Author: admin

കൊച്ചി: ദൈവദാസൻ ജോർജ് വാകയിലച്ചൻ്റെ 93-ാം സ്മാരണാഘോഷങ്ങളുടെ ഒരുക്കങ്ങളുടെ ഭാഗമായുള്ള പന്തൽ കാൽ നാട്ടു കർമ്മം വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ: മാത്യു കല്ലുങ്കൽ നിർവ്വഹിച്ചു. വികാരി ഫാ.ഷൈജു തോപ്പിൽ , ജനറൽ കൺവീനർ മാനുവൽ വേട്ടാപറമ്പിൽ , സഹവികാരിമാരായ ഫാ. റിനോയ് സേവ്യർ , ഫാ.ആൻ്റണി മിറാഷ് കൺവീനർ സേവ്യർ പഴംമ്പിള്ളി ഫാ മെയ് ജോ നെടുംപറമ്പിൽ എന്നിവർ സംസാരിച്ചു. നവമ്പർ നാലിന് നടക്കുന്ന ചരിത്ര പ്രസിദ്ധമായ നേർച്ചസദ്യ യ്ക്ക് മന്നോടിയായി മൂത്തേടം ബൈബിൾ കൺവൻഷൻ അടക്കമുള്ള നിരവധി പ്രോഗ്രാമു കൾക്കായുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ചെയർമാൻ ഫാ. ഷൈജു തോപ്പിൽ ജനറൽ കൺവീനർ മാനുവൽ വേട്ടാപറമ്പിൽ എന്നിവർ അറിയിച്ചു

Read More

തിരുവനന്തപുരം :രാജ്യത്തിന്റെ പുരോഗതിക്കും യശസ്സുയർത്തുന്നതിനും ഭിന്നശേഷിക്കാർ വലിയ പങ്കുവഹിക്കുന്നൂവെന്ന് ഡോ. ശശി തരൂർ അഭിപ്രായപ്പെട്ടു .എന്നാൽ അവരെ നാം അവരർഹിക്കുന്ന പ്രാധാന്യത്തോടെ അംഗീകരിക്കുകയും, പരിചരിക്കുകയും ചെയ്യുന്നുണ്ടോ യെന്ന് പൊതുസമൂഹവും ഭരണകൂടവും ആത്മപരിശോധന ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിലെ ലത്തീൻ സഭയിലെ കേൾവി – സംസാര പരിമിതരുടെ സംസ്ഥാന സമ്മേളനവും എഫ്ഫാത്ത ഫോറത്തിന്റെ ഉദ്ഘാടനവും പ്രശസ്ത തീർഥാടനകേന്ദ്രമായ തിരുവനന്തപുരം അതിരൂപതയിലെ വെട്ടുകാട് ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാമിലി കമ്മിഷൻ കെ.ആർ.എൽ.സി.ബി.സി ചെയർമാനും വിജയപുരം രൂപതാദ്ധ്യക്ഷനുമായ ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കത്തച്ചേരിൽ അധ്യക്ഷത വഹിച്ചു. ഇക്കൊല്ലം സമാപിച്ച ഒളിമ്പിക്സിൽ ഇൻഡ്യ 71-ം സ്ഥാനത്തെത്തിയപ്പോൾ പാരാലിമ്പിക്സിൽ 18-മാം സ്ഥാനം നേടാനായത് ഭിന്നശേഷിക്കാർ രാജ്യത്തിനു നൽകുന്ന സംഭാവന എത്രത്തോളമാണെന്ന് നാം അറിഞ്ഞിരിക്കണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ബിഷപ്പ് സെബാസ്റ്റ്യൻ തെക്കത്തച്ചേരിൽ പറഞ്ഞു. എഫ്ഫാത്ത ഫോറത്തിലൂടെ സ്നേഹവും കരുതലും കേൾവി സംസാര പരിമിതർക്ക് ലഭിക്കുവാനും അവർ ശക്തിപ്പെടുവാനും ഇടയാകട്ടെയെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത…

Read More

കൊച്ചി : കേരളത്തിലെ തൊഴിലാളി സംഘാടനത്തിലും അവകാശ സംരക്ഷണ പോരാട്ടങ്ങളിലും അതുല്യമായ സംഭാവനകൾ നല്കിയ നേതാവായിരുന്നു എം. എം. ലോറൻസ് എന്ന് കെആർഎൽസിസി അഭിപ്രായപ്പെട്ടു. എറണാകുളത്ത് തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കാൻ ഇറങ്ങിയ മുന്നണിപ്പോരാളിയായിരുന്നു അദ്ദേഹം. തുറമുഖ വ്യവസായ തൊഴിലാളികളെയും നഗരത്തിലെ തോട്ടി തൊഴിലാളികളെയും സംഘടിപ്പിക്കാൻ അദ്ദേഹം മുന്നിട്ടിറങ്ങി. തൊഴിലാളികളുടെ സംഘാടനത്തിലും ശക്തീകരണത്തിലും എം. എം. ലോറൻസ് വഹിച്ച പങ്ക് കേരളം നന്ദിയോടെ സ്മരിക്കുമെന്ന് കെആർഎൽസിസി അനുശോചന സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.

