Author: admin

വെള്ളറട: പ്രസിദ്ധ പരിസ്ഥിതി തീർത്ഥാടന കേന്ദ്രമായ കൂനിച്ചി കർമ്മലമാതാമല 7-മത് തീർത്ഥാടനത്തിന്റെ മൂന്നാം നാൾ തീർത്ഥാടകരുടെ തിരക്ക് വർദ്ധിച്ചു. രാവിലെ 9 മണിക്ക് ഫാ. ഹെൻസിലിൻ ഒ .സി.ഡി ദിവ്യബലിയ്ക്ക് നേതൃത്വം നൽകി. 2. മണിക്ക് നെയ്യാറ്റിൻകര രൂപതയിലെ വിവിധ ഇടവകകളുടെ നേതൃത്വത്തിൽ തൊഴിൽ അന്വേഷകരുടെ കൂട്ടായ്മയും പ്രാർത്ഥനയും നടന്നു. നിരവധി വിശ്വാസികൾ പ്രാർത്ഥനയിൽ പങ്കെടുത്തു.തുടർന്ന് ജപമാല, ലിറ്റിനി, നൊവേന എന്നിവയും നടന്നു. 3.30 മണിക്ക് നടന്ന ആഘോഷമായ ദിവ്യബലിക്ക് കുരിശുമല ഇടവക വികാരി ഫാ. സാവിയോ ഫ്രാൻസീസും 6 മണിയ്ക്ക് നടന്ന ദിവ്യബലിയ്ക്ക് ഫാ.അലക്സ് സൈമണും മുഖ്യ കാർമ്മികത്വം വഹിച്ചു. ഫാ. ഹെൻസിലിൻ വചനപ്രഘോഷണം നടത്തി. മൈലം ഇടവക ശൂശ്രൂഷകൾക്ക് നേതൃത്വം വഹിച്ചു. തുടർന്ന് സ്നേഹവിരുന്നും നടന്നു. ഇന്ന് രാവിലെ 9 മണിക്കും വൈകിട്ട് 5 മണിക്കും ആഘോഷമായ ദിവ്യബലി. 9.30 മണി മുതൽ അഖണ്ഡ ജപമാല, നൊവേന, ലിറ്റിനി. 4 മണിക്ക് പരിശുദ്ധ മറിയം ജീവന്റെ കൂടാരം എന്ന…

Read More

കൊച്ചി: കായിക താരങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന പരിക്കുകൾ തടയുന്നതിന് വേണ്ടിയുള്ള സ്പോർട്സ് ഇഞ്ചുറി പ്രിവൻഷൻ പ്രോഗ്രാം ലൂർദ് ആശുപത്രി അസ്ഥിരോഗ വിഭാഗം മേധാവി ഡോ. ജോൺ ടി ജോൺ ഉദ്ഘാടനം ചെയ്തു. അസ്ഥിരോഗ വിദഗ്ധനും സ്പോർട്സ് ഇഞ്ചുറി സ്പെഷലിസ്റ്റുമായ സീനിയർ കൺസൾട്ടന്റ് ഡോ. ജോയ്സ് വർഗീസ് ആണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. ടർഫുകളും ക്ലബുകളും കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന ആദ്യഘട്ടത്തിൽ ബോധവൽക്കരണ ക്ലാസ്സ്, സൗജന്യ ഫസ്റ്റ് എയ്ഡ്കിറ്റ്, കൃത്യമായ വ്യായാമത്തെ കുറിച്ചുള്ള ബോധവൽക്കരണ പോസ്റ്ററുകൾ എന്നിവ നൽകി. 24 മണിക്കൂറും ലഭിക്കുന്ന ഓൺ കോൾ ഡോക്ടറുടെ സേവനം, സൗജന്യ ആംബുലൻസ് സർവീസ്, ഫിസിയോതെറാപ്പിസ്റ്റുകളുടെ സേവനം എന്നിവ പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയിട്ടുണ്ട്.

