Author: admin

കൊച്ചി രൂപതയിൽ നടത്തിവരുന്ന വോട്ടർ പട്ടിക പേരു ചേർക്കൽ യജ്ഞം വിജയകരമായി മുന്നേറുകയാണ്. ഇതിൻ്റെ ഭാഗമായി ചെറിയകടവ് സെ. ജോസഫ്സ് ഇടവകയിൽ ഫാ. സെബാസ്റ്റ്യൻ പനച്ചിക്കലിൻ്റെ നേതൃത്വത്തിൽ “വോട്ടർ പട്ടിക സമ്പൂർണ്ണ പരിശോധന ഏകദിന യജ്ഞം

Read More

സെന്റ് ഗൊരേറ്റി ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് 24.02.2026 ചൊവ്വാഴ്ച രാവിലെ 10 മണിയ്ക്ക് ദൈവദാസൻ ബിഷപ്പ് ജെറോം അനുസ്മരണ സമ്മേളനവും പ്രഭാഷണവും നടത്തി. പൊതു സമ്മേളത്തിന് സ്കൂൾ ഹെഡ്മിസ്ട്രെസ് ശ്രീമതി പുഷ്പമ്മ റ്റി സ്വാഗതം പറഞ്ഞു.

Read More

മിന്നല്‍വേഗത്തില്‍ ഒരു കഥയുണ്ടാകുന്നതും തലക്കെട്ടുണ്ടാകുന്നതും ഇങ്ങനെയാണ്: മിന്നലേറ്റ മുരളി, മാജിക് ശേഷിയുള്ള മുരളിയായി മാറിയ ബേസില്‍ ജോസഫ് ചിത്രം പോലെയാണ് ഈ പെരുമാറ്റത്തിലുള്ളത്. ‘മലബാര്‍മിസ്റ്ററി’ പെട്ടെന്ന് ‘മിന്നല്‍ മാജിക്ക്’ ആകുന്നു. പുതിയ ബ്രാന്‍ഡ് ഇല്ലാതെ, അതും ദൈവത്തിന്റെ സ്വന്തം നാട്ടില്‍നിന്ന് ഒരു ബ്രാന്‍ഡ് നിര്‍മിക്കാതെ, നാട്ടുകാര്‍ ആകെ നാണക്കേടില്‍ ആണ്ടു കിടക്കുകയായിരുന്നല്ലോ!

Read More

ദൈവോന്മുഖവും പരോന്മുഖവുമായ സ്‌നേഹത്തില്‍ അധിഷ്ഠിതമായ 40 ദിനരാത്രങ്ങളിലൂടെയുള്ള ഒരു തീര്‍ത്ഥാടനമാണ് തപസ്സുകാലം. തമ്പുരാനോട് ചേര്‍ന്നിരിക്കുവാന്‍ ക്ഷണിക്കുന്ന വിരുന്നാണിത്. ബിഷപ്പ് ഫുള്‍ട്ടന്‍ ജെ.ഷീന്‍ പറയുന്നത് ഇപ്രകാരമാണ്. നാം നമ്മുടെ ഉള്ളില്‍ നിന്ന് രണ്ട് സ്വരമാണ് കേള്‍ക്കുക. The voice of conscience and the voice of concupiscience. മനസ്സാക്ഷിയുടെ സ്വരവും ജഡികതയുടെ സ്വരവും. മനസ്സാക്ഷിയുടെ സ്വരം കേട്ട് അതനുസരിച്ച് ജീവിച്ചാല്‍ നാം ദൈവിക മനുഷ്യരാകും. എന്തുകൊണ്ടായിരിക്കാം നാം ഈ രണ്ട് സ്വരവും കേള്‍ക്കുക? കാരണം മനുഷ്യനില്‍ ആത്മാവും ശരീരവും ഉണ്ട്. ആത്മാവ് ദൈവത്തിനുവേണ്ടി ആഗ്രഹിക്കുമ്പോള്‍ ശരീരം ജഡികസുഖം ആഗ്രഹിക്കും.

Read More

വിശുദ്ധകുരിശ് നിത്യജീവന്റെ ഉറവിടം എന്നതാണല്ലോ 69-ാമത് തെക്കന്‍ കുരിശുമലതീര്‍ത്ഥാടനത്തിന്റെ ആപ്തവാക്യം. 2026 മാര്‍ച്ച് 15 മുതല്‍ 22 വരെയും ഏപ്രില്‍ 2 പെസഹ വ്യാഴം, ഏപ്രില്‍3 ദുഃഖവെള്ളി ദിവസങ്ങളില്‍ നടക്കുന്ന നോമ്പുകാല മഹാതീര്‍ത്ഥാടനം, സര്‍വ്വജനതയ്ക്കും ആശ്വാസവും അനുഗ്രഹവും പ്രദാനം ചെയ്യുന്നു.ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട സഹ്യപര്‍വ്വതനിരയില്‍ കുനിച്ചികൊണ്ടകെട്ടി മലമുകളില്‍ കേരള തമിഴ്‌നാട് അതിര്‍ത്തില്‍ വെള്ളറട പത്തുകാണി ദേശത്താണ് തീര്‍ത്ഥാടന കേന്ദ്രം സ്ഥിതിചെയ്യുന്നത്.

