- യേശുവിന്റെ പുൽക്കൂട്; നിശബ്ദതയും പ്രാർത്ഥനയും ഓർമ്മിപ്പിക്കുന്നു: പാപ്പാ
- ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ റോങ്മെയ് കത്തോലിക്കാ ബൈബിൾ മണിപ്പൂരിൽ പുറത്തിറങ്ങി
- മെക്സിക്കോയിൽ സ്വകാര്യ ജെറ്റ് തകർന്ന് വീണ് 6 പേർ മരിച്ചു
- പഞ്ചായത്തുകളില് 27 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; മേയര്, ചെയര്പേഴ്സണ് തെരഞ്ഞെടുപ്പ് 26 ന്
- കേരളത്തിന് കേന്ദ്രം 260 കോടി അനുവദിച്ചു
- തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാഗാന്ധി പുറത്ത്
- സെമിറ്റിക് വിരുദ്ധ അക്രമങ്ങൾ അവസാനിപ്പിക്കൂ,ഹൃദയങ്ങളിൽ നിന്ന് വിദ്വേഷം തുടച്ചുനീക്കണം-പാപ്പാ
- പഞ്ചാബിൽ കബഡി താരം വെടിയേറ്റ് മരിച്ചു
Author: admin
നിലമ്പൂർ : നിലമ്പൂരിൽ 72 ശതമാനം വോട്ടുകൾ പോൾ ചെയ്തു .ആവേശപൂർണ്ണമായ പോളിംഗ് ആയിരുന്നു നിലമ്പൂരിൽ കാണാൻ കഴിഞ്ഞത്. ജൂൺ 23 നാണു വോട്ടെണ്ണൽ നടക്കുക. രാവിലെ ഏഴിന് പോളിങ് തുടങ്ങിയത് മുതൽ തന്നെ മഴയുടെ ഇടവേളകൾ ഒഴിച്ചാൽ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയായിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 75.23 ശതമാനമായിരുന്നു പോളിങ്ങ്. കഴിഞ്ഞവർഷം വയനാട് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ 70.99 ഉം 2025ലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ 61.91 ശതമാനവുമായിരുന്നു . 23ന് ചുങ്കത്തറ മാർത്തോമ കോളേജിലാണ് വോട്ടെണ്ണൽ നടക്കുന്നത് . ഇടതു മുന്നണിയ്ക്കായി എം. സ്വരാജ്, യുഡിഎഫിനായി ആര്യാടൻ ഷൗക്കത്ത്, സ്വതന്ത്ര സ്ഥാനാർത്ഥിയായി പി.വി. അൻവർ, എൻഡിഎ സ്ഥാനാർഥിയായി അഡ്വ.മോഹൻ ജോർജ് എന്നിവരാണ് പ്രധാനമായും മത്സരരംഗത്തുള്ളത്.
പിഞ്ചു കുഞ്ഞു നൽകിയ ബിസ്കറ്റ് കഴിക്കുന്ന പാപ്പാ വീഡിയോ വൈറൽ
ന്യൂഡൽഹി: ഇറാൻ – ഇസ്രയേൽ സംഘർഷസാഹചര്യത്തിൽ ഇറാനിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യൻ പൗരനുമാരുമായി ആദ്യ വിമാനം ഇന്ത്യയിലെത്തി. 110 പേരുമായാണ് ‘ഓപ്പറേഷൻ സിന്ധു’ എന്ന ദൗത്യത്തിലെ ആദ്യ സംഘം ഡൽഹിയിലെത്തിയത്. അർമേനിയയിൽ നിന്നാണ് ഇന്ത്യൻ പൗരന്മാരെ വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം ന്യൂഡൽഹിയിൽ എത്തിയത്.ഇസ്രയേൽ ഇറാൻ സംഘർഷം മേഖലയിൽ ജനജീവിതം ദുസ്സഹമാക്കിക്കൊണ്ടിരിക്കുകയാണെന്ന് ഇന്ത്യയിൽ തിരിച്ചെത്തിയവർ ചൂണ്ടിക്കാട്ടുന്നു. ഇറാനിൽ സ്ഥിതിഗതികൾ വളരെ മോശമാണ്. പ്രത്യേകിച്ച് ടെഹ്‌റാനിൽ. ഇന്ത്യൻ വിദ്യാർത്ഥികളെ എല്ലാം ടെഹ്‌റാനിൽ നിന്നും ഒഴിപ്പിച്ചിട്ടുണ്ട്. ടെഹ്‌റാനിൽ നിന്നും അർമേറിനയയിൽ എത്തി അവിടെ നിന്നും ഖത്തർ വഴിയാണ് ഇപ്പോൾ ഇന്ത്യയിൽ എത്തിച്ചത്’ ടെഹ്‌റാനിലെ ഉർമിയ സർവകലാശാലയിലെ വിദ്യാർഥി പറയുന്നു. സംഘർഷസ്ഥലത്ത് നിന്ന് നാട്ടിൽ തിരിച്ചെത്താനായതിൽ ഏറെ സന്തോഷമുണ്ടെന്ന് മടങ്ങിയെത്തിവർ പറഞ്ഞു . മൂന്ന് ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് ന്യൂഡൽഹിയിൽ എത്തിയത് എന്നും വിദ്യാർഥികളിൽ ചിലർ ചൂണ്ടിക്കാട്ടി. ഇതോടെ റോഡ്മാർഗമാണ് ടെഹ്‌റാനിൽ നിന്നുള്ള വിദ്യാർത്ഥികളെ അർമേനിയയിൽ എത്തിച്ചത്.ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തുന്ന ഇറാന്റെ അയൽരാജ്യങ്ങളിൽ ഒന്നാണ് അർമീനിയ.
