Author: admin

കൊടുങ്ങല്ലൂർ: കോട്ടപ്പുറം ഇന്‍റെഗ്രേറ്റഡ് ഡെവലപ്മെന്‍റ് സൊസൈറ്റി (കിഡ്സ്), കേരള സംസ്ഥാന ഫിഷറീസ് ഡിപ്പാര്‍ട്ടുമെന്‍റുമായി സഹകരിച്ച് വിവിധ സംരംഭകത്വം മേഖലയില്‍ സ്ത്രീകള്‍ക്ക് പരിശീലനം നല്‍കുന്നതിനായി ഒരു ഏകദിന പ്രോഗ്രാം കിഡ്സ് ക്യാമ്പസില്‍ വെച്ച് സംഘടിപ്പിച്ചു. ഈ പരിപാടി ഉദ്ഘാടനം കോട്ടപ്പുറം രൂപത വികാര്‍ ജനറല്‍ മോണ്‍. റോക്കി റോബിന്‍ കളത്തില്‍ നിര്‍വ്വഹിച്ചു. കിഡ്സ് ഡയറക്ടര്‍ ഫാ. നിമേഷ് അഗസ്റ്റിന്‍ കാട്ടാശ്ശേരി അദ്ധ്യക്ഷനായിരുന്ന യോഗത്തില്‍ അഴീക്കോട് ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്‍റ് അസി.ഡയറക്ടര്‍ ഡോ. ശിവപ്രസാദ് പി.എസ്. എറണാകുളം ഡിസ്റ്റിക്റ്റ് മിഷന്‍ കോ-ഓഡിനേറ്റര്‍ ജിബിത സുമേഷ്, കിഡ്സ് അസി. ഡയറക്ടര്‍. ഫാ. ബിയോണ്‍ തോമസ് കോണത്ത്, ഫാ എബ്നേസര്‍ ആന്‍റണി എന്നിവര്‍ സംസാരിച്ചു. നമ്മുടെ തീരദേശ മേഖലയില്‍ട്രോളിംഗ് നിരോധനം നടപ്പിലാക്കുമ്പോള്‍ മത്സ്യത്തൊഴിലാളികള്‍ ജോലിയില്ലാത്ത അവസ്ഥകള്‍ നേരിടുന്നു. എറണാകുളം – തൃശ്ശൂര്‍ ജില്ലകളിലെ മത്സ്യബന്ധമേഖലയിലെ സ്ത്രികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന മേഖലയില്‍ സംരംഭകം തുടങ്ങുന്നതിനുള്ള പരിശീലനവും, ഗവണ്‍മെന്‍റ് ഏര്‍പ്പെടുത്തിയിരിക്കുന്ന സബ്സിഡി ലോണുകളെകുറിച്ചുള്ള അവബോധവുമാണ് അതിലൂടെ കിഡ്സ് ലക്ഷ്യമിടുന്നത്. എറണാകുളം തൃശ്ശൂര്‍…

Read More

ഹൈദരാബാദ്: തെലങ്കാനയിൽ സംഗറെഡ്ഡി ജില്ലയിലെ സിഗാച്ചി ഇൻഡസ്ട്രീസിന്റെ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ മരണം 34 ആയി.മരണസംഖ്യ ഇനിയും ഉയരും എന്നാണ് വിവരം . 27 പേർക്കായി തിരച്ചിൽ‌ തുടരുകയാണ്. ഫാക്ടറിയിൽ 150 ഓളം തൊഴിലാളികൾ ജോലി ചെയ്തിരുന്നതായും അവരിൽ 90 ഓളം പേർ സ്ഫോടനം നടന്ന സമയത്ത് ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആദ്യം അഞ്ച് മൃതദേഹങ്ങളാണ് കണ്ടെടുക്കാനായത്. മരണസംഖ്യ പിന്നീട് ഉയരുകയായിരുന്നു. ഫാക്ടറിക്കുള്ളിലെ റിയാക്ടർ പൊട്ടിത്തെറിച്ചായിരുന്നു അപകടം. പൊലീസിനും ഫയർഫോഴ്‌സിനും പുറമേ, ദേശീയ ദുരന്ത നിവാരണ സേന , സംസ്ഥാന ദുരന്ത നിവാരണ സേന യൂണിറ്റുകളും രണ്ട് അഗ്നിശമന റോബോട്ടുകളും രക്ഷാപ്രവർത്തനത്തിനുണ്ട്.

