- ലോക വൃക്ക ദിനം ആചരിച്ചു
- ലോക വനിത ദിനാഘോഷം
- സ്വാശ്രയ മേഖലയിലെ ആദ്യ നൈപുണ്യ വികസന ഉപകേന്ദ്രം; മരിയൻ എഞ്ചിനീയറിംഗ് കോളേജിന്
- ‘ഒരു കുമ്പളങ്ങി കഥയും…….. പള്ളിമുറ്റവും ‘
- ശരീരവും, പള്ളിയും പിന്നെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയും
- നാല്‍പ്പതു ദിനങ്ങള്ക്ക്അപ്പുറമുള്ള നോമ്പുകാലം
- മദ്യലോബിയെ നിര്‍വീര്യമാക്കാന്‍
- ഇറാനിൽ നിന്ന് ഒഴിപ്പിച്ച ടെഹ്റാൻ കർദിനാൾ വത്തിക്കാനിൽ സുരക്ഷിതൻ
Author: admin
ന്യൂഡൽഹി: മോദി ഭരണത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തില്‍ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണത്തിലുണ്ടായത് വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. ശതകോടീശ്വരന്മാരുടെ എണ്ണം 70 ല്‍ നിന്ന് 284 ആയി വര്‍ധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ ഗൗതം അദാനിയുടെ ആസ്തിയില്‍ ഇക്കാല അളവില്‍ ഉണ്ടായത് 13% വര്‍ധനയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണത്തിലുണ്ടായ വര്‍ധന ചൂണ്ടിക്കാണിക്കുന്നതാണ് ഹുറുണ്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട കണക്കുകള്‍. 2014 ല്‍ 70 ആയിരുന്നത് 284 ആയി വര്‍ധിച്ചതയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതായത് പത്തു വര്‍ഷത്തിനിടെയുണ്ടായത് നാലിരട്ടി വര്‍ധന. ആഗോളതലത്തില്‍ തന്നെ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
ന്യൂഡൽഹി: ഭൂചലനമുണ്ടായ മ്യാൻമറിന് സഹായവുമായി ഇന്ത്യ. 15 ടൺ അവശ്യവസ്തുക്കളുമായി വിമാനം പുറപ്പെട്ടതായി അധികൃതർ പറഞ്ഞു. ടെന്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ, പുതപ്പുകൾ, റെഡി-ടു-ഈറ്റ് ഭക്ഷണം, വാട്ടർ പ്യൂരിഫയറുകൾ, സോളാർ ലാമ്പുകൾ, ജനറേറ്റർ സെറ്റുകൾ, അവശ്യ മരുന്നുകൾ തുടങ്ങിയ സാധനങ്ങളാണ് അയച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും മ്യാൻമറിന് സഹായമെത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നിലവിൽ 150 പേരോളം മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. മ്യാൻമറിലും അയൽ രാജ്യമായ തായ്ലന്റിലും ഉണ്ടായ ശക്തമായ ഭൂചലനത്തിൽ നിരവധിപ്പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നെന്ന് റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്ത ശക്തിയേറിയ ഭൂചലനം മ്യാൻമറിൽ അനുഭവപ്പെട്ടത് പ്രദേശിക സമയം ഇന്നലെ ഉച്ചയ്ക്ക് 11.50ഓടെയാണ്. പ്രഭവ സ്ഥാനം മ്യാൻമർ ആയിരുന്നെങ്കിലും ഒപ്പം തായ്ലന്റിലും ശക്തമായ പ്രകമ്പനമുണ്ടായി.
മലപ്പുറം: പത്ത് പേര്‍ക്ക് എച്ച്ഐവിബാധ സ്ഥിരീകരിച്ച മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഇന്ന് രക്തപരിശോധന തുടങ്ങും. ആദ്യഘട്ടത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ രക്തമാണ് പരിശോധിക്കുക. ലഹരി ഉപയോഗിക്കുന്നതിനായി സിറിഞ്ച് മാറി ഉപയോഗിച്ച പത്തുപേർക്കാണ് എച്ച്ഐവി സ്ഥിരീകരിച്ചത്. പത്ത് പേരില്‍ ഒരാള്‍ മാത്രമാണ് വളാഞ്ചേരി സ്വദേശിയെന്നും ബാക്കിയുള്ളവര്‍ പല സ്ഥലങ്ങളില്‍ ഉള്ളവരാണെന്നും നഗരസഭാ ചെയമാൻ പറഞ്ഞു. എച്ച്ഐവി രോഗബാധിതരായ പത്ത് പേരും പ്രത്യേക നിരീക്ഷണത്തിൽ കഴിയുകയാണ്. ജില്ലയിൽ മറ്റ് ഭാഗങ്ങളിൽ രോഗ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്. പരിശോധയ്ക്കൊപ്പം ബോധവത്ക്കരണം ശക്തമാക്കാനും അധികൃതർ തീരുമാനിച്ചു.
