Author: admin

വടക്കൻ ആഫ്രിക്കൻ രാജ്യമായ ഘാനയിൽ ഉണ്ടായ വംശീയ കലാപത്തിൽ ഇരുപത് പേർ കൊല്ലപ്പെട്ടു. അപ്പർ ഈസ്റ്റ് റീജിയണിലെ ബവ്കുവിലാണ് സംഘർഷമുണ്ടായത്. ഒക്ടോബർ ഇരുപത്തിനാലിന് തുടങ്ങിയ സംഘർഷത്തിന് ഇപ്പോഴും അയവില്ല. സംഘട്ടനത്തിൽ ഉൾപ്പെട്ട ഒരു വിഭാഗം 11 വയസ്സുകാരിയെ കൊലപ്പെടുത്തിയതിനെ തുടർന്നാണ് അക്രമാസക്തമായ സംഘർഷം ആരംഭിച്ചത്. കഴിഞ്ഞ ഞായറാഴ്ച വാലെവാലെയ്ക്ക് സമീപമുള്ള ബോൾഗതംഗ-തമലെ ഹൈവേയിൽ നടന്ന ആക്രമണവുമായി ഈ സംഭവത്തിന് ബന്ധമുണ്ട് എന്നാണ് ഇപ്പോൾ ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.അജ്ഞാതരായ തോക്കുധാരികൾ റോഡ് തടയുകയും യാത്രക്കാർക്ക് നേരെ വെടിയുതിർക്കുകയും എട്ട് പേരെ കൊല്ലുകയും ചെയ്യുകയായിരുന്നുവെന്നാണ് വിവരം. ഇവർ നിരവധി വാഹനങ്ങൾക്ക് തീയിടുകയും ചെയ്‌തു. സംഘർഷത്തെ തുടർന്ന് സാമൂഹ്യപ്രവർത്തകർ ഉൾപ്പെടെ നിരവധി പേർ നഗരത്തിൽ പലായനം ചെയ്തതായാണ് വിവരം.സംഘർഷം രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത് നഗരത്തിൽ പൊലീസിനെയും സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്. സ്‌കൂളുകൾ, ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ, മറ്റ് സർക്കാർ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെയുള്ള പൊതു സൗകര്യങ്ങൾ ഇപ്പോൾ പ്രവർത്തന രഹിതമാണ്.

Read More

ന്യൂ​ഡ​ൽ​ഹി: ഡി​ജി​റ്റ​ല്‍ അ​റ​സ്റ്റ് ത​ട്ടി​പ്പ് ത​ട​യാ​ന്‍ കൂ​ടു​ത​ല്‍ കർശന ന​ട​പ​ടി​ക​ളു​മാ​യി കേ​ന്ദ്രസർക്കാർ .ഇതിനായി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഉ​ന്ന​ത​ത​ല സ​മി​തി രൂ​പീ​ക​രി​ച്ചു. ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ സെ​ക്ര​ട്ട​റി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാണ് സ​മി​തി പ്ര​വ​ർ​ത്തി​ക്കു​ക. കു​റ്റ​കൃ​ത്യ​ങ്ങ​ൾ സം​ഘ​ത്തെ അ​റി​യി​ക്കാ​ൻ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഡി​ജി​റ്റ​ല്‍ അ​റ​സ്റ്റ് ത​ട്ടി​പ്പി​നെ​തി​രേ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍ തു​ട​ങ്ങാ​നും തീ​രു​മാ​ന​മാ​യി. ഈ ​വ​ർ​ഷം ഇ​തു​വ​രെ 6,000 ത്തി​ല​ധി​കം ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് പ​രാ​തി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. മ​യ​ക്കു​മ​രു​ന്ന്, ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സു​ക​ൾ വ്യാ​ജ​മാ​യി ച​മ​ച്ചാ​ണ് ത​ട്ടി​പ്പു​ക​ൾ ന​ട​ത്തു​ന്ന​ത്. കേ​സി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ടെ​ന്ന് ല​ക്ഷ്യ​മി​ടു​ന്ന വ്യ​ക്തി​ക​ളെ അ​റി​യി​ച്ചാ​ണ് സം​ഘം പ​ണം ത​ട്ടു​ക. ത​ട്ടി​പ്പ് വ്യാ​പ​ക​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ഇ​തി​നെ​തി​രേ ജ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് എ​ന്ന​ത് നി​യ​മ​ത്തി​ൽ ഇ​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Read More