Read More

തിരുവനന്തപുരം: സുരേഷ് ഗോപി നായകനായ ജെഎസ്‌കെ: ജാനകി v/s സ്റ്റേറ്റ് ഓഫ് കേരളയുടെ റിലീസ് തടഞ്ഞതിനെതിരെ പ്രതിഷേധവുമായി സിനിമാ സംഘടനകള്‍ സമരത്തിനിറങ്ങി . തിരുവനന്തപുരത്തെ സെന്‍സര്‍ ബോര്‍ഡിന്റെ റീജിയണല്‍ ഓഫീസിലേക്ക് സിനിമ സംഘടനകള്‍ നടത്തിയ സമരം ‘സ്റ്റാര്‍ട്ട്, ക്യാമറ, നോ കട്ട്’ എന്നു പറഞ്ഞു കൊണ്ട് കത്രികകള്‍ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിഞ്ഞായിരുന്നു ഉദ്ഘാടനം ചെയ്തത്. സിനിമ രംഗത്തെ വിവിധ സംഘടനകളുടെ പ്രതിനിധികള്‍ സമരത്തില്‍ പങ്കെടുത്തു. എന്തിനാണ് മതം കൂട്ടിക്കലര്‍ത്തുന്നത്? പേരിന്റെ പേരില്‍ എന്തിനാണ് ജനങ്ങളെ വേര്‍തിരിക്കുന്നത്? എന്ന് അമ്മ ഭാരവാഹിയായ നടി അന്‍സിബ ഹസന്‍ ചോദിച്ചു.

Read More

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. പട്ടം എസ് യു ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അദ്ദേഹം . മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലായിട്ടില്ലെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതി വിലയിരുത്താൻ വിദഗ്ധ സംഘത്തെ നിയോ​ഗിച്ചിട്ടുണ്ട് . തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുള്ള 7 ഡോക്ടർമാരെയാണ് ഇതിനായി നിയോഗിച്ചത്. കാർഡിയോളജി, ന്യൂറോളജി, ഗ്യാസ്ട്രോ എൻട്രോളജി, ക്രിട്ടിക്കൽ കെയർ, ജനറൽ മെഡിസിൻ, പൾമണറി മെഡിസിൻ വിഭാഗം എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സംഘത്തെയാണ് സർക്കാർ വിഎസിന്റെ ആരോഗ്യനില വിലയിരുത്തുന്നതിനായി നിയോ​ഗിച്ചത്. ആന്തരികാവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നാണ് സർക്കാർ നിയോഗിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സംഘത്തിന്റെ വിലയിരുത്തൽ. രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലല്ല. വിദഗ്ധ സംഘത്തിന്റെ കൂടി അഭിപ്രായം കണക്കിലെടുത്ത് ഡയാലിസിസ് പുനരാരംഭിച്ചിട്ടുണ്ട്.  കഴിഞ്ഞ 23-നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പതിവ് പരിശോധനയ്ക്ക് ശേഷം…

Read More

കൊച്ചി: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച്എറണാകുളം ലൂർദ് ആശുപത്രിയുടെയും ലൂർദ് കോളേജ് ഓഫ് നഴ്സിംഗ് എൻ.എസ്.എസ്. യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ചാത്യാത്ത് LMCC ഹയർ സെക്കൻഡറി സ്കൂളുമായി സഹകരിച്ച് ബോധപൂർണ്ണിമ വാക്കത്തോണും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു. ഈവർഷത്തെ ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ ആയലഹരിയുടെ ചങ്ങല തകർക്കൽ, പ്രതിരോധം, ചികിത്സ, വീണ്ടെടുക്കൽ എന്നീ നാലുകാര്യങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടാണ് വാക്കത്തോണും ബോധവൽക്കരണ പരിപാടികളുും നടത്തിയത്. എറണാകുളം ലൂർദ് ആശുപത്രിയിൽ നിന്ന് ആരംഭിച്ച വാക്കത്തോൺ കൊച്ചി സിറ്റി പോലീസ് നടപ്പിലാക്കുന്ന ചിൽഡ്രൻ ആൻ്റ് പോലീസ് പദ്ധതിയുടെ കോർഡിനേറ്റർ SHO ശ്രീ. ബാബു ജോൺ പി ഫ്ലാഗ് ഓഫ് ചെയ്തു. ലൂർദ് ഹോസ്പിറ്റൽ അസോസിയേറ്റ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ്, ലൂർദ് ആശുപത്രി വെൽഫെയർ ഓഫീസർ ഫാ. ആൻറണി റാഫേൽ കൊമരംചാത്ത് എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് ചാത്യാത്ത് LMCC ഹയർസെക്കൻഡറി സ്കൂളിൽ നാലാം സെമസ്റ്റർ BSc നേഴ്സിങ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശം നല്കുന്ന ഫ്ലാഷ്…

