Author: admin

അമേരിക്കൻ നടനും സംവിധായകനുമായ കാൾ വെതേഴ്സ് അന്തരിച്ചു. 76 വയസായിരുന്നു.50 വര്‍ഷം നീണ്ട അഭിനയ ജീവിതത്തിൽ 75ലധികം സിനിമകളിലും നിരവധി ടിവി ഷോകളിലും അഭിനയിച്ചിട്ടുണ്ട്. ഫുട്‌ബോളില്‍ നിന്ന് അഭിനയരംഗത്തെത്തിയ നടനാണ് കാൾ വെതേഴ്സ്. ആക്ഷന്‍ – കോമഡി ചിത്രങ്ങളാണ് അഭിനയിച്ചതിൽ അധികവും. അര്‍നോള്‍ഡ് ഷ്വാസ്നഗർ നായകനായ ‘പ്രെഡേറ്റര്‍’, റോക്കി സീരീസ്, ഹാപ്പി ഗിൽമോർ, ദ മണ്ഡലോറിയൻ, അറസ്റ്റെഡ് ഡെവലപ്മെന്റ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. നിരവധി ടെലിവിഷൻ സീരീസ് എപ്പിസോഡുകൾ സംവിധാനം ചെയ്തിട്ടുണ്ട്. 2021ല്‍ എമ്മി പുരസ്‌കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്.

Read More

ഇറാനിലെ സൈനിക കേന്ദ്രത്തിലുണ്ടായ വ്യോമാക്രമണത്തിന് അമേരിക്കയുടെ തിരിച്ചടി. ഇറാഖ്–സിറിയ എന്നിവിടങ്ങളിലെ 85 കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക വ്യോമാക്രമണം നടത്തി. 30 മിനിറ്റ് നീളുന്നതായിരുന്നു അമേരിക്കയുടെ തിരിച്ചടിക്ക് ശേഷം യുദ്ധവിമാനങ്ങൾ മടങ്ങി. അമേരിക്കൻ സൈന്യത്തെ ആക്രമിച്ച കേന്ദ്രങ്ങളെയാണ് വ്യോമാക്രമണത്തില്‍ ലക്ഷ്യമിട്ടതെന്നും ലക്ഷ്യം കാണുന്നതു വരെ ആക്രമണം തുടരുമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.സിറിയ അതിർത്തിക്കു സമീപം റുക്ബാനിലെ ടവർ 22 യുഎസ് സൈനിക ക്യാംപിനു നേരെ കഴിഞ്ഞ ദിവസമാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ 3 സൈനികർ കൊല്ലപ്പെടുകയും 34 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ തങ്ങൾക്കു പങ്കാളിത്തമില്ലെന്നാണ് ഇറാൻ പറഞ്ഞത്.അതേസമയം ഹമാസിനെതിരെ ഇസ്രയേൽ നടത്തുന്ന യുദ്ധത്തിന്റെ ഭാഗമായി ഈ മേഖലയിലെ യുഎസ് കേന്ദ്രങ്ങൾക്കെതിരെ നൂറ്റമ്പതിലേറെ ആക്രമണങ്ങൾ നടന്നിരുന്നു.