കൊച്ചി: ചൂരൽമല- മുണ്ടക്കൈ ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ഹൈക്കോടതിയിൽ അമിക്കസ് ക്യൂറി. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും റിപ്പോർട്ടിൽ അമിക്കസ് ക്യൂറി പറയുന്നു. ഇവയ്ക്ക് പുറമെ പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ പാരാമെട്രിക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്നും അമിക്കസ് ക്യൂറി അഭിപ്രായപ്പെട്ടു. ഈ പദ്ധതിയിൽ സ്വകാര്യ മേഖലയെയും സഹകരിപ്പിക്കാമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ നാഗാലാന്‍ഡ് മാതൃകയില്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കണമെന്നും അമികസ് ക്യൂറി റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നതിൽ രണ്ടാഴ്ചക്കകം തീരുമാനമുണ്ടാകുമെന്നാണ് കേന്ദ്രസർക്കാർ വാദം. ഇക്കാര്യം ചർച്ച ചെയ്യാൻ യോഗം ഉടൻ ചേരുമെന്നും റോഡുകളുടെ പുനർനിർമ്മാണം അടക്കമുള്ള അക്കാര്യങ്ങളിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും കേന്ദ്രസർക്കാരിന്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ വാദിച്ചു.

Read More

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തന സമയത്ത് വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകളും സാംസ്‌കാരിക പരിപാടികളും വിലക്കി സര്‍ക്കാര്‍. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ഇക്കാര്യങ്ങള്‍ സ്ഥാപന മേലധികാരികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഭരണപരിഷ്‌കാര വകുപ്പിന്റെ ഉത്തരവിലുണ്ട്. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിനായി സ്‌പെഷ്യല്‍ സെക്രട്ടറി വീണ എന്‍ മാധവനാണ് ഉത്തരവ് പുറത്തിറക്കിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കും അനുസൃതമല്ലാതെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാകുന്ന രീതിയില്‍ ഓഫീസുകളില്‍ കള്‍ച്ചറല്‍ ഫോറങ്ങള്‍ നടക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടെന്ന് ഉത്തരവില്‍ പറയുന്നു.

Read More

കൊച്ചി : സൂപ്പർ ലീഗ് കേരള ഫുട്ബാളിൽ തൃശൂർ മാജിക് എഫ്സിക്ക് തോൽവിയോടെ മടക്കം. സെമി കാണാതെ നേരത്തെ തന്നെ പുറത്തായ തൃശൂർ ലീഗിലെ അവസാന മത്സരത്തിൽ ഫോഴ്‌സ കൊച്ചിയോട് ഒരു ഗോളിന് പരാജയപ്പെട്ടു. കൊച്ചി സെമി ഉറപ്പിച്ചിരുന്നു. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ബ്രസീല്‍ താരം ദോറിയല്‍ടണ്‍ ഗോമസാണ് കൊച്ചിയുടെ വിജയഗോള്‍ നേടിയത്. കൊച്ചിയുടെ അവസാന അങ്കമായിരുന്നു. ഗോൾകീപ്പർ വി വി പ്രതീഷാണ്‌ പലപ്പോഴും തൃശൂരിൻ‌റെ രക്ഷയ്‌ക്കെത്തിയത്‌. 81-ാം മിനിറ്റിലാണ്‌ മത്സരത്തിലെ ഏക​ഗോൾ. നാളെ കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ കണ്ണൂർ വാരിയേഴ്‌സും കാലിക്കറ്റ് എഫ്സിയും ഏറ്റുമുട്ടും.

