- പാലിയേക്കരയിൽ ടോൾ പിരിവ് പുനരാരംഭിക്കാൻ അനുമതിയില്ല
- ജാർഖണ്ഡിൽ കന്യാസ്ത്രീകൾക്ക് നേരെ വീണ്ടും പരിവാർ പ്രകോപനം
- സീറോ മലങ്കര കത്തോലിക്കാ സഭയ്ക്ക് രണ്ട് പുതിയ ബിഷപ്പുമാർ
- സമുദായ പ്രവർത്തനങ്ങൾ കാലഘട്ടത്തിൻ്റെ മാറ്റങ്ങൾ ഉൾകൊണ്ടായിരിക്കണം – ബിഷപ്പ് ഡോ. അലക്സ് വടക്കുംതല
- തിരുവനന്തപുരം വിമാനത്താവളത്തില്‍ കഞ്ചാവു വേട്ട; സൂപ്പര്‍മാര്‍ക്കറ്റ് ഉടമ അറസ്റ്റിൽ
- പലസ്തീൻ രാഷ്ട്രമുണ്ടാകില്ല; ഉടൻ തീവ്രവാദത്തിനുള്ള മറുപടി : നെതന്യാഹു
- ഇൻഡ്യക്കാർക്കെതിരെ ചാർളി കെർക്കിന്റെ പോസ്റ്റ് ചർച്ചയാകുന്നു
- മനുഷ്യജീവിതത്തിന്റെ നിലവാരം, സ്നേഹത്തെ ആശ്രയിച്ചു: ലിയോ പാപ്പാ
Author: admin
ന്യൂഡൽഹി: ഗുജറാത്തിൽ 1,200 വർഷം പഴക്കമുള്ള ദർഗയും മസ്ജിദും ഖബർസ്ഥാനും പൊളിച്ചുനീക്കി.സർക്കാർ ഭൂമി കൈയേറിയെന്നാരോപിച്ച് ഗുജറാത്തിലെ ഗിർ സോമനാഥ് ജില്ലയിൽ സോമനാഥ ക്ഷേത്രത്തിന് സമീപമുള്ള മസ്ജിദും ദർഗയും ഖബർസ്ഥാനുമാണ് പ്രാദേശിക ഭരണകൂടം പോലീസ് സഹായത്തോടെ പൊളിച്ചുനീക്കിയത്. ശനിയാഴ്ച പുലർച്ചെ രണ്ടായിരത്തോളം വരുന്ന പോലീസുകാരുടെ സുരക്ഷയിൽ 36 ബൂൾഡോസറുകൾ ഉപയോഗിച്ചാണ് പൊളിച്ചുനീക്കൽ നടത്തിയത്. 1,200 വർഷം പഴക്കമുള്ള ജഅ്ഫർ മുജ്ജഫർ ദർഗയും ഇതോടൊപ്പമുള്ള പുരാതനമായ മറ്റ് ഏഴ് ദർഗകളും പൊളിച്ചുനീക്കിയവയിൽ ഉൾപ്പെടും. പ്രാദേശിക മാധ്യമങ്ങളുടെ റിപോർട്ട് പ്രകാരം പൊളിക്കൽ നടപടി തടസ്സപ്പെടുത്താൻ ശ്രമിച്ചുവെന്നാരോപിച്ച് 135 ഓളം പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രദേശത്ത് രണ്ട് ദിവസത്തെ കർഫ്യൂ പ്രഖ്യാപിച്ചാണ് അധികൃതർ പൊളിക്കൽ നടപടിക്കെതിരെ പ്രതിഷേധിക്കുന്നവരെ പ്രതിരോധിച്ചത്. പ്രദേശത്തേക്ക് പുറത്തുനിന്നുള്ള ആരെയും പ്രവേശിപ്പിക്കുന്നുമില്ല. മതപരമായ കെട്ടിടങ്ങളും കോൺക്രീറ്റ് വീടുകളും പൊളിച്ചുനീക്കിയതായും 60 കോടി രൂപ വിലമതിക്കുന്ന 15 ഹെക്ടർ ഭൂമി പിടിച്ചെടുത്തതായും ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം, പൊളിക്കൽ നടപടിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം ശക്തമായ…
തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.ഒന്നാം തീയതി പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത് . കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണം.
