- വൈരമുത്തുവിന് ജ്ഞാനപീഠം; രൂക്ഷവിമർശനവുമായി ഗായിക ചിന്മയി
- നിക്കരാഗ്വേയിലെ തിരുപ്പട്ട സ്വീകരണത്തിനു; ഏകാധിപത്യ ഭരണകൂടത്തിന്റെ വിലക്ക്
- വത്തിക്കാന്റെ ജീവകാരുണ്യ വിഭാഗത്തിന് പുതിയ നേതൃത്വം
- അടിസ്ഥാന സഭാ സമൂഹങ്ങളുടെദേശീയ കൗൺസിൽ; നാഗ്പൂരിൽ
- മലയോര ഗ്രാമം നിധിൻ.ആർ. ഹെച്ചിനെ ആദരിച്ചു.
- വിയര്‍പ്പില്‍ വിതച്ച സ്വപ്നത്തിന്റെ വിളവ്
- വിശിഷ്ട സേവനത്തിനു ശേഷം നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ലിയോപോള്‍ദോ ജിറെല്ലി ഭാരതത്തോട് വിടചൊല്ലുന്നു
- അന്താരാഷ്ട്ര വനിതാദിനത്തിൽ; ഫെമിനിസ്റ്റുകൾ ലാറ്റിൻ അമേരിക്കൻ പള്ളികൾ ആക്രമിച്ചു.
Author: admin
ന്യൂഡൽഹി: അഹമ്മദാബാദിലുണ്ടായ ബോയിങ് 787-8 ഡ്രീംലൈനർ വിമാനാപകടത്തെ തുടർന്ന് എയർ ഇന്ത്യ വിമാനങ്ങളുടെ ടിക്കറ്റ് ബുക്കിങ്ങുകളുടെ എണ്ണം കുത്തനെ കുറഞ്ഞതായി റിപ്പോർട്ട് . അന്താരാഷ്ട്ര ബുക്കിങ്ങുകളിൽ ഏകദേശം 18–22 ശതമാനത്തിൻ്റെയും ആഭ്യന്തര ബുക്കിങ്ങുകളിൽ 10–12 ശതമാനത്തിൻ്റെയും കുറവുണ്ടായതായാണ് കണക്കുകൾ .യാത്രികരെ തിരികെ ആകർഷിക്കുന്നതിനായി എയർ ഇന്ത്യ ടിക്കറ്റ് നിരക്കുകൾ കുത്തനെ കുറച്ചിട്ടുണ്ട്.ടിക്കറ്റ് ബുക്കിങ്ങിൽ കുത്തനെ കുറവുണ്ടായതായി എയർ ഇന്ത്യ അധികൃതർ സമ്മതിച്ചിട്ടുണ്ട്. “അഹമ്മദാബാദ് വിമാനാപകടത്തെ തുടർന്ന് അന്താരാഷ്ട്ര മേഖലകളിലെ ബുക്കിങ്ങുകളിൽ കുറവുണ്ടായി. അന്താരാഷ്ട്ര ബുക്കിങ്ങുകളിൽ ഏകദേശം 18–22 ശതമാനത്തിൻറെയും ആഭ്യന്തര ബുക്കിങ്ങുകളിൽ 10–12 ശതമാനത്തിൻറെയും കുറവുണ്ടായതായി ഞങ്ങളുടെ കണക്കുകൾ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ഇത് താത്‌ക്കാലികം മാത്രമാണ്. വരും ദിവസങ്ങളിൽ കൂടുതൽ യാത്രക്കാർ എയർ ഇന്ത്യയ്‌ക്ക് ഒപ്പമുണ്ടാകുമെന്ന് ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്” കമ്പനി അധികൃതർ പറഞ്ഞു. നിലവിൽ, എയർ ഇന്ത്യ സുരക്ഷാ പ്രശ്‌നങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഡിജിസിഎയുടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് സർവീസ് നടത്തുന്നത്-അധികൃതർ പറഞ്ഞു.
