Author: admin

നാടകീയമായ യുദ്ധ രംഗങ്ങളിലൂടെ കടന്നു പോകുന്ന, മധ്യ പൂർവേഷ്യ, ഇറാൻ, പാക്കിസ്‌താൻ, അഫ്ഘാനിസ്ഥാൻ എന്നീ രാജ്യങ്ങളെ പ്രത്യേകം പേരെടുത്തു പരാമർശിച്ചുകൊണ്ട്, സമാധാനത്തിനായി, ലിയോ പതിനാലാമൻ പാപ്പാ അഭ്യർത്ഥനകൾ നടത്തി. മാർച്ചു മാസം ഒന്നാം തീയതി വത്തിക്കാൻ ചത്വരത്തിൽ, നയിച്ച മധ്യാഹ്ന പ്രാർത്ഥനയ്ക്കുശേഷം നടത്തിയ അഭ്യർത്ഥനകളിലാണ് പാപ്പാ സമാധാനത്തിനായി പ്രാർത്ഥിക്കുവാനും, പ്രവർത്തിക്കുവാനും ഏവരെയും ആഹ്വാനം ചെയ്തത്.

Read More

വോട്ടർ പട്ടികയിൽ പേര് ഇല്ലാത്ത കുടുംബങ്ങളെയും വ്യക്തികളെയും കണ്ടുപിടിച്ച് ചേർക്കുവാനായി ഫെബ്രുവരി ആദ്യം മുതൽ കൊച്ചി രൂപതയുടെ കുടുംബയൂണിറ്റ് വകുപ്പ് നടത്തിവരുന്ന സമ്പൂർണ്ണ വോട്ടു ചേർക്കൽ യജ്ഞം കൈരളിക്കു തന്നെ പുതുമയാർന്ന ഒരു മാതൃകയാകുന്നു.

Read More

പശ്ചിമേഷ്യ യുദ്ധ ഭീതിയിലമാറുമ്പോൾ ലോകസമാധാനത്തിനുവേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് കൊണ്ട് കെസിബിസി പ്രസിഡന്റ് വർഗീസ് ചക്കാലക്കൽ മെത്രാപ്പോലീത്ത എല്ലാ രൂപതാകൾക്കും വിശ്വാസികൾക്കുമായി സന്ദേശം അയച്ചു. അനേകായിരങ്ങൾ ദുരിതമനുഭവിക്കുന്ന ഈ സാഹചര്യത്തിൽ നീതിപുലരുന്നതിനും സായുധ സംഘർഷങ്ങളുടെ ഇരകളായി ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകുന്നതിനായി നമ്മുടെ ദേവാലയങ്ങളിൽ പ്രെത്യേക പ്രാർത്ഥന ശുശ്രൂഷ നടത്തിക്കൊണ്ട് അവരുടെ വേദനയിൽ നമുക്കും പങ്കുചേരാം ആർച്ച് ബിഷപ്പ് ഓർമ്മിപ്പിച്ചു.

Read More

ഫെബ്രുവരി 22 മുതൽ വത്തിക്കാനിലെ പൗളിൻ ചാപ്പലിൽ നടന്നുവരികയായിരിന്ന ലെയോ പാപ്പയുടെയും റോമൻ കൂരിയ അംഗങ്ങളുടെയും നോമ്പുകാല ധ്യാനം സമാപിച്ചു . നോർവേയിലെ ട്രോണ്ട്ഹൈമിലെ സിസ്റ്റേഴ്‌സിയൻ ബിഷപ്പ് എറിക് വാർഡൻ നയിച്ച ധ്യാനം ആഴമേറിയ ആത്മീയാനുഭവമായിരിന്നുവെന്ന് ലെയോ പാപ്പ പ്രതികരിച്ചു.

Read More

വിശ്വാസോത്സവം ആധ്യാത്മിക അനുഭവമാക്കി മാറ്റുവാനാണ് ശ്രമിക്കേണ്ടതെന്ന് പാലാരിവട്ടം പിഒസി സെന്ററിൽ വച്ച് 12 ലത്തീൻ രൂപതകളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുത്ത VFF മാസ്റ്റർ ട്രെയിനേഴ്സ് ട്രെയിനിംഗ് ഉദ്ഘാടനം ചെയ്തുകൊണ്ട് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഫാ. തോമസ് തറയിൽ അഭിപ്രായപ്പെട്ടു.

Read More

വൈപ്പിൻ കരയുടെ സർവതോന്മുഖമായ പുരോഗതിക്ക് ലത്തീൻ സമുദായം നൽകിയ സംഭാവനകൾ അതുല്യമാണെന്ന് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ബിഷപ് ആൻ്റണി വാലുങ്കൽ അഭിപ്രായപ്പെട്ടു. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ വരാപ്പുഴ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തിയ വൈപ്പിൻ നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More

ജാർഖണ്ഡിലെ സിംഡേഗ രൂപതയിൽ നടക്കുന്ന സി.എൽ.സി ദേശീയ അസംബ്ലിയിൽ പങ്കെടുക്കുന്നതിനായി കേരളത്തിൽ നിന്നും 12 പേർ യാത്ര തിരിച്ചു.

Read More

ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജി​ൻറെ ശ​താ​ബ്‌ദി ആ​ഘോ​ഷ സ​മാ​പ​ന​വും ശ​താ​ബ്‌ദി സ്മാ​ര​ക​മാ​യി കോ​ള​ജി​ൽ സ്ഥാ​പി​ത​മാ​കു​ന്ന ഡോ.​കെ.​എം. ഏ​ബ്ര​ഹാം സെ​ൻറ​ർ ഫോ​ർ എ​ന​ർ​ജി ആ​ൻ​ഡ് എ​ൺ​വ​യ​ൺ​മെ​ൻറി​ൻറെ​യും ബ​ർ​ക്കു​മാ​ൻ​സ് സെ​ൻറ​ര്‌ ഫോ​ർ‌ എ​മ​ർ​ജിം​ഗ് ടെ​ക്നോ​ള​ജീ​സി​ൻറെ​യും ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ച ഉ​പ​രാ​ഷ്‌​ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ

Read More

മു​ന​മ്പം ഭൂ​മി ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ കേ​ര​ള വ​ഖ​ഫ് ബോ​ർ​ഡ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കു​ന്നു. മു​ന​മ്പ​ത്തെ ഭൂ​മി വ​ഖ​ഫ് സ്വ​ത്ത​ല്ലെ​ന്ന ഹൈ​ക്കോ​ട​തി നി​രീ​ക്ഷ​ണ​ത്തി​നെ​തി​രെ​യാ​ണ് ബോ​ർ​ഡ് അ​പ്പീ​ൽ ന​ൽ​കു​ന്ന​ത്. മുനമ്പം ഭൂമി വഖഫ് ആണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് വഖഫ് ട്രിബ്യൂണൽ ആണെന്നും ഹർജിയിൽ പരാമർശിക്കുന്നു.

Read More