Author: admin

ഫിറോസാബാദ് : ഉത്തർപ്രദേശിലെ ഫിറോസാബാദിൽ നൗഷേരയിലുള്ള പടക്ക നിർമാണശാലയിൽ ഉണ്ടായ സ്‌ഫോടനത്തിൽ നാല് പേർ മരിച്ചു. 6 പേർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. സ്‌ഫോടനത്തിൽ ഒരു വീട് തകരുകയും നിരവധിപേർ കെട്ടിടാവഷിശ്‌ടങ്ങൾക്കിടയിൽ കുടങ്ങിക്കിടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. ഇന്ന് പുലർച്ചെയാണ് സ്‌ഫോടനം ഉണ്ടായത്. പടക്കങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലത്ത് തീ പിടിക്കുകയായിരുന്നു. സ്‌ഫോടനത്തിൽ ഒരു വീട് തകരുകയും നിരവധിപേർ കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ കുടങ്ങിക്കിടക്കുന്നുണ്ടെന്നും, അവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും ഐജി ദീപക് കുമാർ പറഞ്ഞു. അതേ സമയം റെസ്‌ക്യൂ ടീം സ്ഥലത്തുണ്ടെന്നും, ഡോക്‌ടർമാരും, ആംബുലൻസ്, ഫയർ ടീം, ഡിസാസ്റ്റർ ടീം തുടങ്ങി എല്ലാവരും സ്ഥലത്തുണ്ടെന്നും ഫിറോസാബാദ് ജില്ല കലക്‌ടര്‍ രമേഷ് രഞ്ജൻ പറഞ്ഞു.

Read More

മ​ല​പ്പു​റം: മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന രോഗിക്ക് മ​ങ്കി​പോ​ക്‌​സെ​ന്ന് സം​ശ​യം. വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ ഇ​യാ​ൾ മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​ണ്. എ​ട​വ​ണ്ണ ഒ​താ​യി സ്വ​ദേ​ശി​യെ​യാ​ണ് തി​ങ്ക​ളാ​ഴ്ച രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ഒ​രാ​ഴ്ച മു​മ്പാ​ണ് ഇ​യാ​ള്‍ ദു​ബാ​യി​യി​ല്‍​നി​ന്ന് എ​ത്തി​യ​ത്. ചി​ക്ക​ന്‍ പോ​ക്‌​സി​ന് സ​മാ​ന​മാ​യ കു​മി​ള​ക​ള്‍ ദേ​ഹ​ത്ത് ക​ണ്ട​തോ​ടെ ഇ​യാ​ൾ ത്വ​ക്ക് രോ​ഗ വി​ദ​ഗ്ധ​നെ കാ​ണു​ക​യാ​യി​രു​ന്നു. ഡോ​ക്ട​ര്‍​ക്ക് സം​ശ​യം തോ​ന്നി​യ​തോ​ടെ​യാ​ണ് ഇ​യാ​ളെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് അ​യ​ച്ച​ത്. ഇ​യാ​ളു​ടെ സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.

Read More

ന്യൂഡൽഹി : മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് വൈകിട്ട് നാല് മണിയോടെ രാജി സമര്‍പ്പിക്കുമെന്ന് സൂചന. ലഫ്റ്റനന്‍റ് ഗവര്‍ണര്‍ വി കെ സക്‌സേനയുടെ വസതിയില്‍ നേരിട്ടെത്തിയാകും രാജി നല്‍കുകയെന്നും ആം ആദ്‌മി വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം പുതിയ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ഇന്നു രാവിലെ 11.30നു നിയമസഭ കക്ഷി യോഗത്തിനു ശേഷമാകും അന്തിമ പ്രഖ്യാപനം. മദ്യനയക്കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചെങ്കിലും അഴിമതിയാരോപണം നിലനിൽക്കുന്ന സാഹചര്യത്തിലാണു ഭരണത്തിൽനിന്ന് ഒഴിയാനും പാർട്ടി നേതൃത്വത്തിൽ ശക്തമാകാനും കെജ്‌രിവാൾ തീരുമാനിച്ചതെന്ന് ആം ആദ്‌മി പാർട്ടി വൃത്തങ്ങൾ പറയുന്നു. മാർച്ച് 21ന് അറസ്റ്റിലായ കെജ്‌രിവാൾ ജയിലിൽ കഴിഞ്ഞ ആറു മാസവും മുഖ്യമന്ത്രി പദവിയിൽ തുടർന്നിരുന്നു. ഫെബ്രുവരിയിലാണു സംസ്ഥാനത്തു തെരഞ്ഞെടുപ്പു നടക്കേണ്ടത്. എഎപിക്കെതിരെ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പിനെ നേരിടാൻ ശക്തമായ ഒരുക്കങ്ങൾ വേണമെന്നാണു പാർട്ടി വിലയിരുത്തൽ.

