- കെസിവൈഎം; മുൻകാല ഭാരവാഹികളുടെ സംഗമം
- ഫാ. ജോസ് പുത്തൻവീട് വിടവാങ്ങി.
- പാപ്പായുടെ മൊണാക്കോ യാത്ര: കാര്യപരിപാടികൾ പ്രസിദ്ധീകരിച്ചു
- സഭയിലെ സ്ത്രീകളുടെ പങ്കിനെ കുറിച്ചുള്ള പഠനം: അന്തിമ റിപ്പോർട്ട് സിനഡ് പുറത്തിറക്കി
- വിശുദ്ധ ജോൺ ഓഫ് ഗോഡിന്റെ തിരുനാൾ ദിനം; രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
- “കർത്താവിനായി ഇരുപത്തിനാലുമണിക്കൂർ”, ആഗോള തലത്തിൽ ദേവാലയങ്ങളിൽ മാർച്ച് 13, 14 തീയതികളിൽ പ്രാർത്ഥന
- ലെബനൻ ദുരന്തത്തിൽ ഒരു വൈദികൻ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു
- വനിതാദിനാഘോഷവും, ഹൗസ് ചലഞ്ച് പദ്ധതിയുടെ 215 & 216 വീടുകളുടെ താക്കോൽ കൈമാറ്റവും
Author: admin
കൊച്ചി : എറണാകുളം കളക്ട്രേറ്റിൽ കോൺഫറൻസ് ഹാളിൽ നടന്ന വക്കഫ് – മുനമ്പം കമ്മീഷൻ റിട്ട ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ കമ്മീഷൻ സിറ്റിംഗ് മുമ്പകെ KRLCC , KLCA , KCYM എന്നീ സംഘടനകൾ ഹർജികൾ സമർപ്പിച്ചു. കേരള റീജിയണൽ ലാറ്റിൻ കാത്തലിക്ക് കൗൺസിൽ ( KRLCC ) യ്ക്ക് വേണ്ടി ജനറൽ സെക്രട്ടറി ഡോ ഫാ ജിജു ജോർജ് അറക്കത്തറ , വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് എന്നിവരും , കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( KLCA ) യ്ക്ക് വേണ്ടി സംസ്ഥാന പ്രസിഡന്റ് അഡ്വ ഷെറി ജെ തോമസ് , ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി എന്നിവരും , KCYM ( ലാറ്റിൻ ) ന് വേണ്ടി സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന , ജനറൽ സെക്രട്ടറി ശ്രീ അനുദാസ് എന്നിവരും പരാതിയിൽ ഒപ്പ് വച്ചു . കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ…
മുനമ്പം: മുനമ്പം പ്രശ്ന പരിഹാരത്തിനുള്ള ജുഡീഷ്യൽ കമ്മീഷന്റെ രണ്ടാമത്തെ ഹിയറിങ് എറണാകുളം കളക്ടറേറ്റിൽ നടന്നു. ഭൂസംരക്ഷണ സമിതിയെ പ്രതിനിധീകരിച്ച് സീനിയർ അഭിഭാഷകനായ ജോർജ് പൂന്തോട്ടം ഹാജരായി. മുനമ്പത്തെ ജനങ്ങൾ ഫറൂഖ് കോളേജിൽ നിന്നും ഭൂമി വാങ്ങാനുണ്ടായ കാരണം ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ ആറ് പ്രാവശ്യം ഫറൂഖ് കോളേജിന് ഗിഫ്റ്റ് കിട്ടിയ ഭൂമിയാണെന്ന് പരാമർശിച്ചത് കൊണ്ടാണെന്ന് ജോർജ് പൂന്തോട്ടം ചൂണ്ടിക്കാണിച്ചു. 33 വർഷമായിഎല്ലാ റവന്യൂ അവകാശങ്ങളോടും കൂടി താമസിച്ചു വരുന്നവരാണ് ഭൂസമരക്ഷണസമിതി അംഗങ്ങൾ എന്നും അവർക്ക് നോട്ടീസ് കൊടുക്കാതെ സർവ്വേ നടത്താതെ ഭൂമി വഖഫ് രജിസ്റ്ററിൽ പെടുത്തിയത് സുപ്രീംകോടതി വിധികളെ ഉദ്ധരിച്ച് വാദിച്ചു. കടപ്പുറം വേളാങ്കണ്ണി മാത പള്ളി വികാരി ഫാ.ആന്റണി തറയിൽ, ഭൂ സംരക്ഷണ സമിതി ചെയർമാൻ ജോസഫ് റോക്കി പാലക്കൽ, സമരസമിതി കൺവീനർ ജോസഫ് ബെന്നി കുറുപ്പശ്ശേരി എന്നിവർ കമ്മീഷനു മുന്നിൽ ഹാജരായിരുന്നു. ഒരിക്കൽ വഖഫ് ആയി കൊടുത്താൽ നിബന്ധനകൾ ബാധകമല്ലെന്ന് മുനമ്പം തീരഭൂമി വഖഫ് തന്നെയാണെന്നും വഖഫ്…
