Author: admin

ന്യൂയോർക്ക് :കമല ഹാരിസ് ഇന്ത്യന്‍ വംശജയായ ആദ്യ അമേരിക്കന്‍ പ്രസിഡന്‍റാകാന്‍ സാധ്യതയുണ്ട് എന്ന പ്രതീക്ഷ അസ്തമിച്ചുവെങ്കിലും . ഇന്ത്യക്കാര്‍ക്ക് അഭിമാനിക്കാവുന്ന ഒരാള്‍ ട്രംപിനൊപ്പവും ഉണ്ട്. അമേരിക്കയിലെ രണ്ടാം വനിതയായ ഉഷ ചിലുകുരി വാന്‍സ് ഇന്ത്യന്‍ വംശജയാണ്. നിയുക്‌ത യുഎസ്‌ വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസിന്‍റെ ഭാര്യയാണ് ഉഷ ചിലുകുരി വാന്‍സ്. ഉഷ ചിലുകുരിയുടെ തായ്‌വേരുകള്‍ ആന്ധ്രാപ്രദേശിലെ ഗോദാവരി ജില്ലയിലെ വഡ്‌ലുരുവിലേക്ക് നീളുന്നതാണ്. ഇന്ത്യയില്‍ നിന്നുളള കുടിയേറ്റക്കാരാണ് ഉഷയുടെ മാതാപിതാക്കള്‍. കാലിഫോർണിയയിലെ സാൻ ഡീഗോയിലാണ് ഉഷ ജനിക്കുന്നത്.യേൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ബിരുദം നേടിയ ഉഷ പിന്നീട് കേംബ്രിഡ്‌ജ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഫിലോസഫിയില്‍ ബിരുദാനന്തര ബിരുദം നേടി. യേൽ ലോ സ്‌കൂളിൽ വച്ചാണ് ഉഷയും ജെ ഡി വാൻസും കാണ്ടുമുട്ടുന്നത്. 2014ല്‍ ഇരുവരും വിവാഹിതരായി. ജെ ഡി വാൻസിന്‍റെ വിജയത്തിലും ഉഷ ചിലുകുരിയുടെ നേട്ടത്തിലും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അഭിനന്ദനം അറിയിച്ചു . തെലുങ്ക് പൈതൃകമുളള ഉഷ വാൻസ് അമേരിക്കയിലെ…

Read More

ന്യൂ​യോ​ര്‍​ക്ക്: റിപബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് 47 ആമത് അമേരിക്കൻ പ്രസിഡന്‍റ് ആയി വിജയമുറപ്പിക്കുമ്പോൾ ചരിത്രം ആവർത്തിക്കപ്പെടുകയാണ്. ഒരു തവണ തോൽവി അറിഞ്ഞ ശേഷം, തുടർച്ചയായല്ലാതെ വീണ്ടും അധികാരത്തിലെത്തുന്ന രണ്ടാമത്തെ അമേരിക്കൻ പ്രസിഡന്‍റായാണ് ട്രംപ് ഇത്തവണ വൈറ്റ് ഹൗസിലെത്തുന്നത്. നിങ്ങളുടെ 47 ആമത് പ്രസിഡൻ്റും 45 ആമത് പ്രസിഡൻ്റുമായി തെരഞ്ഞെടുക്കപ്പെട്ട അസാധാരണ ബഹുമതിക്ക് അമേരിക്കൻ ജനതയോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ശക്തവും സുരക്ഷിതവും സമൃദ്ധവുമായ അമേരിക്കയെ സൃഷ്‌ടിക്കുന്നത് വരെ ഞാൻ വിശ്രമിക്കില്ല. ഇത് അമേരിക്കയുടെ സുവർണ കാലഘട്ടമായിരിക്കുമെന്നും ട്രംപ് പറഞ്ഞു. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ അ​ണി​ക​ളെ അ​ഭി​സം​ബോ​ധ​ന​ചെ​യ്ത് ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ര്‍​ഥി​യും യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ക​മ​ലാ ഹാ​രി​സ്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും പോ​രാ​ട്ടം തു​ട​രു​മെ​ന്ന് ക​മ​ല പ​റ​ഞ്ഞു. നി​ങ്ങ​ള്‍ എ​ന്നി​ല്‍ അ​ര്‍​പ്പി​ച്ച വി​ശ്വാ​സ​ത്തി​നും സ്‌​നേ​ഹ​ത്തി​നും ന​ന്ദി. ഇ​ന്ന് എ​ന്‍റെ ഹൃ​ദ​യം​നി​റ​ഞ്ഞി​രി​ക്കു​ന്നു. ഈ ​ഫ​ലം ഒ​രി​ക്ക​ലും ന​മ്മ​ള്‍ ആ​ഗ്ര​ഹി​ച്ച​ത​ല്ല. ന​മ്മ​ള്‍ പോ​രാ​ടി​യ​തും വോ​ട്ട് ചെ​യ്ത​തും ഇ​തി​ന​ല്ലെ​ന്നും ക​മ​ലാ ഹാ​രി​സ് പ​റ​ഞ്ഞു.…