Read More

തിരുവനന്തപുരം : പി ശശി സി പി എം സംസ്ഥാന കമ്മിറ്റി അംഗമാണെന്നും നിയമപരമായ കാര്യങ്ങള്‍ ചെയ്യാനാണ് അദ്ദേഹത്തെ തന്റെ ഓഫീസില്‍ നിയമിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാതൃകാപരമായ പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തുന്നത്. ഒരു തെറ്റും ശശി ചെയ്തിട്ടില്ല. പി വി അന്‍വറിന്റെ ആരോപണങ്ങള്‍ തള്ളിക്കളയുകയാണ് മുഖ്യമന്ത്രി. പരാതിയുണ്ടെങ്കില്‍ പാര്‍ട്ടിയുടെയും മുഖ്യമന്ത്രിയുടേയും ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു ഇടതുപക്ഷ എംഎല്‍ എ എന്ന നിലയില്‍ പി വി അന്‍വര്‍ ചെയ്യേണ്ടിയിരുന്നത്. ആദ്യ ദിവസം വാര്‍ത്താ സമ്മേളനം നടത്തിയതിന് പിന്നാലെ തന്നെ അന്‍വറിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചെങ്കിലും മറുപടി നല്‍കിയില്ല. ഫോണില്‍ ബന്ധപ്പെടാനും തയ്യാറായില്ല. മറ്റുവഴിയിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും തയ്യാറായില്ല. രണ്ടാം ദിവസവും മൂന്നാം ദിവസവും ബന്ധപ്പെടാന്‍ ശ്രമിച്ചു. മൂന്നാം ദിവസവും അദ്ദേഹം മാധ്യമങ്ങളെയാണ് കണ്ടത്. അതിന് ശേഷമാണ് എന്നെ വന്ന് കണ്ടത്. 5 മിനിറ്റ് സംസാരിച്ചു. അത്രയേ ഉണ്ടായിട്ടുളളു. ഫോണ്‍ ചോര്‍ത്തിയത് പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ ചെയ്യാന്‍ പാടില്ലാത്തതായിരുന്നു.…

Read More

കൊച്ചി: സി പി ഐ എം നേതാവ് എം എം ലോറൻസ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 95 വയസായിരുന്നു. വാർധ്യക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. സിപിഐഎം കേന്ദ്രക്കമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി കൺവീനർ, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി, 1980 മുതൽ 1984 വരെ ഇടുക്കിയിൽ നിന്നുള്ള ലോക്സഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഇടപ്പള്ളി സമരത്തിന്റെ നായകന്മാരിൽ ഒരാൾ ആയിരുന്നു .1946 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി. തുറമുഖ വ്യവസായ തൊഴിലാളികളെയും തോട്ടം തൊഴിലാളികളെയും അദ്ദേഹം യൂണിയനു വേണ്ടി സംഘടിപ്പിച്ചു. സായുധവിപ്ലവത്തിനുള്ള ആഹ്വാനത്തില്‍ ആവേശഭരിതരായി കമ്മ്യൂണിസ്റ്റുകാര്‍ ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചപ്പോള്‍ അതിന് നേതൃത്വം നല്‍കിയവരില്‍ മുന്‍നിരയില്‍ വരും ലോറന്‍സ്. 1950ല്‍ അറസ്റ്റുചെയ്യപ്പെട്ട് കൊടിയ മര്‍ദനത്തിന് ഇരയായി. 22 മാസം ജയിലില്‍ കഴിഞ്ഞു. പിന്നീട് പല ഘട്ടങ്ങളിലായി കരുതല്‍ തടങ്കലിലും മിസ തടവുകാരനായും മറ്റും ആറുവര്‍ഷത്തോളം ലോറന്‍സ് ജയില്‍വാസം…