കൊച്ചി: അഡ്വ. ജോസഫ് റോണി ജോസ് കേരളാ ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ അഭിഭാഷകൻ ആയി വീണ്ടും നിയമിതനായി. കേന്ദ്ര സർക്കാർ എതൃകക്ഷിയായ് വരുന്ന ഹർജികളിൽ കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരാവണം. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ശുപാർശ ഇന്ത്യൻ പ്രസിഡൻ്റ് ശരിവച്ച് ഉത്തരവ് ഇറക്കി. മായിത്തറ ഇടവകയിൽ അഡ്വ. ഇ എ ജോസ്, പരേതയായ പ്രൊഫ.അന്നാ ജോസ് ദമ്പതികളുടെ മകൻ ആണ്. ഭാര്യ ഡോ.അഡ്വ. ജ്യോതി എബ്രഹാം, മക്കൾ ജോയൽ റോണി, ഇഷാൻ ജോ റോണി.
കണ്ണൂർ : കണ്ണൂർ രൂപതയിലെ കണ്ണൂർ ഫൊറോന ദൈവാലയങ്ങളുടെ നേതൃത്വത്തിൽ ബർണ്ണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രലിൽ വെച്ച് 2025 മാർച്ച് 28 മുതൽ ഏപ്രിൽ വരെ ദിവസവും വൈകിട്ട് 4.30 മുതൽ രാത്രി 9.30 വരെ നടക്കുന്ന– സ്വർഗ്ഗീയാഗ്നി – കണ്ണൂർ ബൈബിൾ കൺവെൻഷന് തുടക്കം കുറിച്ചു കൊണ്ട് കണ്ണൂർ രൂപത മെത്രാൻ ഡോ. അലക്സ് വടക്കുംതല തിരി തെളിച്ചു .കണ്ണൂർ രൂപത സഹായ മെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശ്ശേരി സന്നിഹിതനായിരുന്നു. ദിവ്യബലി, ദൈവവചന പ്രഘോഷണം, രോഗശാന്തി ശ്രുശ്രൂഷ എന്നിവ ഉൾകൊള്ളിച്ചുള്ള ബൈബിൾ കൺവെൻഷന് തൃശ്ശൂർ ഗ്രേയ്സ് ഓഫ് ഹെവാൻ ധ്യാനകേന്ദ്രത്തിലെപ്രമുഖ വചന പ്രഘോഷകരായ ഫാ. വർഗ്ഗീസ് മുളയ്ക്കൽ MCBS , ബ്രദർ ജിൻസ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് നേതൃത്വം നൽകുക. കൺവെൻഷൻ ദിനങ്ങളിൽ കൗൺസിലിങ്ങിനും, കുമ്പസാരത്തിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കണ്ണൂർ ഫൊറോന വികാരി റവ.ഡോ. ജോയ് പൈനാടത്തിൻ്റെയും ഫൊറോനയിലെ എട്ട് ദൈവാലയങ്ങളിലെ ഇടവക വികാരിമാരുടെയും, പാരീഷ് കൗൺസിൽ അംഗങ്ങളുടെയും നേതൃത്വത്തിൽ…
കൽപ്പറ്റ :മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് ഉള്ള ടൗൺഷിപ്പിന് ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടും. ലോകോത്തര നിലവാരത്തിലുള്ള ടൗൺഷിപ്പാണ് വയനാട് എൽസ്റ്റൺ എസ്റ്റേറ്റിൽ ഉയരുന്നത്. വികസന പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്ന പിണറായി സർക്കാരിന്‍റെ ഇച്ഛാശക്തി ഈ പദ്ധതിയിൽ പരക്കെ നിരീക്ഷിക്കപ്പെടും . വയനാട് ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണ മറികടന്നാണ് ടൗൺഷിപ്പെന്ന വാഗ്ദാനം യാഥാർത്ഥ്യമാക്കുന്നത്. സാമ്പത്തിക സഹായം പോലും നൽകാതെ തളർത്താൻ കേന്ദ്രം കിണഞ്ഞ് പരിശ്രമിച്ചിട്ടും സർക്കാരും ജനങ്ങളും ഒത്തൊരുമിച്ച് നിന്ന് സഹജീവി സ്നേഹത്തിന്റെ ബലത്തിൽ കെട്ടിപൊക്കുന്നതാണ് ഈ ടൗൺഷിപ്പ്. വികസന പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്ന പിണറായി സർക്കാരിന്‍റെ ഇച്ഛാശക്തിയുടെ മറ്റൊരു പ്രതീകമായി മാറുകയാണ് വയനാട് ടൗൺഷിപ്പ്.താമസിക്കാനൊരിടം മാത്രമല്ല. ആധുനിക സൗകര്യങ്ങളും മികച്ച ജീവത നിലവാരവും ടൗൺഷിപ്പിൽ ഉറപ്പുവരുത്താനാണ് സർക്കാറിന്‍റെ ശ്രമം. അഞ്ച് ലക്ഷത്തിലധികം വീടുകൾ ലൈഫ് പദ്ധതി വഴി പൂർത്തിയാക്കി എല്ലാവർക്കും വീടെന്ന ലക്ഷ്യത്തോട് അടുക്കുകയാണ് കേരളം. ദേശീയപാത 66, ഗെയിൽ പെപ്പ്ലൈൻ, കൂടംകുളം വൈദ്യുത ലൈൻ, വിഴിഞ്ഞം തുറമുഖം…
