Author: admin

തിരുവനന്തപുരം: സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 34,627 ഹരിതകര്‍മ സേനാംഗങ്ങള്‍ക്കും ഓണം ആഘോഷിക്കാന്‍ ഉത്സവ ബത്തയായി 1000 രൂപ പ്രഖ്യാപിച്ച് സർക്കാർ. തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും ആയിരം രൂപ വീതം അനുവദിക്കുന്നതിന് കോര്‍പ്പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവയ്ക്ക് അനുമതി നൽകി സര്‍ക്കാര്‍ ഉത്തരവായി. 2023-ലും ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഉത്സവബത്ത അനുവദിച്ചിരുന്നു. സമാനരീതിയില്‍ ഈ വര്‍ഷവും ഉത്സവബത്ത ലഭ്യമാക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സര്‍ക്കാരിന് കത്തു നല്‍കിയത് പരിഗണിച്ചാണ് നടപടി.സംസ്ഥാനത്തെ പൊതുമേഖല ജീവനക്കാര്‍ക്കും 4000 രൂപ ബോണസ് നല്‍കും. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയായി നല്‍കും. സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 1000 രൂപ അനുവദിച്ചു. കരാര്‍, സ്‌കീം തൊഴിലാളികള്‍ക്കും കഴിഞ്ഞ വര്‍ഷത്തെ ഉത്സവബത്ത ലഭിക്കും.എല്ലാ ജീവനക്കാര്‍ക്കും 20000 രൂപ അഡ്വാന്‍സ് എടുക്കാം. ഇത് തവണകളായി തിരിച്ചെടുക്കും. ഓണം അഡ്വാന്‍സ് 25000 രൂപയും ഉത്സവബത്ത 3000 രൂപയെങ്കിലും ആക്കണമെന്ന് ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

Read More

കൊച്ചി: 1856 – 57 കാലഘട്ടങ്ങളിൽ പള്ളികളെക്കാൾ കൂടുതൽ പള്ളിക്കൂടങ്ങൾ നിർമ്മിക്കുവാൻ കൽപ്പന പുറപ്പെടുവിക്കുകയും കാലഘട്ടത്തിലെ വിദ്യാഭ്യാസ സംസ്കാരത്തെ കൂടുതൽ ജനകീയമാക്കാൻ പ്രയത്നിക്കുകയും ചെയ്ത മഹാമിഷനറിയായിരുന്നു വരാപ്പുഴ വികാരി അപ്പസ്തോലിക്കയായിരുന്ന പുണ്യ സ്മരണാർഹനായ ആർച്ച്ബിഷപ്പ് ബർണാഡ് ബച്ചിനെല്ലി പിതാവെന്ന് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആൻറണി വാലുങ്കൽ പ്രസ്താവിച്ചു. ദേശീയ അധ്യാപക ദിനത്തിൽ ആർച്ച് ബിഷപ്പ് ബർണാഡ് ബച്ചിനെല്ലി പിതാവിൻ്റെ 156 മത് ചരമ വാർഷികവും ഛായാചിത്ര പ്രകാശന കർമ്മവും എറണാകുളം സെൻ്റ് ആൽബർട്ട്സ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു ബിഷപ്പ്. ജാതിമതഭേദമന്യേ ഏവർക്കും വിദ്യാഭ്യാസം എന്ന മഹത്തായ ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട് പള്ളിക്കൂടങ്ങൾ സ്ഥാപിക്കാൻ ദീർഘവീക്ഷണത്തോടെ തയ്യാറെടുപ്പുകൾ നടത്തിയ മഹാനായ സാമൂഹ്യ പരിഷ്കർത്താവ് ആയിരുന്നു ബച്ചിനെല്ലി പിതാവ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാപ്പുഴ അതിരൂപത ഹെറിറ്റേജ് കമ്മീഷൻ ഡയറക്ടർ ഫാ. പീറ്റർ കൊച്ചുവീട്ടിൽ, അൽമ്മായ കമ്മീഷൻ അസോസിയേറ്റ് ഡയറക്ടർ ഷാജി ജോർജ് ,കെ എൽ സി എച്ച്എ ജനറൽ…

