിമാര്‍ യോഗം ബഹിഷ്‌കരിച്ചിരുന്നു. ബി ജെ പി മുഖ്യമന്ത്രിമാരെ 15 മിനിറ്റ് സംസാരിക്കാന്‍ അനുവദിച്ചുവെന്നും താന്‍ സംസാരിച്ച് അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ മൈക്ക് ഓഫ് ചെയ്‌തെന്നുമാണ് ആരോപണം. അഭിപ്രായം ഉന്നയിക്കാന്‍ പോലും അവസരമുണ്ടായില്ല. വിവേചനം അംഗീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മമതയുടെ ബഹിഷ്‌കരണം. പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ ബജറ്റില്‍ തഴഞ്ഞുവെന്നും മമത ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളോട് വിവേചനം കാണിക്കരുതെന്ന് താന്‍ പറഞ്ഞു. തനിക്ക് സംസാരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. പ്രതിപക്ഷത്ത് നിന്ന് ഞാന്‍ മാത്രമാണ് പങ്കെടുത്തത്. എന്നിട്ടും തന്നെ സംസാരിക്കാന്‍ അനുവദിച്ചില്ല. ഇത് അപമാനകരമാണെന്നും മമത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Read More

കൊളംബോ: ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടീം ഇന്ത്യ ഇന്നിറങ്ങും. മൂന്ന് മത്സരങ്ങളാണ് ടി20 പരമ്പരയിലുള്ളത്. ടി20 ലോകകപ്പിന് ശേഷം ഇന്ത്യൻ സീനിയർ താരങ്ങൾ ഉൾപ്പെടുന്ന ഇന്ത്യയുടെ ആദ്യ പരമ്പരക്കാണ് ഇന്ന് തുടക്കമാകുന്നത്. രാത്രി ഏഴിനാണ് മത്സരം. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. പരിശീലകൻ ഗൗതം ഗംഭീറിനും ഇന്ത്യൻ ടീമിനൊപ്പം ഇന്ന് ആദ്യ മത്സരമാണ്. ശുഭ്മാൻ ഗില്ലായിരിക്കും വൈസ്‌ക്യാപ്റ്റൻ. സിംബാബ് വെയിൽ നടന്ന പരമ്പര ഇന്ത്യൻ യുവനിര 4-1ന് സ്വന്തമാക്കിയിരുന്നു. ശുഭ്മാൻ ഗില്ലായിരുന്നു സിംബാബ്‌വെ പരമ്പരയിൽ ഇന്ത്യയെ നയിച്ചത്. ശ്രീലങ്കക്കെതിരേയുള്ള ടി20 പരമ്പരക്ക് ശേഷം ഇന്ത്യ മൂന്ന് ഏകദിന മത്സരങ്ങളടങ്ങുന്ന പരമ്പരയും ശ്രീലങ്കയിൽ കളിക്കുന്നുണ്ട്. ഏകദിനത്തിൽ രോഹിത് ശർമയാകും ഇന്ത്യൻ സംഘത്തെ നയിക്കുക. മലയാളി താരം സഞ്ജു സാംസൺ ടീമിലുണ്ടെങ്കിലും താരം ഇന്ന് ആദ്യ ഇലവനിൽ ഉൾപ്പെടുമോ എന്ന കാര്യം വ്യക്തമല്ല. യുവതാരങ്ങളാ റിങ്കു സിങ്, റിയാൻ പരാഗ്, ഓൾ റൗണ്ടർമാരായ അക്‌സർ പട്ടേൽ, ഹർദിക് പാണ്ഡ്യ…