Read More

മുനമ്പം: മുനമ്പം വിഷയത്തിൽ സംസ്ഥാന സർക്കാരും പ്രതിപക്ഷവും ചേർന്ന് പക്വമായ തീരുമാനമെടുക്കണമെന്ന് കെസിബിസി പ്രസിഡൻ്റ് കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമീസ്സ് . മുനമ്പത്തെ സമരപന്തൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം . മുനമ്പം ജനതയെക്കുറിച്ച് സംയുക്തമായി തീരുമാനമെടുക്കാൻ കേരള നിയമസഭയ്ക്ക് കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച അദ്ദേഹം നിയമസഭ വഖഫ് ബില്ലിനെതിരെ സംയുക്ത പ്രമേയം പാസാക്കിയത് ഈ ജനത്തെ പരിഗണിക്കാതെയാണെന്ന് പ്രസ്താവിച്ചു. ഈ വിഷയത്തിൽ നിയമപരിരക്ഷ ഉൾക്കൊളളുന്ന ശാശ്വത പരിഹാരമുണ്ടാകണമെന്ന് മാർ ക്ലീമീസ് ആവശ്യപ്പെട്ടു. ആലപ്പുഴ രൂപത ബിഷപ്പ് ഡോ.ജെയിംസ് റാഫേൽ ആനാപറമ്പിൽ,കണ്ണൂർ ബിഷപ്പ് ഡോ. അലക്സ്‌ വടക്കുംതല ,കെസിബിസി ജാഗ്രതകമ്മീഷൻ ചെയർമാൻ മൂവാറ്റുപുഴ ബിഷപ്പ് യൂഹന്നാൻ മാർ തിയോഡീഷ്യസ് , കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ എന്നിവർ പ്രസംഗിച്ചു. ആലപ്പുഴ രൂപത എപ്പിസ്കോപ്പൽ വികാരി ഫാ. പോൾ ജെ അറക്കൽ നിരാഹാര സമരം ഉദ്ഘാടനം ചെയ്തു. നിരാഹാര സമരത്തിൻ്റെ ഇരുപത്തഞ്ചാം ദിനത്തിൽ ആലപ്പുഴ രൂപതയിൽനിന്നും 30 വൈദികർ നിരാഹാരമിരുന്നു. കെസിബിസി ജാഗ്രത…

Read More

കൊച്ചി: മുനമ്പം കടപ്പുറം പ്രദേശത്തെ 610 കുടുംബങ്ങള്‍ നിയമാനുസൃതം സ്വന്തമാക്കിയിട്ടുള്ള ഭൂമി വഖഫ് ഭൂമിയാണെന്ന വഖഫ് ബോര്‍ഡിന്റെ അവകാശവാദം ഉപക്ഷേിക്കാനും അവരുടെ റവന്യൂ അവകാശങ്ങള്‍ പുനസ്ഥാപിക്കാനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ വഖഫ് ബോര്‍ഡിന് നല്കാന്‍ സര്‍ക്കാരിനോട് കെആര്‍എല്‍സിസി ആവശ്യപ്പെട്ടു. എം. എ. നിസ്സാര്‍ കമ്മറ്റിയുടെ ശുപാര്‍ശയും തുടര്‍ന്നുള്ള ഹൈക്കോടതിയുടെ നിര്‍ദ്ദേശവും ഏതെങ്കിലും വിധത്തില്‍ തടസ്സങ്ങളാണെങ്കില്‍ അത് മറികടക്കാനും ആവശ്യമായ നടപടികളും അടിന്തരമായി സ്വീകരിക്കണം. 2019 ല്‍ ഈ ഭൂമി വഖഫ് ഭൂമിയാണ് എന്ന് തീരുമാനിക്കുകയും ആസ്തി പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്ത കേരള വഖഫ് ബോര്‍ഡിന്റെ തീരുമാനം പൂര്‍ണ്ണമായും തെറ്റും അനുചിതവുമാണ്. ഈ തീരുമാനം പിന്‍വലിക്കുകയും മുനമ്പം കടപ്പുറം പ്രദേശത്തെ 610 കുടുംബങ്ങളുടെ ഭൂമിയിലുള്ള അവകാശം സംരക്ഷിച്ചും റവന്യൂ അവകാശങ്ങള്‍ പുനസ്ഥാപിച്ചും ഈ പ്രശ്‌നം ശാശ്വതമായി പരിഹരിക്കണം. വഖഫ് ആധാരം എന്നു പറയപ്പെടുന്ന രേഖയിലെ വ്യവസ്ഥകള്‍, അക്കാലത്തെ ഭൂമിയുടെ കൈവശാവകാശികള്‍, നിലനിന്നിരുന്ന നിയമവ്യവസ്ഥകള്‍, നിയമപര മായ പ്രത്യാഘാതങ്ങള്‍ എന്നിവയൊന്നും കണക്കിലെടുക്കാതെ ഏകപക്ഷീയമായി വഖഫ് ബോര്‍ഡ്…