കൊൽക്കത്ത : ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ യുവഡോക്‌ടറുടെ ബലാത്സംഗക്കൊലപാതകത്തില്‍ പ്രതിഷേധം കുടുപ്പിച്ച് ഡോക്‌ടര്‍മാര്‍. ചീഫ് സെക്രട്ടറിയുമായി കൂടിക്കാഴ്‌ച നടത്തി 10 ദിവസങ്ങള്‍ക്ക് ശേഷവും ആവശ്യങ്ങള്‍ നിറവേറ്റിയില്ല. സമ്പൂര്‍ണ സമരത്തിലേക്ക് പോകുമെന്നും ഡോക്‌ടര്‍മാര്‍ അറിയിച്ചു പ്രതിഷേധക്കാര്‍ ചീഫ് സെക്രട്ടറിയ്‌ക്ക് മുന്നില്‍വച്ച ആവശ്യങ്ങള്‍ നിറവേറ്റാത്ത പശ്ചാത്തലത്തിലാണ് പ്രതിഷേധം ശക്തമാക്കാനൊരുങ്ങുന്നത്. ഒക്ടോബർ രണ്ടിന് ഡോക്‌ടര്‍മാര്‍ ബഹുജന റാലി സംഘടിപ്പിക്കും. എന്നാൽ ഇതിനിടയിൽ സാഗർ ദത്ത മെഡിക്കൽ കോളജ് ഹോസ്‌പിറ്റലിലും സമാനമായ മറ്റൊരു സംഭവം ഉണ്ടായി. മുഖ്യമന്ത്രിയുമായും സർക്കാരുമായും തങ്ങൾ നടത്തിയ കൂടിക്കാഴ്‌ചകളെല്ലാം വിഫലമായി. സര്‍ക്കാരിനും കോടതിയ്ക്കും മുകളിലുളള സമ്മർദം ഉയര്‍ത്തേണ്ട ആവശ്യമുണ്ടെന്നും ഡോക്‌ടർ ശ്രേയ ഷാ പറഞ്ഞു..
ജറുസലേം : ഹിസ്ബുള്ളയ്ക്ക് എതിരെയുളള ആക്രമണം ശക്തമാക്കി ഇസ്രയേല്‍. ഇസ്രയേൽ വ്യോമാക്രമണത്തിൽ 105 പേർ കൊല്ലപ്പെടുകയും 359 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി ലബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏറ്റവുമധികം പേര്‍ക്ക് ജീവന്‍ നഷ്‌ടമായത് സൗത്ത് ഗവർണറേറ്റിലാണ്. മേഖലയിലെ ഐൻ അൽ-ഡെൽബിലും ടയറിലുമായി 48 പേർ കൊല്ലപ്പെടുകയും 168 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായും മന്ത്രാലയം വ്യക്തമാക്കി. യെമനിലെ ഹൂതികൾക്ക് നേരെ ഇസ്രയേൽ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യെമനിലെ വ്യോമാക്രമണത്തിന് ശേഷം ഇസ്രയേലിന് എത്താൻ ആവാത്ത ഒരിടവും ഇല്ലെന്ന് ശത്രുക്കൾ മനസിലാക്കണമെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞിരുന്നു. ലബനനിലും ആക്രമണം തുടരുകയാണ്. ഹിസ്ബുല്ല നേതാവ് ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഹൂതികൾ ഇസ്രായേലിനെതിരെ ആക്രമണം ശക്തമാക്കിയത്. പവർ പ്ലാൻ്റുകൾ, യെമനിലെ റാസ് ഇസ, ഹൊദൈദ തുറമുഖം എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിൽ സ്ഫോടനങ്ങൾ നടന്നു. ഡസൻ കണക്കിന് വ്യോമസേനാ വിമാനങ്ങൾ ഉപയോഗിച്ച് ശക്ത വ്യോമാക്രമണമാണ് നടന്നത്. ആക്രമണത്തിൽ വലിയ നാശനഷ്ടം…
കൊച്ചി : ലോക ഹൃദയ ദിനം എറണാകുളം ലൂർദ് ആശുപത്രി, കേരള പോലീസ് അസോസിയേഷൻ, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊച്ചി സിറ്റി ജില്ലാ കമ്മിറ്റികൾ സംയുക്തമായി ആഘോഷിച്ചു. സെലിബ്രേഷൻ്റെ ഭാഗമായി ഹൃദയാരോഗ്യ ബോധവൽക്കരണം, സൗജന്യ ഹെൽത്ത് സ്ക്രീനിംഗ്, പോലീസ് അസോസിയേഷൻ അംഗങ്ങൾക്കായി ലൂർദ് ഹോസ്പിറ്റലിൽ വിവിധ ചികിത്സകൾക്കായി ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള പ്രിവിലെജ് കാർഡിൻ്റെ വിതരണം എന്നിവയും സംഘടിപ്പിച്ചു. പ്രിവിലേജ് കാർഡിലൂടെ കൊച്ചി സിറ്റി കേരള പോലീസ് അസോസിയേഷൻ, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ എന്നിവയുടെ 4500 അധികം അംഗങ്ങൾക്കും അവരുടെ പ്രായമായ മാതാപിതാക്കൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്കും വിവിധ ചികിത്സ ഇളവുകൾ. ലൂർദ് ആശുപത്രിയിൽ നിന്നും ലഭിക്കും.