- യൂണിഫോം വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം നിരുത്തരവാദിത്വപരം: കെആര്‍എല്‍സിസി
- പള്ളുരുത്തി സെൻറ് റീത്താസ് സ്കൂൾ – സംരക്ഷണം ഉറപ്പാക്കണം: കെ എൽ സി എ
- കെനിയൻ മുൻ പ്രധാനമന്ത്രി കൂത്താട്ടുകുളത്തെ ആശുപത്രിയിൽ അന്തരിച്ചു
- രഞ്ജി ട്രോഫിയിൽ മഹാരാഷ്ട്രയെ വിറപ്പിച്ച് കേരളം
- സ്വർണവിലയിൽ സർവകാല റെക്കോഡോടെ വർദ്ധന
- സെന്റ് റീത്താസ് സ്കൂളിൽ നടന്ന അതിക്രമത്തെ അപലപിക്കുന്നു: കെ.സി.വൈ.എം. ലാറ്റിൻ
- നിക്കരാഗ്വേയില്‍ കുമ്പസാരത്തിനിടെ ആസിഡ് ആക്രമണത്തിന് ഇരയായ വൈദികന് അന്തരിച്ചു
- പ്രഥമ ജോസഫ് വൈറ്റില പുരസ്കാരം സമർപ്പിച്ചു..
Author: admin
മലപ്പുറം: മലപ്പുറം വി കെ പടിയില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച് രണ്ട് മരണം. വൈലത്തൂര്‍ സ്വദേശി ഉസ്മാ(24)നും മറ്റൊരാളുമാണ് മരിച്ചത്.. സംഭവത്തില്‍ ഗുരുതര പരിക്കുകളോടെ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാർ പൂർണമായും തകർന്നു. തലക്കടത്തൂര്‍ ദര്‍സിലെ വിദ്യാര്‍ത്ഥികളാണ് കാറില്‍ ഉണ്ടായിരുന്ന അഞ്ച് പേരും. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും ഒരാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഒരാള്‍ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
റായ്പൂർ: ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരിലെ സ്വകാര്യ സ്റ്റീൽ പ്ലാന്റിൽ ഫർണസിനുള്ളിൽ വെള്ളിയാഴ്ചയുണ്ടായ അപകടത്തിൽ നാല് ഉദ്യോഗസ്ഥരും രണ്ട് തൊഴിലാളികളും മരിച്ചു, ഒരു ജനറൽ മാനേജർ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റതായി പോലീസ് പറഞ്ഞു. തലസ്ഥാനത്തിന്റെ പ്രാന്തപ്രദേശത്തുള്ള സിൽതാര പ്രദേശത്തുള്ള ഗോദാവരി പവർ ആൻഡ് ഇസ്പാറ്റ് ലിമിറ്റഡിന്റെ പ്ലാന്റിലാണ് സംഭവം നടന്നതെന്ന് റായ്പൂർ സീനിയർ പോലീസ് സൂപ്രണ്ട് (എസ്എസ്പി) ലാൽ ഉമേദ് സിംഗ് പിടിഐയോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് വൈകുന്നേരം വിവരം ലഭിച്ചതിനെത്തുടർന്ന്, ഒരു പോലീസ് സംഘത്തെ സ്ഥലത്തേക്ക് അയയ്ക്കുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. “കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചൂള അടച്ചിട്ടിരുന്നു. വെള്ളിയാഴ്ച, ഉയർന്ന മർദ്ദത്തിലുള്ള വെള്ളം ഉപയോഗിച്ച് ചൂളയുടെ ചുമരിലും മേൽക്കൂരയിലും അടിഞ്ഞുകൂടിയ കട്ടിയുള്ള സ്ലാഗ് പാളി നീക്കം ചെയ്യുന്നതിനായി വൃത്തിയാക്കൽ ജോലികൾ നടന്നുവരികയായിരുന്നു. പെട്ടെന്ന്, കട്ടിയുള്ള സ്ലാഗ് നിക്ഷേപം തകർന്നു, അതിനടിയിൽ ഉണ്ടായിരുന്നവ രാണ് അപകടത്തിൽപ്പെട്ടത് ,” റായ്പൂർ അഡീഷണൽ പോലീസ് സൂപ്രണ്ട് ലഖൻ പട്ടേൽ പറഞ്ഞു. രക്ഷാപ്രവർത്തനത്തിനിടെ…