Read More

തിരുവനന്തപുരം: ഒളിമ്പിക്സ് ഹോക്കിയിൽ രണ്ടാം തവണയും വെങ്കലമെഡൽ നേട്ടം കൈവരിച്ച പി ആർ ശ്രീജേഷിന് ഇന്ന് സംസ്ഥാന സർക്കാരിന്റെ സ്വീകരണം. തിരുവനന്തപുരം വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വൈകിട്ട് നാലിന് സംഘടിപ്പിക്കുന്ന സ്വീകരണ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മാനവീയം വീഥിയുടെ പരിസരത്തു നിന്ന്‌ ശ്രീജേഷിനെ സ്വീകരിച്ച് തുറന്ന ജീപ്പിലാണ് ഇൻഡോർ സ്റ്റേഡിയത്തിലേക്ക് ആനയിക്കുക. ചടങ്ങിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച രണ്ടുകോടി രൂപ പാരിതോഷികം സമ്മാനിക്കും. മന്ത്രിമാരായ വി അബ്ദുറഹിമാൻ, വി ശിവൻകുട്ടി, അന്താരാഷ്ട്ര, ദേശീയ കായികതാരങ്ങൾ തുടങ്ങിയവരും പങ്കെടുക്കും.

Read More

ടിയാങ്കോങ്: രാജ്യത്തെ ഏക വനിതാ ബഹിരാകാശ ഫ്ലൈറ്റ് എഞ്ചിനീയർ ഉൾപ്പെടെ മൂന്ന്  ബഹിരാകാശയാത്രികരെ നിലയത്തിലേക്ക് അയച്ച് ചൈന. ബുധനാഴ്ച പുലർച്ചെയാണ് ചൈനയുടെ ടിയാങ്കോങ് ബഹിരാകാശ നിലയത്തിലേക്ക് ഇവർ പുറപ്പെട്ടത്. 2030-ഓടെ ചന്ദ്രനിൽ ബഹിരാകാശയാത്രികരെ എത്തിക്കുകയെന്ന സ്വപ്ന പദ്ധതിയുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ഇവർ നടത്തും. വടക്കുപടിഞ്ഞാറൻ ചൈനയിലെ ജിയുക്വാൻ സാറ്റലൈറ്റ് ലോഞ്ച് സെൻ്ററിൽ നിന്ന് പ്രാദേശിക സമയം പുലർച്ചെ 4:27ന് മൂന്ന് ബഹിരാകാശ പര്യവേക്ഷകരുമായി ഷെൻഷൗ-19 ദൗത്യം പുറപ്പെട്ടതായി ദേശീയ വാർത്താ ഏജൻസി സിൻഹുവയും ദേശീയ ബ്രോഡ്കാസ്റ്റർ സിസിടിവിയും റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ഏക വനിതാ ബഹിരാകാശ എഞ്ചിനീയർ വാങ് ഹാവോസ് (34) ക്രൂ അംഗമാണ്.വിക്ഷേപണം സമ്പൂർണ വിജയമായെന്ന് ചൈന അറിയിച്ചു.