ഡെപ്യൂട്ടി സിറ്റി പോലീസ് കമ്മീഷണർ ശ്രീ കെ. എസ് സുദർശൻ ഐ.പി.എസ്. ആഘോഷ പരിപാടിയും പ്രിവിലേജ് കാർഡ് വിതരണവും ഉദ്ഘാടനം ചെയ്തു. ലൂർദ് ആശുപത്രി ഡയറക്ടർ ഫാ. ജോർജ് സെക്വീര അധ്യക്ഷത വഹിച്ചു. ലൂർദ് ആശുപത്രി കാർഡിയോളജി വിഭാഗം മേധാവി ഡോ. സുജിത് കുമാർ…
മുംബൈ :മുംബൈയിൽ ഭീകരാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ദുർഗാപൂജയ്ക്കും ദീപാവലി ആഘോഷത്തിനുമായി തയ്യാറെടുക്കുമ്പോഴാണ് ഭീകരാക്രമണ മുന്നറിയിപ്പ് ആശങ്ക ഉയർത്തിയിരിക്കുന്നത്. മുംബൈയിലെ നിരവധി ആരാധനാലയങ്ങളിലും മറ്റ് തിരക്കേറിയ സ്ഥലങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. രഹസ്യാന്വേഷണ വിഭാഗമാണ് മുന്നറിയിപ്പ് നൽകിയത്. ആരാധനാലയങ്ങളിൽ അധികസുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സുരക്ഷാകാര്യങ്ങൾ അവലോകനം ചെയ്യാൻ സിറ്റി പൊലീസ് കമ്മിഷണർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കഴിഞ്ഞ ദിവസം തിരക്കേറിയ സ്ഥലങ്ങളിൽ “മോക്ക് ഡ്രില്ലുകൾ” നടത്തിയും അതീവ ജാഗ്രതയിലാണ് മുംബൈ പൊലീസ് സംശയാസ്പദമായി എന്തെങ്കിലും കാണുകയാണെങ്കിൽ ഉടനെ വിവരം നൽകാൻ പൊതുജനങ്ങളോടും അഭ്യർഥിച്ചിട്ടുണ്ട്.
ന്യൂഡൽഹി: നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിൽ കേരളം രാജ്യത്ത് ഒന്നാമത്. നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിനെ അടിസ്ഥാനമാക്കിയുള്ള അർബൻ ഗവേണൻസ് ഇൻഡക്സിലാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്.2024ലെ നഗരഭരണ ഇൻഡക്സ് പ്രകാരം 59.31 മാർക്കോടെയാണ് കേരളം ഒന്നാം സ്ഥാനത്ത് എത്തിയത്. ജനപ്രതിനിധികളുടെ ശാക്തീകരണം, നഗരഭരണ നിയമങ്ങളുടെ കാര്യക്ഷമത, നഗര ഭരണ സ്ഥാപനങ്ങളുടെ ഭരണമികവ്, പൗരന്മാരുടെ ശാക്തീകരണം, ധനകാര്യ മാനേജ്മെന്റിലെ മികവ് എന്നീ നാല് മേഖലകളെ അടിസ്ഥാനമാക്കിയാണ് നഗരഭരണ സ്ഥാപനങ്ങളുടെ മികവ് നിശ്ചയിച്ചിരിക്കുന്നത്. പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഒഡീഷയാണ്. തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടെ ശാക്തീകരണവും ഭരണസംവിധാനവും വിലയിരുത്തിയ ഒന്നാം തീമിലും കേരളമാണ് ഒന്നാമത്. ധനകാര്യ മാനേജ്മെന്റിലെ മികവിലും കേരളം ഒന്നാമത് എത്തി. ഏറ്റവും സുശക്തമായ നഗരസഭാ കൗൺസിലുകളും, കൗൺസിലർമാരും കേരളത്തിലാണെന്നും പഠനം വിലയിരുത്തുന്നു. കേരളത്തിന്റെ വികേന്ദ്രീകൃതാസൂത്രണ മികവിനുള്ള അംഗീകാരമാണ് അർബൻ ഗവേണൻസ് ഇൻഡക്സെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.ഭരണ രംഗത്തെ കാര്യക്ഷമതാ വർധനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പ്രജയെന്ന ഏജൻസിയാണ് ഇൻഡക്സ് തയ്യാറാക്കിയത്.