Read More

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. വടക്കൻ മധ്യകേരളത്തിൽ മഴ കനക്കും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട് ജില്ലകളിൽ അതിശക്തമായ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് നിലനിൽക്കുന്നുണ്ട്. എറണാകുളം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും തുടരുകയാണ്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെയും കേരളതീരത്ത് നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയുടെയും സ്വാധീന ഫലമായാണ് സംസ്ഥാന മഴ കനക്കുന്നത്. കാറ്റ് ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ഉയർന്ന തിരമാല ജാഗ്രത നിർദേശവും കടലാക്രമണ സാധ്യതയും നിലനിൽക്കുന്ന സാഹചര്യത്തിൽ തീരദേശ വാസികൾക്ക് ജാഗ്രതാ നിർദേശമുണ്ട്. മത്സ്യബന്ധനത്തിന് കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ ഏർപ്പെടുത്തിയ വിലക്ക് ഞായറാഴ്ച വരെ തുടരും. മഴ തുടരുന്ന സാഹചര്യത്തിൽ മലയോര പ്രദേശത്തും തുടരുകയാണ്.

Read More

മുംബൈ: മുംബൈയിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം മഴ വീണ്ടും കനത്തു. മഴ ശക്തി പ്രാപിച്ചതോടെ നഗരത്തിന്റെ പലഭാഗത്തും വെള്ളക്കെട്ട് രൂപപ്പെട്ടതായി റിപ്പോർട്ട് ചെയ്തു. മുംബൈയിലും താനെയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചപ്പോൾ പൂനെ, പാൽഘർ, സത്താറ ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഈ മേഖലകളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്നാണ് ഐഎംഡി മുന്നറിയിപ്പ്. 12 മണിക്കൂറിൽ കോളാബയിൽ 101 മില്ലീമീറ്റർ മഴയും സാന്താക്രൂസിൽ 50 മില്ലീമീറ്റർ മഴയുമാണ് രേഖപ്പെടുത്തിയത്. ഇന്നലെ വൈകുന്നേരത്തോടെ ശക്തിപ്പെട്ട മഴയിൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ നഗരത്തിന്റെ പല ഭാഗത്തും 50 മില്ലീമീറ്ററിലധികം മഴപെയ്തെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചത്. ബംഗാൾ ഉൾക്കടലിൽ പുതുതായി രൂപപ്പെട്ട ന്യൂനമർദമാണ് മഴ ശക്തിയാകാൻ കാരണം. വെള്ളിയാഴ്ച മുംബൈയിൽ മഞ്ഞജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈയിൽ തുടർച്ചയായ മഴക്കെടുതിയിൽ ആശങ്ക പ്രകടിപ്പിച്ച് നടൻ അമിതാഭ് ബച്ചൻ ഭാര്യ ജയാ ബച്ചന് കുട ചൂടി നിൽക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്ക് വച്ചു. ചൂടുള്ള വേനൽ മാസങ്ങളിൽ നിന്ന് മഴ…