ജനീവ: ഐക്യരാഷ്ട്രസഭയിൽ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രസംഗിക്കവെ നിരവധി യുഎന്‍ പ്രതിനിധികള്‍ ഇറങ്ങിപ്പോയി. നെതന്യാഹു വേദിയിലേക്ക് കയറിയപ്പോള്‍ കൂക്കിവിളിയുമുണ്ടായി. ഗാസയില്‍ യുദ്ധം അവസാനിച്ചിട്ടില്ലെന്ന് നെതന്യാഹു ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പറഞ്ഞു. ഗാസയിലെ സാധാരണക്കാരെ ലക്ഷ്യമാക്കിയല്ല യുദ്ധമെന്നും പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ഭ്രാന്തമായ നീക്കമാണെന്നും നെതന്യാഹു പറഞ്ഞു. ഗാസയിലെ ജനങ്ങളെ ഇസ്രയേല്‍ മനപ്പൂര്‍വം കൊടിയ പട്ടിണിയിലേക്ക് തളളിവിടുന്നുവെന്ന ആരോപണങ്ങൾ നെതന്യാഹു നിഷേധിച്ചു. ആവശ്യത്തിന് ഭക്ഷണം എത്തിക്കുന്നുണ്ടെന്നും ഹമാസ് ഭക്ഷണവും അവശ്യസാധനങ്ങളും മോഷ്ടിച്ച് പൂഴ്ത്തിവയ്ക്കുകയും വില്‍ക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഗാസയില്‍ പട്ടിണിയുണ്ടാവുന്നതെന്നുമാണ് നെതന്യാഹുവിന്റെ പ്രസംഗം .
പുരാണം / ജെയിംസ് അഗസ്റ്റിന്‍ ബിച്ചുതിരുമല, ശ്യാം എന്നീപേരുകള്‍ മലയാള സിനിമാ സംഗീതരംഗത്ത് ഏറ്റവുമധികം പ്രശോഭിച്ചിരുന്ന കാലം. യേശുദാസ് എന്ന ഗായകന്‍ തരംഗിണി എന്ന തന്റെ സംഗീത കമ്പനിക്കായി ഒരു ക്രിസ്തീയഭക്തിഗാന സമാഹാരം നിര്‍മിക്കാന്‍ ഇവരെ ഏല്‍പ്പിക്കുന്നു. 1982-ല്‍ ‘പരിശുദ്ധ ഗാനങ്ങള്‍’ എന്ന പേരില്‍ പ്രകാശനം ചെയ്ത കസ്സെറ്റിലെ എല്ലാ ഗാനങ്ങളും മതഭേദമില്ലാതെ എല്ലാ മലയാളികളും സ്വീകരിച്ചു. മലയാളത്തില്‍ ആദ്യമായാണ് സിനിമാസംഗീതരംഗത്തു നിന്നും അതിപ്രഗത്ഭരെ ഒരു ക്രിസ്ത്യന്‍ ഭക്തിഗാനസമാഹാരം നിര്‍മിക്കാന്‍ ക്ഷണിക്കുന്നത്.നീലജലാശയത്തില്‍ ഹംസങ്ങള്‍ നീരാടും, ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം, ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍, കണ്ണും കണ്ണും തമ്മില്‍ തമ്മില്‍, മിഴിയോരം നനഞ്ഞൊഴുകും, ശ്രുതിയില്‍ നിന്നുയരും, തേനും വയമ്പും തുടങ്ങി മലയാളികള്‍ എക്കാലത്തും മാറോടു ചേര്‍ക്കുന്ന എണ്ണമറ്റ ഗാനങ്ങള്‍ എഴുതിയിട്ടുള്ള ബിച്ചു തിരുമല യേശുദാസിന്റെ ക്ഷണം സന്തോഷത്തോടെയാണ് സ്വീകരിച്ചത്. സാമുവേല്‍ ജോസഫ് എന്ന സംഗീതസംവിധായകന്‍ അറിയപ്പെട്ടിരുന്നത് ശ്യാം എന്ന പേരിലാണ്. എം.എസ്.വിശ്വനാഥന്‍, സലില്‍ ചൗധരി എന്നിവരുടെ സംവിധാനസഹായിയായി…
കാനോനികമായ രൂപത സ്ഥാപനത്തിന്റെ അഞ്ഞൂറാം വാർഷികം കൃതജ്ഞതയുടെയും വിശ്വാസ നവീകരണത്തിന്റെയും ആഘോഷമാക്കി മാറ്റാനാണ് രൂപത ഒരുങ്ങുന്നത്.