മുംബെ.മുംബൈ അതിരൂപതയുടെ കീഴിലുള്ള ഫ്രറ്റേണിറ്റി ഓഫ് മലയാളി ലാറ്റിന്‍ കാത്തലിക്സ് – ൻ്റെ 34-ാം മത് വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു.മുംബെ ശാലിനിഭവനിൽ വെച്ചു നടത്തിയ യോഗത്തിൽ എം എം സി പ്രസിഡൻ്റ് അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ഡോ. ജോൺസൻ കുറുപ്പ ശേരി ഒ സി ഡി , ഫാ.ജോൺസൻ തൈനംവീട്ടിൽ, ഫാ. ജിസൺ ജോസഫ് എന്നിവർ പ്രസംഗിച്ചു.2024-2026 പ്രവർത്തന വർഷങ്ങളിലേക്ക് പുതിയ ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി കെ പി മേരിദാസ് (പ്രസിഡൻ്റ്) ജെസി അലക്സാണ്ടർ (ജനറൽ സെക്രട്ടറി) ബിന്ദു വിജയൻ ( ട്രഷറർ) റാണി പെരേര, കെ എം കുഞ്ഞുമോൻ (വൈസ് പ്രസിഡൻ്റുമാർ ) വിൽഫ്രഡ് ജോറിഷ്, ടിമ്മി പെരേര ( ജോ. സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു
കോഴിക്കോട്: കർണ്ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന് വിട നല്‍കി നാട്. കോഴിക്കോട് കണ്ണാടിക്കലെ അർജുന്റെ വസതിയിലായിരുന്നു സംസ്കാര ചടങ്ങുകൾ. വിദൂര ദേശങ്ങളിൽ നിന്നുപോലും നിരവധി പേരാണ് അർജുനെ അവസാനമായി കാണാൻ കണ്ണാടിക്കലെ വീട്ടിലെത്തിയത്. കഴിഞ്ഞ ജൂലൈ 16നായിരുന്നു ഷിരൂരിൽ മണ്ണിടിച്ചിലിൽ അർജുനെ കാണാതാകുന്നത്. സെപ്റ്റംബർ 25നാണ് അർജുന്റെ മൃതദേഹ ഭാഗം ഗംഗാവലിപ്പുഴയിൽ നിന്നും കണ്ടെത്തിയത്. തുടർന്ന് നടത്തിയ ഡിഎൻഎ പരിശോധനയിൽ മൃതദേഹം അർജുന്റേതാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇന്ന് പുലർച്ചെയാണ് കർണാടകയിൽ നിന്നും അർജുന്റെ മൃതദേഹം കണ്ണാടിക്കലേക്ക് എത്തിച്ചത്. കെ ആർ എൽ സി സി പ്രസിഡന്റ് ബിഷപ്പ് ഡോ.വർഗീസ് ചക്കാലക്കൽ അർജുന് അന്ത്യാഭിവാദ്യമേകാൻ എത്തിയപ്പോൾ ‘അർജുനെ കണ്ടെത്താനായി, എന്റെ കടമ നിർവഹിച്ചു. തുടക്കം മുതൽ അർജുനെ കണ്ടെത്താനുള്ള തിരച്ചിലിനായി കേരളം വലിയ ഇടപെടൽ നടത്തിയിരുന്നു. കെ സി വേണുഗോപാൽ, എ കെ എം അഷ്റഫ് എംഎംഎ അടക്കമുള്ള കേരളത്തിൽ നിന്നുള്ള നേതാക്കൾ നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരുന്നു. കെ സി വേണുഗോപാൽ നിരവധി…
ഷിരൂർ: ഷിരൂരിൽ നിന്ന് ലഭിച്ച മൃതദേഹം അര്ജുന്റെത് തന്നെയെന്ന് ഡിഎൻഎ ഫലം. ഹുബ്ലിയിലെ ലാബിൽ നിന്നുമാണ് ഫലം ലഭിച്ചത്. മറ്റ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി വൈകിട്ടോടെ അർജുന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. അർജുന്റെ സഹോദരൻ അഭിജിത്തും സഹോദരി ഭർത്താവ് ജിതിനും ആംബുലൻസിൽ ഒപ്പമുണ്ടാകും. കർണാടക പൊലീസും യാത്രയിൽ മൃതദേഹത്തെ അനുഗമിക്കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവൻ ചിലവുകളും കർണാടക സർക്കാർ ആണ് വഹിക്കുക.
Subscribe to Updates
Get the latest creative news from FooBar about art, design and business.