- നോബൽ ജേതാവ് മരിയ കൊറീന മച്ചാദോയ്ക്ക്, ലിയോ പാപ്പ കൂടിക്കാഴ്ച അനുവദിച്ചു
- ബെനഡിക്ട് പാപ്പയുടെ നാമകരണ നടപടികൾക്ക് സാധ്യത: ആർച്ച് ബിഷപ്പ് ജോർജ് ഗാൻസ്വെയിൻ.
- അന്യായമായി വേട്ടയാടപ്പെട്ട കർദ്ദിനാൾ ജോർജ് പെൽ വിടവാങ്ങിയിട്ട് 3 വർഷം
- മനുഷ്യജീവൻ’ പകരം വയ്ക്കാനാവാത്ത സമ്പത്ത്-ഡോ. ആന്റണി വാലുങ്കൽ
- കാൻസർ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
- കെസിബിസി പ്രോലൈഫ് സമിതി ഗ്രാൻഡ് കോൺഫറൻസ് -പോസ്റ്റർ പ്രകാശനം ചെയ്തു
- കരുതലിന്റെ ‘സ്നേഹപ്പൊതി’യുമായി കെ.സി.വൈ.എം
- പിഎസ്എല്‍വി-സി62 പരാജയം
Author: admin
വിയറ്റ്നാം: കനത്ത മഴ തുടരുന്നതിനാൽ വിയറ്റ്നാമിലും തായ്‍ലാൻഡിലും വ്യാപകമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമാണ് ഉണ്ടായത്. നിരവധി പേർ മരിച്ചു. വിയറ്റ്നാമിൽ തിങ്കളാഴ്ച ഒരാളുടെ മരണം കൂടി സ്ഥിരീകരിച്ചതോടെ ഒരാഴ്ചയ്ക്കുള്ളിൽ രാജ്യത്ത് മരണസംഖ്യ 91 ആയി. തായ്‌ലൻഡിൽ അഞ്ചുപേർ കൂടി മരിച്ചു. തെക്കുകിഴക്കൻ ഏഷ്യയിലുടനീളം ഒക്ടോബർ മുതൽ തുടരുന്ന കനത്ത മഴ ഈ ആഴ്ച അവസാനത്തോടെ തിരിച്ചെത്തുമെന്നും ഇത് ചില പ്രദേശങ്ങളിൽ അധിക അപകടസാധ്യത സൃഷ്ടിക്കുമെന്നും വിയറ്റ്നാമിന്റെ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. വിയറ്റ്നാമിലെ നൂറ് ദശലക്ഷത്തിലധികം ജനങ്ങളിൽ പകുതിയോളം പേരും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലാണ് താമസം . വിയറ്റ്നാമിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത് മധ്യ പർവതപ്രദേശമായ ഡാക് ലാക്കിലാണ്, അവിടെ കുറഞ്ഞത് 63 പേർ മുങ്ങിമരിച്ചു.ഖാൻ ഹോവ, ലാം ഡോങ്, ഗിയ ലായ്, ദനാങ്, ഹ്യൂ, ക്വാങ് ട്രൈ എന്നീ പ്രവിശ്യകളിലും മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ തുടർച്ചയായ മഴയുടെ ഫലമായി കുറഞ്ഞത് 500 മില്യൺ ഡോളറിന്റെ നാശനഷ്ടമുണ്ടായിട്ടുണ്ട്…
ന്യൂഡല്‍ഹി: എത്യോപ്യയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള പുകയും ചാരമേഘങ്ങളും ഇന്ത്യ, യെമന്‍, ഒമാന്‍, പാകിസ്ഥാൻ എന്നിവിടങ്ങളിലേക്ക് നീങ്ങിയതോടെ നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി. എയര്‍ ഇന്ത്യ, ആകാശ എയര്‍, ഇൻഡിഗോ ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികളെ ഇത് ബാധിക്കും. നിരവധി സര്‍വീസുകള്‍ ഇതിനോടകം തന്നെ റദ്ദാക്കിയിട്ടുണ്ട്. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയിലെ ഹെയ്ലി ഗുബ്ബി അഗ്നിപർവ്വതം ഏകദേശം 12,000 വർഷത്തിനുശേഷമാണ് പൊട്ടിത്തെറിച്ചത്. ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ലെങ്കിലും, ഇത് വൻതോതിൽ ചാരം വമിക്കുകയും അന്താരാഷ്‌ട്ര വ്യോമയാന ഗതാഗതത്തെ ബാധിക്കുകയും ചെയ്‌തുവെന്ന് റിപ്പോര്‍ട്ടുണ്ട് .