Read More

കൊടുങ്ങല്ലൂർ : കോട്ടപ്പുറം രൂപതയുടെ സാമൂഹ്യശൂശ്രൂഷ സമിതികളെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ഏകോപിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കോട്ടപ്പുറം കിഡ്സില്‍വെച്ച് സാമൂഹ്യശുശ്രൂഷ സമിതി കണ്‍വീനര്‍മാര്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാറിന്റെ ഉദ്ഘാടനം കോട്ടപ്പുറം രൂപത ബിഷപ്പ് ഡോ. അബ്രോസ് പുത്തന്‍വീട്ടില്‍ നിര്‍വ്വഹിച്ചു. കിഡ്സ് ഡയറക്ടര്‍ ഫാ. നിമേഷ് അഗസ്റ്റിന്‍ കാട്ടാശ്ശേരി അദ്ധ്യക്ഷനായിരുന്ന യോഗത്തില്‍ അഡ്വ. ഷെറി തോമസ് സെമിനാറിന് നേതൃത്വം നല്‍കി. കിഡ്സ് അസി. ഡയറക്ടര്‍ ഫാ. എബ്നേസര്‍ ആന്‍റണി കാട്ടിപ്പറമ്പില്‍ കിഡ്സിന്‍റെ വിവിധ ഡിപ്പാര്‍ട്ടുമെന്‍റുകളെ കുറിച്ചു സംസാരിച്ചു. കിഡ്സ് കോ-ഓഡിനേറ്റര്‍ സി. ഷൈനിമോള്‍ സ്വാഗതവും കോ-ഓഡിനേറ്റര്‍ ശ്രിമതി ഗ്രേയ്സി ജോയ് നന്ദിയും പറഞ്ഞു. വിവിധ ഇടവകകളില്‍നിന്നുമായി സാമൂഹ്യ ശുശ്രൂഷ സമിതി കൺവീനർമാരും കിഡ്സ് ആനിമേറ്റസും, സ്റ്റാഫും സെമിനാറിൽ പങ്കെടുത്തു.

Read More

കൂനമ്മാവ് : ലോക ലഹരിവിരുദ്ധ ദിനത്തോട് അനുബന്ധിച്ചു വരാപ്പുഴ അതിരൂപത സി എൽ സിയുടെ നേതൃത്വത്തിൽ വി.ചാവറയച്ഛന്റെ തിരുസന്നിധി ആയ കൂനമ്മാവ് സെന്റ്. ഫിലോമിനാസ് ദേവാലയത്തിൽ വച്ചു ലഹരി വിരുദ്ധ സന്ദേശനൃത്തം അവതരിപ്പിച്ചു. ചേരാനല്ലൂർ സെന്റ്. ജെയിംസ് ഇടവകയിലെ സി എൽ സി അംഗങ്ങൾ നൃത്ത-ദൃശ്യവിഷ്കാരത്തിനു ചുവടുകൾ വെച്ചു.ലഹരി ഉപയോഗവർദ്ധനവ് അത്യധികമായി വർധിച്ചുവരുന്ന ഈ സാഹചര്യത്തിൽ യുവജനങ്ങൾ സ്വയം മാറി ചിന്തിച്ചു നൃത്തവും സംഗീതവും കായികവും തുടങ്ങിയ ആരോഗ്യപരമായ പ്രവർത്തികളിൽ നിന്ന് ലഭിക്കുന്ന ആവേശം ലഹരിയാക്കണമെന്ന് ലഹരി വിരുദ്ധ ദിനാചാരണം ഉത്ഘാടനം ചെയ്ത കൂനമ്മാവ് ഇടവക സഹവികാരി ഫാ. സിനു ചമ്മണിക്കോടത്ത് ഓർമപ്പെടുത്തി. ഫാ. തോംസൺ IVD, അതിരൂപത സി എൽ സി പ്രസിഡന്റ്‌ അലൻ ടൈറ്റസ്, ജനറൽ സെക്രട്ടറി ഡോണ ഏണസ്റ്റിൻ, ട്രഷറര്‍ അമൽ മാർട്ടിൻ, മീഡിയ കോർഡിനേറ്റർ ജെസ്വിൻ ,മറ്റു സി എൽ സി അംഗങ്ങളും യുവജനങ്ങളും സന്നിഹിതരായിരുന്നു.

Read More