Author: admin

ന്യൂഡൽഹി: ഇറ്റാലിയൻ ഡിഫൻഡർ മാർക്കോ കർട്ടോയ്ക്ക് 10 മത്സരങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തി. വോൾവ്സ് താരം ഹ്വാങ് ഹീ-ചാനെ വംശീയമായി അധിക്ഷേപിച്ചതിനാണ് താരത്തെ ഫിഫ രണ്ട് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്‌തത്. ജൂലൈയിൽ മാർബെല്ലയിൽ നടന്ന സൗഹൃദ മത്സരത്തിനിടെയാണ് ഹ്വാംഗിനെ മാര്‍ക്കോ അധിക്ഷേപിച്ചത്. മത്സരത്തിന്‍റെ രണ്ടാം പകുതിയിൽ ഹ്വാങ് പ്രശ്‌നം റിപ്പോർട്ട് ചെയ്‌തു. സംഭവമറിഞ്ഞ സഹതാരങ്ങള്‍ പ്രതികരിക്കുകയും രോക്ഷാകുലരാകുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് ടീമംഗമായ ഡാനിയൽ പോഡൻസിന് ചുവപ്പ് കാർഡ് ലഭിച്ചു. ‘മോശമായ പെരുമാറ്റത്തിന് മാർക്കോ കർട്ടോ ഉത്തരവാദിയാണെന്ന് കണ്ടെത്തിയെന്ന് സ്കൈ സ്പോർട്‌സ് റിപ്പോര്‍ട്ട് ചെയ്‌തു. താരത്തിനോട് കമ്മ്യൂണിറ്റി സേവനങ്ങൾ നൽകാനും പരിശീലനത്തിനും വിദ്യാഭ്യാസത്തിനും വിധേയനാകാനും നിര്‍ദേശിച്ചു. ഫിഫയുടെ തീരുമാനം വോൾവ്‌സ് ഫുട്‌ബോൾ ഓപ്പറേഷൻസ് ആൻഡ് അഡ്മിനിസ്‌ട്രേഷൻ ഡയറക്‌ടര്‍ മാറ്റ് വൈൽഡ് സ്വാഗതം ചെയ്‌തു. ഉപരോധത്തിന് ക്ലബ്ബിന്‍റെ പിന്തുണയും വിവേചനത്തിനെതിരായ ക്ലബിന്‍റെ നിലപാട് അദ്ദേഹം അറിയിച്ചു.

Read More

ജുലാന: ബി ജെ പിക്ക് കനത്ത പ്രഹരമേൽപ്പിച്ച് ഹരിയാനയിലെ ജൂലാന മണ്ഡലത്തിൽ നിന്ന് വിജയിച്ച് ഗുസ്‌തി താരം വിനേഷ് ഫോഗട്ട് ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യ ഫലപ്രഖ്യാപനം കൂടി ആയിരുന്നു ജുലാനയിലേത്. ബിജെപിയുടെ യോഗേഷ്‌ കുമാറും, എഎപിയുടെ കവിത റാണിയും, നിലവിലെ എംഎല്‍എ അമര്‍ജീത് ധണ്ഡയുമായിരുന്നു ഇവിടെ ഫോഗട്ടിന്‍റെ മുഖ്യ എതിരാളികള്‍. ഇന്ത്യന്‍ നാഷണല്‍ ലോക്‌ദള്‍ (ഐഎന്‍എല്‍ഡി) നേതാവ് സുരേന്ദര്‍ ലാത്തേറും രംഗത്തുണ്ടായിരുന്നു. ഒക്‌ടോബര്‍ അഞ്ചിന് നടന്ന വോട്ടെടുപ്പില്‍ മണ്ഡലത്തില്‍ 74.66 ശതമാനം വോട്ട് രേഖപ്പെടുത്തിയിരുന്നു. മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ കോണ്‍ഗ്രസിന്‍റെ വിജയത്തിനായി അക്ഷീണം പ്രവര്‍ത്തിച്ചെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചെന്നും വിനേഷ് പ്രതികരിച്ചു.