Read More

വാഷിങ്ടണ്‍: മാസങ്ങള്‍ നീണ്ട ആവേശം നിറഞ്ഞ പ്രചാരണത്തിനൊടുവില്‍ അമേരിക്കയുടെ 47ാമത് പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ ജനം വിധിയെഴുതി. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമലാ ഹാരിസും റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപും തമ്മിലാണ് മത്സരം. തിരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപിന് ലീഡ്. ശക്തികേന്ദ്രങ്ങളായ സംസ്ഥാനങ്ങള്‍ ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമല ഹാരിസും വിജയിച്ചു. ആദ്യ റിപ്പോര്‍ട്ട് പ്രകാരം പത്ത് സംസ്ഥാനങ്ങളിലാണ് ട്രംപ് വിജയിച്ചിരിക്കുന്നത്. ഔദ്യോഗിക ഫലപ്രഖ്യാപനം ജനുവരി ആറിനേ ഉണ്ടാകൂ. ട്രംപ് ജയിച്ചാല്‍ 127 വര്‍ഷത്തിനു ശേഷം തുടര്‍ച്ചയായല്ലാതെ വീണ്ടും യു എസ് പ്രസിഡന്റാകുന്ന വ്യക്തിയെന്ന നേട്ടം സ്വന്തമാകും. വിജയം കമലക്കൊപ്പമാണെങ്കില്‍ യു എസ് പ്രസിഡന്റാകുന്ന ആദ്യ വനിത, ആദ്യ ഏഷ്യന്‍- ആഫ്രിക്കന്‍ വംശജ എന്നിവ സ്വന്തം പേരിനൊപ്പം ചേര്‍ക്കാം. മാസങ്ങൾ നീണ്ട വാശിയേറിയ പ്രചാരണത്തിനൊടുവിലാണ് യുഎസ് ജനത ഇന്നലെ വിധിയെഴുതിയത്. ആകെ വോട്ടർമാർ 16 കോടിയാണ്.…

Read More

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നവംബര്‍ 25 മുതല്‍ ഡിസംബര്‍ 20വരെ നടക്കുമെന്ന് പാര്‍ലമെന്റികാര്യമന്ത്രി കിരണ്‍ റിജിജു. സമ്മേളനത്തിന്റെ രണ്ടാം ദിനമായ നവംബര്‍ 26ന് ഭരണഘടന ദിവസത്തിന്റെ 75ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സെന്‍ട്രല്‍ ഹാളില്‍ പ്രത്യേക പരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബില്ലിലെ വിവാദ ഭേദഗതികളും, ഒരുരാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് എന്ന നിര്‍ദേശവും പാര്‍ലമെന്റ് സമ്മേളനത്തില്‍ ചര്‍ച്ചയാകും. ബിജെപിയുടെ ജഗദംബിക പാലിന്റെ നേതൃത്വത്തിലുള്ള സംയുക്ത കമ്മറ്റിയാണ് ബഖഫ് ഭേദഗതിയെ കുറിച്ചുള്ള പഠനം നടത്തുന്നത്. നവംബര്‍ 29ന് റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിക്കും.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മന്നാര്‍ കടലിടുക്കിനും ശ്രീലങ്കക്കും മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തായി മറ്റൊരു ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. തെക്കന്‍ അറബിക്കടലിന്റെ മധ്യഭാഗത്തായും മറ്റൊരു ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുണ്ട്. കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴക്കു സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നവംബര്‍ 08,09 തീയതികളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.