Read More

ന്യൂഡൽഹി: ഇസ്രായേൽ ഭരണകൂടം ഫലസ്തീൻ ജനതയ്ക്കുമേൽ നടത്തുന്നത് വംശഹത്യയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കഴിഞ്ഞ ദിവസം യു.എസ് കോൺഗ്രസിൽ പ്രസംഗിച്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പരാമർശങ്ങളോട് സമൂഹമാധ്യമമായ എക്‌സിൽ പ്രതികരിക്കുകയായിരുന്നു പ്രിയങ്ക. ഫലസ്തീനുമേൽ കാടത്തം കാട്ടുന്നത് ഇസ്രായേലാണ്. അതിനെ പിന്തുണയ്ക്കുന്ന പശ്ചാത്യരാജ്യങ്ങളുടെ നിലപാട് അങ്ങേയറ്റം ലജ്ജാകരമാണ്. അമേരിക്കൻ കോൺഗ്രസിൽ ഇസ്റാഈൽ പ്രധാനമന്ത്രിക്ക് വൻ സ്വീകരണം ലഭിച്ചത് നിരാശാജനകമായ കാര്യമാണെന്നും പ്രിയങ്ക ഗാന്ധി എക്‌സ് പോസ്റ്റിൽ കുറിച്ചു.അതേസമയം, ഗസ്സയിൽ എത്രയും വേഗം വെടിനിർത്തണമെന്ന് യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഡെമോക്രാറ്റ് സ്ഥാനാർഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമലാ ഹാരിസ് കഴിഞ്ഞ ദിവസം പറഞ്ഞു. മുഴുവൻ ബന്ദികളെയും വീട്ടിലെത്തിക്കാനും ഫലസ്തീൻ ജനതയ്ക്ക് ആശ്വാസം നൽകാനും നമുക്ക് വെടിനിർത്തൽ എത്രയും വേഗം പൂർത്തിയാക്കണം. നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് കമാലാ ഹാരിസ് നിലപാട് വ്യക്തമാക്കിയത്.

Read More

ഷിരൂര്‍: ഷിരൂർ ദൗത്യത്തിൽ മത്സ്യത്തൊഴിലാളികളായ മുങ്ങൽ വിദഗ്ദർ എത്തും. എട്ടംഗ സംഘമാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്.ഉത്തര കന്നഡ എസ് പിയാണ് മുങ്ങൽ വിദഗ്ദരെ വിളിച്ച് വരുത്തിയത്.അടിയൊഴുക്കുള്ള പുഴയിൽ മുങ്ങുമെന്ന് സംഘാംഗങ്ങൾ പറഞ്ഞു.ദൗത്യത്തിനായി ടഗ് ബോട്ട് എത്തിക്കും. നദിയിൽ നങ്കൂരമിടാൻ കഴിയുന്നതാണ് ബോട്ട്.ഈശ്വൽ മാൽപ്പെ എന്ന സംഘത്തെയാണ് നിയോഗിച്ചത്. ഇന്ന് ഉച്ചയോടെ മുങ്ങൽ ദൗത്യം ആരംഭിക്കും. അതേസമയം, കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുന്റെ ലോറി കരയില്‍ നിന്ന് 132 മീറ്റര്‍ അകലെയെന്ന് കണ്ടെത്തല്‍. ഐ ബോര്‍ഡ് ഡ്രോണിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. പുഴയിലെ മണ്‍കൂനയോട് ചേര്‍ന്നുള്ള നാലാമത്തെ സ്‌പോട്ടില്‍ ലോറിയുണ്ടെന്നാണ് സൂചന. നാലിടങ്ങളില്‍ നിന്നാണ് ട്രക്കിന്റേതിന് സമാനമായ സിഗ്നലുകള്‍ പരിശോധനയില്‍ ലഭിച്ചത്. കരയില്‍നിന്ന് 165, 65, 132, 110 മീറ്റര്‍ മാറി നാല് കോണ്‍ടാക്റ്റ് പോയിന്റുകളാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഐ ബോര്‍ഡ് പരിശോധനയുടെ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് കൈമാറി. കാബിന്‍ തലകീഴാഴിട്ടായിരിക്കാം നില്‍ക്കുന്നത്. തകര്‍ന്നിരിക്കാനാണ് സാധ്യത, എന്നാല്‍ മനുഷ്യ സാന്നിധ്യം കണ്ടെത്താന്‍…

Read More

ജമ്മു കശ്മീരിലെ കുപ്വാരയില്‍ ഭീകരുമായുള്ള ഏറ്റുമുട്ടലില്‍ഒരു സൈനികൻ കൊല്ലപ്പെട്ടു .നാല് സൈനികര്‍ക്ക് പരുക്ക്.കുപ്വാരയിലെ കംകാരി മേഖലയിലാണ് ഏറ്റുമുട്ടല്‍.പാക്കിസ്ഥാന്‍ സ്വദേശിയായ ഒരു ഭീകരനെ സൈന്യം വധിച്ചിട്ടുണ്ട്. ഭീകരാക്രമണ സാധ്യതയുള്ളതിനാല്‍ മേഖലയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു. മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാമത്തെ ഏറ്റുമുട്ടലാണ്

