Author: admin

ന്യൂഡൽഹി: ഗാസയിലും ഇറാനിലും ഇസ്രയേൽ ആക്രമണം തുടരുമ്പോൾ ഇന്ത്യ പുലർത്തുന്ന മൗനം അപമാനകാരമെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. ഇന്ത്യയുടെ നിശബ്‌ദത മൂല്യങ്ങളെ അടിയറവ് വയ്‌ക്കുന്നതിന് തുല്യമാണ്- അവർ പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സോണിയ ഇക്കാര്യം പറഞ്ഞത്. ഇന്ത്യയുടെ മൗനം പാലിക്കൽ നയതന്ത്രപരമായ വീഴ്‌ച മാത്രമല്ല, ഇന്ത്യയുടെ ധാർമ്മികവും തന്ത്രപരവുമായ പാരമ്പര്യങ്ങളിൽ നിന്നുള്ള വ്യതിചലനം കൂടിയാണെന്നും സോണിയ ഗാന്ധി പറഞ്ഞു. ഈ രണ്ട് വിഷയങ്ങളിലും ഇന്ത്യ തങ്ങളുടെ ശബ്‌ദം ഉയർത്തണമെന്നും അവർ പറഞ്ഞു.

Read More

കടലോര ജനതയ്ക്ക് ഐക്യദാർഢ്യവുമായി കൊച്ചി ആലപ്പുഴ രൂപതകളിലെ വൈദീകർ തോപ്പുംപടി Bot പാലത്തിനടുത്ത് നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുത്ത വൈദീകർക്കും നേതാക്കൾക്കും എതിരെ കൊച്ചി പോലീസ് കേസെടുത്തു

Read More

ജറുസലേം: ഇറാനിൽ നടത്തിയ ബോംബാക്രമണത്തിൽ മൂന്ന് ഇറാനിയൻ കമാൻഡർമാരെ വധിച്ചതായി ഇസ്രയേൽ അറിയിച്ചു. ഇറാനിയൻ ഉന്നത ഉദ്യോഗസ്ഥനായ സയീദ് ഇസാദിയും ഇറാൻ്റെ റവല്യൂഷണറി ഗാർഡുകളിലെ രണ്ട് കമാൻഡർമാരുമാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു. ഇതിൽ ഹമാസുമായി ഏകോപന ചുമലതലയുള്ളയാളാണ് സയീദ് ഇസാദി. ആണവ പദ്ധതികൾ വികസിപ്പിക്കാനുള്ള ടെഹ്‌റാൻ്റെ നീക്കങ്ങളെ തടഞ്ഞുവെന്നും മൂന്ന് വർഷത്തേക്ക് ഇനി അത് നടപ്പിലാക്കാനാകില്ലെന്നും ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിഡിയൻ സാർ അവകാശപ്പെട്ടു. തങ്ങൾക്കെതിരെയുള്ള ഭീഷണി ഇല്ലാതാക്കാൻ അവിടെ ചെയ്യാൻ കഴിയുന്നതെല്ലാം ഞങ്ങൾ ചെയ്യുമെന്നാണ് ഗിഡിയൻ മാധ്യമങ്ങളോട് പറഞ്ഞത് .ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ യുഎസ് നേരിട്ട് ഇടപെടണമോയെന്ന് രണ്ടാഴ്‌ചക്കുള്ളിൽ തീരുമാനിക്കുമെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു .ഇറാനെ വീണ്ടും ചർച്ചയിലേക്ക് കൊണ്ടുവരാൻ ഇസ്രയേലിനോട് ആക്രമണങ്ങൾ നിർത്താൻ ആവശ്യപ്പെടാൻ കഴിയില്ല- ട്രംപ് പറഞ്ഞു. ഇസ്രയേൽ സൈനികആക്രമണങ്ങളിൽ കമാൻഡർമാർ, ആണവ ശാസ്ത്രജ്ഞർ, സാധാരണക്കാർ എന്നിവരുൾപ്പെടെ കുറഞ്ഞത് 350 പേർ കൊല്ലപ്പെട്ടതായി ഇറാൻ്റെ ആരോഗ്യ മന്ത്രാലയം ശനിയാഴ്‌ച അറിയിച്ചത്…

