- മുനമ്പം റിലേ നിരാഹാര സമരം നാല്പത്തി നാലാം ദിനത്തിലേക്ക്
- മുട്ടട ഇടവക ജനജാഗരം സമ്മേളനം
- മുനമ്പം: ജുഡീഷ്യല്‍ കമ്മീഷൻ നിയമനം ഇരട്ടത്താപ്പ് – കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതി
- ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; ലെബനനിലെ ജനവാസ മേഖലയില്‍ 29 പേര് കൊല്ലപ്പെട്ടു
- തുടര്‍ തോല്‍വികള്‍ക്ക് വിരാമമിട്ട് കേരള ബ്ലാസ്റ്റേഴ്സ്
- ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ 1000 വീടുകൾ കത്തിനശിച്ചു
- ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം; വഖഫ് നിയമഭേദഗതി പരിഗണനയിൽ
- ആലപ്പുഴ രൂപതയിൽ ജന ജാഗരം രണ്ടാം ഘട്ടം
Author: admin
ജെറുശലേം :ഇസ്രയേലിന്റെ ദേശീയ ഫുട്ബോൾ ടീമിനുള്ള സ്പോൺസർഷിപ്പ് അവസാനിപ്പിക്കാൻ പ്രമുഖ സ്പോർട്സ് ബ്രാൻഡായ പ്യൂമ . 2024-ൽ ഇസ്രയേലിന്റെ ദേശീയ ഫുട്ബോൾ ടീമിനെ സ്പോൺസർ ചെയ്യുന്നത് തങ്ങൾ അവസാനിപ്പിക്കുമെന്ന് പ്യൂമ വക്താവ് അറിയിച്ചു. എന്നാൽ ഇതിനു പിന്നിൽ ഗാസയിലെ യുദ്ധവുമായോ ഇസ്രയേലിനെതിരായ ഉപഭോക്തൃ ബഹിഷ്കരണ ആഹ്വാനങ്ങളുമായോ ബന്ധമില്ലെന്നും പ്യൂമ വ്യക്താവ് പറഞ്ഞു. സ്പോൺസർഷിപ്പ് നിർത്തുന്നതിനുള്ള തീരുമാനം കഴിഞ്ഞ വർഷം മുതൽ തന്നെ ആലോചനയിലുണ്ടെന്നും ജർമ്മൻ സ്പോർട്സ് വെയർ സ്ഥാപനമായ പ്യൂമ അറിയിച്ചതായി ‘ദ സ്പെക്ടെറ്റര്‍ ഇൻഡെക്സ്’ എക്സിൽ ട്വീറ്റ് ചെയ്തു. ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഈ ആവശ്യം ഉയർന്നിരുന്നു.നിരവധി പുതിയ ദേശീയ ടീമുകളുമായി ഉടൻ കരാറുകൾ തുടങ്ങുമെന്നും പ്യൂമ അറിയിച്ചിട്ടുണ്ട്.
കേരള ലത്തീന്‍സഭാ വിജ്ഞാനകോശം പ്രകാശനം
|വൈറലായി റൊണാള്‍ഡോയുടെ പോസ്റ്റ്|
പത്തനംതിട്ട:ശബരിമല തീർത്ഥാടനത്തിൽ ജനത്തിരക്ക് വർധിച്ച സാഹചര്യത്തിൽ കൂടുതൽ ഏകോപിതമായ സംവിധാനങ്ങളൊരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. തീർത്ഥാടകർക്ക് ദോഷമില്ലാത്ത തരത്തിൽ സംവിധാനങ്ങൾ ഒരുക്കണം. നവകേരള സദസ്സിനിടെ തേക്കടിയിൽ വിളിച്ചു ചേർത്ത പ്രത്യേക അവലോകന യോഗത്തിൽ ശബരിമലയിലെ നിലവിലെ സ്ഥിതി മുഖ്യമന്ത്രി വിലയിരുത്തി. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, വനം മന്ത്രി എകെ ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി വേണു എന്നിവർ നേരിട്ടും ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്, സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദർവേഷ് സാഹിബ്, കളക്ടർമാർ തുടങ്ങിയവർ ഓൺലൈനായും പങ്കെടുത്തു.
