- ഈസ്റ്ററിന് താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ
- ഇന്ന് ഈസ്റ്റർ ‘ ലോകം ആനന്ദനിറവിൽ
- ഫ്രാന്‍സിസ് പാപ്പാ പെസഹായ്ക്ക് റോമിലെ തടവുകാരെ സന്ദര്‍ശിച്ചു
- പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖ വെള്ളി
- ഹിന്ദുക്കൾ വീടുകളിൽ ആയുധം കരുതണം; ബംഗാളിൽ കലാപത്തിന് ആഹ്വാനം ചെയ്ത് ബിജെപി
- തെക്കൻ കുരിശുമല കാൽവരിയാക്കി ലക്ഷങ്ങൾ മലകയറി
- സ്നേഹത്തിൻ്റെ അപ്പം പങ്കുവെച്ച് കെ. സി. വൈ. എം കൊച്ചി രൂപത
- കേന്ദ്ര സർക്കാരിന് തിരിച്ചടി;വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണം
Author: admin
കൊച്ചി: ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിൻറെ വിദ്യാഭ്യാസ സംവരണം-സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പിനോട് പരിഗണിക്കാൻ ഹൈക്കോടതി ഉത്തരവ്. നിലവിൽ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ, ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് സംവരണം ലഭിക്കുന്നില്ല. ഇക്കാര്യം ചൂണ്ടി കാണിച്ച് ഫോർട്ട് കൊച്ചി സ്വദേശിയും അഭിഭാഷകനുമായ നിൽട്ടൺ റിമലോ നൽകിയ ഹർജിയിൽ ഇക്കാര്യം ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ പരിഗണിക്കാൻ കേരള ഹൈക്കോടതി 2024 മാർച്ച് മാസത്തിൽ നിർദ്ദേശിച്ചിരുന്നു. വകുപ്പുതരത്തിൽ അനുകൂല നിലപാട് ഉണ്ടായെങ്കിലും തുടർ നടപടികൾക്കായി കേരള പിന്നാക്ക വികസന വകുപ്പിലേക്ക് പരാതി കൈമാറി. പിന്നീട് തുടർനടപടികൾക്കായി കാലതാമസം ഉണ്ടായതിനെ തുടർന്നാണ് ഹർജിക്കാരൻ വീണ്ടും കോടതിയെ സമീപിച്ചത്. വിദ്യാഭ്യാസ സംവരണം സംബന്ധിച്ച നടപടികൾ നിലവിലുള്ള സർക്കാർ ഉത്തരവുകൾ പരിഗണിച്ച് എത്രയും വേഗം പൂർത്തിയാക്കണമെന്ന് നിർദ്ദേശിച്ചു കേരള ഹൈക്കോടതി ഉത്തരവിറക്കി. ഹർജിക്കാരന് വേണ്ടി അഭിഭാഷകരായ ഷെറി ജെ തോമസ്, പി.ജെ ഉണ്ണികൃഷ്ണൻ, റെനീഷ് രവീന്ദ്രൻ, ജോമോൻ ആന്റണി, ലിജീഷ് സേവിയർ , അഞ്ജന പി…
ന്യൂഡല്‍ഹി: നിലവിൽ എടിഎമ്മുകളിലെ സൗജന്യ ഇടപാടിനുള്ള പ്രതിമാസ പരിധി കഴിഞ്ഞാല്‍ ഈടാക്കുന്ന നിരക്ക് 22 രൂപയായി ഉയർത്താൻ ശുപാര്‍ശ. നിലവില്‍ 21 രൂപയാണ്. ഓരോ മാസവും സ്വന്തം ബാങ്കിന്റെ എടിഎമ്മുകളില്‍ 5 ഇടപാടുകള്‍ സൗജന്യമാണ്. മറ്റു ബാങ്കുകളുടെ പ്രതിമാസ എടിഎം ഉപയോഗം മെട്രോ നഗരങ്ങളില്‍ മൂന്നെണ്ണവും മെട്രോ ഇതര നഗരങ്ങളില്‍ അഞ്ചെണ്ണവുമാണ് സൗജന്യം. സൗജന്യ ഇടപാടിന് ശേഷമുള്ള ഓരോ ഇടപാടിനും 22 രൂപ ഈടാക്കാന്‍ റിസര്‍വ് ബാങ്കിനോടു നാഷനല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ശുപാര്‍ശ ചെയ്തതായാണ് റിപ്പോര്‍ട്ട്.മറ്റു ബാങ്കുകളുടെ എടിഎം ഉപയോഗിക്കുമ്പോഴുള്ള ഇന്റര്‍ചേഞ്ച് ചാര്‍ജ് 17 രൂപയില്‍നിന്നു 19 രൂപയാക്കാനും നാഷനല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ശുപാര്‍ശ ചെയ്തിട്ടുണ്ട്. പണമിടപാടുകള്‍ക്കാണ് നിലവില്‍ 17 രൂപ ഈടാക്കുന്നത്. പണരഹിത ഇടപാടുകളുടെ നിരക്ക് 6 രൂപയിൽ നിന്ന് 7 രൂപ ആയി ഉയര്‍ത്താനും ശുപാര്‍ശ ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എടിഎം സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് ഒരു ബാങ്ക് മറ്റൊരു ബാങ്കിന് നല്‍കുന്ന ചാര്‍ജാണ്…
വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ ഈ മാസം കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ട്. വാഷിങ്ടണ്‍ ഡിസിയില്‍ ഫെബ്രുവരി 13ന് ആണ് കൂടിക്കാഴ്ചയെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഫ്രാന്‍സ് സന്ദര്‍ശനത്തിന് ശേഷം ഫെബ്രുവരി 12-ന് വൈകുന്നേരം മോദി അമേരിക്കയിലെത്തും. രണ്ട് ദിവസം തങ്ങുന്ന മോദി വൈറ്റ്ഹൗസ് സന്ദര്‍ശനമടക്കം മറ്റ് ഔദ്യോഗിക പരിപാടികളിലും പങ്കെടുക്കും. മോദിക്ക് വൈറ്റ് ഹൗസില്‍ അത്താഴവിരുന്നൊരുക്കും.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സര്‍വ്വകലാശാലകള്‍ വരുന്നു. നിയമഭേദഗതി ബില്‍ നാളെ മന്ത്രിസഭയില്‍ അവതരിപ്പിക്കും.സ്വകാര്യ സര്‍വ്വകലാശാലകള്‍ക്ക് അനുമതി നല്‍കാന്‍ നേരത്തെ എല്‍ഡിഎഫ് തീരുമാനിച്ചിരുന്നു. എസ് സി എസ് ടി വിഭാഗങ്ങള്‍ക്ക് സംവരണത്തിന് വ്യവസ്ഥ ഉണ്ടാകും. അധ്യാപകര്‍ക്കായി സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കും.മെഡിക്കല്‍, എന്‍ജിനീയറിങ് വിദ്യാഭ്യാസം ഉള്‍പ്പെടെ നടത്താം. മികച്ച പ്രവര്‍ത്തനപാരമ്പര്യമുള്ള ഏജന്‍സികള്‍ സര്‍വകലാശാല തുടങ്ങുന്നതിനായി സംസ്ഥാനത്ത് എത്തുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. നിലവില്‍ സംസ്ഥാനത്തെ തന്നെ ചില പ്രമുഖ കോളേജുകള്‍ സര്‍വകലാശാല എന്ന ആവശ്യവുമായി സര്‍ക്കാരിന് മുന്നിലുണ്ട്.
ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് തുടങ്ങി. ഡൽഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളിലാണ് ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്നത്. 13,766 പോളിങ്ബൂത്തുകളിലായാണ് ഡൽഹി ജനവിധി രേഖപ്പെടുത്തുക. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 1.55 കോടി വോട്ടർമാരാണ് ഡൽഹിയുടെ ജനവിധി നിർണ്ണയിക്കുക. ഇതിൽ 83,76,173 പേർ പുരുഷ വോട്ടർമാരും, 72,36,560 പേർ സ്ത്രീ വോട്ടർമാരുമാണ്. 1267 ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണൽ. മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെടയുള്ള പ്രധാന നേതാക്കൾ ഡൽഹിയിൽ ജനവിധി തേടുന്നുണ്ട്. ന്യൂഡൽഹി സീറ്റിൽ നിന്നാണ് അരവിന്ദ് കെജ്‌രിവാൾ വീണ്ടും മത്സരിക്കുന്നത്. ബിജെപിയുടെ പർവേഷ് വർമ്മയും കോൺഗ്രസിൻ്റെ സന്ദീപ് ദീക്ഷിതുമാണ് അരവിന്ദ് കെജ്‌രിവാളിൻ്റെ പ്രധാന എതിരാളികൾ. ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന കൽക്കാജി മണ്ഡലത്തിൽ മുഖ്യമന്ത്രി അതിഷി മർലേനയ്ക്കെതിരെ കോൺഗ്രസ് നേതാവ് അൽക്ക ലാംബയും ബിജെപിയുടെ രമേഷ് ബിധുരിയുമാണ് മത്സരിക്കുന്നത്.