Read More

കൊച്ചി : ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയിലേക്കുള്ള 20- മത് മരിയന്‍ തീര്‍ത്ഥാടനം നാളെ നടക്കും. കിഴക്കന്‍ മേഖലയില്‍ നിന്നും വല്ലാര്‍പാടത്തേക്കുള്ള തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനം, എറണാകുളം സെന്റ് ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രല്‍ അങ്കണത്തില്‍ നാളെ വൈകീട്ട് 3 ന് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ബിഷപ് ഡോ. ആൻ്റണി വാലുങ്കൽ നിര്‍വഹിക്കും. വല്ലാര്‍പാടം തിരുനാളിന് ഉയര്‍ത്താനുള്ള ആശിര്‍വദിച്ച പതാക അതിരൂപതയിലെ അല്മായ നേതാക്കൾക്ക് ബിഷപ് കൈമാറും.പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുമുള്ള ദീപശിഖാപ്രയാണം വൈപ്പിന്‍ വല്ലാര്‍പാടം ജംഗ്ഷനില്‍ വൈകീട്ട് 3.30ന് ആരംഭിക്കും.ഗോശ്രീ പാലങ്ങളിലൂടെ വല്ലാര്‍പാടത്തിന്റെ ഇരുവശങ്ങളില്‍ നിന്നും വരുന്ന ദീപശിഖയുമായി എത്തുന്ന നാനാജാതി മതസ്ഥരായ തീര്‍ത്ഥാടകരെ വല്ലാര്‍പാടം ബസിലിക്ക റെക്ടര്‍ ഫാ. ജെറോം ചമ്മിണിക്കോടത്ത് ദേവാലയ നടയില്‍ സ്വീകരിക്കും. വൈകീട്ട് 4.30 ന് ബിഷപ്പ് ഡോ. ആൻ്റണി വാലുങ്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെടുന്ന പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ അതിരൂപതയിലെ എല്ലാ വൈദികരും സന്യസ്തരും പങ്കാളികളാകും. ഫാ.സോബിൻ സ്റ്റാൻലി പള്ളത്ത് വചന സന്ദേശം നല്‍കും. തുടര്‍ന്ന്…

Read More

കണ്ണൂർ : കണ്ണൂർ ഫൊറോന മതാധ്യാപക സെമിനാർ സെൻ്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കണ്ടറി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കണ്ണൂർ ഫൊറോനയുടെ കീഴിലുളള എട്ട് ഇടവകളിൽ നിന്നുള്ള മതാധ്യാപകരാണ് ഒരു ദിവസത്തെ പരിശീലന പരിപാടിക്കായി ഒത്തുകൂടിയത്. കണ്ണൂർ ഫൊറോന വികാരി റവ.ഡോ. ജോയ് പൈനാടത്ത് സെമിനാർ ഉത്ഘാടനം ചെയ്തു. ഫൊറോന മതബോധന ഡയറക്ടർ ഫാ. മാർട്ടിൻ രായപ്പൻ അധ്യക്ഷത വഹിച്ചു. ഫൊറോന സെക്രട്ടറി രതീഷ് ആൻ്റണി മതബോധന വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകരായ വർഗ്ഗീസ് മാളിയേക്കൽ, സിസ്റ്റർ റോസ്മിൻ , പോൾ ജോൺ, അനീഷ ബോബൻ, ജെൻസൺ ജെയിംസ്, സിസ്റ്റർ എൽസി , ഹിമ , അമ്പിളി എന്നിവർ സംസാരിച്ചു. വർക്ക് ഷോപ്പിൽ കൊല്ലം രൂപതയിൽ നിന്നുള്ള ഫാ. ബിന്നി മേരി ദാസും ഫാ ലിൻ്റോ എസ് ജെ യും ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. സെമിനാറിൽ പങ്കെടുത്ത മുഴുവൻ മതാധ്യാപകർക്കും കണ്ണൂർ രൂപത ബിഷപ്പ് ഡോ. അലക്സ് വടക്കും തലയും രൂപത മതബോധന…