ജനീവ: ആക്രമണം നിർത്തിയാൽ തങ്ങൾ ഇസ്രയേലുമായി ചർച്ചയ്ക്ക് തയാറാണെന്ന് ഇറാൻ. ഇറാൻ യൂറോപ്യൻ രാജ്യങ്ങളെയാണ് ഇക്കാര്യം അറിയിച്ചത് . ജർമനി, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായും യൂറോപ്യൻ യൂണിയൻറെ വിദേശനയകാര്യ മേധാവിയുമായി ജനീവയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി ഇക്കാര്യം വ്യക്തമാക്കിയത്. സമാധാനപരമായ ആവശ്യങ്ങൾക്കാണ് ഇറാൻറെ ആണവപദ്ധതി എന്നും അതിന്മേലുള്ള ആക്രമണം രാജ്യാന്തര നിയമങ്ങൾക്കെതിരാണെന്നും അറഗ്ചി വ്യക്തമാക്കി. ആക്രമണം തുടർന്നാൽ സ്വയംപ്രതിരോധമെന്ന അവകാശം ഇറാൻ നിർവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനിലെ ആണവകേന്ദ്രങ്ങൾ ആക്രമിക്കുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്ന് ഇസ്രയേലിനോട് യുഎൻ ആണവോർജ ഏജൻസി നിർദേശിച്ചിട്ടുണ്ട് .ഇറാൻ ആണവായുധം ഉണ്ടാക്കുന്നില്ലെന്ന് കർശനനിരീക്ഷണത്തിലൂടെ ഐഎഇഎക്ക് ഉറപ്പുവരുത്താൻ കഴിയും – ഏജൻസി ഡയറക്ടർ റാഫേൽ ഗ്രോസി യുഎൻ രക്ഷാസമിതിയിൽ പറഞ്ഞു.
കൊച്ചി: ചേരാനല്ലൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിന്റെ ശതാബ്ദിമന്ദിരത്തിന്റെ ആശീര്‍വാദവും ഉദ്ഘാടനവും വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നിര്‍വഹിച്ചു. സത്യത്തിന്റെ ബോധനത്തിലും മാനവ സാഹോദര്യത്തിലും നന്മയിലും സേവനതല്പരതയിലും വിദ്യാര്‍ഥികളെ വളര്‍ത്തിയെടുക്കുന്ന മാതൃകാ വിദ്യാലയമായി വികസിക്കട്ടെ എന്ന് ആർച്ച് ബിഷപ്പ് ആശംസിച്ചു ഒരു നാട് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ എന്തും സാധ്യമാണ് എന്നതിന്റെ തെളിവാണ് നൂറുവര്‍ഷത്തെ മഹിത പാരമ്പര്യമുള്ള ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിന്റെ ശതാബ്ദിമന്ദിരത്തിന്റെ ആദ്യഘട്ട നിര്‍മാണം ജനപങ്കാളിത്തത്തോടെ എട്ടുമാസം കൊണ്ട് പൂര്‍ത്തിയാക്കാനായി എന്നത് – ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്ത ഹൈബി ഈഡന്‍ എംപി പറഞ്ഞു. നാടിന്റെ സാമൂഹിക, സാംസ്‌കാരിക മുന്നേറ്റത്തിന് നേതൃത്വം നല്‍കിയ പൊതുവിദ്യാഭ്യാസ ശൃംഖലയില്‍, സാധാരണക്കാരായ കുട്ടികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസത്തില്‍ ടെക്‌നോളജി കൂടി സമഗ്രമായി സംയോജിപ്പിക്കാനുള്ള ശ്രമം ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിലെ പുത്തന്‍ ശതാബ്ദിമന്ദിരത്തില്‍ പ്രകടമാണ്. ശതാബ്ദിമന്ദിരത്തിന്റെ ആറു ക്ലാസ്മുറികളുടെ ആദ്യഘട്ടമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഒന്നാംനില കൂടെ പൂര്‍ത്തീകരിക്കുന്നതിന് ഏതെങ്കിലും പ്രമുഖ സ്ഥാപനങ്ങളുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നുള്ള സാമ്പത്തികസഹായവും, പ്രീപ്രൈമറി, പ്രൈമറി,…