Read More

ജമ്മു കശ്മീരിൽ കരുത്തുകാട്ടി ഇന്ത്യാ മുന്നണി മുന്നേറുന്നു. കോൺ​ഗ്രസ് എൻസി സഖ്യം 51 സീറ്റിൽ ലീഡ് ചെയ്യുന്നു. ​ഗുറേസിൽ നാസിർ അഹമ്മദ് ഖാൻ വിജയിച്ചു. ബിജെപി 26 സീറ്റിൽ ലീഡ് ചെയ്യുന്നു. ഗന്ദര്‍ബാല്‍, ബുദ്ഗാം മണ്ഡലങ്ങളില്‍ ഒമര്‍ അബ്ദുള്ള ലീഡ് ചെയ്യുന്നുണ്ട്.കുൽ​ഗാമിൽ മത്സരിക്കുന്ന സിപിഐഎം സ്ഥാനാർത്ഥി മുഹമ്മദ് യൂസഫ് തരി​ഗാമിയുടെ ഭൂരിപക്ഷം 6025 കടന്നു. ഹരിയാനയിൽ പ്രതീക്ഷ കൈവിടാതെ കോൺ​ഗ്രസ്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ മുന്നിലായിരുന്നു കോൺ​ഗ്രസെങ്കിലും പിന്നീട് പിന്നിൽ പോകുകയായിരുന്നു. എഐസിസി ആസ്ഥാനത്തെ ആഘോഷങ്ങൾ കോൺഗ്രസ് പ്രവർത്തകർ നിർത്തി. 35 സീറ്റിലാണ് ഹരിയാനയിൽ കോൺ​ഗ്രസ് ലീഡ് ചെയ്യുന്നത്. 49 ഇടത്ത് ബിജെപിയാണ് ലീഡിൽ, ഐഎൻഎൽഡി 2 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. ജൂലാനയിൽ വീണ്ടും വിനേഷ് ഫോ​ഗട്ട് ലീഡ് നിലയിൽ പുറകിൽ പോയി.

Read More

തിരുവനന്തപുരം: മുനമ്പം, ചെറായി പ്രദേശത്തെ 610 കുടുംബങ്ങളുടെ ഭൂസ്വത്തില്‍ വഖഫ് ബോര്‍ഡ് അവകാശമുന്നയിച്ചത് അനുവദിക്കാനാകില്ലെന്ന് ചങ്ങനാശേരി അതിരൂപത നിയുക്ത ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍. ഒരു മതത്തിന്റെ അവകാശവാദങ്ങള്‍ മറ്റൊരു മതത്തെ ദ്രോഹിക്കുന്നതാകരുത്. മതേതര ഭാരതത്തില്‍ ഇത് അനുവദിക്കാനാകില്ല. ഇപ്പോഴാണ് വഖഫ് നിയമങ്ങളെക്കുറിച്ചുള്ള പല കാര്യങ്ങളും മനസിലാകുന്നത്, അദ്ദേഹം പറഞ്ഞു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം ചെയ്ത പശ്ചിമഘട്ട സംരക്ഷണ വ്യവസ്ഥകളുടെ കരട് (ഇഎസ്എ) ആറാം തവണയും പ്രസിദ്ധീകരിച്ച് ആക്ഷേപങ്ങളുന്നയിക്കാനുള്ള കാലാവധി അവസാനിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമായ നടപടി സ്വീകരിക്കുന്നില്ല. കരടിന്റെ കാലപരിധി ഹൈക്കോടതി ഒരുമാസം കൂടി നീട്ടിയിട്ടുണ്ട്. കരട് വിജ്ഞാപനം മലയാളത്തില്‍ ലഭിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് 2021ല്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ നടപ്പാക്കിയില്ല, മാര്‍ തോമസ് തറയില്‍ കുറ്റപ്പെടുത്തി. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പില്‍, സിറോ മലബാര്‍ ലെയ്‌സണ്‍ ഓഫീസര്‍ ഫാ. മോര്‍ളി കൈതപ്പറമ്പില്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Read More

ന്യൂഡൽഹി: ഹരിയാനയിൽ ബിജെപി മുന്നേറുന്നു; അമ്പരന്ന് കോൺഗ്രസ്സ് കോൺഗ്രസ് വിജയം ചൂണ്ടിക്കാട്ടി ആദ്യഫല സൂചനകൾ വന്നെങ്കിലും ഇപ്പോൾ സംസ്ഥാനത്ത് ബിജെപി കൂടുതൽ സീറ്റുകൾ നേടുന്നതാണ് ലീഡുകൾ കാണിക്കുന്നത്. ബിജെപി മുന്നിലെത്തിയതോടെ ഹരിയാനയിലെയും ന്യൂഡൽഹിയിലെ എഐസിസി ആസ്ഥാനത്തെയും ആഘോഷങ്ങൾ ഹരിയാനയിലെ ആഘോഷങ്ങളും കോൺഗ്രസ് നിർത്തിവെച്ചു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഹരിയാനയിൽ ബിജെപി ലീഡ് നിലയിൽ മുന്നേറുകയാണ്. ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി ഹരിയാനയിൽ ബിജെപി തുടർച്ചയായി മൂന്നാം തവണയും സർക്കാർ രൂപീകരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. 46 സീറ്റുകളിൽ ബിജെപിയും 37 സീറ്റുകളിൽ കോൺഗ്രസുമാണ് ഹരിയാനയിൽ മുന്നേറുന്നത്. ഹരിയാനയില്‍ കോണ്‍ഗ്രസിനും ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് മുന്നണിക്കുമാണ് എക്‌സിറ്റ് പോളുകള്‍ സാധ്യത കല്‍പ്പിച്ചിരുന്നത്