പാലക്കാട് : വലിയ നോമ്പിന്റെ ഭാഗമായി കെ സി വൈ എം സുൽത്താൻപേട്ട രൂപതയുടെ നേതൃത്വത്തിൽ പാലക്കാട് സെന്റ്. സെബാസ്റ്റ്യൻ കത്തീഡ്രലിൽ വച്ച് യുവജന ധ്യാനം സംഘടിപ്പിച്ചു.രൂപത പ്രസിഡന്റ് റെക്സ് പതാക ഉയർത്തി.യുവജനങ്ങളെ എഴുന്നേൽക്കുവിൻ എന്ന വിഷയം മുൻനിർത്തി തിരുവനന്തപുരം ലത്തീൻ അതിരൂപത യൂത്ത് ഡയറക്ടർ ഫാ. ഡാർവിൻ ഫെർണാൻഡസ് ധ്യാനം നയിച്ചു. ഇന്നത്തെ സമൂഹത്തിൽ ലഹരി എത്രത്തോളം കീഴടക്കി എന്നതുമായി ബന്ധപ്പെട്ട് എക്സൈസ് ഓഫീസർ ജിനു ജെയിംസ് യുവജനങ്ങളുമായി സംസാരിച്ചു. രൂപത അധ്യക്ഷൻ അന്തോണി സാമി പീറ്റർ അബീർ വിശുദ്ധ കുർബാന അർപ്പിക്കുകയും വചന സന്ദേശം നൽകുകയും ചെയ്തു. കെ സി വൈ എം സംസ്ഥാന ഡയറക്ടർ ഫാ. ഡിറ്റോ കൂളമുൻ സംസ്ഥാന ട്രഷറർ സാജൻ ജോസ് വികാരി ജനറൽ ഫാ. മരിയ ജോസഫ് പ്രോക്യൂറേറ്റർ ഫാ. അമൽ സേവ്യർ ഫാ. വിജീഷ് എന്നിവർ സന്നിഹിതരായിരുന്നു. വിവിധ യൂണിറ്റുകളിൽ നിന്നുമായി 250 ഓളം യുവജനങ്ങൾ ധ്യാനത്തിൽ പങ്കുചേരുന്നു. ദിവ്യ കാരുണ്യ…
ഉത്തരവ് നടപ്പിലാക്കിയാൽ ലത്തീൻ കത്തോലിക്കർക്ക് ഉൾപ്പെടെ ഉന്നത വിദ്യാഭ്യസത്തിന് 3 ശതമാനം സംവരണം ലഭിക്കും കൊച്ചി: 2014ൽ പുറത്തിറങ്ങിയ G.O:10/2014/BCDD(A) ഉത്തരവിലൂടെയാണ് കേരളത്തിലെ ലാറ്റിൻ കത്തോലിക്ക & ആംഗ്ലോ ഇന്ത്യൻ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ സംവരണം 3% ആയി പ്രൊഫഷണൽ കോളേജുകളിലും, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിലും ഉയർത്തിയത്. എന്നാൽ പ്രൊഫഷണൽ പിജി കോഴ്സുകളിൽ, മേൽ പറഞ്ഞ G.O നടപ്പാക്കിയില്ല. പല തവണ നടപ്പിലാക്കണം എന്നു ആവിശ്യപെട്ടിട്ടും നടപ്പാക്കാത്തതിനെ തുടർന്ന് നേരത്തെ ഫോർട്ട്കൊച്ചി സ്വദേശി ആന്റണി നിൽട്ടൻ റെമല്ലോ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2014 ലെ സർക്കാർ ഉത്തരവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ നടപ്പാക്കാനുള്ള അപേക്ഷ പരിഗണിക്കാൻ ഉത്തരവായിരുന്നു. അക്കാര്യം ഇപ്പോൾ പിന്നാക്ക വിഭാഗ വികസന വകുപ്പിൻ്റെ പരിഗണനയിലാണ്. എന്നാൽ സാങ്കേതിക കാരണങ്ങൾ മൂലം നീണ്ടു പോകുന്നതിനെ തുടർന്ന് ഹർജിക്കാരൻ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതി കേസ് ഫയൽലിൽ സ്വീകരിച്ച കോടതി സർക്കാരിനോട് മറുപടി ബോധിപ്പിക്കാൻ ആവശ്യപെട്ടു. ഹർജി വീണ്ടും വേനലവധി കഴിഞ്ഞു…