Read More

തിരുവനന്തപുരം: കെ റെയിലിന് (കേരള റെയിൽ ഡെവലപ്പ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ്) ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷന്റെ (ഐഎസ്‌ഒ 9001–2015 ) സർട്ടിഫിക്കേഷൻ ലഭിച്ചു. കെ റെയിൽ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. ഗുണനിലവാര സർട്ടിഫിക്കേഷനാണ് ഐഎസ്ഒ. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസന മേഖലയില്‍ നിരവധി പദ്ധതികള്‍ ഏറ്റെടുത്തു നടപ്പാക്കി വരുന്ന കെ റെയിലിന് ഇത് പുതിയ പൊന്‍തൂവലായി എന്നും മാധ്യമകുറിപ്പിൽ വ്യക്തമാക്കുന്നു.സംസ്ഥാന സര്‍ക്കാരിന്റെയും ഇന്ത്യന്‍ റെയില്‍വേ മന്ത്രാലയത്തിന്റെയും സംയുക്ത സംരംഭമാണ് കെ-റെയില്‍. അന്താരാഷ്ട്ര നിലവാരത്തിലുള്ള റെയില്‍ സൗകര്യ വികസനം പുനര്‍വികസനം, നടത്തിപ്പ്, പരിപാലനം, പദ്ധതികളുടെ സാധ്യതാ പഠന റിപ്പോര്‍ട്ട്, വിശദമായ രൂപരേഖ തയാറാക്കല്‍, പ്രൊജക്റ്റ് മാനേജ്‌മെന്റ് കണ്‍സല്‍ട്ടന്‍സി, എഞ്ചിനീയറിംഗ് കണ്‍സല്‍ട്ടന്‍സി എന്നിവയാണ് കെ-റെയിലിന്റെ പ്രധാന സേവന മേഖലകള്‍. അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീമില്‍ ഉള്‍പ്പെടുന്ന തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍, വര്‍ക്കല-ശിവഗിരി റെയില്‍വേ സ്റ്റേഷനന്‍ എന്നിവയുടെ നവീകരണ പദ്ധതികള്‍, എറണാകുളം സൗത്ത് -വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള 102.74 കി മി റെയില്‍…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി കോളറ സ്ഥിരീകരിച്ചു. കോളറ രോ​ഗികളെ പരിചരിച്ച മെഡിക്കൽ കോളജിലെ നഴ്സിന്റെ ഭർത്താവിനാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. അതേസമയം നെയ്യാറ്റിൻകരയിലെ രോ​ഗബാധയുടെ ഉറവിടം വാട്ടർ‌ ടാങ്കെന്ന് കണ്ടെത്തൽ. കോളറയുടെ അണുക്കൾ വാട്ടർ ടാങ്കിലെത്തിയത് എങ്ങനെയെന്ന് കണ്ടെത്താനായില്ല. ഇന്നലെയാണ് നെയ്യാറ്റിൻകരയിലെ പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസിക്ക് കോളറ സ്ഥിരീകരിച്ചത്. ഇതോടെ ഈ കേന്ദ്രത്തിൽ കോളറ സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി. ഇതുവരെ രണ്ട് ലക്ഷത്തിലധികം ആളുകൾ പനി ചികിത്സ തേടി. 18 ദിവസത്തിനിടെ പകർച്ചവ്യാധികൾ ബാധിച്ച് മരിച്ചവരുടെ എണ്ണം അറുപതായി.

Read More

വല്ലാര്‍പാടം ടെര്‍മിനലിന്റെ 40 ശതമാനം ശേഷി പോലും ഇന്നേവരെ ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. വല്ലാര്‍പാടം പദ്ധതിക്കായി കുടിയിറക്കപ്പെട്ടവര്‍ ഇന്നും വഴിയാധാരമാണ് എന്നത് തീരദേശത്തെ മറ്റൊരു ദുരന്തകഥ.

Read More

സങ്കീര്‍ണ്ണമായ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളെ സംവേദനക്ഷമതയോടും ആഴത്തോടും കൂടി കൈകാര്യം ചെയ്യുന്ന സിനിമകളില്‍ താല്‍പ്പര്യമുള്ളവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് ഈ സിനിമ.

Read More

വോക്‌സ് നോവയുടെ പഴയ ലക്കങ്ങളിലെ പ്രധാനപ്പെട്ട ലേഖനങ്ങള്‍ ആണ് ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെ ഹെറിറ്റേജ് കമ്മീഷന്‍ സെക്രട്ടറി റവ. ഡോ.ആന്റണി പാട്ടപ്പറമ്പിലിന്റെയും കെഎല്‍സിഎച്ച്എയുടെ പുതിയ ഭാരവാഹികളായ ഡോ. ചാള്‍സ് ഡയസ്, ഡോ. ഗ്രിഗറി പോള്‍, പ്രഫ. ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് എന്നിവരുടെയും നേതൃത്വത്തില്‍ ‘മഹിത പൈതൃകം’ എന്ന പേരില്‍ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുള്ളത്.

Read More