Read More

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗ് സെമി ഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും. കാലിക്കറ്റ് തിരുവനന്തപുരത്തേയും കൊല്ലം തൃശൂരിനേയും നേരിടുന്നത്. നാളെയാണ് ഫൈനൽ. ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന ആദ്യ സെമിയില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സും ട്രിവാന്‍ഡ്രം റോയല്‍സും ഏറ്റുമുട്ടും. കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിനെ ആറു വിക്കറ്റുകൾക്കു തോല്‍പ്പിച്ചാണ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് സെമിയിലെത്തിയത് .വൈകീട്ട് 6.30ന് നടക്കുന്ന രണ്ടാം സെമിയില്‍ കൊല്ലം സെയ്‌ലേഴ്‌സും തൃശൂര്‍ ടൈറ്റന്‍സും ഏറ്റുമുട്ടും. ആദ്യ റൗണ്ടിൽ ഏരീസ് കൊല്ലം സെയ്‌ലേ‍ഴ്സാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. കൊല്ലത്തിന് 16 പോയിന്റുണ്ട്. രണ്ട് മത്സരത്തില്‍ മാത്രമാണ് കൊല്ലം തോൽവി രുചിച്ചത്. 14 പോയിന്റുള്ള കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സാണ് രണ്ടാമത്. മൂന്നാമതുള്ള ട്രിവാന്‍ഡ്രം റോയല്‍സിന് 10 പോയിന്റും നാലാമതുള്ള തൃശ്ശൂര്‍ ടൈറ്റന്‍സിന് എട്ടു പോയിന്റുമാണുള്ളത്. ഒന്നാം സ്ഥാനക്കാരും നാലാം സ്ഥാനക്കാരും തമ്മിലാണ് ഏറ്റുമുട്ടുക.രണ്ടാം സ്ഥാനക്കാർ മൂന്നാം സ്ഥാനക്കാരെയും സെമിയിൽ നേരിടും.ഇനി നാല് ടീമാണ് അങ്കത്തിനുള്ളത്.കലാശ പോരാട്ടത്തിന് ആരൊക്കെയെന്ന് ഇന്നറിയാം.

Read More

ന്യൂ ഡൽഹി : മലപ്പുറത്തെ നിപ മരണത്തിനിടെ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തും. നേരത്തെ നിശ്‌ചയിച്ച കൂടിക്കാഴ്ച ആണിത്. സംസ്ഥാനത്തിന് എയിംസ് വേണമെന്ന ആവശ്യം വീണ ജോർജ് ഇന്നത്തെ കൂടിക്കാഴ്ച്ചയിൽ ഉന്നയിക്കും. എൻആർഎച്ച്എം ഫണ്ട് ഉൾപ്പെടെ ഉള്ള ആവശ്യങ്ങളും ഉന്നയിക്കും.അതേ സമയം നിപ സാഹചര്യത്തിൽ സംസ്ഥാനത്തെ നിലവിലെ സാഹചര്യവും പ്രതിരോധ പ്രവർത്തനങ്ങളും അറിയിക്കും

Read More

 തിരുവനന്തപുരം : സംസ്ഥാനത്ത് ഉത്രാടദിനത്തിൽ മാത്രം വിറ്റത് 124 കോടിയുടെ മദ്യമാണ് . കഴിഞ്ഞ തവണത്തേക്കാൾ ഇത്തവണ 4 കോടിയുടെ വർദ്ധനയാണ് ഉത്രാടദിനത്തില്‍ മദ്യ വില്പനയില്‍ ഉണ്ടായത്. കഴിഞ്ഞ തവണ ഉത്രാട ദിനത്തിൽ വിറ്റത് 120കോടി രൂപയുടെ മദ്യമാണ്. ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റിലാണ് അന്ന് ഏറ്റവും കൂടുതൽ മദ്യം വിറ്റത്. 1.06 കോടി രൂപയുടെ മദ്യം ഇവിടെ മാത്രം വിറ്റഴിച്ചു. രണ്ടാം സ്ഥാനം കൊല്ലം ആശ്രാമം ഔട്ട് ലെറ്റാണ്. 1.01 കോടി രൂപയുടെ മദ്യമാണ് ഇവിടെ നിന്ന് വിറ്റത്. ഇത്തവണത്തെ വിശദമായ കണക്കുകള്‍ പുറത്തുവരുന്നതേയുള്ളു.

Read More

കൊച്ചി : ജനീവയിൽ വെച്ച് നടത്തപ്പെട്ട 16-ാമത് വേൾഡ് മൂട്ട് കോർട്ട് കോമ്പറ്റിഷനിൽ ബോൾഗാട്ടി ഇടവകാഗം റോൺഷ റോയ് മികച്ച ആറാമത്തെ വാഗ്മിയായി തിരഞ്ഞെടുക്കപ്പെട്ടു . പരേതനായ റോയ് കണിയാമ്പുറത്തിൻ്റെയും അൽഫോൺസയുടെയും മകളാണ് റോൺഷ. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളെ പിന്തള്ളിയാണ് , ദൃഢനിശ്ചയത്തിൻ്റെയും, ആത്മവിശ്വാസത്തിൻ്റെയും കരുത്തിൽ കരസ്ഥമാക്കിയ ഈ വിജയം. ഇടവകയ്ക്ക് അഭിമാനം ആയ റോൺഷയ്ക്ക് ബോൾഗാട്ടി നവദർശൻ യൂണിറ്റ് അഭിനന്ദങ്ങൾ നേർന്നു. ഇടവക വികാരി ഫാ. ജോൺ ക്രിസ്റ്റഫറിൻ്റെയും നവദർശൻ്റെ കോഡിനേറ്റർ ഷൈൻ തച്ചപ്പിള്ളിയുടെയും സാന്നിധ്യത്തിൽ ഫാ. സിബി ചൂതംപറമ്പിൽ റോൺഷയ്ക്ക് മൊമെൻ്റോ നല്കി ആദരിച്ചു.