Read More

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും താപനില വർധിക്കുമെന്ന് കാലവസ്ഥ വകുപ്പ്. സൂര്യരശ്‌മി നേരിട്ട് ഭൂമിയിൽ പതിക്കുന്നതിനാലാണിത്. ഈ സമയം മഴമേഘങ്ങൾ കുറവായതിനാലാണ് താപനിലയിൽ വർധനവ് ഉണ്ടാകുന്നത്. മഴമേഘങ്ങൾ ഉണ്ടെങ്കിൽ താപനിലയിൽ വർധനവ് ഉണ്ടാകില്ല. സൂര്യൻ ഭൂമിമധ്യ രേഖയ്‌ക്ക് മുകളിൽ എത്തുകയും അതുവഴി സൂര്യരശ്‌മി നേരിട്ട് ഭൂമിയിൽ പതിക്കുകയും ചെയ്യുന്നതാണ് ശരത്‌കാല വിഷുദിനം അഥവ ശരത്‌കാല വിഷുവം എന്ന് അറിയപ്പെടുന്നത്. സംസ്ഥാനത്ത് ഇത് കഴിഞ്ഞ വർഷം ഇത് വലിയ രീതിയിൽ അനുഭവപ്പെട്ടിരുന്നില്ല. സെപ്‌റ്റംബറിന്‍റെ അവസാനത്തോടെ കാലവർഷം വിടവാങ്ങുകയും ആ സമയത്ത് കുറച്ച് മഴ ലഭിക്കുകയും ചെയ്യും. സെപ്‌റ്റംബർ 25ന് ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതച്ചുഴി രൂപപ്പെടും. ഇതിനാൽ മൂന്ന് ദിവസം മഴ ലഭിക്കും. മഴ വരുന്നതോടെ സംസ്ഥാനത്ത് താപനിലയും കുറയും.

Read More

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക് പുറപ്പെട്ടു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് മോദി അമേരിക്കയിലേക്ക് പുറപ്പെട്ടത്. ഇന്ന് മുതൽ മൂന്ന് ദിവസമാണ് സന്ദർശനം. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആതിഥേയത്വം വഹിക്കുന്ന ക്വാഡ് ലീഡേര്‍സ് ഉച്ചക്കോടിയില്‍ മോദി പങ്കെടുക്കും. ഇന്ത്യ, അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നിവയാണ് ക്വാഡ് രാജ്യങ്ങള്‍. ന്യൂയോര്‍ക്കില്‍ വെച്ച് നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയിലെ (യുഎന്‍ജിഎ) ‘ഭാവി ഉച്ചക്കോടി’യിലും അദ്ദേഹം പങ്കെടുക്കും. മോദിയുടെ യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിദേശകാര്യ മന്ത്രി രണ്‍ദീര്‍ ജയ്‌സ്വാള്‍ സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു. അതേസമയം മോദി പുറത്ത് വിട്ട പ്രസ്താവനയില്‍ അമേരിക്കന്‍ യാത്രയുടെ പ്രധാനപ്പെട്ട നാല് അജണ്ടകള്‍ വ്യക്തമാക്കി. ക്വാഡ് ഉച്ചക്കോടിയില്‍ വെച്ച് ബൈഡന്‍, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ, ജപ്പാനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരുമായി മോദി ഉഭയകക്ഷി ചര്‍ച്ച നടത്തും. ഇന്തോ-പസഫിക് മേഖലയിലെ സമാധാനത്തിനും പുരോഗതിക്കും സമൃദ്ധിക്കുമായി പ്രവര്‍ത്തിക്കുന്നതിന് വേണ്ടി സമാന ചിന്താഗതിയുള്ള രാജ്യങ്ങളുടെ പ്രധാന ഗ്രൂപ്പായി ക്വാഡ് മാറിയെന്ന്…