ഇംഫാൽ: മണിപ്പൂരിൽ സംഘർഷം മുറുകുന്നു .സുരക്ഷാ സേനയുടെ വെടിയേറ്റ് കുക്കി വനിത കൊല്ലപ്പെട്ടു. ഇന്നലെ വൈകിട്ട് സുരക്ഷ സേനയും കുക്കികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് സ്ത്രീ കൊല്ലപ്പെട്ടത്. ചുരാചന്ദ്പുരിലെ ലാങ്ചിങ്മൻബിയിലെ ഗ്രാമമുഖ്യൻ ഖയ്‌ഖൊഗിൻ ഹോകിപിന്റെ ഭാര്യ ഹൊയ്‌ഖൊൽഹിങ് ഹോകിപ്പാണ് കൊല്ലപ്പെട്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും ഹൊയ്‌ഖൊൽഹിങ്ങിനെ രക്ഷിക്കാനായില്ല. അധികാരികൾ ഇതുവരെ മരണവുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പ് ഇറക്കിയിട്ടില്ല. ചുരാചന്ദ്പൂർ ജില്ലയിലെ ചിങ്‌ഫെയ് ഗ്രാമത്തിൽ ആയിരുന്നു അക്രമം നടന്നത്. ബിഷ്ണുപുർ ജില്ലയിലെ ഫുബാല ഗ്രാമത്തിലെ മെയ്‌തെയ് കർഷകർക്ക് നേരെ കുക്കി സംഘം വെടിവെച്ചിരുന്നുവെന്നറിയുന്നു . വെടിവെപ്പിൽ കർഷകനായ 60 വയസ്സുള്ള നിങ്‌തൊജാം ബൈറനാണ് ഇടത് കൈക്ക് പരിക്കേറ്റത്.ബിഷ്ണുപുർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ് ഇയാൾ. പിന്നാലെയാണ് കുക്കി സംഘവും സുരക്ഷ സേനയും ഏറ്റുമുട്ടിയത്.
ന്യൂഡൽഹി: ഇസ്രയേൽ-ഇറാൻ സംഘർഷം തുടരുന്നതിനിടെ ഇന്ത്യൻ വിമാനങ്ങൾക്ക് മാത്രമായി ഇറാൻ അടച്ചിട്ട വ്യോമപാത തുറന്നു. ഇറാനിലുള്ള പൗരന്മാരെ ഒഴിപ്പിക്കുന്ന നടപടികളുമായി ഇന്ത്യ .ഇറാനിൽനിന്നുള്ള ആദ്യ വിമാനം ഇന്ന് രാത്രി 11:00ന് ഡൽഹിയിലെത്തും. രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങൾ യഥാക്രമം ശനിയാഴ്ച രാവിലെയും വൈകുന്നേരവുമാണ് പുറപ്പെടുക. ഇറാനിയൻ നഗരങ്ങളിൽ കുടുങ്ങിക്കിടക്കുന്ന 1,000 ഇന്ത്യൻ വിദ്യാർഥികൾ സർക്കാരിൻറെ അടിയന്തര ഒഴിപ്പിക്കൽ പദ്ധതിയായ ഓപ്പറേഷൻ സിന്ധുവിൻറെ ഭാഗമായി അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഡൽഹിയിലെത്തുമെന്നാണ് പതീക്ഷ.ആക്രമണങ്ങൾ തുടരുന്നതിനാൽ ഇറാന്റെ വ്യോമാതിർത്തി അടച്ചിട്ടിരിക്കുകയായിരുന്നു. ഇപ്പോൾ വിദ്യാർഥികളെ ഒഴിപ്പിക്കുന്നതിനായി ഇന്ത്യയ്‌ക്ക് പ്രത്യേക ഇടനാഴി അനുവദിച്ചു . കഴിഞ്ഞ ദിവസം ഓപ്പറേഷൻ സിന്ധു ദൗത്യത്തിൻറെ ഭാഗമായി ഇറാനിൽനിന്ന് അർമേനിയൻ തലസ്ഥാനമായ യെരാവനിലേക്കു റോഡ് മാർഗ്ഗം മാറ്റിയ വിദ്യാർഥികളെ ഡൽഹിയിലെത്തിച്ചിരുന്നു.