അഹമ്മദാബാദ്: അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിംഗ് ഡ്രീം ലൈനർ വിമാനം അപകടത്തിൽപ്പെട്ടതിന്റെ കാരണം കണ്ടെത്താനുള്ള ശ്രമം കൂടുതൽ പ്രതിസന്ധിയിലേക്ക്. വിമാനത്തിന്റെ സുപ്രധാന വിവരങ്ങളടങ്ങിയ ബ്ലാക്ക് ബോക്‌സിന് സാരമായ കേടുപാടുകളുണ്ടെന്നാണ് കണ്ടെത്തൽ. വിവരം വീണ്ടെടുക്കാനായി അമേരിക്കൻ സാങ്കേതിക വിദഗ്ധരുടെ സഹായം തേടിയിരിക്കുകയാണ് അന്വേഷണ സംഘം. ഡിജിറ്റൽ ഫ്‌ലൈറ്റ് ഡാറ്റാ റെക്കോർഡറിനാണ് കേടുപാട് . വിവരങ്ങൾ വീണ്ടെടുക്കാൻ ബ്ലാക്ക് ബോക്‌സ് അമേരിക്കയിലേക്ക് അയക്കും. വാഷിംഗ്ടണിലെ നാഷണൽ ട്രാൻപോർട്ട് സേഫ്റ്റി ബോർഡിന്റെ ലബോറട്ടറിയിലാവും വിവരം വീണ്ടെടുക്കാനുള്ള നീക്കം നടക്കുക.
ടെൽ അവീവ്: ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇസ്രയേലിൽ വ്യാപക നാശനഷ്ടമെന്ന് റിപ്പോർട്ട്. ഇസ്രയേലിലെ നാലിടങ്ങളിൽ ഇറാൻ ആക്രമണം നടത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ടെൽ അവീവിനോട് ചേർന്ന പ്രദേശങ്ങളിലായിരുന്നു ആക്രമണം. കെട്ടിടങ്ങൾക്ക് അടക്കം വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് വിവരം. സൈനിക കമാൻഡിനും ഇന്റലിജൻസ് ഹെഡ്ക്വാർട്ടേഴ്സിനും മിലിട്ടറി ഇൻ്റലിജൻസ് ക്യാമ്പിനും നേരെ ഇറാൻ ആക്രമണം നടത്തിയതായി ഇറാനിയൻ വാർത്താ ഏജൻസി ഇർന റിപ്പോർട്ട് ചെയ്തു. ബെഹ്ർഷെവയിലെ സൊകോറ ആശുപത്രിക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ ആരോപിച്ചു . ഇസ്രയേലിലെ തന്നെ ഏറ്റവും വലിയ ആശുപത്രിയാണ് സൊറോക. ഗാസ ആക്രമണത്തിനിടെ പരിക്കേറ്റ ഇസ്രയേലി സൈനികരെ അടക്കം ഇവിടെയാണ് ചികിത്സിക്കുന്നത് . ഇറാൻ നടത്തിയത് യുദ്ധക്കുറ്റമാണെന്നും ഇസ്രയേൽ ആരോപിക്കുന്നു .