കൊച്ചി: ട്രാൻസ്ജെൻഡർമാർക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലിയിലും ആറു മാസത്തിനുള്ളിൽ സംവരണമേർപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. ട്രാൻസ്ജെൻഡർമാരെ മൂന്നാംലിംഗക്കാരായി അംഗീകരിച്ച് നാഷണൽ ലീഗൽ സർവീസ് അതോറിറ്റിയും കേന്ദ്രസർക്കാരുംത മ്മിലുള്ള കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നിർദേശം. ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി കൃഷ്ണകുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. പാലക്കാട് സ്വദേശി സി കബീർ അടക്കമുള്ളവർ നൽകിയ ഹർജി തീർപ്പാക്കിയാണിത്. സംവരണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ഉത്തരവുകൾ നൽകിയിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല. സാധാരണ സർക്കാരിന്റെ നയരൂപവത്കരണത്തിൽ കോടതി ഇടപെടാറില്ലെങ്കിലും ട്രാൻസ്ജെൻഡർമാരുടെ അവകാശം സുപ്രീംകോടതി അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിർദേശം നൽകുന്നതെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് കേന്ദ്രസർക്കാർ ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ചട്ടങ്ങൾ പാസാക്കിയിരുന്നു. 2020 ൽ സംസ്ഥാനസർക്കാരും ചട്ടങ്ങൾ രൂപവത്കരിച്ചു. നിയമപരമായ വ്യവസ്ഥകളും ഉത്തരവുകളുമില്ലെങ്കിൽ സംവരണം നടപ്പാക്കാനാകില്ല. വിദ്യാഭ്യാസവും തൊഴിലും ട്രാൻസ്ജെൻഡർമാരുടെ പുരോഗതിക്ക് അനിവാര്യമാണെന്നും കോടതി പറഞ്ഞു.
സോള്‍: ദക്ഷിണകൊറിയന്‍ പാര്‍ലമെന്റ് ഇംപീച്ച് ചെയ്ത പ്രസിഡന്റ് യൂണ്‍ സുക് യോലിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ജനാധിപത്യം അട്ടിമറിച്ച് സൈനിക നിയമം കൊണ്ടുവരാന്‍ ശ്രമിച്ച നടപടിയിലാണ് അറസ്റ്റ്. യൂണ്‍ സുക് യോലിനെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കുമെന്ന് അന്വേഷണ ഏജന്‍സിയായ കറപ്ഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അറിയിച്ചു. ഈ മാസം മൂന്നിന് അന്വേഷണ സംഘം അറസ്റ്റിന് ശ്രമിച്ചെങ്കിലും യൂണ്‍ വഴങ്ങിയിരുന്നില്ല. ഇന്നു പുലര്‍ച്ചെ നടത്തിയ രണ്ടാം വട്ട ശ്രമത്തിലാണ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലെത്തിയ അന്വേഷണ സംഘം യൂണ്‍ സുക് യോലിനെ കസ്റ്റഡിയിലെടുക്കുന്നത്. ദക്ഷിണകൊറിയയുടെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് ഒരു പ്രസിഡന്റ് അറസ്റ്റിലാകുന്നത്. രാജ്യത്ത് രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ അഴിമതി വിരുദ്ധ ഏജന്‍സിയുടെ അന്വേഷണവുമായി സഹകരിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് യൂണ്‍ സുക് യോല്‍ പറയുന്നത്. തന്നെ തടങ്കലിലാക്കിയത് നിയമവാഴ്ച പൂര്‍ണമായും തകര്‍ന്നതിന്റെ തെളിവാണെന്നും അദ്ദേഹം ആരോപിച്ചു. പട്ടാള നിയമം നടപ്പാക്കാന്‍ ശ്രമിച്ചതിന് യൂണിനെതിരെ ഡിസ്ട്രിക്റ്റ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വാറണ്ട് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ പ്രസിഡന്റിന്റെ സുരക്ഷാ…