വാഷിങ്ടണ്‍ ഡിസി: ജലാശയങ്ങള്‍ മലിമാക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ വലിയൊരു പങ്കും കൊക്കകോള കമ്പനിയുടേതെന്ന് റിപ്പോര്‍ട്ട്. 2030 ആകുമ്പോഴേക്കും ആഗോള തലത്തിലെ സമുദ്രങ്ങളില്‍ ഉള്‍പ്പെടെയുള്ള ജലാശയങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ 602 ദശലക്ഷം കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യവും കൊക്കകോള കമ്പനിയുടേതായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. സമുദ്ര സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ അന്താരാഷ്ട്ര സംഘടനയായ ഓഷ്യാനയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പറയുന്നത്. 18 ദശലക്ഷം തിമിംഗലങ്ങളുടെ വയറ് നിറയ്ക്കാന്‍ ആകുന്നത്രയാണ് ഈ മാലിന്യങ്ങളെന്നും കണക്കുകള്‍ പറയുന്നു. മൈക്രോപ്ലാസ്റ്റിക്ക് ആഗോളതലത്തില്‍ ജീവന് ഭീഷണിയാകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കൊക്കകോള എന്ന മള്‍ട്ടിനാഷണല്‍ കമ്പനി മാത്രം എത്രത്തോളം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടപ്പെടുന്നത്. മൈക്രോ പ്ലാസ്റ്റിക് സാന്നിധ്യം കാന്‍സര്‍, വന്ധ്യത, ഹൃദ്രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു എന്നാണ് അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയിരുന്നത്. കൊക്കകോള ലോകത്തെ ഏറ്റവും വലിയ പ്ലാസ്റ്റിക് മാലിന്യ ഉത്പാദകരാകുമ്പോള്‍ മറ്റൊരു ആഗോള ശീതള പാനീയ കമ്പനിയായ പെപ്‌സി കോയാണ് ഈ പട്ടികയില്‍ രണ്ടാമത്. ആഗോള ഭക്ഷണ…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശന പ്രായം ആറ് വയസ്സാക്കും. 2026-27 അധ്യയന വര്‍ഷം മുതല്‍ ഇത് നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ ഔപചാരിക വിദ്യാഭ്യാസത്തിനായുള്ള സ്‌കൂള്‍ പ്രവേശന പ്രായം കേരളത്തില്‍ അഞ്ച് വയസ്സാണ്. ശാസ്ത്രീയ പഠനങ്ങളും മറ്റും നിര്‍ദ്ദേശിക്കുന്നത് ഔപചാരിക വിദ്യാഭ്യാസത്തിനായി കുട്ടികള്‍ സജ്ജമാകുന്നത് 6 വയസ്സിന് ശേഷമാണ് എന്നതാണ്. അതുകൊണ്ടാണ് വിദ്യാഭ്യസപരമായി വികസിത രാജ്യങ്ങളെല്ലാം ഔപചാരിക വിദ്യാഭ്യാസ പ്രവേശന പ്രായം 6 വയസ്സോ അതിന് മുകളിലോ ആക്കുന്നത്. പക്ഷേ കേരളീയ സമൂഹം എത്രയോ കാലങ്ങളായി കുട്ടികളെ 5 വയസ്സിലാണ് ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കുന്നത്. എന്നിരുന്നാലും വലിയൊരു വിഭാഗം കുട്ടികളെ 6 വയസ്സില്‍ സ്‌കൂളില്‍ ചേര്‍ക്കുന്ന അവസ്ഥ നിലവിലുണ്ട്. ഏതാണ്ട് 50 ശതമാനത്തിലധികം കുട്ടികള്‍ നിലവില്‍ 6 വയസ്സിന് ശേഷമാണ് സ്‌കൂളില്‍ എത്തുന്നത്. ഇത് പ്രോത്സാഹിപ്പിക്കപ്പെടണം. 2026-27 അക്കാദമിക വര്‍ഷം മുതല്‍ ഒന്നാം ക്ലാസ്സ് പ്രവേശന പ്രായം 6 വയസ്സാക്കി മാറ്റാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു. രണ്ടായിരത്തി…
Subscribe to Updates
Get the latest creative news from FooBar about art, design and business.