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഒരു ഗോളിന് എവർട്ടണ് ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത ഗോളിനാണ് എവർട്ടൺ വിജയിച്ചത്. കൈർനൻ ഡ്യൂസ്ബറി-ഹാളാണ് ഗോൾ നേടിയത്. മത്സരത്തിന്റെ 29-ാം മിനിറ്റിലാണ് താരം ഗോൾ സ്കോർ ചെയ്തത്. ഈ വിജയത്തോടെ എവർട്ടണ് 18 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ 11-ാം സ്ഥാനത്താണ് എവർട്ടൺ.
തിരുവനന്തപുരം: കേരളത്തിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലർട്ടാണ്. ഉച്ചയ്ക്ക് ശേഷം മഴ കൂടുതൽ ശക്തിപ്രാപിച്ചേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു .കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാത ചുഴി കന്യാകുമാരി കടൽ, ശ്രീലങ്ക, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവയ്ക്ക് മുകളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട് . ഇതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം നേരിയതോ ഇടത്തരമോ ആയ മഴയ്ക്കാണ് സാധ്യത പ്രവചിക്കുന്നത്. നവംബർ 24 മുതൽ 26 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടി മിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പാലക്കാട്: മത്സരത്തിൽ നിന്ന് പിന്മാറാൻ പണം വാഗ്ദാനം ചെയ്‌തെന്ന യുഡിഎഫ് സ്ഥാനാർത്ഥിയുടെ പരാതിയിൽ ബിജെപി നേതാക്കൾക്കെതിരെ കേസ് . പാലക്കാട് മുനിസിപ്പാലിറ്റി 50ാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് ബാബുവിന്റെ പരാതിയിലാണ് പൊലീസ് നടപടി. പാലക്കാട് നഗരസഭാംഗം കെ ജയലക്ഷ്മി, മുൻ കൗൺസിലറും നിലവിലെ ബിജെപി സ്ഥാനാർത്ഥിയുമായ സുനിൽ മോഹൻ അടക്കം നാല് പേർക്കെതിരെയാണ് പാലക്കാട് ടൗൺ നോർത്ത് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രി ബിജെപി നേതാക്കൾ വീട്ടിലെത്തി പണം വാഗ്ദാനം ചെയ്ത് തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ഇന്നലെ പൊലീസ് രമേഷിന്റെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി. അന്വേഷണത്തിന് ശേഷം റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിക്കും. നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും കോൺഗ്രസ് പരാതി നൽകി.
ഏഷ്യയിലെ മെത്രാൻ സമിതിയും, സുവിശേഷവൽക്കരണ കാര്യാലയവും, പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളും ഒരുമിച്ചു സംഘടിപ്പിക്കുന്ന ഏഷ്യൻ ഭൂഖണ്ഡത്തിലെ സഭകളുടെ മിഷനറി കോൺഗ്രസ് നവംബർ മാസം 27 മുതൽ 30 വരെ നടക്കും.
ദൈവശാസ്ത്രപരമായ വിവാദങ്ങൾ പിന്നിൽ ഉപേക്ഷിച്ച് ഐക്യവും, അനുരഞ്ജനവും കൈവരിക്കാൻ ഒരുമിച്ച് നടക്കാൻ, ഭാവിയെ ലക്ഷ്യം വച്ചുള്ള ഒരു എക്യൂമെനിസത്തിനായി, വിശ്വാസികളെ ആഹ്വാനം ചെയ്തുകൊണ്ടുള്ള ലിയോ പതിനാലാമൻ പാപ്പായുടെ , “ഇൻ ഉണിത്താത്തെ ഫിദെയി” എന്ന പുതിയ അപ്പസ്തോലിക ലേഖനം പ്രസിദ്ധീകരിച്ചു.
ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ 53-മത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്തു . രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത് . രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്‍, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ്, കേന്ദ്രമന്ത്രിമാര്‍, സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചു. ശ്രീലങ്ക, നേപ്പാള്‍, കെനിയ, ഭൂട്ടാന്‍, മൗറീഷ്യസ് തുടങ്ങിയ 12 ഓളം രാജ്യങ്ങളില്‍ നിന്നുള്ള ജഡ്ജിമാരും സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിക്കാനെത്തിയിരുന്നു. ചീഫ് ജസ്റ്റിസായിരുന്ന ഭൂഷണ്‍ രാമകൃഷ്ണ ഗവായ് വിരമിച്ചതിനെത്തുടര്‍ന്നാണ് ജസ്റ്റിസ് സൂര്യകാന്ത് ഇന്ത്യന്‍ പരമോന്നത കോടതിയിൽ തലവനാവുന്നത്. ഹരിയാനയില്‍ നിന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസാകുന്ന ആദ്യ വ്യക്തി കൂടിയാണ് ജസ്റ്റിസ് സൂര്യകാന്ത്.