Read More

ആലപ്പുഴ: കെ ആർ എൽ സി സി യുടെ നിർദ്ദേശാനുസരണം, “സമനീതിക്കും അവകാശ സംരക്ഷണത്തിനും” എന്ന മുദ്രാവാക്യമായെടുത്ത് ലത്തീൻ രൂപതകളിൽ നടത്തിവരുന്ന ജന ജാഗരണം ആലപ്പുഴ രൂപതയിൽ, ആലപ്പുഴ രൂപതാ ബിഷപ്പ് ജെയിംസ് റാഫേൽ ആനാപറമ്പിൽ ഉദ്ഘാടനം ചെയ്തു. രൂപതയിലെ എല്ലാ ഇടവകകളിലും നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ആലപ്പുഴ രൂപതയിലെ ആറ് ഫൊറോനകളിലെ എല്ലാ ഇടവകകളിലും നവംബർ, ഡിസംബർ മാസങ്ങളിലായി ജന ജാഗരം നടത്തപ്പെടും. നീതിയുടെയും സമ്പത്തിന്റെയും അധികാരത്തിന്റെയും തുല്യമായ വിതരണം നടത്ത പെടണമെന്നും, വികസനത്തിന്റെ പേരിൽ ജനങ്ങളിൽ രൂപപ്പെടുന്ന ആശങ്കൾ കൃത്യമായി പരിഹരിക്കപ്പെടണമെന്നും യോഗത്തിൽ അഭിപ്രായംഉണ്ടായി. മോൺ. പയസ് ആറാട്ടുകുളം, ശ്രീ പി. ആര്‍ കുഞ്ഞച്ചൻ, ശ്രീ ലിജോ ജേക്കബ് എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകളെടുത്തു. ആലപ്പുഴ രൂപത വികാരി ജനറൽ മോൺ. ജോയ് പുത്തൻവീട്ടിൽ അധ്യക്ഷത വഹിച്ചു . അരൂർ എംഎൽഎ ദലീമ ജോജോ, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈറസ് സോളമൻ, വിവിധ പഞ്ചായത്തിലെ ജനപ്രതിനിധികൾ,…

Read More

കൊച്ചി :വഖഫ് ബോർഡിന്റെ അന്യായമായ അവകാശവാദങ്ങൾ ജീവിതം വഴിമുട്ടിച്ച മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് K C B C യുടെ അധ്യക്ഷനും മലങ്കര കത്തോലിക്ക സഭയുടെ തലവനുമായ കർദിനാൾ ബസേലിയോസ് മാർ ക്ലീമീസ് കാതോലിക്ക ബാവയും K C B C ജാഗ്രത കമ്മീഷൻ ചെയർമാനും മൂവാറ്റുപുഴ രൂപത അധ്യക്ഷനുമായ യൂഹാനോൻ മാർ തിയഡോഷ്യസും ആലപ്പുഴ രൂപത അധ്യക്ഷൻ അഭിവന്ദ്യ ജെയിംസ് ആനാപറമ്പിൽ പിതാവും കോട്ടപ്പുറം രൂപത അധ്യക്ഷൻ അഭിവന്ദ്യ അംബ്രോസ് പുത്തൻ വീട്ടിൽ പിതാവും നവംബർ ആറാം തീയതി രാവിലെ 11 മണിക്ക് മുനമ്പം സമരപ്പന്തൽ സന്ദർശിക്കുന്നു.  പരിമിതമാണെങ്കിലും ഉള്ള സൗകര്യങ്ങളിൽ സമാധാനത്തോടെ ജീവിച്ചിരുന്ന, മൽസ്യബന്ധനം മുഖ്യ തൊഴിലായിട്ടുള്ള ഇവിടുത്തെ മനുഷ്യർ പക്ഷേ ഇപ്പോൾ ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. കേട്ടുകേൾവിയില്ലാത്ത മനുഷ്യാവകാശ ലംഘനങ്ങൾക്കും ജീവിക്കാനും സ്വത്തുകൾ നിയമാനുസൃതം ആർജിക്കാനുമുള്ള ഭരണഘടനാപരമായ അവകാശത്തിന്‍റെ ലംഘനങ്ങൾക്കുമെതിരെ തങ്ങളുടെ ഏക ഉപജീവന മാർഗമായ മൽസ്യ ബന്ധനവും മാറ്റിവെച്ച് സമരം ചെയ്യുകയാണ് ഈ…

Read More

പാലക്കാട്: കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടലിലും മുറികളിലും അർദ്ധരാത്രി പൊലീസ് പരിശോധന. പാലക്കാട് കെപിഎം റീജൻസി എന്ന ഹോട്ടലിലായിരുന്നു പൊലീസ് പരിശോധന. വികെ ശ്രീകണ്ഠൻ, ജ്യോതികുമാർ ചാമക്കാല തുടങ്ങിയ നേതാക്കൾ ഹോട്ടലിൽ ഉണ്ടായിരുന്നപ്പോളാണ് മൂന്ന് നിലകളിലായി പൊലീസ് പരിശോധന നടത്തിയത്.തിരഞ്ഞെടുപ്പിന് കള്ളപ്പണം എത്തിച്ചെന്ന് ആരോപിച്ചായിരുന്നു റെയ്ഡ്. പൊലീസ് നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് കോൺഗ്രസ് പ്രവർത്തകർ ഉയർത്തിയത്. ഒരുഘട്ടത്തിൽ ഹോട്ടലിൽ തടിച്ച് കൂടിയ പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. പൊലീസ് ഇടപെട്ടാണ് കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കിയത്.പരിശോധനയിൽ പക്ഷെ ഒന്നും കണ്ടെത്താനായില്ല.

Read More