Author: admin

ലോകത്തിലേറ്റവും കൂടുതല്‍ വിറ്റുപോയ പുസ്തകങ്ങളില്‍ ഒന്നായ ‘ഹെയ്ദി’യുടെ ഏകദേശം 50 ദശലക്ഷം കോപ്പികള്‍ ഇതിനകം അച്ചടിച്ചു കഴിഞ്ഞു. ഹെയ്ദി എന്ന നോവലിനെ അവലംബിച്ച് ഇരുപത്തഞ്ചിലധികം സിനിമകളും സീരിയലുകളും ആനിമേഷനുകളുമൊക്കെ ഇതിനകം പുറത്തിറങ്ങി. അലന്‍ ഗസ്‌പോണര്‍ ഈ ക്ലാസ്സിക് കഥയുടെ അത്യന്തം പ്രസക്തമായൊരു പുനരാവിഷ്‌കാരമാണ് നിര്‍മിച്ചിരിക്കുന്നത്. ഈ ചിത്രം മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒന്നാണ്.

Read More

മലയാളത്തില്‍ ദിവ്യബലി അര്‍പ്പിക്കുന്ന ഏതു പള്ളിയിലും ഗായകസംഘമില്ലാതെ സമൂഹം ഉച്ചത്തില്‍ പാടുന്ന ചുരുക്കം ഗാനങ്ങളില്‍ ഒന്നാണിത്. ഫാ. ജോസഫ് മനക്കിലിന്റെ അതിലളിതമായ പദപ്രയോഗങ്ങള്‍ ഈ ഗാനത്തെ നിര്‍മ്മലവും പരിശുദ്ധവുമാക്കി.

Read More

പരിശുദ്ധപിതാവ് ഫ്രാന്‍സിസ് പാപ്പയുടെ ”അവന്‍ നമ്മെ സ്നേഹിച്ചു” (delixit nos) എന്ന ചാക്രിക ലേഖനം സ്നേഹത്തിന്റെ ആഴമായ ദൈവികഭാവങ്ങളിലേക്ക് നമ്മെ ക്ഷണിക്കുന്നു. ദൈവപുത്രനായ യേശുക്രിസ്തു വെളിപ്പെടുത്തി തരുന്ന ദൈവസ്നേഹത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും പ്രഭവമായ ക്രിസ്തു ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് തീര്‍ഥാടനം നടത്തുവാനുള്ള ശക്തമായൊരു ആഹ്വാനമാണിത്. പരിശുദ്ധ പിതാവ് തന്റെ നാലാമത്തെ ചാക്രിക ലേഖനത്തിന്റെ ശീര്‍ഷകമായി എടുത്തിരിക്കുന്നത് തിരുഹൃദയത്തില്‍ നിന്നും ഉത്ഭവിക്കുന്ന ആഴമായ ദൈവസ്നേഹത്തെക്കുറിച്ചു പറയുന്ന വിശുദ്ധ പൗലോസ് റോമാക്കാര്‍ക്കെഴുതിയ ലേഖനത്തെ ആസ്പദമാക്കിയാണ് (റോമ 8:37).

Read More

 രാജ്യം ഇന്ന് ദീപാവലി ആഘോഷത്തിന്‍റെ നിറവിൽ. ദീപാലങ്കാരങ്ങൾ കൊണ്ടാഘോഷിക്കുന്ന ഒരുത്സവമാണ്‌ ദീപാവലി അഥവാ ദിവാലി. തുലാമാസത്തിലെ അമാവാസി ദിവസമാണ്‌ ദീപാവലി ആഘോഷിച്ചുവരുന്നത്. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിന്‍റെ അവസാന ദിവസമാണ് ദീപാവലി ദിവസമായി ആഘോഷിക്കുന്നത്. പല നാട്ടിലും പല വിധത്തിലാണ് ദീപാവലി ആഘോഷിക്കുന്നത്. തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉത്സവമാണ് ദീപാവലി. അന്ന് വിശ്വാസികള്‍ ലക്ഷ്‌മി ദേവിയെയും ഗണപതിയെയും ആരാധിക്കുന്നു. ദീപാവലിയുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളാണ് ഉള്ളത്. അതിൽ ഏറെ പ്രചാരത്തിലുള്ളത് അസുരനായ നരകാസുരനെ ഭഗവാൻ മഹാവിഷ്‌ണു വധിച്ചതുമായി ബന്ധപ്പെട്ടതാണെന്നും വിശ്വാസികള്‍ പറയുന്നു. പതിനാല് വര്‍ഷത്തെ വനവാസം കഴിഞ്ഞ് അയോധ്യയില്‍ തിരിച്ചെത്തിയ ശ്രീരാമനെ ജനങ്ങള്‍ ദീപങ്ങള്‍ തെളിയിച്ച് വരവേറ്റു എന്ന മറ്റൊരു ഐതിഹ്യവും നിലവിലുണ്ട്. അന്ധകാരത്തില്‍ നി ന്നും പ്രകാശത്തിലേക്ക്, തിന്മയെ മറികടാന്ന് നന്മയിലേക്ക് .മനുഷ്യഹൃദയങ്ങളില്‍ സ്ഥിതിചെയ്യുന്ന ആസുരികതയെ – തിന്മയെ – നിഗ്രഹിക്കു ക എന്നതാണ് ദീപാവലി നല്‍കുന്ന സന്ദേശം. ചില പ്രദേശങ്ങളില്‍ ദീപാവലി ദിനം…