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി ജീസസ് ഫ്രട്ടേണിറ്റി നെയ്യാറ്റിൻകര യൂണിറ്റിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര സ്പെഷ്യൻ സബ്ജയിലിൽ NIDS പ്രസിഡൻ്റും നെയ്യാറ്റിൻകര രൂപത വികാരി ജനറലുമായ മോൺ. ജി. ക്രിസ്തുദാസിൻ്റെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് ജയിൽ അന്തേവാസികൾക്ക് വേണ്ടി ഒരു സ്മാർട്ട് T V സമ്മാനിച്ചു . NIDS ഡയറക്ടർ വെരി.റവ. ഫാ.രാഹുൽ ബി. ആൻ്റോയുടെ സാന്നിദ്ധ്യത്തിൽ സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് ഷിജു കെ.രാജു, മോൺ. ജി. ക്രിസ്തുദാസിൽ നിന്നും നിന്നും സ്വീകരിച്ചു. സബ്ജയിൽ അസി. സൂപ്രണ്ട് സുരേഷ് റാം, കമ്മീഷൻ സെക്രട്ടറി അൽഫോൻസ ആൻ്റിൽസ് എന്നിവർ സംസാരിച്ചു. ജന്മദിന കേക്ക് മുറിക്കുകയും സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് ഷിജു കെ.രാജു ബഹു. മെമൻ്റോ നൽകി ആദരിക്കുകയും ചെയ്തു. ജീസസ് ഫ്രട്ടേണിറ്റി നെയ്യാറ്റിൻകര യൂണിറ്റിലെ ഭാരവാഹികളുടെയും അംഗങ്ങളുടെയും സാന്നിദ്ധ്യവും സഹകരണവും ഉണ്ടായിരുന്നു.
മുനമ്പം: ലോകത്തിൽ നടക്കുന്ന അനീതികൾക്കെതിരെ ശക്തമായി ശബ്ദമുയർത്താൻ ക്രിസ്ത്യാനികൾക്ക് കടമയും അവകാശവുമുണ്ടെന്ന് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ.ആൻ്റണി വാലുങ്കൽ. നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റിസിൻ്റെ നേതൃത്വത്തിൽ പള്ളിപ്പുറം മഞ്ഞുമാത ബസിലിക്കയിൽ നിന്ന് മുനമ്പം – കടപ്പുറം സമരപന്തലിലേക്ക് നടന്ന ലോങ്ങ് മാർച്ച് ബസിലിക്കയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ് ഡോ. വാലുങ്കൽ. മഞ്ഞുമാതാ ബസിലിക്കയിൽ നിന്നും ആരംഭിച്ച നാഷണൽ ലോങ്ങ് മാർച്ച് കടപ്പുറം വേളാങ്കണ്ണിമാതാ സമരപ്പന്തലിൽ എത്തിച്ചേർന്നപ്പോൾ നടന്ന സമാപന സമ്മേളനത്തിൽ കടപ്പുറം വികാരി ഫാ. ആന്റണി സേവ്യർ തറയിൽ അധ്യക്ഷത വഹിച്ചു. കെആർഎൽസിസി ജനറൽ സെക്രട്ടറി റവ. ഡോ. ജിജു ജോർജ് അറക്കത്തറ ഉദ്ഘാടനം നിർവഹിച്ചു . എൻസിഎംജെ സംസ്ഥാന പ്രസിഡണ്ട് അഡ്വക്കേറ്റ് പ്രകാശ് പി തോമസ്, പാസ്റ്റർ ജെയിംസ് പാണ്ടനാട്, ഫാ.ബാബു മുട്ടിക്കൽ ,എൻസിഎംജെ ജില്ലാ സെക്രട്ടറി ജോജോ മനക്കീല്‍, ഭൂസംരക്ഷണ സമിതി ചെയർമാൻ ജോസഫ് റോക്കി പാലക്കൽ , സമരസമിതി കൺവീനർ ജോസഫ് ബെന്നി കുറുപ്പശ്ശേരി,…
മുനമ്പം: മുനമ്പം നിരാഹാര സമരം 95 ആം ദിവസത്തിലേക്ക്.94 ആം ദിവസത്തിൽ 14 പേർ നിരാഹാരം ഇരുന്നു.മഞ്ഞുമാതാ ബസിലിക്കയിൽ നിന്നും ആരംഭിച്ച നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെ ലോങ്ങ് മാർച്ച് 3 30ന് വേളാങ്കണ്ണി മാതാ സമരപ്പന്തലിൽ എത്തിച്ചേർന്നു. റവറന്റ് ഫാദർ ആന്റണി സേവിയർ തറയിൽ അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ഡോ. ബിജു അറക്കത്തറ നിർവഹിച്ചു എൻ സി എം ജെ സംസ്ഥാന പ്രസിഡണ്ട് അഡ്വക്കേറ്റ് പ്രകാശ് പി തോമസ്, പാസ്റ്റർ ജെയിംസ് പാണ്ടനാട് Fr:ബാബു മുട്ടിക്കൽ എൻ സി എം ജെ ജില്ലാ സെക്രട്ടറി ജോജോ മനക്കീല്‍ ഭൂസംരക്ഷണ സമിതി ചെയർമാൻ ജോസഫ് റോക്കി പാലക്കൽ സമരസമിതി കൺവീനർ ജോസഫ് ബെന്നി കുറുപ്പശ്ശേരി, ബിജു തുണ്ടിയിൽ തുടങ്ങിയവർ സംസാരിച്ചു.
