Author: admin

ലക്‌നൗ :സൗദി എയർലൈൻസ്  വിമാനത്തിന്റെ ലാൻഡിങ്ങ് ഗിയറിന് സമീപം തീപ്പൊരി. ലക്‌നൗ വിമാനത്താവളത്തിൽ ഞായറാഴ്ച രാവിലെ 6:50 ഓടെയാണ് സംഭവം നടന്നത്. ജിദ്ദയിൽ നിന്നും വന്ന വിമാനം ലക്‌നൗവിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് തീപ്പൊരി കാണുന്നത്. ഇടതുചക്രത്തിൽ നിന്ന് തീയും പുകയും ഉയർന്നയുടൻ വിമാനം അടിയന്തിരമായി നിർത്തുകയും. വിമാനത്തിനുള്ളിൽ ഉണ്ടായിരുന്ന യാത്രക്കാരെ മാറ്റുകയും ചെയ്തു.തലനാരിഴയ്ക്കാണ് വൻദുരന്തം ഒഴിവായത്.ഹജ്ജ് യാത്രക്കാരുമായി തിരികെയത്തിയ വിമാനമായിരുന്നു . കാരണം എന്താണെന്ന് സൗദി എയർലൈൻസ് ഇതുവരെ അറിയിച്ചിട്ടില്ല . എങ്കിലും ഹൈഡ്രോളിക് സംവിധാനത്തിലെ ചോർച്ചയാണ് തീ ഉയരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. സാങ്കേതിക തകരാർ കാരണമാണോ തീപ്പൊരി കണ്ടതെന്ന് വ്യക്തമല്ല.ഹജ്ജ് തീർത്ഥാടകർ ഉൾപ്പെടെ 250 പേരാണ് യാത്രക്കാരാണ് ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്.

Read More

ടെഹ്‌റാൻ: തുടർച്ചയായ മൂന്നുദിവസമായി ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 224 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 1277 പേരെ ആശുപത്രിയിലായി . കൊല്ലപ്പെട്ടവരിൽ 90 ശതമാനത്തിലധികവും സാധാരണക്കാരനാണെന്ന് ഇറാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു . ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ ഇന്റലിജൻസ് മേധാവി ബ്രിഗേഡിയർ ജനറൽ മുഹമ്മദ് കസെമിയും ഡെപ്യൂട്ടി ജനറൽ ഹസ്സൻ മൊഹാകിഖും ഇസ്രായേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവകാശപ്പെട്ടിരുന്നു . ജൂൺ 13 മുതൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാനിലെ 14 ആണവ ശാസ്ത്രജ്ഞർ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് . മധ്യ-വടക്കൻ ഇസ്രയേലിലെ വിവിധയിടങ്ങളിൽ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ അഞ്ച് യുക്രൈൻ സ്വദേശികൾ ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടതായാണ് വാർത്തകൾ . ഇരുന്നൂറിലേറെ പേർക്കാണ് പരിക്കേറ്റത് . കൊല്ലപ്പെട്ട ഇസ്രയേലിൽ പൗരന്മാരുടെ എണ്ണം 13 ആയി. ഇറാൻ ഇസ്രയേലിൽ ഇതുവരെ 270-ലധികം മിസൈലുകൾ പ്രയോഗിച്ചതാണ് വിവരം . ഷഹ്‌റാനിലെ എണ്ണ സംഭരണശാല…

Read More

കേരള മൽസ്യ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ 2025 വർഷത്തെ പെൻഷൻ മസ്റ്ററിങ് ഉറപ്പു വരുത്തണം

Read More

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രചാരണം അവസാനഘട്ടത്തിലേക്ക് . നാളെയാണ് പരസ്യ പ്രചാരണം സമാപനം . ബുധനാഴ്ച നിശബ്ദ പ്രചാരണത്തിന് ശേഷം വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് . 23നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരിക. യുഡിഎഫ്-ജമാഅത്തെ ഇസ്‌ലാമി ബന്ധം ഉയര്‍ത്തിയാണ് എല്‍ഡിഎഫ് പ്രചാരണം സര്‍ക്കാരിന്റേത് ജനവിരുദ്ധ നയങ്ങളെന്ന് പറഞ്ഞാണ് യുഡിഎഫിന്റെ പ്രചാരണം. ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജും സ്വതന്ത്രനായി മത്സരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വറും പ്രചാരണ രംഗത്തുണ്ട്. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപത്തിന് തൊട്ടുപിന്നാലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയ യുഡിഎഫ് തങ്ങള്‍ ഒരുപടി മുന്നിൽ എന്നാണ് അവകാശപ്പെടുന്നത്. നിലമ്പൂർ മുൻ എംഎൽഎയും മന്ത്രിയുമായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്താണ് യു ഡി എഫ് സ്ഥാനാർഥി . എം സ്വരാജാണ് എല്‍ഡിഎഫില്‍ നിന്ന് ജനവിധി തേടുന്നത്. പി വി അന്‍വര്‍ സോഷ്യല്‍ മീഡിയ അടക്കം ആയുധമാക്കിയാണ് പ്രചാരണ രംഗത്ത് സജീവമായത്. ബിജെപി നേതാവ് മോഹന്‍ ജോര്‍ജിന്റെ പ്രചാരണവും സജീവമാണ് .ഉപ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ…

Read More

അഹമ്മദാബാദില്‍ വ്യാഴാഴ്ച 260-ല്‍പരം മനുഷ്യരുടെ ജീവന്‍ അപഹരിച്ച വിമാനാപകടത്തില്‍ കേരള കത്തോലിക്കാസഭ അനുശോചനവും അഗാധമായ ദുഃഖവും രേഖപ്പെടുത്തുന്നു.

Read More

വനിതാ ജീവനക്കാരോട് കടയില്‍ എത്തിയ ഒരാള്‍ മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിനുള്ള പ്രതികാരത്തിലാണ് യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ചത്.

Read More

University College Dublin (UCD) മാത്രമാണ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മുന്നേറ്റം രേഖപ്പെടുത്തിയിരിക്കുന്നത്.

Read More

അമേരിക്കയിലെ സിറാക്യുസ് രൂപതയിലെ വൈദികനും, മനശ്ശാസ്ത്രജ്ഞനും, കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് അമേരിക്കയിലെ അധ്യാപകനുമായ മോൺസിഗ്നർ സ്റ്റീഫൻ റോസറ്റി

Read More