കൊച്ചി: ഫാദർ ഫിർമൂസ് ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നസാഹിത്യസദസ് ഫെബ്രുവരി 9 ഞായറഴറാഴ്ച്ച നടക്കും.വൈകുന്നേരം മൂന്ന് മണിക്ക് എറണാകുളം സി.എ. സി ബിൽഡിംഗിലുള്ള ലെയ്റ്റി കമ്മീഷൻ ഓഫീസിലാണ് പരിപാടി. നോവലിസ്റ്റ് ജോണി മിറാൻ്റ, കവിയും ഗ്രന്ഥകാരനുമായ അഭിലാഷ് ഫ്രേസർ, പത്രപ്രവർത്തകൻ ബോണി തോമസ് എന്നിവർ പങ്കെടുക്കും. പീറ്റർ പി.വി, ഷാജി ജോർജ്, കൊച്ചി കോർപ്പറേഷൻ കൗൺസിലർ ജോർജ് നാനാട്ട്, ഫൗണ്ടേഷൻ പ്രസിഡൻ്റ് മാത്യുലിഞ്ചൺ റോയ്, സെക്രട്ടറി എൻ. സി. അഗസ്റ്റിൻ എന്നിവർ പ്രസംഗിക്കും. കൊച്ചി നഗരത്തിലെ എഴുത്തുകാരും സാഹിത്യാസ്വദകരും സംവദിക്കുന്ന വേദിയായാണ് സാഹിത്യ സദസ്സ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
കണ്ണൂർ: കേന്ദ്ര ഗവൺമെന്റിനെ പിൻതുടർന്ന് കേരള സർക്കാർ സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യർഥികൾക്കായുള്ള വിവിധ സ്കോള ർഷിപ്പുകളുടെ തുക നേർപകുതിയായി വെട്ടിക്കുറച്ച നടപടി പ്രതിഷേധാർഹവും ന്യൂനപക്ഷ വിദ്യാർഥികളോടുള്ള കടുത്ത വഞ്ചനയുമാണെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ എൽ സി എ) കണ്ണൂർ രൂപത സമിതി യോഗം അഭിപ്രായപ്പെട്ടു. ന്യൂനപക്ഷങ്ങളെ ശാക്‌തീകരിക്കാനുള്ള സംവിധാനങ്ങളെ ദുർബലപ്പെടുത്തുകയും വിദ്യാഭ്യാസ പ്രോത്സാഹനാർത്ഥം നൽകിവരുന്ന സ്കോളർഷിപ്പ് തുക വെട്ടിച്ചുരുക്കുകയും ചെയ്യുന്ന സർക്കാർ നടപടി പിൻവലിക്കണമെന്ന് കെ എൽ സി എ ആവശ്യപ്പെട്ടു. കെ എൽ സി എ കണ്ണൂർ രൂപത ഡയറക്ടർ ഫാ. മാർട്ടിൻ രായപ്പൻ യോഗം ഉദ്ഘാടനം ചെയ്യുത്. രൂപത പ്രസിഡന്റ് ഗോഡ്സൺ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. കെ എൽ സി എ സംസ്ഥാന ട്രഷറർ രതീഷ് ആന്റണി , കെ എൽ സി എ മുൻ സംസ്ഥാന പ്രസിസന്റ് ആന്റണി നൊറോണ, രുപത ജനറൽ സെക്രട്ടറി ശ്രീജൻ ഫ്രാൻസിസ്,ട്രഷറർ ക്രിസ്റ്റഫർ കല്ലറയ്ക്കൽ ,കെ.എച്ച്. ജോൺ, ഫ്രാൻസിസ്…
വാഷിങ്ടണ്‍: അമേരിക്കയില്‍ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെയുള്ള നടപടി ശക്തമായി തുടരുന്നതിനിടെ ഇന്ത്യക്കാര്‍ക്കെതിരെയും നടപടി സ്വീകരിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അനധികൃത കുടിയേറ്റക്കാരുമായുള്ള അമേരിക്കന്‍ സൈനിക വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേരത്തെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലുണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഏറ്റവും കൂടുതല്‍ അനധികൃത കുടിയേറ്റക്കാരുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. മെക്സിക്കോ, കുടിയേറ്റക്കാരുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. മെക്സിക്കോ, ഇഐ സാല്‍വഡോര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ അനധികൃത കുടിയേറ്റക്കാരുള്ളത്. 