- ദാദ സാഹിബ് ഫാൽക്കെ പുരസ്കാരം ഇന്ന്; രാഷ്ട്രപതിയിൽ നിന്ന് മോഹൻലാൽ ഏറ്റുവാങ്ങും
- ബിഷപ്പ് എഡ്വിൻ കൊളാക്കോ അന്തരിച്ചു
- ഔസ്മാൻ ഡെംബെലെ 2025 ലെ ബാലൺ ഡി ഓർ ജേതാവായി
- പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് ഫ്രാൻസ് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ
- ഐക്യം വളർത്താൻ ഇൻഡോനേഷ്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പാപ്പാ
- അയ്യപ്പ സംഗമത്തിന് ബദലായി ബി ജെ പിയുടെ ശബരിമല സംരക്ഷണ സംഗമം
- പാലിയേക്കരയിൽ ടോൾ പിരിവ് പുനരാരംഭിക്കാൻ അനുമതിയില്ല
- ജാർഖണ്ഡിൽ കന്യാസ്ത്രീകൾക്ക് നേരെ വീണ്ടും പരിവാർ പ്രകോപനം
Author: admin
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം പടരുന്നു . മെയ്തി ഗ്രാമങ്ങളിലുണ്ടായ ആക്രമണത്തിൽ ഒരു സ്ത്രീ ഉൾപ്പടെ രണ്ട് പേർ കൊല്ലപ്പെട്ടു. ഗന്‍ബം സുര്‍ബല (35) ആണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. ഇവരെ അധികൃതര്‍ തിരിച്ചറിഞ്ഞു. തലയ്ക്ക് വെടിയേറ്റതാണ് മരണകാരണം. സംഘർഷത്തിൽ കൊല്ലപ്പെട്ട സ്ത്രീയുടെ 12 വയസുകാരിയായ മകള്‍ ഉൾപ്പെടെ 10 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.പരിക്കേറ്റവരിൽ രണ്ട് പൊലീസുകാരും ഒരു മാധ്യമ പ്രവർത്തകനും ഉൾപ്പെടുന്നു. കുക്കി വിമതരെന്നു സംശയിക്കുന്ന ആളുകളാണ് ആക്രമണം നടത്തിയതെന്നു പൊലീസ് അറിയിച്ചു. ഞായറാഴ്ച ഇംഫാലിലെ പടിഞ്ഞാറൻ മേഖലയിലാണ് സംഘർഷമുണ്ടായത്. ഗ്രാമത്തിലെ നിരവധി വീടുകൾ അഗ്നിക്കിരയായിട്ടുണ്ട്.
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത ആറുദിവസം വ്യാപകമായി മഴയ്ക്ക് സാധ്യത.ന്യൂനമർദ്ദം മൂലമാണിത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം: ഓണം പ്രമാണിച്ച് ഈ മാസം വെള്ള, നീല റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 10 കിലോഗ്രാം അരി വീതം കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും. നീല കാര്‍ഡ് ഉടമകള്‍ക്ക് അധിക വിഹിതമായാണ് 10 കിലോഗ്രാം അരി. സാധാരണ വിഹിതമായി നീല കാര്‍ഡിലെ ഓരോ അംഗത്തിനും 2 കിലോഗ്രാം അരി വീതം കിലോയ്ക്ക് നാലു രൂപ നിരക്കില്‍ ലഭിക്കും. ക്ഷേമ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്കുള്ള ബ്രൗണ്‍ കാര്‍ഡുകള്‍ക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ രണ്ടു കിലോഗ്രാം അരി നല്‍കും. മുന്‍ഗണന വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്ന സൗജന്യ അരിയുടെ അളവില്‍ മാറ്റമില്ല. പുതിയ മാസത്തെ വിതരണത്തിനുള്ള ക്രമീകരണം നടത്താനായി ഇന്ന് റേഷന്‍ കടകള്‍ക്ക് അവധിയായതിനാല്‍ സെപ്റ്റംബര്‍ മാസത്തെ വിതരണം നാളെ ആരംഭിക്കും.