Read More

മുഖ്യമന്ത്രി പിണറായി വിജയന്റെ ചുമതലയിലുള്ള ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നത് അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയും ശശിയുടെ ആജ്ഞാകാരിയായ ക്രമസമാധാന വിഭാഗത്തിന്റെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് എം.ആര്‍ അജിത്കുമാറും ഉള്‍പ്പെട്ട ഒരു ക്രിമിനല്‍ ഉപജാപകസംഘമാണെന്ന നിലമ്പൂരിലെ സിപിഎം സ്വതന്ത്രനായ എംഎല്‍എ പി.വി അന്‍വറിന്റെ അത്യന്തം നാടകീയമായ വെളിപ്പെടുത്തലുകള്‍ കേരള രാഷ്ട്രീയത്തെ പ്രകമ്പനം കൊള്ളിക്കുകയാണ്.

Read More

പടിഞ്ഞാന്‍ ഓസ്‌ട്രേലിയയില്‍ പെര്‍ത്ത് നഗരത്തിന് വടക്കുള്ള ആ സെറ്റില്‍മെന്റില്‍നിന്ന് ഒളിച്ചോടുന്ന മൂവര്‍ സംഘം, രണ്ട് മാസമെടുത്ത് 1600 മൈലുകള്‍ക്കപ്പുറമുള്ള സ്വന്തം ഗ്രാമത്തിലേക്ക് രക്ഷപ്പെടുവാന്‍ ശ്രമിക്കുന്നതാണ് പ്രമേയം.

Read More

ഓരോ പള്ളിക്കൊപ്പവും ഓരോ കരയിലും പള്ളിക്കൂടം പണിയണം എന്ന് ആര്‍ച്ച്ബിഷപ് ബര്‍ണര്‍ഡീന്‍ ബച്ചിനെല്ലി വരാപ്പുഴ വികാരിയത്ത് അഡ്മിനിസ്ട്രേറ്ററായിരിക്കെ 1857 മാര്‍ച്ച് മാസത്തില്‍ ഇറക്കിയ സര്‍ക്കുലര്‍ വരാപ്പുഴ അതിരൂപതാ ആര്‍ക്കൈവ്സില്‍ സൂക്ഷിച്ചിട്ടുണ്ട്. ”വശനത്താലെ നാം കല്പിച്ചിരിക്കുന്ന മാതിരികയില്‍ പള്ളിക്കൂടങ്ങള്‍” നിര്‍മിക്കുവാന്‍ 1856-ല്‍ അദ്ദേഹം വാക്കാല്‍ നിര്‍ദേശിച്ചതും രേഖപ്പെടുത്തിയിട്ടുണ്ട്.

Read More

തങ്ങളുടെ കാലത്തിന്റെ സംസ്‌കാരത്തോടും മറ്റുള്ളവരുടെ ജീവിതത്തോടും അനുഭവങ്ങളോടും സംവാദത്തിലേര്‍പ്പെടാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന വിശ്വാസികള്‍ക്ക് സാഹിത്യം അനിവാര്യമാണ് ‘നമ്മുടെ സഹനങ്ങളിലേക്കും സന്തോഷങ്ങളിലേക്കും ആവശ്യങ്ങളിലേക്കും സാധ്യതകളിലേക്കും സാഹിത്യം വെളിച്ചു വീശുന്നു’ എന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ നിഗമനം പോപ്പ് ഫ്രാന്‍സിസ് ഓര്‍മ്മപ്പെടുത്തുന്നു.

Read More

സിനിമയില്‍ നിന്നു മലയാളത്തിനു മനോഹരമായ മരിയഗീതികള്‍ ലഭിച്ചിച്ചിട്ടുണ്ട്. അവയില്‍ ചില ഗാനങ്ങള്‍ പിന്നീട് നമ്മുടെ ദേവാലയസംഗീതത്തിന്റെ ഭാഗമാവുകയും ചെയ്തു. അതില്‍ ഏറ്റവും പ്രശസ്തമായ ‘നിത്യവിശുദ്ധയാം കന്യാമറിയമേ’ ,’ നന്മ നേരും അമ്മ’ എന്നീ ഗാനങ്ങളെക്കുറിച്ചു മുന്‍പൊരിക്കല്‍ ഇവിടെ എഴുതിയിട്ടുണ്ട്.

Read More