18,000 ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരെ അമേരിക്ക നാട് കടത്തും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അമേരിക്കന്‍ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) നാടുകടത്തലിനായി അടയാളപ്പെടുത്തിയിരിക്കുന്ന 15 ലക്ഷം ആളുകളില്‍ 18,000 രേഖകളില്ലാത്ത ഇന്ത്യക്കാരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. കുടിയേറ്റക്കാരെന്ന് കണ്ടെത്തിയ ഇന്ത്യക്കാരില്‍ ആദ്യ സംഘത്തെ തിങ്കളാഴ്ച സി-17 സൈനിക വിമാനത്തില്‍ തിരിച്ചയച്ചതായാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ പുറപ്പെട്ട വിമാനത്തില്‍ എത്രയാളുകളുണ്ടെന്നത് വ്യക്തമല്ല. എന്നാല്‍ കഴിഞ്ഞ…
ന്യൂഡല്‍ഹി കേരളത്തെ കുറിച്ചുള്ള തന്റെ പ്രസ്താവനയില്‍ പിന്നോട്ടില്ലെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. കേന്ദ്രം കേരളത്തെ അവഗണിക്കുന്നെന്ന പതിവ് പല്ലവി തിരുത്തേണ്ട കടമ തന്റേതാണെന്നും അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ 10 വര്‍ഷം കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായിട്ട് തകര്‍ത്തിരിക്കുകയാണ്. കേരളം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന യാഥാര്‍ത്ഥ്യം പുറത്ത് പറയാന്‍ സര്‍ക്കാര്‍ തയ്യാറാകണം. വയനാടിന് ആവശ്യമായ സഹായങ്ങള്‍ കേന്ദ്രം കൃത്യമായി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മോദിയാണ് കേരളത്തെ രക്ഷിക്കപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്ന അടിസ്ഥാന രഹിതമായ അവകാശ വാദവും മന്ത്രി ഉന്നയിച്ചു. കൂടുതല്‍ പണത്തിനായി ധനകാര്യ കമ്മീഷനെ സമീപിക്കണമെന്നാണ് താന്‍ പറഞ്ഞത്. അതിനായി ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടിവരും. കൂടുതല്‍ പണം ചോദിക്കുന്നത് വികസനത്തിനല്ലെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരിയിലെ റേഷന്‍ വിതരണം ഫെബ്രുവരി അഞ്ച് വരെ നീട്ടിയതായി അറിയിപ്പ്. ഫെബ്രുവരി 6ന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ക്ക് അവധി ആയിരിക്കും. ഏഴാം തിയതി മുതല്‍ ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം ആരംഭിക്കും. സംസ്ഥാനത്തെ ചില റേഷന്‍ കടകളില്‍ മുഴുവന്‍ കാര്‍ഡുകാര്‍ക്കും വിതരണം ചെയ്യുന്നതിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ എത്തിയിട്ടില്ലെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടു. ഈ സാഹചര്യത്തിലാണ് ജനുവരി മാസത്തെ റേഷന്‍ വിതരണം ഫെബ്രുവരി 5 വരെ നീട്ടുന്നതെന്ന് ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. ഗതാഗത കരാറുകാരുടെ പണിമുടക്കിനാല്‍ ഭക്ഷ്യധാന്യങ്ങളുടെ വാതില്‍പ്പടി വിതരണം പൂര്‍ത്തീകരിക്കുന്നതില്‍ കാലതാമസമുണ്ടായിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ഒന്‍പതു ദിവസമായി വാതില്‍പ്പടി വിതരണം പരമാവധി വേഗതയില്‍ നടന്നു വരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Subscribe to Updates
Get the latest creative news from FooBar about art, design and business.