ടെഹ്റാൻ: ടെഹ്റാൻനെതിരെ ഇന്നുണ്ടായ ഇസ്രായേൽ ആക്രമണത്തിന് തിരിച്ചടിയേകി ഇറാൻ . ടെഹ്റാനിലെ ആക്രമണത്തിൽ ഇറാൻ്റെ ആണവശാസ്ത്രജ്ഞൻ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു. ഹൈഫയിലടക്കം ഇറാൻ്റെ മിസൈലുകൾ പതിച്ചതിനെത്തുടർന്ന് മിസൈൽ വർഷമാണ് ഇറാൻ നടത്തിയത്. ഇസ്രായേൽ- ഇറാൻ സംഘർഷം എട്ടാം ദിവസത്തിലേക്ക് പ്രവേശിച്ചപ്പോൾ ഇറാന്റെ ആക്രമണത്തെത്തുടർന്ന് 17 പേർക്ക് പരുക്കേറ്റു. നിരവധി സ്ഥലങ്ങളിൽ സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ടെഹ്റാനിലെ തെരുവുകളിൽ ലക്ഷക്കണക്കിന് പേർ പങ്കെടുത്ത ഇസ്രായേൽ വിരുദ്ധ പ്രതിഷേധം നടന്നു . ഇസ്ഫഹാൻ, ഷിറാസ്, മഷാദ്, ഖും ഉൾപ്പെടെയുള്ള മറ്റ് പ്രധാന നഗരങ്ങളിലും പ്രതിഷേധമുണ്ടായി. ഇറാഖിലും ഇറാൻ അനുകൂല പ്രകടനം നടന്നു. ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾക്കും ഇസ്രയേലിന്റെ ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനുമായി ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി ജനീവയിൽ യൂറോപ്യൻ ഉദ്യോഗസ്ഥരെ കാണുമെന്ന് റിപ്പോർട്ടുണ്ട് . സ്വിറ്റ്‌സർലൻഡിലെ ഐക്യരാഷ്ട്ര സഭാ മനുഷ്യാവകാശ കൗൺസിലിനെ അദ്ദേഹം അഭിസംബോധന ചെയ്തു. യു എസുമായുള്ള നയതന്ത്ര ശ്രമങ്ങളുടെ വഞ്ചനയാണ് ഇസ്രായേൽ ആക്രമണങ്ങൾ – അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി: ഹൈസ്‌കൂൾ തലത്തിൽ പഠനം പാതിവഴിയിൽ നിർത്തുന്ന വിദ്യാർഥികളുടെ എണ്ണം ഏറ്റവും കുറഞ്ഞ ദക്ഷിണേന്ത്യൻ സംസ്ഥാനം കേരളമെന്ന് കണക്കുകൾ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് കേരളത്തിന്റെ മികവ് വ്യക്തമാക്കുന്നത്. കർണാടകയാണ് ഏറ്റവും കൂടുതൽ കൂട്ടികൾ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്ന കുട്ടികളുടെ കണക്കിൽ മുന്നിൽ . ദേശീയ ശരാശരിയേക്കാൾ ഏറെ ഉയർന്നതാണ് കർണാടകയിലെ കൊഴിഞ്ഞുപോക്ക് . ഒൻപത്, പത്ത് ക്ലാസുകളിൽ എത്തുമ്പോഴേക്കും പഠനം നിർത്തുന്ന വിദ്യാർഥികളുടെ ദേശീയ ശരാശരി 14.1 ശതമാനമാണ്. കർണാടകയിൽ ഇത് 22.2 ശതമാനമാണെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, കേരളത്തിൽ ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാത്ത കുട്ടികളുടെ നിരക്ക് 3.4 ശതമാനം മാത്രമാണ്. തമിഴ്‌നാട് 7.8 ശതമാനം, തെലങ്കാന 11.43, ആന്ധ്ര പ്രദേശ് 12.48 എന്നിങ്ങനെയാണ് മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കണക്കുകൾ. ദേശീയ തലത്തിലെ കണക്കുകൾ പരിശോധിച്ചാൽ കർണാടകയേക്കാൾ ദയനീയ അവസ്ഥയാണ് ബിഹാർ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ . ബിഹാറിൽ 25.63 ശതമാനം പേർ ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നില്ല.…
കേരളത്തിൽ നടന്ന രണ്ടു കപ്പലപകടങ്ങളെ കുറിച്ച് ഫ്രാൻസിൽ നടന്ന സമുദ്ര ഉച്ചകോടിയിൽ ചർച്ച.