Read More

മലപ്പുറം : വണ്ടൂരില്‍ നിപ ബാധിച്ച് മരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 151 ആയി. തിരുവാലി പഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും മാസ്‌ക് നിർബന്ധമാക്കി ആരോഗ്യവകുപ്പ്. പട്ടികയിലുള്ളവരുടെ എണ്ണം വര്‍ധിച്ചതിന് പിന്നാലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തിരുവാലി പിഎച്ച്‌സിയില്‍ ഇന്ന് യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഓൺലൈനിലൂടെ യോഗത്തില്‍ പങ്കെടുത്തു.കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കരുതെന്ന് നിര്‍ദേശം. മലപ്പുറത്ത് മാസ്‌ക് നിര്‍ബന്ധമാക്കി. വ്യാപാര സ്ഥാപനങ്ങളില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കരുതെന്നും നിര്‍ദേശമുണ്ട്. തിരുവാലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല്, അഞ്ച്, ആറ്, ഏഴ്, മമ്പാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഏഴ് എന്നീ വാര്‍ഡ് പരിധികളിലാണ് പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

Read More

കൊച്ചി :ഇസ്‌ലാം വിശ്വാസികള്‍ നബിദിനം കൊണ്ടാടുന്നു. മൗലീദ് പാരായണം, റാലി, മധുര വിതരണം, കുട്ടികളുടെ കലാപരിപാടികള്‍, അന്നദാനം എന്നിങ്ങനെ വലിയ ആഘോഷ പരിപാടികളാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനമാണ് നബിദിനമായി ആഘോഷിക്കുന്നത്. അറബിക് കലണ്ടര്‍ പ്രകാരം റബീഉല്‍ അവ്വല്‍ 12നാണ് നബി ജനിച്ചത്. ഈ ദിനം വിശ്വാസികള്‍ അനുഗ്രഹീത ദിനമായി കണക്കാക്കുന്നു. മസ്‌ജിദുകളും മദ്രകളും വീടുമെല്ലാം അലങ്കരിച്ചും പ്രവാചകന്‍റെ മദ്‌ഹുകള്‍ പാടിയുമാണ് വിശ്വാസി സമൂഹം നബിദിനത്തെ വരവേല്‍ക്കുന്നത്. സമഭാവനയുടെയും സഹോദര്യത്തിന്റെയും സന്ദേശമാണ് നബിദിനം പങ്കുവെക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. 

Read More

വാഷിങ്‌ടണ്‍ : റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്‍റ് സ്ഥാനാര്‍ഥിയും മുന്‍ അമേരിക്കന്‍ പ്രസിഡന്‍റുമായ ഡൊണാള്‍ഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം. ഫ്ലോറിഡ വെസ്റ്റ് പാം ബീച്ചിലെ ഗോള്‍ഫ് ക്ലബിലാണ് ട്രംപിന് നേരെ വെടിവയ്‌പ്പുണ്ടായത്. ആക്രമണ സമയത്ത് ട്രംപ് ഗോള്‍ഫ് കളിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട് . ഡൊണാള്‍ഡ് ട്രംപിന്‍റെ മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ എക്‌സില്‍ ആക്രമണം സ്ഥിരീകരിച്ചുകൊണ്ട് കുറിപ്പ് പങ്കിട്ടു. അതേസമയം ട്രംപ് സുരക്ഷിതനാണെന്ന് അദ്ദേഹത്തിന്‍റെ പ്രചാരണ വിഭാഗത്തിന്‍റെ മേധാവി സ്റ്റീവന്‍ ചങ് അറിയിച്ചു. പ്രാദേശിക സമയം ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് വെടിവയ്‌പ്പുണ്ടായത്. ട്രംപിന്‍റെ സുരക്ഷ സജ്ജീകരണത്തിന്‍റെ ഭാഗമായി ഗോള്‍ഫ് കോഴ്‌സ് പാതി അടച്ചിരുന്നു. പുറത്ത് മറഞ്ഞിരുന്ന പ്രതി തോക്കുപയോഗിച്ച് ഒന്നിലധികം തവണ വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. സുരക്ഷ ഉദ്യോഗസ്ഥര്‍ പ്രതിക്കുനേരെ വെടിയുതിര്‍ത്തെങ്കിലും ഇയാള്‍ വാഹനത്തില്‍ കയറി സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെടുകയായിരുന്നു.

Read More