Read More

സിനിമ / പ്രഫ.ഷാജി ജോസഫ് പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ കൂടുതൽ അന്താരാഷ്ട്ര പ്രേക്ഷകരിലേക്ക് എത്തിച്ച സിനിമകളിൽ ഒന്നാണ് ‘പാരഡൈസ് നൗ’. ഹാനി അബു-അസാദ് സംവിധാനം നിർവഹിച്ച സിനിമ ഇസ്രായേൽ തലസ്ഥാനമായ ടെൽ-അവീവിൽ ഒരു ചാവേർ ബോംബിംഗ് ദൗത്യത്തിനായി റിക്രൂട്ട് ചെയ്യപ്പെട്ട രണ്ട് പലസ്തീൻ സുഹൃത്തുക്കളുടെ കഥയാണ്. മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന, വൈകാരികവും സങ്കീർണ്ണവുമായ ഒരു ചിത്രം. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഗോൾഡൻ ഗ്ലോബ് അവാർഡും അതേ വിഭാഗത്തിൽ അക്കാദമി അവാർഡിനും നാമനിർദ്ദേശം ചെയ്യപ്പെട്ടതുമായ ഈ ചിത്രം പശ്ചിമേഷ്യയിലെ രാഷ്ട്രീയ അക്രമത്തിന്റെ ഏറ്റവും വിവാദപരവും എന്നാൽ മാനുഷികവുമായ ചിത്രീകരണങ്ങളിൽ ഒന്നാണ്. സിനിമ വേട്ടയാടപ്പെടുന്ന കഥാപാത്ര പഠനങ്ങളിലൂടെയും, സംഘർഷത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും നിരാശയുടെയും വലയിൽ കുടുങ്ങിയ വ്യക്തികളുടെ ആന്തരിക പോരാട്ടങ്ങളിലേക്ക് ജാലകം തുറക്കുന്നു. പലസ്തീനിലെ വെസ്റ്റ് ബാങ്കിലെ നഗരമായ നബ്ലസിൽ, ഒരു ഓട്ടോ റിപ്പയർ ഷോപ്പിൽ ഒരുമിച്ച് ജോലിചെയ്യുന്ന അടുത്ത സുഹൃത്തുക്കളായ സെയ്‌തും (കൈസ് നഷെഫ്) ഖാലിദും (അലി സുലൈമാൻ). അവരുടെ ജീവിതത്തിലെ രണ്ട് ദിവസത്തെ സംഭവങ്ങളാണ്…

Read More

ചെന്നൈ: ട്രെയിനുകളിലെ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകളുടെ എണ്ണം പരിമിതമാക്കി റെയിൽവെ. വെയിറ്റിങ്ങ് ലിസ്റ്റ് ടിക്കറ്റുകളുടെ എണ്ണം ബെർത്തുകളിടെ 25 ശതമാനമാക്കി. ദീർഘ ദൂര ട്രെയിനുകളിളെയും പ്ലാറ്റ് ഫോമുകളിലെയും തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് റെയിൽവെയുടെ നടപടി. പരിഷ്‌കാരം ഈ ആഴ്ച മുതൽ നടപ്പാക്കിതുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ദീർഘദൂര വണ്ടികളിൽ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകൾ അനുവദിക്കുന്നതിന് മുൻപ് മറ്റ് പലവിധത്തിലുള്ള മാനദണ്ഡങ്ങളായിരുന്നു നടപ്പാക്കിയിരുത്. പലപ്പോഴും വെയിറ്റിങ് ലിസ്റ്റിൽ മുന്നൂറ് വരെ ടിക്കറ്റുകൾ ലഭ്യമായിരുന്നു. വെയിറ്റിങ് ലിസ്റ്റിൽ ഉൾപ്പെട്ടവർ ബർത്ത് പ്രതീക്ഷിച്ച് യാത്ര തുടരുന്നത് തിരക്ക് വർധിക്കാനും തർക്കങ്ങൾക്കും കാരണമായിരുന്നു. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ കഴിയുമെന്നാണ് റെയിൽവെയുടെ വിലയിരുത്തൽ

Read More

തിരുവനന്തപുരം: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന വനം വകുപ്പ് .കാട്ടുപന്നികളുടെ ആക്രമണങ്ങൾ കൂടുതലുണ്ടായ വില്ലേജുകളിൽ എങ്കിലും കുറഞ്ഞത് ആറ് മാസത്തേക്കെങ്കിലും അത്തരമൊരു പ്രഖ്യാപനം നടത്തണമെന്നും വകുപ്പ് കേന്ദ്രത്തോട് ആവശ്യമുന്നയിച്ചു . 1972-ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണം, കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്നിവ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് വനം മന്ത്രി എ.കെ.ശശീന്ദ്രൻ കേന്ദ്ര വനം -പരിസ്ഥിതി വകുപ്പുമന്ത്രിക്ക് വീണ്ടും കത്തയച്ചു.മനുഷ്യ-വന്യജീവി സംഘർഷം തടയുന്നതിനായാണ് ഈ നീക്കം . ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിൽ ചീഫ് വൈൽഡ്‌ലൈഫ് വാർഡന്റെ അധികാരങ്ങൾ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം പരിമിതപ്പെടുത്തുന്നതായി കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം തന്നെ ചൂണ്ടിക്കാണിച്ച പശ്ചാത്തലത്തിലാണ് സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ മന്ത്രി കത്തിലൂടെ ആവർത്തിച്ചത്.