Read More

കോട്ടപ്പുറം: കോട്ടപ്പുറം രൂപതയിലെ സീനിയർ വൈദീകനും ഗ്രന്ഥകാരനുമായ റവ.ഡോ ജേക്കബ്ബ് കോണത്ത് (81) നിര്യാതനായി. 2017 മുതൽ വിശ്രമജീവിതത്തിലായിരുന്നു. കോട്ടപ്പുറം രൂപത ചാൻസലർ, ആലുവ കാർമ്മൽഗിരി സെമിനാരി പ്രൊഫസർ, പ്രൊക്കുറേറ്റർ,ഫൊറോന വികാരി, രൂപത ആലോചന സമിതി അംഗം, കോർപ്പറേറ്റ് എഡ്യൂക്കേഷണൽ മാനേജർ , കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രൽ , കോട്ടുവള്ളി സെൻ്റ് സെബാസ്റ്റ്യൻ, തുരുത്തിപ്പുറം സെൻ്റ് ഫ്രാൻസിസ് അസീസി , കുരുവിലശ്ശേരി നിത്യസഹായ മാത പള്ളികളിൽ വികാരി, തുരുത്തിപ്പുറം എഎജെഎം ആശുപത്രി അഡ്മിനിസ്ട്രേറ്റർ , പൊറ്റക്കുഴി ലിറ്റിൽ ഫ്ലവർ പള്ളി വികാർ സബ്സ്റ്റിറ്റ്യൂട്ട് , കർത്തേടം സെൻ്റ് ജോർജ് പള്ളി വികാർ കോർപ്പറേറ്റർ, തൈക്കൂടം സെൻ്റ് റാഫേൽ പള്ളി സഹവികാരി എന്നീ നിലകളിലും യുഎസ്എ യിലെ വിവിധ പള്ളികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ന് ( ഫെബ്രുവരി 3, ശനി) ഉച്ചകഴിഞ്ഞ് 2 വരെ കൃഷ്ണൻകോട്ടയിൽ സഹോദരൻ കോണത്ത് ചീക്കു ജോർജ്ജിൻ്റെ ഭവനത്തിലും തുടർന്ന് 3.30 വരെ കൃഷ്ണൻകോട്ട ക്രിസ്തുരാജ പള്ളിയിലും ആദരാഞ്ജലികൾ…

Read More

ന്യൂഡൽഹി: കഴിഞ്ഞ പത്ത് വർഷങ്ങളിലെ നേട്ടങ്ങൾ എണ്ണി പറഞ്ഞാണ് ലോക് സഭാ തിരഞ്ഞെടുപ്പിൻ്റെ പ്രചാരണ ധ്വനിയിൽ ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്. വലിയ പ്രഖ്യാപനങ്ങൾ ഒന്നിമില്ല. സമ്പൂർണ ബജറ്റ് അല്ലാത്തതിരിക്കെ നേട്ടങ്ങളുടെ പട്ടിക നിരത്തുകയാണ് ചെയ്തത്. 58 മിനിട്ടുകൊണ്ട് അവസാനിപ്പിച്ച ബജറ്റില്‍ പറഞ്ഞതിലേറെയും കഴിഞ്ഞ പത്ത് വര്‍ഷത്തെ നേട്ടങ്ങളാണ്. തെരഞ്ഞെടുപ്പിന് ശേഷം വരുന്ന സർക്കാർ ജൂലൈയിൽ സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കാൻ ബാധ്യസ്ഥമാവും.  പ​ലിശ നി​ര​ക്ക് ഉ​യ​ർ​ത്തി​യില്ല എ​ന്നത് മാ​ത്ര​മാ​ണ് ഇ​ട​ത്ത​ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​യ​ത്. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ഗു​ണ​മു​ള്ള ഒ​രു പ്ര​ഖ്യാ​പ​ന​വും ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ല. പ്ര​ധാ​ന​മ​ന്ത്രി കി​സാ​ൻ സ​മ്മാ​ൻ നി​ധി യോ​ജ​ന​യു​ടെ തു​ക 6000-ത്തിൽ ​നി​ന്നു 9,000 ആയി വ​ർ​ധി​പ്പി​ക്കു​മെ​ന്ന് അ​ഭ്യൂ​ഹ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ബ​ജ​റ്റി​ൽ ഇ​തു​സം​ബ​ന്ധി​ച്ച പ്രഖ്യാപനം ഉണ്ടായില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ ഇ​ന്ധ​ന വി​ല കു​റ​യ്ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ബജറ്റിൽ അതുമുണ്ടായില്ല. അതിനിടെ ഇന്ന് രാവിലെ എണ്ണക്കമ്പനികൾ വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ൾ​ക്ക് 15 രൂ​പ വ​ർ​ധി​പ്പി​ക്കുക കൂടി ചെയ്തു. ടൂറിസം രംഗത്ത് സ്വകാര്യ മേഖലയെ…

Read More