Read More

തിരുവനന്തപുരം |  അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അവസരം നല്‍കുന്നതിന്റെ ഭാഗമായി പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടികയുടെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 2025 ജനുവരി ഒന്ന് യോഗ്യതാ തീയതിയായുള്ള കരട് പട്ടികയാണ് പ്രസിദ്ധീകരിച്ചത്. അതേസമയം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഒമ്പത് നിയമസഭാ നിയോജക മണ്ഡലങ്ങളെ പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റില്‍ (www.ceo.kerala.gov.in) കരട് വോട്ടര്‍ പട്ടിക വിവരങ്ങള്‍ ലഭ്യമാണ്. കൂടാതെ സൂക്ഷ്മ പരിശോധനകള്‍ക്കായി താലൂക്ക് ഓഫീസുകളിലും, വില്ലേജ് ഓഫീസുകളിലും, ബൂത്ത് ലെവല്‍ ഓഫീസറുടെ കൈവശവും കരട് വോട്ടര്‍ പട്ടിക ലഭ്യമാക്കിയിട്ടുണ്ട്. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് താലൂക്ക് ഓഫീസുകളില്‍ നിന്ന് വോട്ടര്‍ പട്ടിക കൈപ്പറ്റി സൂക്ഷ്മ പരിശോധന നടത്താന്‍ അവസരമൊരുക്കിയിട്ടുണ്ട്. കരട് പട്ടികയിന്‍മേലുള്ള ആക്ഷേപങ്ങളും അവകാശവാദങ്ങളും നവംബര്‍ 28 വരെ സമര്‍പ്പിക്കാമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പ്രണബ് ജ്യോതിനാഥ് അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ പുതുതായി പേര്…

Read More

കണ്ണൂർ: റി​മാ​ൻ​ഡി​ലാ​യ പിപി ദി​വ്യ ഇന്ന് ജാമ്യ ഹർജി നൽകും. ത​ല​ശേ​രി സെ​ഷ​ന്‍​സ് കോ​ട​തി​യി​ലാണ് ജാ​മ്യ ഹ​ര്‍​ജി ന​ല്‍​കുക. രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. അതേസമയം ദി​വ്യ​യു​ടെ ജാമ്യാപേ​ക്ഷ എ​തി​ർ​ക്കു​മെ​ന്ന് ന​വീ​ൻ​ ബാ​ബു​വി​ന്‍റെ കു​ടും​ബം വ്യ​ക്ത​മാ​ക്കി. ജാമ്യാപേ​ക്ഷ​യി​ൽ ന​വീ​ന്‍റെ ഭാ​ര്യ മ​ജ്ഞു​ഷ ക​ക്ഷി ​ചേ​രും. തന്നെ ക്ഷ​ണി​ച്ചി​ട്ടാ​ണ് ന​വീ​ൻ ബാ​ബു​വി​ന് യാ​ത്ര​യ​യ​പ്പ് നൽകിയ യോ​ഗ​ത്തി​ൽ എ​ത്തി​യ​തെ​ന്ന ദി​വ്യ​യു​ടെ വാ​ദം കോ​ട​തി ത​ള്ളി​. ക​രു​തി​ക്കൂ​ട്ടി വിഡി​യോ ചി​ത്രീ​ക​രി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ട​തും പ്ര​ച​രി​പ്പി​ച്ച​തും ന​വീ​നെ മേ​ലു​ദ്യോ​ഗ​സ്ഥ​ര്‍​ക്കും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും മു​ൻ​പി​ൽ അ​പ​മാ​നി​ക്കാ​നു​ള്ള ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യ ഹർജി തള്ളിയതിന് പിന്നാലെയാണ് പി പി ദിവ്യ കീഴടങ്ങിയത്.

Read More

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയ കേസില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ റിമാന്‍ഡില്‍. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം കസ്റ്റഡിയിലെടുത്ത ദിവ്യയെ പൊലീസ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ച് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് മെഡിക്കല്‍ പരിശോധന നടത്തിയ ശേഷം തളിപ്പറമ്പ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജാരാക്കി. കണ്ണൂര്‍ മജിസ്‌ട്രേറ്റ് ചുമതല കൈമാറിയതിനെ തുടര്‍ന്നാണ് തളിപ്പറമ്പില്‍ ഹാജാരാക്കിയത്. ദിവ്യയെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.പള്ളിക്കുന്ന് വനിതാ ജയിലിലേക്കാണ് ദിവ്യയെ മാറ്റുന്നത്.

Read More