മണാലി : ഇന്ത്യൻ സിനിമയുടെ ‘ഹീ-മാന്‍’ എന്ന് അറിയപ്പെട്ട ഇതിഹാസ സിനിമാ താരം ധര്‍മേന്ദ്ര (89 ) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം .രോഗാവസ്ഥ ഗുരുതരമായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ധര്‍മേന്ദ്രയെ വീട്ടിലേക്ക് മാറ്റിയിരുന്നു.ധര്‍മേന്ദ്രയുടെ മരണത്തോടെ ഇന്ത്യന്‍ സിനിമയ്ക്ക് നഷ്ടമായത് എക്കാലത്തേയും വലിയ താരത്തെയാണ്. വാണിജ്യ സിനിമകളും സമാന്തര സിനിമകളും നിറഞ്ഞ കരിയറായിരുന്നു അദ്ദേഹത്തിന്റേത് . 1960ല്‍ ‘ദില്‍ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് തുടക്കം. ഷോലെ, ധരംവീര്‍, ചുപ്കേ ചുപ്കേ, ഡ്രീം ഗേള്‍ തുടങ്ങിയ ചിത്രങ്ങള്‍ ധര്‍മേന്ദ്രയെ പ്രശസ്തനാക്കി. ധര്‍മേന്ദ്ര അവസാനമായി അഭിനയിച്ച ‘ഇക്കിസ്’ എന്ന ചിത്രം ഡിസംബര്‍ 25ന് റിലീസ് ചെയ്യാനിരിക്കവെയാണ് അന്ത്യം . ചിത്രത്തിലെ ധര്‍മേന്ദ്രയുടെ ഫസ്റ്റ് ലുക്ക് ഇന്ന് പുറത്തിറങ്ങിയിരുന്നു. നടി ഹേമമാലിനിയാണ് ധര്‍മേന്ദ്രയുടെ ഭാര്യ. പ്രകാശ് കൗര്‍ ആദ്യ ഭാര്യയാണ്. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോള്‍, ബോബി ഡിയോള്‍, ഇഷ ഡിയോള്‍ എന്നിവരുള്‍പ്പെടെ 6 മക്കളുണ്ട്.
കൊല്ലം: ഭാരതത്തിലെ പ്രഥമ രൂപതയായ കൊല്ലം രൂപതയുടെ ചരിത്രമായിരുന്നക്രിസ്തുരാജ റാലിയും , ആഗോള കത്തോലിക്ക സഭയുടെ ആഹ്വാനപ്രകാരമുള്ള ജൂബിലി വർഷത്തിൻ്റെ പ്രത്യാശയുടെ തീർത്ഥാടകരുടെസംഗമവും കൊല്ലത്ത് നടന്നു . 2025 നവംബർ 23 വൈകി ട്ട് 3 മണിക്ക് പ്രൗഢവുംവർണാഭവുമായ റാലിയോടും , പ്രാർഥന ശുശ്രൂഷകളോടും സംഘടിപ്പിച്ച പരിപാടിയിൽ ആയിരങ്ങൾ പങ്കെടുത്തു . കൊല്ലംരൂപത വികാർജനറൽ മോൺ. ബൈജു ജൂലിയൻ ആമുഖപ്രഭാഷണം നടത്തി. ക്രിസ്തുരാജ റാലി കൊ ല്ലത്തെ വിശ്വാസികളു ടെവലിയൊരു ക്രൈസ്തവ സാക്ഷ്യമാണെന്നും , വിശ്വാസ തീക്ഷ്ണതയി ൽജ്വലിക്കുന്ന ഒരു ജനതയാ യി നാം വിശ്വാസസത്യങ്ങൾ മുറുകെ പിടിച്ചുകൊണ്ട് ജീവിക്കുവാൻ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു . തുടർന്ന്സെമിനാരി വിദ്യാർത്ഥികൾ ജൂബിലി ഗാനം ആലപിച്ചു .കൊല്ലം രൂപത മെത്രാൻ ഡോ . പോൾ ആൻ്റണിമുല്ലശ്ശേരിയുടെ കാർമ്മികത്വത്തിലും പ്രാർഥനയിലും കൊല്ലംരൂപതയിലെ എല്ലാ ദേവാലയങ്ങളിലേക്കും പ്രയാണത്തിനുംപ്രതിഷ്ഠയ്ക്കും വണക്കത്തിനും പ്രാർഥനയ്ക്കുമായി നല്കപെട്ടജൂബിലിയുടെ വിശുദ്ധ കുരിശിൻ്റെ തിരുശേഷിപ്പ് വികാർ ജനറൽമോൺ. ബൈജു ജൂലിയന് കൈമാറി കൊണ്ട് മെത്രാൻ ഡോ…
Subscribe to Updates
Get the latest creative news from FooBar about art, design and business.