Read More

ആലുവ:ആലുവ ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ടിസി ബസിന് തീപിടിച്ചു. അങ്കമാലിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരു സ്വിഫ്റ്റ് ബസിനാണ് തീപിടിച്ചത്. ബോണറ്റില്‍ നിന്നാണ് ആദ്യം പുകയുയര്‍ന്നത്. ഉടന്‍ തന്നെ ഡ്രൈവര്‍ ബസ് നിര്‍ത്തി യാത്രക്കാരോട് ഇറങ്ങാന്‍ നിര്‍ദ്ദേശിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. പിന്നീട് ബസ്സില്‍ തീ ആളിക്കത്തി. ഫയര്‍ ഫോഴ്‌സ് എത്തി തീ കെടുത്തുകയായിരുന്നു.38 യാത്രക്കാരാണ് ബസ്സില്‍ ഉണ്ടായിരുന്നത്.ആര്‍ക്കും പരിക്കില്ല

Read More

വൈപ്പിൻ: അശരണരും നിരാലംബരുമായവർക്ക് കൈത്താങ്ങാകുവാൻ കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന സുഭിക്ഷംപദ്ധതിയുടെ അതിരൂപതാതല ഉദ്ഘാടനം വരാപ്പുഴ അതിരൂപത സഹായ മെത്രാൻ റൈറ്റ്. റവ. ഡോ. ആന്റണി വാലുങ്കൽ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് രാജീവ് പാട്രിക്കിന് ഭക്ഷ്യ കിറ്റ് കൈമാറി ഉദ്ഘാടനം ചെയ്തു. വൈപ്പിനിൽ കടലാക്രമണം മൂലം പ്രതിസന്ധിയിലായ എടവനക്കാട് പ്രദേശത്തെ ജനങ്ങൾക്കാണ് ആദ്യഘട്ടമായി ഭക്ഷ്യ കിറ്റുകൾ നൽകുന്നത്.വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഹൗസിൽ വെച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ഡയറക്ട‌ർ ഫാ. റാഫേൽ ഷിനോജ് ആറാഞ്ചേരി ആശംസ അർപ്പിച്ച് സംസാരിച്ചു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോസ് മേരി കെ.ജെ, ട്രഷറർ ജോയ്സൺ പി .ജെ,.കെ.സി.വൈ.എം എടവനക്കാട് യൂണിറ്റ് പ്രസിഡന്റ് ശ്രുതി ജോസഫ്,അതിരൂപത എക്സിക്യൂട്ടീവ് അംഗങ്ങളായ ദിൽമ മാത്യു,വിനോജ് വർഗീസ്, അരുൺ വിജയ് എസ്, ലെറ്റി എസ് വി, അക്ഷയ് അലക്സ് , ഫെർഡിൻ ഫ്രാൻസിസ്,അരുൺ സെബാസ്റ്റ്യൻ,വൈപ്പിൻ മേഖല യുവജന ശുശ്രൂഷ കോഡിനേറ്റർ…

Read More

വൈപ്പിൻ: വിദ്യാർത്ഥികൾക്ക് ചെറുപ്രായത്തിൽ തന്നെ തങ്ങളുടെ ചെലവുകൾ നിയന്ത്രിച്ച് ചെറിയ തുകകൾ സമ്പാദിക്കാൻ പ്രേരിപ്പിക്കുന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘കുട്ടി ബാങ്ക്’ ഉത്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എ.എസ്.ഷൈൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ, ദേശീയ സമ്പാദ്യ പദ്ധതി അസിസ്റ്റന്റ് ഡയറക്ടർ പി.ഹനീഷ് പദ്ധതി പ്രവർത്തനം വിശദീകരിച്ചു. കുട്ടികൾ നൽകുന്ന തുക 4% പലിശയ്ക്ക് ട്രഷറിയിൽ നിക്ഷേപിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ തന്നെയാണ് കുട്ടി ബാങ്ക് നടത്തുന്നത്. അധ്യാപകരായ നിലീന, സൗമ്യ മുരുകൻ അനുരാജ്,റ്റിഷി ജോർജ്ജ്, ധന്യമേരി, അഞ്ജു എലിസബത്ത്, ദേശീയ സമ്പാദ്യപദ്ധതി അംഗങ്ങളായ ദിവ്യ, മാസ്റ്റർ എബ്രോൺ ആന്റെണി മെൻഡസ്, കുമാരി റാനിയ റാൻസൻ എന്നിവർ നേതൃത്വം നൽകി. പ്രധാനാധ്യാപകൻ കെ.ഡി.ഷാജി സ്വാഗതവും മിമിൽ വർഗീസ് നന്ദിയും അർപ്പിച്ചു.

Read More