Read More

കൊച്ചി: പുത്തൻതോട് മുതൽ വടക്കോട്ട് പശ്ചിമ കൊച്ചിയിലെ തീരദേശ ജനത അനുഭവിക്കുന്ന കടൽ ആക്രമത്തിന് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്നടത്തുന്ന ജനകീയ സമരത്തിന് കെ.സി.വൈ.എം കൊച്ചി രൂപത പൂർണ്ണമായ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കെ.സി.വൈ.എം. കൊച്ചി രൂപത പ്രസിഡൻ്റ് ഡാനിയ ആൻ്റണി അധ്യക്ഷത വഹിച്ചു. കെസിവൈഎം സംസ്ഥാന ഡയറക്ടർ ഫാ. ഡിറ്റോ കൂള ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്തു. കൊച്ചി രൂപത ചാൻസലർ ഫാ. ജോണി സേവ്യർ പുതുക്കാട് മുഖ്യപ്രഭാഷണം നടത്തി. കെ.സി.വൈ.എം. കൊച്ചി രൂപതാ ഡയറക്ടർ ഫാ. മെൽറ്റസ് കൊല്ലശ്ശേരി, ജോയ്ൻ്റ് ഡയറക്ടർ ഫാ. ജോഷി ഏലശ്ശേരി, കെ.സി.വൈ.എം. കൊച്ചി രൂപത മുൻ പ്രസിഡൻ്റ് ആദർശ് ജോയി, കെ.സി.വൈ.എം. കൊച്ചി രൂപത മുൻ പ്രസിഡൻ്റ്, മുൻ വൈസ് പ്രസിഡന്റ് ബിജു അറക്കപ്പാടത്ത്,കെ.സി.വൈ.എം. ലാറ്റിൻ മുൻ സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന, കെ.സി.വൈ.എം കൊച്ചി രൂപതട്രഷറർ ജിക്സൺ ജോർജ്ജ്, സെക്രട്ടറി സനൂപ് ദാസ്, വൈസ് പ്രസിഡന്റുമാരായ ക്ലിൻ്റൺ ഫ്രാൻസീസ്, ജീവ റെജി ,…

Read More

ടെഹ്‌റാൻ :പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ഇസ്രയേലിന് മേൽ ഇന്ത്യ സമ്മർദ്ദം ചെലുത്തണമെന്ന് ഇറാൻ ആവശ്യപ്പെട്ടു . ഇസ്രയേലിനെ അപലപിക്കാൻ രാജ്യങ്ങൾ തയാറാകണമെന്നും ഉപ സ്ഥാനപതി മൊഹമ്മദ് ജാവേദ് ഹൊസൈനി ആവശ്യപ്പെട്ടു. വിദ്യാർഥികളെ തിരികെയെത്തിക്കാൻ ഇന്ത്യയ്ക്കുമാത്രമായാണ് ഇറാൻ വ്യോമാതിർത്തി തുറന്നുനൽകിയത് . ഇന്ത്യ ഓപ്പറേഷൻ സിന്ധു ദൗത്യം ആരംഭിച്ചതിന് പിന്നാലെയാണ് ഇറാൻ വ്യോമപാത തുറന്നുനൽകുന്നത്. വിദ്യാർഥികളെ തിരികെ കൊണ്ടുവരാൻ മാത്രമാണ് ഇളവ് നൽകിയത് .ഇറാൻറെ ഔദ്യോഗിക വിമാനക്കമ്പനിയായ മഹാൻ എയർലൈൻ വഴി രണ്ടുദിവസത്തിനുള്ളിൽ ആയിരം വിദ്യാർഥികളെ തിരിച്ചെത്തിക്കാനാണ് പദ്ധതി . ഇറാൻ വ്യോമപാത അടച്ചതോടെ കരമാർഗം ആളുകളെ അയൽരാജ്യങ്ങളായ അർമേനിയയിലും തുർക്മെനിസ്ഥാനിലും എത്തിക്കാനും വ്യോമമാർഗം ഡൽഹിയിലേക്ക് കൊണ്ടുവരാനായിരുന്നു ഇന്ത്യയുടെ തീരുമാനം. 110 വിദ്യാർഥികളുടെ ആദ്യസംഘം കഴിഞ്ഞദിവസം ഡൽഹിയിൽ എത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സംഘർഷം അവസാനിപ്പിക്കാൻ സൗത്തിൻറെ ശബ്ദമായ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇടപെടണമെന്ന് ഇറാൻ ഉപ സ്ഥാനപതി മൊഹമ്മദ് ജാവേദ് ഹൊസൈനി ആവശ്യപ്പെട്ടത്. ആദ്യം ഇസ്രയേലിനെ അപലപിക്കാൻ രാജ്യങ്ങൾ തയാറാവമെന്നും ഏകപക്ഷീയമായി…

Read More