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. തെക്കന്‍-മധ്യ കേരളത്തില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഇന്ന് രണ്ടു ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ആറു ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പുമുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ ജാഗ്രതാ നിര്‍ദേശം. ഇടിമിന്നലിനും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിക്കുന്നു. നാളെ ഒരു ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കിയിലാണ് ബുധനാഴ്ച തീവ്രമഴ മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ ജാഗ്രതാ നിര്‍ദേശമുള്ളത്. തെക്കന്‍ കേരളത്തിന് മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതോടെയാണ് മഴ വീണ്ടും കനത്തത്. ചക്രവാതച്ചുഴി നാളെയോടെ ലക്ഷദ്വീപിന് മുകളില്‍ ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. തുടര്‍ന്ന് വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കാനാണ് സാധ്യത. തെക്ക്…

Read More

വെള്ളയമ്പലം: തിരുവചനം വായിക്കുന്നതിനും പഠിക്കുന്നതിനും അതിൽ വളരുന്നതിനും KCBC ബൈബിൾ കമ്മിഷനും, കേരള കാത്തലിക് ബൈബിൾ സൊസൈറ്റിയും വർഷംതോറും നടത്തുന്ന ലോഗോസ് ക്വിസിന്‌ കളിച്ചുകൊണ്ടൊരുങ്ങാൻ സഹായിക്കുന്ന ലോഗോസ് ക്വിസ് ഗെയിം ആപ്പിന്റെ എട്ടാം പതിപ്പിന്റെ വിജയികളെ പ്രഖ്യാപിച്ചു. തിരുവനന്തപുരം അതിരൂപത മീഡിയകമ്മിഷൻ കാര്യാലയത്തിൽ വച്ച് എക്സിക്യുട്ടീവ് സെക്രട്ടറി ഫാ. വിജിൽ ജോർജ്ജ് ഫലപ്രഖ്യാപനം നടത്തി. മലയാളം വിഭാഗത്തിൽ വരപ്പുഴ അതിരൂപതാംഗം ജോൺ ജോബ് 5548 പോയിന്റ് നേടി ഒന്നാം സ്ഥാനവും, തിരുവനന്തപുരം അതിരൂപതാംഗം ബീന ജോൺസൺ 5539 പോയിന്റുമായി രണ്ടാം സ്ഥാനവും തിരുവനന്തപുരം അതിരൂപതയിലെതന്നെ അക്ഷര സജു 5523 പോയിന്റ് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. റീജ സി (തിരുവനന്തപുരം അതിരൂപത), ബിന്ദു എൽ. എസ് (തിരുവനന്തപുരം അതിരൂപത – മലങ്കര), രജി പ്രസാദ് ((തിരുവനന്തപുരം അതിരൂപത), ഷെറി മാനുവൽ (കൊച്ചി രൂപത), ജോൺസൺ എ (തിരുവനന്തപുരം അതിരൂപത), നിഫ ജിനു (തിരുവനന്തപുരം അതിരൂപത), മെഴ്സി ജോസഫ് (തിരുവനന്തപുരം അതിരൂപത) എന്നിവർ…

Read More

ഭാരതസഭയില്‍ നിന്ന് ഒരു വൈദികന്‍ അത്യുന്നത കര്‍ദിനാള്‍ പദത്തിലേക്ക് ഉയര്‍ത്തപ്പെടുന്നത് ആദ്യമായാണ്. സീറോ മലബാര്‍ സഭയുടെ ചങ്ങനാശേരി അതിരൂപതയില്‍ നിന്നുള്ള മൂന്നാമത്തെ കര്‍ദിനാളാകും മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാട് വത്തിക്കാന്‍ സിറ്റി: കേരളസഭയ്ക്ക് മൂന്നാമതൊരു കര്‍ദിനാള്‍ കൂടി. സീറോ മലബാര്‍ സഭയുടെ ചങ്ങനാശേരി അതിരൂപതാംഗവും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയറ്റില്‍ പരിശുദ്ധ പിതാവിന്റെ യാത്രകള്‍ ഏകോപിപ്പിക്കുന്ന വിഭാഗത്തിലെ കാര്യദര്‍ശി അന്‍പത്തൊന്നുകാരനായ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാടിനെ വൈദികനായിരിക്കെയാണ് ഫ്രാന്‍സിസ് പാപ്പാ കര്‍ദിനാള്‍പദത്തിലേക്ക് നേരിട്ട് ഉയര്‍ത്തുന്നത്. അടുത്ത ഡിസംബര്‍ എട്ടിന്, അമലോദ്ഭവനാഥയുടെ തിരുനാളിന്, വത്തിക്കാനില്‍ നടക്കുന്ന കണ്‍സിസ്റ്ററിയില്‍ കര്‍ദിനാള്‍മാരായി വാഴിക്കുന്ന 21 പേരില്‍ വത്തിക്കാന്‍ കൂരിയായില്‍ നിന്നുള്ള രണ്ടുപേരില്‍ ഒരാളാണ് മോണ്‍. കൂവക്കാട്.വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പാ താമസിക്കുന്ന സാന്താ മാര്‍ത്താ ഭവനത്തില്‍തന്നെ താമസിക്കുന്ന മോണ്‍. കൂവക്കാട് 2021 മുതല്‍ പാപ്പായുടെ വിദേശയാത്രകളുടെ സംഘാടനത്തില്‍ പ്രധാന പങ്കുവഹിക്കുന്ന വത്തിക്കാന്‍ നയതന്ത്രജ്ഞനാണ്. ചങ്ങനാശേരി മാമ്മൂട് ലൂര്‍ദ്മാതാ ഇടവകാംഗമായ മോണ്‍. കൂവക്കാട് ചങ്ങനാശേരി അതിരൂപതയ്ക്കുവേണ്ടി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ്…