സിനിമ / സിബി ജോയി ‘നിന്റെ വാക്കുകള്‍ എന്നില്‍ നിറവേറട്ടെ’ എന്ന് മംഗളവാര്‍ത്തക്ക് ഉത്തരമരുളിയ അന്ന് മുതല്‍ നൊമ്പരങ്ങളുടെ ഒരു ഘോഷയാത്രയായിരുന്നു ദൈവമാതാവായ പരിശുദ്ധ കന്യാമറിയത്തിന്റെ ജീവിതത്തില്‍ നമുക്ക് കാണാന്‍ സാധിക്കുന്നത്. ദൈവഹിതം നിറവേറണമെന്ന ഉറച്ച തീരുമാനത്തോടെ നോവുകളും നൊമ്പരങ്ങളും ഹൃദയത്തില്‍ സംവഹിച്ച് രക്ഷാകരകര്‍മ്മത്തില്‍ പങ്കാളിയായ പരിശുദ്ധ അമ്മയുടെ നൊമ്പരങ്ങള്‍ ഹൃദയസ്പര്‍ശിയായി വരച്ചു കാണിക്കുന്ന സിനിമയാണ് ജോഷി ഇല്ലത്ത് സംവിധാനം ചെയ്ത ‘മൂന്നാം നൊമ്പരം’. വ്യാകുല മാതാവിന്റെ ഏഴ് നൊമ്പരങ്ങളില്‍ മൂന്നാമത്തെ നൊമ്പരത്തിന് പ്രാധാന്യം നല്‍കിയ അതിമനോഹരമായ ഈ ബൈബിള്‍ ചലച്ചിത്രം കണ്ട് പുറത്തിറങ്ങുന്ന ഓരോ വ്യക്തിയുടെയും കണ്ണുകളില്‍ കദനം നിറയുന്നുണ്ടെങ്കില്‍ മനസ് തുടിക്കുന്നുണ്ടെങ്കില്‍ അതൊരു പുനര്‍ വിചിന്തനത്തിന്റെ പുതിയ അധ്യായമായി മാറിയിട്ടുണ്ടാകും.പ്രതിസന്ധികളും പ്രതിബന്ധങ്ങളും ഉണ്ടാകുമ്പോള്‍ നാം ആദ്യം അന്വേഷിക്കുന്നത്, കുറ്റപ്പെടുത്താനുള്ള ആളെയാണ്. ഭാര്യ ഭര്‍ത്താവിനെതിരെയും ഭര്‍ത്താവ് ഭാര്യക്കെതിരെയും വിരല്‍ ചൂണ്ടുന്നിടത്ത് തുടങ്ങും കുടുംബങ്ങളുടെ തകര്‍ച്ചയും വിള്ളലും. അത്തരമൊരു നൊമ്പരത്തീയുടെ ചൂടില്‍ നിന്നും വിശ്വാസത്തിന്റെ പച്ചതുരുത്തിലേക്ക് നസറത്തിലെ തിരുദമ്പതികള്‍ പരസ്പരം കൈപിടിച്ച്…
പത്ത് ദിവസങ്ങൾക്കിടയിലുണ്ടായ ഈ രണ്ട് ആക്രമണങ്ങളിൽ പത്ത് കുട്ടികൾ കൊല്ലപ്പെട്ടതിൽ ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് കടുത്ത ആശങ്ക പ്രകടിപ്പിച്ചു.
പി. എസ്. എസ്. എസ്. പ്രസിഡന്റ് ഫാ. ജോൺസൺ ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തെ ട്രഷറർ ഫാ. അജീഷ് ക്ലീറ്റസ് സ്വാഗതം ചെയ്യുകയും പുനലൂർ രൂപത അധ്യക്ഷൻ അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുതൽ പിതാവ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
സൈന്യത്തിന്റെ ഉന്നത ചാര ഏജൻസിയായ യൂണിറ്റ് 8200, അതിന്റെ അസൂർ ക്ലൗഡ് പ്ലാറ്റ്‌ഫോമിൽ വിപുലമായ നിരീക്ഷണ ഡാറ്റ സംഭരിച്ചുകൊണ്ട് കമ്പനിയുടെ സേവന നിബന്ധനകൾ ലംഘിച്ചുവെന്ന് മൈക്രോസോഫ്റ്റ്
ലിയോ പാപ്പായും ബേത്ലഹേം മേയർ മഹർ നിക്കോള കാനവാത്തിയും (@Vatican Media)
Subscribe to Updates
Get the latest creative news from FooBar about art, design and business.