കൊച്ചി : 350 ഗ്രാം മാത്രം തൂക്കവുമായി ഗുരുതരാവസ്ഥയിൽ പിറന്ന നവജാതശിശു ‘നോവ’ ക്ക് എറണാകുളം ലൂർദ് ആശുപത്രിയിലെ മെഡിക്കൽ സംഘം പുതുജീവൻ നല്കി. റിപ്പോർട്ട് ചെയ്യപ്പെട്ട കണക്കുകൾ പ്രകാരം ഇന്ത്യയിലെയും സൗത്ത്-ഈസ്റ്റ് ഏഷ്യയിലെയും തന്നെ ഏറ്റവും ഭാരം കുറഞ്ഞ നവജാത ശിശുവാണ് “നോവ”.ജനിക്കുമ്പോൾ 375 ഗ്രാം ഭാരം ഉണ്ടായിരുന്ന ഹൈദരാബാദ് സ്വദേശിയെയാണ് നിലവിൽ ഏറ്റവും ഭാരം കുറഞ്ഞ നവജാത ശിശുവായി കണക്കാക്കുന്നത്. ആ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള 380 ഗ്രാം ഭാരത്തോടെ ജനിച്ച, ഇപ്പോൾ പൂർണ്ണാരോഗ്യത്തോടെ UKG യിൽ പഠിക്കുന്ന കാശ്‌വിയെ 2019 ൽ ജീവിതത്തിലേക്ക് കൊണ്ടുവന്നതും എറണാകുളം ലൂർദ് ആശുപത്രി തന്നെയാണ്. നവജാത ശിശുരോഗവിദഗ്ധൻ ഡോ. റോജോ ജോയിയുടെ നേതൃത്വത്തിൽ 100 ദിവത്തിലധികം നീണ്ട നൂതനവും അതിസങ്കീർണ്ണവുമായ ചികിത്സയിലൂടെയാണ് കുഞ്ഞ് നോവയുടെ ജീവൻ സാധാരണനിലയിൽ എത്തിച്ചത് . ഏതൊരു നവജാതശിശുവിന്റെയും അതിജീവനത്തിന് കുറഞ്ഞത് 24 ആഴ്ചയെങ്കിലും അമ്മയുടെ ഉദരത്തിൽവെച്ച് വളർച്ച പ്രാപിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ ‘നോവ’ യുടെ കാര്യത്തിൽ…
കൊച്ചി: കെ.സി.വൈ.എം കൊച്ചി രൂപതയും എച്ച്.ആർ.ഡി കൊച്ചിനും സംയുക്തമായി സംഘടിപ്പിച്ച സിൽവസ്റ്റർ 2024-2025 ദീപാലങ്കാര മത്സരത്തിൽ വിജയികളായവർക്കും കൊച്ചിൻ കാർണിവലിൽ സർവ്വ മതസൗഹാർദ്ദം ലോകസമാധാനത്തിനായി എന്ന വിഷയത്തെ ആസ്പദമാക്കി അവതരിപ്പിച്ച ഫ്ലോട്ടിൻ്റെ ഭാഗമായി പ്രവർത്തിച്ചവർക്കുമുള്ള അനുമോദനയോഗം, ഫോർട്ട് കൊച്ചി മെത്രാസന മന്ദിരത്തിൽ വച്ച് നടത്തപ്പെട്ടു. കൊച്ചിൻ കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് അഡ്വ. ആൻ്റണി കുരീത്തറ ഉദ്ഘാടനം ചെയ്തു. ക്രൈസ്തവ പാരമ്പര്യത്തിന്റെ മഹത്വം ലോകത്തിനു മുമ്പിൽ ഉദ്ഘോഷിക്കുവാൻ യുവജനങ്ങൾ സജ്ജരാവണമെന്ന് അദ്ദേഹം പറഞ്ഞു. സിൽവസ്റ്റർ കൺവീനർ കാസി പൂപ്പന അദ്ധ്യക്ഷത വഹിച്ചു. രൂപത പ്രൊക്യുറേറ്റർ ഫാ. മാക്സൺ കുറ്റിക്കാട്ട് മുഖ്യാതിഥി ആയിരുന്നു. സിൽവസ്റ്റർ 2024-2025 ദീപാലങ്കാര മത്സരത്തിൽ പങ്കെടുത്തു വിജയികളായ ബില്ല്യഴ്സ് ക്ലബ്, ചെറിയകടവ് (ഒന്നാം സമ്മാനം), വി.