Read More

കൊച്ചി : അറിയാനും അറിയിക്കാനുമാണ് വിദ്യയെന്ന് പഠിപ്പിച്ച ജാതിയുടേയും മതത്തിന്റേയും തൊട്ടുകൂടായ്മയെ മറികടക്കാന്‍ അറിവ് ആയുധമാക്കാന്‍ ഉപദേശിച്ച ശ്രീ നാരായണഗുരുവിന്റെ മഹാസമാധി കേരളമെമ്പാടും ആചരിക്കുകയാണ് . ശിവഗിരിയിലും അദ്വൈതാശ്രമത്തിലും ഉൾപ്പടെ ശ്രീനാരായണ പ്രസ്ഥാനങ്ങൾ, പുഷ്‌പാർച്ചന ഗുരുദേവ കീർത്തനാലാപനം അന്നദാനം എന്നിവയോടെയാണ് ആചരിക്കുന്നത് .എസ്.എന്‍.ഡി.പി യോഗം ശാഖകളുടെയും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തില്‍ ഗുരുമന്ദിരങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന പ്രാര്‍ത്ഥനകളാണ് പ്രധാന ചടങ്ങ്. ഗുരുദേവ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളുണ്ടാവും. ശിവഗിരി മഹാസമാധിയില്‍ പ്രാര്‍ത്ഥനകള്‍ക്ക് പുറമേ ഉച്ചയ്ക്കുശേഷം വിശേഷാല്‍ പൂജ നടക്കും. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ഭാരവാഹികളുടെ നേതൃത്വത്തില്‍ പര്‍ണശാലയില്‍ നിന്ന് മഹാസമാധിയിലേക്ക് ബ്രഹ്‌മകലശം എഴുന്നള്ളിക്കും. ഗുരുദേവന്റെ സമാധി സമയമായ വൈകിട്ട് 3.30നാണ് ബ്രഹ്‌മകലശാഭിഷേകം. സാമൂഹികവും സാമ്പത്തികവുമായ അവശതകളില്‍പ്പെട്ട് സ്വാഭിമാനം ചോര്‍ന്നുപോയ ഒരു സമൂഹത്തെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാനും, വെല്ലുവിളികളെ പ്രതിരോധിക്കാനുമുള്ള കരുത്തും കാഴ്ചപ്പാടും കൈവരിക്കാനും ഗുരുദേവന്റെ ഉപദേശങ്ങള്‍ സഹായിച്ചു. അധഃസ്ഥിത വിഭാഗത്തെ അറിവിന്റെ വെളിച്ചം നല്‍കി മുഖ്യധാരയിലേക്കുയര്‍ത്തിയ ഗുരുദേവന്റെ വചനങ്ങള്‍ ഇന്നും കാലിക പ്രസക്തമാണ്.

Read More

കൊച്ചി: നടി കവിയൂർ പൊന്നമ്മയുടെ മൃതദേഹം പൊതുദർശനത്തിന് ശേഷം ഇന്ന് സംസ്കരിക്കും.രാവിലെ 9 മണി മുതൽ 12 മണി വരെ കളമശ്ശേരി മുനിസിപ്പൾ ടൗൺ ഹാളിലാണ് പൊതുദർശനം.മോഹന്‍ലാലും മമ്മൂട്ടിയുമടക്കമുള്ള മലയാള സിനിമാ താരങ്ങൾ ആദരമർപ്പിക്കാനെത്തും.  സംസ്കാരം വൈകിട്ട് 4 മണിക്ക് ആലുവ കരുമാലൂർ ശ്രീപദം വീട്ടുവളപ്പിൽ നടക്കും. എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് അ‌ഞ്ചരയോടെയായിരുന്നു കവിയൂർ പൊന്നമ്മ അന്തരിച്ചത്. അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം പിടിച്ച അഭിനേത്രിയായിരുന്നു കവിയൂർ പൊന്നമ്മ. ചെറുപ്രായത്തില്‍ തന്നെ സംഗീതം അഭ്യസിച്ചു തുടങ്ങി. കെപിഎസി നാടകങ്ങളിലൂടെയാണ് കവിയൂർ പൊന്നമ്മ അഭിനയ ലോകത്തേക്ക് എത്തിയത്. 1962 മുതല്‍ സിനിമയില്‍ സജീവമായി. ശ്രീരാമ പട്ടാഭിഷേകം ആയിരുന്നു ആദ്യ സിനിമ. 1964 ല്‍ കുടുംബിനി എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു. നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടി. നിര്‍മാതാവായ മണിസ്വാമിയെയായിരുന്നു കവിയൂര്‍ പൊന്നമ്മ വിവാഹം കഴിച്ചത്. 2011 ല്‍ മണിസ്വാമി അന്തരിച്ചു. മലയാള സിനിമയിലെ…

Read More

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മർലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും . അഞ്ച് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകീട്ട് 4.30ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ . ഗോപാല്‍ റായി, കൈലാഷ് ഗഹ്‌ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍, മുകേഷ് അഹ്‌ലാവത് എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. കെജ്‌രിവാള്‍ മന്ത്രിസഭയില്‍ ഏഴ് പേരായിരുന്നെങ്കില്‍ അതിഷി മന്ത്രിസഭയില്‍ ആറ് പേരെയുള്ളൂ. കെജ്‌രിവാള്‍ മന്ത്രിസഭയിലുണ്ടായിരുന്ന ഗോപാല്‍ റായ്, കൈലാഷ് ഗെഹ്‌ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍ എന്നിവരെ നിലനിര്‍ത്തിക്കൊണ്ടായിരുന്നു മന്ത്രിസഭാ അഴിച്ചുപണി. മുകേഷ് കുമാര്‍ അഹ്‌ലാവത് പുതുമുഖമാണ്.

Read More