ഡൽഹി: ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് ലോക്സഭയില്‍ നിന്നും പുറത്താക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപി മഹുവ മൊയ്ത്രയ്ക്ക് ഔദ്യോഗിക വസതി ഒഴിയാന്‍ നിര്‍ദേശം ലഭിച്ചതായി റിപ്പോര്‍ട്ട്. എത്തിക്സ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് മഹുവയെ ലോക്സഭയില്‍ നിന്നും പുറത്താക്കിയത്. തന്നെ ലോക്സഭയില്‍ നിന്നും പുറത്താക്കിയതിനെതിരെ മഹുവ സുപ്രീം കോടതിയെ സമീപിപ്പിച്ചിരുന്നു. മഹുവ മൊയ്ത്രയുടെ പ്രവര്‍ത്തി അതീവ ഗുരുതരവും അസാന്മാര്ഗികവും നീചവും ക്രിമിനല്‍ കുറ്റവുമാണ് ചെയ്തതെന്ന് കാട്ടിയാണ് എംപി സ്ഥാനത്ത് നിന്നും പുറത്താക്കിയത്.
|യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാണ് വിവേക് രാമസ്വാമി|
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധം ശക്തമാക്കുമെന്നും വ്യാപിപ്പിക്കുമെന്നും വ്യക്തമാക്കി എസ്എഫ്ഐ. കേരളത്തിലെ സർവകലാശാലകളുടെ ചാൻസലർ കൂടിയായ ഗവർണറെ, ക്യാംപസുകൾക്കുള്ളിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ വ്യക്തമാക്കി. കാലിക്കറ്റ്, കേരള സർവകലാശാലകളിൽ എല്ലാ നിർദ്ദേശങ്ങളും ലംഘിച്ച് ഏകപക്ഷീയമായി ആർഎസ്എസ് ഓഫിസിൽനിന്നു നൽകിയ പട്ടികയിലുള്ളവരെ ഗവർണർ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തതായും ആർഷോ ആരോപിച്ചു. സർവകലാശാലകളിൽ സെനറ്റ് അംഗങ്ങളെ ഗവർണർ ഏകപക്ഷീയമായി നാമനിർദേശം ചെയ്യുകയാണ്. ചാൻസലറായ ഗവർണർ എബിവിപി പ്രവർത്തകരെ സെനറ്റിലേക്ക് നിർദേശിച്ചു. യോഗ്യതകളെ മറികടന്നാണ് ഈ തീരുമാനം. ഗവർണർക്ക് പാദസേവ ചെയ്യുകയാണ് കോൺഗ്രസ് നേതൃത്വം ഗവർണർക്കെതിരെ കരിങ്കൊടി പ്രതിഷേധം തുടരും.സംഘപരിവാർവൽക്കരണം നടന്നാൽ ശക്തമായി പ്രതിഷേധിക്കും. ക്യാംപസുകളിൽ സമരം വ്യാപിപ്പിക്കും. അക്രമം ഉണ്ടാക്കുന്നു എന്നു വരുത്തി തീർക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നു. സർവകലാശാലകളെ സംരക്ഷിക്കാൻ വേണ്ടിയാണ് ഈ സമരം. ഗവർണർ എസ്എഫ്ഐക്കാരെ ചീത്തവിളിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. കരിങ്കൊടി പ്രതിഷേധം ജനാധിപത്യപരമാണ്.
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് 1955ലെ പൗരത്വ നിയമത്തിലെ സെക്ഷന്‍ ആറ് എയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ പരിഗണിക്കുന്നത്. സെക്ഷന്‍ ആറ് എ(രണ്ട്) പ്രകാരം ഇന്ത്യന്‍ പൗരത്വം നല്കിയ കുടിയേറ്റക്കാരുടെ എണ്ണം സംബന്ധിച്ച വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള അനധികൃത കുടിയേറ്റം തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും ബെഞ്ച് ആരാഞ്ഞിരുന്നു.
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഗവർണറുടെ സഞ്ചാര പാത ചോർത്തി നൽകിയ കാര്യം പരിശോധിക്കും. രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുക.അദ്ദേഹത്തിന്റെ സുരക്ഷയിൽ വീഴ്ച ഉണ്ടായോ എന്ന് അന്വേഷിക്കാൻ തീരുമാനം. ഗവർണറുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. 143,147,149,283,353 വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഗവർണറുടെ വാഹനം തടഞ്ഞുനിർത്തി, കറുത്ത തുണി ഉയർത്തിക്കാട്ടി, വാഹനഗതാഗതം തടസപ്പെടുത്തി എന്നീ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് എഫ്ഐആർ തയ്യാറാക്കിയിരിക്കുന്നത്.
|ശബരിമലയില്‍ ദര്‍ശനത്തിനായി ബുദ്ധിമുട്ട് |
Subscribe to Updates
Get the latest creative news from FooBar about art, design and business.