ജെ ജോസ്ലിൻ (രണ്ടാം സമ്മാനം), സാവിയോ ഷ്മിഡ്റ്റ് (മൂന്നാം സമ്മാനം) എന്നിവർക്കും പ്രോത്സാഹന സമ്മാനത്തിന് അർഹരായവർക്കുമുള്ള സമ്മാനങ്ങൾ നൽകി. ടീം സിൽവസ്റ്റർ കൊച്ചിൻ കാർണിവലിൽ അവതരിപ്പിച്ച ഫ്ലോട്ട് തയ്യാറാക്കുവാൻ നേതൃത്വം നൽകിയ ആർട്ട് ഡയറക്ടർ…
കൊച്ചി : നടിയെ അധിക്ഷേപിച്ച കേസില്‍ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങുന്നത് വൈകിപ്പിച്ച ബോബി ചെമ്മണൂരിന്റെ നടപടിക്കെതിരെ അതിരൂക്ഷപരാമര്‍ശങ്ങളുമായി ഹൈക്കോടതി. കോടതിയെ മുന്നില്‍വെച്ച് നാടകം വേണ്ടെന്നും വേണ്ടി വന്നാല്‍ ജാമ്യം റദ്ദാക്കാനുമറിയാമെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. മറ്റ് പ്രതികള്‍ക്കുവേണ്ടി ജയിലില്‍ തുടരുമെന്ന് പറയാന്‍ ബോബി ചെമ്മണൂര്‍ ആരാണെന്നും കോടതി ചോദിച്ചു.ബോബി സൂപ്പര്‍ കോടതി ചമയേണ്ട. തനിക്ക് മുകളില്‍ ആരുമില്ലെന്ന് ബോബി കരുതേണ്ട. മാധ്യമശ്രദ്ധ കിട്ടാനുള്ള ശ്രമമാണോ ? കഥ മെനയരുത്. കോടതിയെ അപമാനിക്കാനാണോ ശ്രമം. പുറത്തിറങ്ങാതെ ജയിലിലിട്ട് വിചാരണനടത്താനും കോടതിക്കറിയാമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ മുന്നറിയിപ്പ് നല്‍കി.ജയിലില്‍ നിന്നും ഇറങ്ങാന്‍ വൈകിയതെന്തെന്ന് 12 മണിക്ക് വിശദീകരിക്കണമെന്നും പ്രതി ഭാഗം അഭിഭാഷകരോട് കോടതി ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ ജാമ്യ ഉത്തരവ് ഇന്നലെ ഇറങ്ങിയെങ്കിലും ബോബി ചെമ്മണൂര്‍ ജയിലില്‍ തുടരുകയായിരുന്നു.ജാമ്യം കിട്ടിയിട്ടും പല കാരണങ്ങളാല്‍ പുറത്തിറങ്ങാന്‍ കഴിയാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജയിലില്‍ത്തുടരുകയാണെന്ന് ഇന്നലെ അഭിഭാഷകരോട് പറഞ്ഞു. ഇതേത്തുടര്‍ന്ന് ജാമ്യം നടപ്പാക്കാനാകാതെ അഭിഭാഷകര്‍…
Subscribe to Updates
Get the latest creative news from FooBar about art, design and business.