Read More

ഇന്ത്യാമഹാരാജ്യം കണ്ട ഏക ഉരുക്കു വനിതയുടെ ചരമവാർഷിക ദിനമാണ് ഇന്ന്. രാജ്യമെമ്പാടും കോൺഗ്രസ്പ്രവർത്തകൾ ഈ ദിനം സമുചിതമായി ആചരിക്കുന്നുണ്ട് . 1984 ഒക്ടോബര്‍ 31-ലെ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിൻ്റെ പ്രതികാരമായാണ് അംഗരക്ഷകര്‍ ഇന്ദിരയെ കൊലപ്പെടുത്തിയത്. രാജ്യത്തെ ഏക വനിതാ പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധി, ബാങ്കുകളുടെ ദേശസാല്‍ക്കരണം, രാജകുടുംബങ്ങളുടെ പ്രിവിപേഴ്സ് നിര്‍ത്തലാക്കല്‍ തുടങ്ങിയ പരിഷ്‌കരണങ്ങളിലൂടെ രാജ്യശ്രദ്ധയാകര്‍ഷിച്ചു. 1971 ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധം, ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ തുടങ്ങിയ നിരവധി സുപ്രധാന സംഭവങ്ങള്‍ക്കും പ്രധാനമന്ത്രിയെന്ന നിലയില്‍ ഇന്ദിരാഗാന്ധി നേതൃത്വം നല്‍കി.1984-ല്‍, പഞ്ചാബ് കലാപത്തെ നേരിടാന്‍ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിലൂടെ ഹര്‍മന്ദിര്‍ സാഹിബിനെ ആക്രമിക്കാന്‍ ഉത്തരവിട്ടതിന് ഇന്ദിരാഗാന്ധി ഏറെ വിമര്‍ശനം ഏല്‍ക്കേണ്ടി വന്നു. ഒക്ടോബര്‍ 31 ന് സിഖ് അംഗരക്ഷകരാല്‍ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടു. അംഗരക്ഷകര്‍ ഇന്ദിരാഗാന്ധിക്കു നേരെ 31 ബുള്ളറ്റുകള്‍ തൊടുത്തു. അതില്‍ ഏഴെണ്ണം ഇന്ദിരയുടെ ശരീരത്തിനുള്ളില്‍ തറയ്ക്കുകയും ശേഷിച്ച 23 എണ്ണം ശരീരം കടന്ന് പുറത്തേക്ക് പോവുകയും ചെയ്തു. 1999-ല്‍ ബിബിസി വോട്ടെടുപ്പിലൂടെ ‘വിമന്‍ ഓഫ്…

Read More

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നാ​ളെ മു​ത​ൽ ര​ണ്ടു ദി​വ​സം ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ഏ​ഴു മു​ത​ൽ 11 സെ​ന്‍റി​മീ​റ്റ​ർ വ​രെ​യു​ള്ള ശ​ക്ത​മാ​യ മ​ഴ​യ്ക്കാ​ണു സാ​ധ്യ​ത. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ നാ​ളെ​യും പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ ശ​നി​യാ​ഴ്ച​യും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.

Read More

കോഴിക്കോട്: കൊച്ചി വൈപ്പിന്‍, മുനമ്പം ഭൂമി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ജമാഅത്തെ ഇസ്‌ലാമി. ഭൂമിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കണം. അതിന് സര്‍ക്കാരിന്റെ കൃത്യമായ ഇടപെടല്‍ അനിവാര്യമാണ്. പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ പി മുജീബ് റഹ്‌മാന്‍ ആവശ്യപ്പെട്ടു. ഭൂമി പ്രശ്‌നം എന്നതിലുപരി വിഷയത്തിന് സാമൂഹിക, സാമുദായിക മാനം കൈവരികയാണെന്നും പി മുജീബ് റഹ്‌മാന്‍ പറഞ്ഞു. കേസ് കോടതിയിലാണെങ്കിലും ആശയവിനിമയം നടത്തി പ്രശ്‌നപരിഹാരം സാധ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം. പ്രദേശവാസികള്‍ക്കൊപ്പമുണ്ടെന്നാണ് വകുപ്പ് മന്ത്രി പറഞ്ഞത്. അത് വാക്കില്‍ മാത്രം ഒതുങ്ങിയാല്‍ പോരാ. പരിഹാരം നീണ്ടുപോകുന്നത് തത്പരകക്ഷികളുടെ മുതലെടുപ്പിനും ഇരുസമൂഹങ്ങള്‍ക്കിടയിലെ ധ്രുവീകരണം ശക്തിപ്പെടാനും കാരണമാകുന്നുണ്ടെന്നും മുജീബ് റഹ്‌മാന്‍ പറഞ്ഞു.