വയനാട് : ഉരുൾപൊട്ടൽ ദുരന്തബാധിത മേഖലകളിലെ കുട്ടികൾക്കായി മേപ്പാടി സ്കൂളിൽ നാളെ പ്രവേശനോത്സവം നടക്കും. ദുരന്തത്തിൽ തകർന്ന മുണ്ടക്കൈ, വെള്ളാർമ്മല സ്കൂളുകളിലെ 614 വിദ്യാർത്ഥികളാണ് നാളെ മേപ്പാടി ഗവ ഹയർ സെക്കണ്ടറി സ്‌കൂൾ സ്കൂളിലെത്തുക. വിദ്യാർത്ഥികൾക്ക് വാഹനസൗകര്യമുൾപ്പെടെ എല്ലാ മുൻ കരുതലുകളും സ്കൂൾ അധികൃതർ ഒരുക്കിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ അധ്യയന വർഷം യാതൊരു കാരണവശാലും നഷ്ടപ്പെട്ടുപോകാതിരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് താത്ക്കാലിക സൗകര്യത്തോടെ ക്ലാസ്സുകൾ ആരംഭിക്കുന്നത്.
ഗുണ്ടൂർ: കനത്ത മഴ, ആന്ധ്രാ പ്രദേശിന്റെ പലയിടങ്ങളും വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഇതുവരെ എട്ട് പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. പലയിടങ്ങളിലും കുടുങ്ങി കിടന്ന എ ൻപതിലധികം പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനത്തതിനായി എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. മുഖ്യമന്ത്രി എൻ ചന്ദ്ര ബാബു നായിഡു സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. കാലാവസ്ഥ മോശമായതിനെ തുടർന്ന് ശനിയാഴ്ച അദ്ദേഹം തന്റെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയിരുന്നു. അടിയന്തിര സഹായമായി അദ്ദേഹം എല്ലാ ജില്ലകൾക്കും മൂന്ന് കോടി രൂപ വീതം അനുവദിക്കുകയും ചെയ്തിരുന്നു. മരിച്ച എട്ട് പേരിൽ അഞ്ച് പേര് മൊഗൽരാജപുരത്ത് നിന്നുള്ളവരാണ്. ഇവർ മണ്ണിടിച്ചിലിലാണ് മരിച്ചത്. ഗുണ്ടൂരിൽ കാർ വെള്ളത്തിൽ മുങ്ങി ഒരു അധ്യാപകനും രണ്ട് വിദ്യാർത്ഥികളും മരിച്ചിരുന്നു.
കൊച്ചി : താര സംഘടനയായ A. M. M. A യുടെ ഓഫീസില്‍ പൊലീസ് പരിശോധന നടത്തി. നടന്മാരായ ഇടവേള ബാബു, മുകേഷ് എന്നിവര്‍ക്കെതിരെയുള്ള കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. പ്രത്യേക അന്വേഷണ സംഘം ഓഫീസിലെത്തിയത്.