Read More

വേദനിക്കുന്നവരുടെ തോളില്‍ കയ്യിട്ട് പുഞ്ചിരിയുടെ ദീപശിഖ ഉയര്‍ത്തിയ വൈദികന്‍ എന്നാണ് തിയോഫിനച്ചനെ വിശേഷിപ്പിക്കാറുള്ളത്. ധന്യപദവിലേക്ക് ഉയര്‍ന്ന ഇന്ത്യയിലെ ആദ്യ കപ്പൂച്ചിന്‍ വൈദികന്‍ എന്ന ബഹുമതിയും തിയോഫിനച്ചന് ഇനി സ്വന്തം. ജീവിതകാലത്തുതന്നെ തിയോഫിനച്ചന്‍ എല്ലാവരുടെയും വല്യച്ചനായിരുന്നു. കൊച്ചുകുട്ടികള്‍ മുതല്‍ വൃദ്ധന്മാര്‍ വരെ അദ്ദേഹത്തെ അങ്ങനെയാണ് വിളിച്ചിരുന്നത്.

Read More

ഫാ. തിയോഫിന്റെ സന്ന്യാസ ജീവിതം ഫ്രാന്‍സിസ്‌കന്‍ ആത്മീയതയില്‍ അടിയുറച്ചതായിരുന്നു. ‘തിയോഫിന്‍’  എന്ന പേരിന്റെ അര്‍ത്ഥം ‘ദൈവത്തിന്റെ വെളിപാട്’ എന്നാണ്, ആ പേരിനെ അന്വര്‍ത്ഥമാക്കുന്ന വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം

Read More

ജനലക്ഷങ്ങളുടെ ശരീരത്തിനും മനസ്സിനും സൗഖ്യം നല്‍കികൊണ്ട്, കഴിഞ്ഞ ഏതാനും വര്‍ഷം കേരളത്തിന്റെ നാനാഭാഗത്തും, ചുറ്റി സഞ്ചരിച്ചിരുന്ന താപസ ശ്രേഷ്ഠനായ റവ. ഫാ. തിയോഫിന്‍ ഇന്നലെ ദിവംഗതനായി. അദ്ദേഹത്തിന്റെ മൃതദേഹസംസ്‌കരണം വരാപ്പുഴ മെത്രാപോലീത്താ അഭിവന്ദ്യ ഡോ. ജോസഫ് അട്ടപ്പേറ്റി തിരുമേനിയുടെ പ്രധാന കര്‍മ്മികത്വത്തില്‍ ഇവിടെ അടുത്ത് പൊന്നുരുന്നി കപ്പൂച്ചിന്‍ ആശ്രമത്തില്‍ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള കല്ലറയില്‍ നടത്തപ്പെട്ടു.

Read More

എറണാകുളത്ത് പൊന്നുരുന്നി എന്ന ഗ്രാമീണമേഖലയുടെ ആത്മീയ ചൈതന്യമായിരുന്ന ദൈവദാസന്‍ ഫാ. തിയോഫിന്‍ കപ്പുച്ചിനെ ലെയോ പാപ്പാ 2026 ഫെബ്രുവരി 21ന് ‘ധന്യന്‍’ (ഢലിലൃമയഹല) എന്ന പദത്തിലേക്ക് ഉയര്‍ത്തിയിരിക്കുന്നു. ക്രിസ്തുവിനോടുള്ള അചഞ്ചലമായ ഭക്തിയും പാവപ്പെട്ടവരോടുള്ള കരുണയും വഴി ജീവിതകാലത്തുതന്നെ വിശുദ്ധിയുടെ പരിമളം പരത്തിയ വ്യക്തിത്വമായിരുന്നു തിയോഫിനച്ചന്റേത്.

Read More

പുറപ്പാട് 12: 18 -ല്‍ കല്‍പ്പിച്ചതുപോലെ, യഹൂദന്മാരും ക്രിസ്ത്യാനികളും പെസഹാ ദിവസങ്ങളില്‍ പുളിപ്പില്ലാത്ത അപ്പങ്ങള്‍ കഴിക്കുന്നു. യഹൂദ വിശുദ്ധ ഗ്രന്ഥമായ തോറ പ്രകാരം , ‘ഏഴു ദിവസം നിങ്ങളുടെ വീടുകളില്‍ പുളിപ്പുള്ള മാവ് കാണരുത്: ആരെങ്കിലും പുളിപ്പുള്ളതു ഭക്ഷിച്ചാല്‍, ആ ആത്മാവിനെ പോലും, അവന്‍ പരദേശിയായാലും നാട്ടില്‍ ജനിച്ചവനായാലും, ഇസ്രായേല്‍ സഭയില്‍ നിന്ന് ഛേദിച്ചുകളയും’ എന്ന് അവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

Read More