Read More

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡെവലപ്മെൻ്റ് സൊസൈറ്റി സ്ത്രീ ശിശു വികസന കമ്മീഷന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ സ്ത്രീജ്യോതി സംഗമം-2024 സംഘടിപ്പിച്ചു. സ്ത്രീജ്യോതി പ്രസിഡൻറ് ലീലാ ലോറൻസ് അധ്യക്ഷത വഹിച്ച യോഗം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സലൂജ വി.ആർ. ഉത്ഘാടനം ചെയ്തു. നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ് അനുഗ്രഹ പ്രഭാഷണവും NIDS ഡയറക്ടർ .ഫാ.രാഹുൽ ബി. ആൻ്റോ ആമുഖ സന്ദേശവും രൂപത ശുശ്രൂഷ കോഡിനേറ്റർ മോൺ. വി.പി.ജോസ് മുഖ്യ സന്ദേശവും നൽകി. കമ്മീഷൻ സെക്രട്ടറി ശ്രീമതി അൽഫോൻസ ആൻ്റിൽസ്, NIDS നഴ്സറി കോ ഓഡിനേറ്റർ ലളിത, മുൻ നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി ചെയർപേഴ്സൺ WR ഹീബ, സ്ത്രീ ജ്യോതി സെക്രട്ടറി സരിത, ബാലരാമപുരം മേഖലാ അനിമേറ്റർ ഷീബ, ചുള്ളിമാനൂർ മേഖലാ അനിമേറ്റർ ലീല മോഹൻ, ദൂരദർശൻ അവതാരിക ഗ്രീഷ്മ,ഗവേണിംഗ് ബോഡി അംഗം അനിതാ രാജൻ, സ്ത്രീജ്യോതി ഖജാൻജി സത്യസിംല എന്നിവർ…

Read More

മുനമ്പം: മുനമ്പം ഭൂപ്രശ്നം ജനാധിപത്യത്തിൻ്റെ നെടുംതൂണുകളായ ലെജിസ്ലേച്ചറിൻ്റെയും എക്സിക്യൂട്ടി വിൻ്റെയും ജുഡീഷ്യറിയുടെയും അപചയമെന്ന് കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ . സ്വന്തം ഭൂമിയുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടാൻ തീരദേശ ജനത നടത്തുന്ന റിലേ നിരാഹാര സത്യാഗ്രഹത്തിൻ്റെ പതിനെട്ടാം ദിനത്തിൽ അവരെ സന്ദർശിക്കുകയായിരുന്നു ബിഷപ്പ് . ജനാധിപത്യത്തിൻ്റെ കാവലാളാകേണ്ട മുഖ്യധാര മാധ്യമങ്ങൾ ഈ പ്രശ്നം തമസ്ക്കരിക്കുമ്പോൾ അവയും അപചയത്തിൻ്റെ പാതയിലാണെന്നും ബിഷപ്പ് പ്രസ്താവിച്ചു. മുനമ്പം ജനതക്ക് നീതി കിട്ടുവോളം താനും കോട്ടപ്പുറം രൂപതയും മുനമ്പം ജനത്തോടൊപ്പമുണ്ടാകുമെന്ന് ബിഷപ്പ് ഉറപ്പ് നല്കി. നിരാഹാര സമരം പത്തൊൻപതാം ദിനത്തിലേക്ക് പ്രവേശിച്ചു. പതിനെട്ടാം ദിനത്തിൽ രതി അംബുജാക്ഷൻ,ഷൈനി മാർട്ടിൻ,ജൂഡി ആന്റണി,ഷീബ ടോമി,ജെസി ബേബി,മോളി റോക്കി,സിന്ധു ഹരിദാസ്,മേരി ജോസി, സൗമി വേണു,ഗ്രേയ്സി ജോയി,ബിന ഷാജൻ,ജൂഡി ആൻറണി എന്നിവർ നിരഹാരമനുഷ്ഠിച്ചു. കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ, ചാൻസലർ ഫാ ഷാബു കുന്നത്തൂർ, ഫാ. അജയ് കൈതത്തറ,കൊല്ലം രൂപത വൈദീകൻ ഫാ. റൊമാൻസ്…

Read More