തിരുവനന്തപുരം: അടുത്ത ഏഴു ദിവസം സംസ്ഥാനത്ത് വ്യാപകമായി നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. വടക്ക് കിഴക്കൻ അറബിക്കടലിനും പാകിസ്ഥാൻ തീരത്തിനും മുകളിലായി രൂപംകൊണ്ട ‘അസ്ന’ ചുഴലിക്കാറ്റ് ഞായറാഴ്ച രാവിലെവരെ ചുഴലിക്കാറ്റായി തുടരും. തുടർന്ന് സെപ്റ്റംബർ രണ്ടിന് ശക്തികുറയാനാണ് സാധ്യത. കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും മറ്റു ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കോഴിക്കോട്: എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ ജെ ബേബി അന്തരിച്ചു. വയനാട് ചീങ്ങോട്ടെ നടവയലിലെ വീടിനോട് ചേർന്ന കളരിയിൽ ഞായറാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നാടക കലാകാരൻ, സാഹിത്യകാരൻ, ബദൽ വിദ്യാഭ്യാസ പ്രവർത്തകൻ എന്ന നിലയിലെല്ലാം പ്രശസ്തനായിരുന്നു. വയനാട്ടിലെ ആദിവാസി വിദ്യാർത്ഥികളുടെ ബദൽ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ കെ ജെ ബേബി സജീവമായി ഇടപെട്ടിരുന്നു. കെ ജെ ബേബിയുടെ മാവേലി മൻറം എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാർഡും മുട്ടത്തുവർക്കി അവാർഡും ലഭിച്ചിരുന്നു. കണ്ണൂർ മാവിലായി സ്വദേശിയായ ബേബി 1973ലാണ് വയനാട്ടിലേയ്ക്ക് താമസം മാറിയത്. ആദിവാസി വിഭാഗങ്ങൾക്കൊപ്പം താമസിക്കുകയും അവരുടെ പരമ്പരാഗത കലാ-സാംസ്കാരിക ജീവിതം അടുത്തറിയുകയും ചെയ്തു. ആദിവാസികളുടെ പാട്ടുകളുടെയും ഐതിഹ്യങ്ങളുടെയും സമ്പന്നമായ ലോകം ബേബിയിലെ എഴുത്തുകാരനെ സ്വാധീനിച്ചിരുന്നു. കേരളത്തിലെ നക്സലൈറ്റ് മുന്നേറ്റത്തിൻ്റെ സാംസ്കാരിക മുഖമായിരുന്ന സാംസ്കാരിക വേദിയുടെ സജീവ പ്രവർത്തകനായിരുന്നു ബേബി. താൻ തൊട്ടറിഞ്ഞ ആദിവാസി ജീവിതം മുൻനിർത്തി 1970കളുടെ അവസാനം ബേബി നാടുഗദ്ദിക എന്ന നാടകം രചിച്ചു. വയനാട് സാംസ്കാരിക വേദിയുടെ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, മലപ്പുറം,ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, എന്നീ പത്ത് ജില്ലകളിൽ യെല്ലോ അലേർട്ടും തിരുവനന്തപുരം, കൊല്ലം, പാലക്കാട്, ത്യശ്ശൂർ എന്നീ നാല് ജില്ലകളില്‍ ഗ്രീൻ അലേർട്ടും പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. മഴ തുടരുന്ന സാഹചര്യത്തില്‍ മലയോര തീരദേശ മേഖലകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബികടലിൽ അസ്ന ചുഴലിക്കാറ്റ് രൂപപ്പെട്ടതിനാൽ സെപ്റ്റംബർ മൂന്ന് വരെ മഴ തുടരും.
കൊച്ചി :രാജ്യത്ത് സ്ത്രീകൾക്കെതിരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത നടത്തിയ നൈറ്റ് മാർച്ച് കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന സമിതി ഉപാധ്യക്ഷ മീഷ്മ ജോസ് ഉദ്ഘാടനം ചെയ്‌തു.കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് അധ്യക്ഷത വഹിച്ചു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോസ് മേരി കെ .ജെ സ്വാഗതം ആശംസിച്ചു.ട്രഷറർ ജോയ്‌സൺ പി .ജെ, എക്സിക്യൂട്ടീവ് അംഗങ്ങളായ വിനോജ് വർഗീസ്, അക്ഷയ് അലക്സ്, അരുൺ സെബാസ്റ്റ്യൻ,യൂണിറ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.വരാപ്പുഴ അതിരൂപത സെക്രട്ടറി ലെറ്റി എസ്.വി ഏവർക്കും നന്ദി അർപ്പിച്ചു
Subscribe to Updates
Get the latest creative news from FooBar about art, design and business.