മുംബൈ: വിമാനത്തിൽ പക്ഷിയിടിച്ചതിനെ തുടർന്ന് ഡൽഹിയിൽ നിന്ന് പൂനെയിലേക്ക് പോയ എയർ ഇന്ത്യ വിമാനം മടക്കയാത്ര റദ്ദാക്കി. ഇന്ന് പൂനെയിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തേണ്ടിയിരുന്ന AI2470 വിമാനമാണ് പക്ഷിയിടിച്ചതിനെ തുടർന്ന് യാത്ര ഒഴിവാക്കിയത് .വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്ത ശേഷം നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയതെന്ന് എയർഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു. എഞ്ചിനീയറിംഗ് സംഘം വിശദമായ പരിശോധനകൾ നടത്തുന്നുവെന്നും എയർ ഇന്ത്യ അറിയിച്ചു. യാത്ര മുടങ്ങിയവർക്ക് താമസ സൗകര്യം ഒരുക്കുന്നത് ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ചെയ്യുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. യാത്ര റദ്ദാക്കുന്നവർക്ക് ടിക്കറ്റ് തുക മടക്കിനൽകാമെന്ന് അറിയിച്ചു . യാത്രക്കാർക്കായി ഡൽഹിയിലേക്ക് പോകാൻ ബദൽ ക്രമീകരണങ്ങൾ ഒരുക്കുമെന്നും വിമാനക്കമ്പനി പറഞ്ഞു .
തിരുവനന്തപുരം: സർക്കാരും ഗവർണറും തമ്മിലുള്ള പോര് മുറുകുന്നു . ഗവർണ്ണറുടെ ഭരണപരമായ അധികാരങ്ങൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു . ഈ വർഷത്തെ പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗത്തും ഹയർസെക്കൻഡറി പാഠപുസ്തകങ്ങൾ പരിഷ്‌കരിക്കുമ്പോഴും ഈ വിഷയം ഉൾപ്പെടുത്തുമെന്ന് വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഭരണഘടന മൂല്യങ്ങൾ ഉയർത്തിയാണ് സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്‌കരിച്ചിട്ടുള്ളത്. അത് നിത്യ ജീവിതത്തിൽ പകർത്താൻ ആവശ്യമായ പരിശീലനവും സ്‌കൂൾ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ നൽകുവാൻ പൊതുവിദ്യാഭ്യാസവകുപ്പ് മുൻഗണന നൽകും. ഗവർണർമാരെ ഉപയോഗിച്ചുകൊണ്ട് തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ രാജ്യത്ത് വർധിച്ചുവരികയാണ്. ഗവർണർമാരുടെ ഭരണഘടനാപരമായ അധികാരങ്ങളെ കുറിച്ച് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇംഗ്ലീഷ് സംസാരിക്കുന്നവർ ലജ്ജിക്കുന്ന കാലം വിദൂരമല്ലെന്നാണ് പറയുന്നത് . ആ പരാമർശം തികച്ചും അപലപനീയമാണ്. ഒരു ഭാഷയും മറ്റൊരു ഭാഷയേക്കാൾ ഉയർന്നതോ താഴ്ന്നതോ അല്ലെന്നും ഓരോ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി .…
Subscribe to Updates
Get the latest creative news from FooBar about art, design and business.