Read More

കൊച്ചി: കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ മനോഹരമായ ഓർമകൾ സൃഷ്ടിക്കാനും യുവജനങ്ങളുടെ കഴിവുകൾ വർദ്ധിപ്പിക്കാനും പരസ്പര സൗഹാർദ്ദം നിറക്കാനുമായി നടത്തിയ ‘പാട്ടും കട്ടനും’ കെ.ആർ.എൽ.സി.സി മുൻ ഉപാധ്യക്ഷൻ ഷാജി ജോർജ് ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക്ക് അധ്യക്ഷത വഹിച്ചു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ഡയറക്ടർ ഫാ. റാഫേൽ ഷിനോജ് ആറാഞ്ചേരി, കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന ഉപാധ്യക്ഷരായ മീഷ്‌മ ജോസ്, അക്ഷയ് അലക്സ്, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോസ് മേരി കെ.ജെ, ട്രഷറർ ജോയ്‌സൺ പി.ജെ, കെ.സി.വൈ.എം പുനലൂർ രൂപത സെനറ്റ് അംഗമായ ആൽബി ജോ ഡെന്നിസ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ വിനോജ് വർഗ്ഗീസ്, ദിൽമ മാത്യു, അരുൺ സെബാസ്റ്റ്യൻ, ഫെർഡിന് ഫ്രാൻസിസ് യൂണിറ്റ് ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.

Read More

പള്ളിക്കുന്ന്: ഇന്ത്യാ രാജ്യത്തെ പൗരന്മാരെന്ന നിലയിൽ ഭരണഘടന ഉറപ്പുനല്കുന്ന അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിന് ജാഗരൂകരാകാൻ കെആർഎൽസിസി അദ്ധ്യക്ഷൻ ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ ആവശ്യപ്പെട്ടു. അധികാരത്തിൽ പങ്കാളിത്തവും വികസനത്തിൽ സമനീതിയും നിഷേധിക്കപ്പെടുന്ന ഒരു ജന സമൂഹമാണ് ലത്തീൻ കത്തോലിക്കർ, അദ്ദേഹം വ്യക്തമാക്കി. കെആർഎൽസിസി ഇടവകതല ജനജാ​ഗര സമ്മേളനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം വയനാട്ടിൽ പള്ളിക്കുന്ന് ലൂർദ്ദ് മാതാ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എറണാകുളം ജില്ലയിലെ മുനമ്പം – കടപ്പുറം പ്രദേശങ്ങളിലെ 610 കുടുംബങ്ങൾ രാജ്യത്തെ നിയമങ്ങൾ പാലിച്ച് വിലകൊടുത്ത് സ്വന്തമാക്കിയ ഭൂമിയിലെ അവകാശങ്ങൾ പുനസ്ഥാപിക്കുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ബിഷപ് ആവശ്യപ്പെട്ടു. ഫാ. ഡോ. അലോഷ്യസ് കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, വൈസ് പ്രസിഡണ്ട് ജോസഫ് ജൂഡ്, അസോസിയേറ്റ് ജനറൽ സെക്രട്ടറി ഫാ. ഡോ. ജിജു ജോർജ് അറക്കത്തറ, സംസ്ഥാന ഭാരവാഹികളായ ബിജു ജോസി, മെറ്റിൽഡ മൈക്കിൾ, കോഴിക്കോട് രൂപത ജനറൽ മിനിസ്ട്രി കോഡിനേറ്റർ ഫാ.…

Read More