ന്യൂഡൽഹി : കേരളത്തിൽ ഇന്ന് ശക്തമായ കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. അടുത്ത നാലു ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടാകുമെന്നും മുന്നറിയിപ്പ് .വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ കനത്ത മഴയും മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റും വീശാൻ സാധ്യതയുണ്ട് .ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, കിഴക്കൻ ഉത്തർപ്രദേശ്, ഛത്തീസ്‌ഗഡ്, ജാർഖണ്ഡ്, ബീഹാർ എന്നീ സംസ്ഥാനങ്ങളുടെ ഭാഗങ്ങളിലേക്ക് തെക്കുപടിഞ്ഞാറൻ മൺസൂൺ നീങ്ങിയിട്ടുണ്ട് . രാജസ്ഥാന് മുകളിൽ മറ്റൊരു ന്യൂനമർദ്ദം കൂടി സ്ഥിതിചെയ്യുന്നുണ്ട് . കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുകയാണ്. ജൂൺ 19, 22 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ ഇന്ത്യയിലുടനീളം മൺസൂൺ പൂർണ്ണമായും ശക്തി പ്രാപിച്ചതിനാൽ കേരളം, തമിഴ്‌നാട്, തീരദേശ കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെല്ലാം ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതഎന്നും റിപ്പോർട്ടുണ്ട് .
പാലക്കാട്: കേരളത്തിൽ ഇന്നും കാട്ടാന ആക്രമണത്തിൽ മരണം. പാലക്കാട് മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ അറുപത്തിയൊന്ന്കാരൻ മരിച്ചു . മൂണ്ടൂർ ഞാറക്കോട് സ്വദേശി കുമാരനെയാണ് കാട്ടാന കൊലപ്പെടുത്തിയത് . ഇന്ന് പുലർച്ചെ 3.30 ന് ആയിരുന്നു അപകടം. വീടിന് മുറ്റത്തേക്ക് ഇറങ്ങിയ കുമാരനെ കാട്ടാന ആക്രമിച്ചു . കുമാരനെ ആക്രമിച്ച കാട്ടാന ഇപ്പോഴും പ്രദേശത്ത് തന്നെ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ജനവാസമേഖലയിൽ ആണ് ആനയുള്ളത്. ദിവസങ്ങളായി പ്രദേശത്ത് കാട്ടാനയുടെ ശല്യം രൂക്ഷമായിരുന്നു. വീടിന് മുറ്റത്തേക്ക് ഇറങ്ങിയ കുമാരനെ കാട്ടാന ആക്രമിക്കുകയായിരുന്നു. കുമാരനെ ആക്രമിച്ച കാട്ടാന ഇപ്പോഴും പ്രദേശത്ത് തന്നെ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ജനവാസമേഖലയിൽ ആണ് ആന ഇപ്പോഴുമുള്ളത്. ദിവസങ്ങളായി പ്രദേശത്ത് നാട്ടുകാരുടെ കൃഷിയടക്കം നശിപ്പിച്ചുക്കൊണ്ട് കാട്ടാനയുടെ ശല്യം രൂക്ഷമായിരുന്നു. ഇതിന് പിന്നാലെയാണ് ഒരു ജീവനെടുക്കുന്ന നിലയിലേക്ക് സംഭവം മാറുന്നത്.
മലപ്പുറം: നിലമ്പൂരിൽ വോട്ടെടുപ്പ് സജീവമായി. നാടക പ്രവർത്തക നിലമ്പൂർ ആയിഷ മുക്കട്ട എൽപി സ്കൂളിൽ വോട്ടു രേഖപ്പെടുത്തി. ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജ് മാങ്കുത്ത് എൽപി സ്കൂളിളിലും യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് നിലമ്പൂർ വീട്ടിക്കുത്ത് ഗവൺമെന്റ് എൽ പി സ്‌കൂളിലും വോട്ട് ചെയ്തു. സ്വതന്ത്രനായ പി വി അൻവറിനു മണ്ഡലത്തിൽ വോട്ടില്ല. രാവിലെ തന്നെ നിരവധി പേരാണ് വോട്ടു ചെയ്യാനെത്തിയത്രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് പോളിങ്സമയം . 7787 പുതിയ വോട്ടർമാർ ഉൾപ്പെടെ രണ്ട് ലക്ഷത്തി മുപ്പത്തി രണ്ടായിരം വോട്ടർമാർ മണ്ഡലത്തിലുണ്ട്. 263 പോളിങ് ബൂത്തുകൾ മണ്ഡലത്തിൽ ഒരുക്കിയിട്ടുള്ളതിൽ 14 പ്രശ്ന സാധ്യത ബൂത്തുകളും ഉൾപ്പെടുന്നു. ആദിവാസി മേഖലകൾ മാത്രം ഉൾപ്പെടുന്ന വനത്തിനുള്ളിൽ മൂന്ന് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഹോംവോട്ടിങിന് അനുമതി ലഭിച്ച 1254 പേർക്കുള്ള വോട്ടെടുപ്പ് ജൂൺ 16-ന് നടന്നു.
ഉപവാസ സമരത്തിന് മുന്നോടിയായി തുറവൂരിൽ നടന്ന വിളംബര ജാഥ
Subscribe to Updates
Get the latest creative news from FooBar about art, design and business.
