Author: admin

കൽപ്പറ്റ: വയനാട്ടിലെ വന്യജീവി സംഘർഷത്തെ തുടർന്ന് സിസിഎഫ് ചുമതലയേറ്റു. ഈസ്റ്റേൺ സർക്കിൾ സിസിഎഫ് കെ വിജയാനന്ദിനാണ് ചുമതല. വാർ റൂം ഉൾപ്പെടെ വൈകാതെ സജ്ജമാക്കും. സവിശേഷ അധികാരമുള്ള ഓഫീസറായിരിക്കും വയനാട് സിസിഎഫ്. മാനന്തവാടി നോർത്ത് ഡിഎഫ്ഒ ഓഫീസ് ക്യാമ്പാണ് താത്കാലിക ഓഫീസാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന വയനാട്ടിലെ ജനപ്രതിനിധികളുടെ യോഗത്തിലായിരുന്നു തീരുമാനം. സിസിഎഫിന് കൂടുതൽ അധികാരം നൽകാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തെ സമീപിക്കാനും തീരുമാനിച്ചിരുന്നു.

Read More

തിരുവനന്തപുരം : സംസ്ഥാനത്ത് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്. ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിട്ടുള്ളത് കൊല്ലം, കോട്ടയം, പാലക്കാട്,ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകൾക്കാണ് .ഇന്നും നാളെയും കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. സൂര്യാഘാത സാധ്യത പരിഗണിച്ച് വെയിലത്ത് ജോലി ചെയ്യുന്നവരുടെ ജോലി സമയം സംസ്ഥാനത്ത് പുനഃക്രമീകരിച്ചിട്ടുണ്ട്. വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ സമയം ഏപ്രിൽ 30വരെയാണ് പുനഃക്രമീകരിച്ചത്. രാവിലെ ഏഴു മുതല്‍ വൈകീട്ട് ഏഴു വരെ ജോലി സമയം എട്ട് മണിക്കൂറായി നിജപ്പെടുത്തി. പകൽ സമയം ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് മൂന്ന് വരെ വിശ്രമം അനുവദിക്കും. ഷിഫ്റ്റ് വ്യവസ്ഥയിലുള്ളവര്‍ക്ക് ഉച്ചയ്ക്ക് 12 ന് ഷിഫ്റ്റ് അവസാനിക്കും, വൈകീട്ട് മൂന്നിന് ഇത് പുനഃരാരംഭിക്കുന്ന തരത്തിലാണ് ക്രമീകരണം.

Read More

കൊ​ച്ചി: എ​റ​ണാ​കു​ളം ക​ള​ക്ട​റേ​റ്റി​ൽ വൈ​ദ്യു​തി ബ​ന്ധം പൂ​ർ​ണ​മാ​യി പു​നഃ​സ്ഥാ​പി​ച്ചു. കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രു​മാ​യി ക​ള​ക്ട​ർ ന​ട​ത്തി​യ ച​ർ​ച്ച​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ഇ​തു​വ​രെ​യു​ള്ള കു​ടി​ശി​ക മാ​ർ​ച്ച് 31ന​കം തീ​ർ​ക്കു​മെ​ന്ന് ക​ള​ക്ട​ർ ഉ​റ​പ്പു​ന​ല്കി​യ​തോ​ടെ​യാ​ണ് വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ച​ത്. രാ​വി​ലെ ഓ​ഫീ​സ് സ​മ​യ​ത്തി​നു മു​മ്പു​ത​ന്നെ കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. പ​ല​ത​വ​ണ നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടും വൈ​ദ്യു​തി കു​ടി​ശി​ക അ​ട​ച്ചി​ല്ല എ​ന്ന കാ​ര​ണ​ത്താ​ലാ​ണ്‌ ചൊ​വ്വാ​ഴ്ച ക​ള​ക്ട​റേ​റ്റ് സ​മു​ച്ച​യ​ത്തി​ലെ ഫ്യൂ​സ് കെ​എ​സ്ഇ​ബി ഊ​രി​യ​ത്. ക​ള​ക്ട​റേ​റ്റി​ലെ വി​വി​ധ ഓ​ഫീ​സു​ക​ൾ വൈ​ദ്യു​തി ചാ​ര്‍​ജ് ഇ​ന​ത്തി​ല്‍ 57.95 ല​ക്ഷം രൂ​പ കു​ടി​ശി​ക വ​രു​ത്തി​യ​തോ​ടെ​യാ​ണ് കെ​എ​സ്ഇ ബി​യു​ടെ ഈ ​ന​ട​പ​ടി. ചൊ​വ്വാ​ഴ്ച രാ​വി​ലെ ജീ​വ​ന​ക്കാ​ർ എ​ത്തി​യ സ​മ​യ​ത്ത് വൈ​ദ്യു​തി ഇ​ല്ലാ​ത്ത​തി​നാ​ൽ യു​പി​എ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കം​പ്യൂ​ട്ട​റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ടാ​ണ് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ ഫ്യൂ​സ് ഊ​രി​യ​താ​ണെ​ന്ന് ജീ​വ​ന​ക്കാ​ർ അ​റി​ഞ്ഞ​ത്. ഇ​തി​നെ തു​ട​ർ​ന്ന് 48ഓ​ളം ഓ​ഫീ​സു​ക​ളി​ലെ പ്ര​വ​ർ​ത്ത​നം താ​റു​മാ​റാ​യി. ക​ടു​ത്ത ചൂ​ടി​ൽ ഫാ​ൻ പോ​ലു​മി​ല്ലാ​തെ ആ​യി​രു​ന്നു ജീ​വ​ന​ക്കാ​ർ ചൊ​വ്വാ​ഴ്ച ഓ​ഫീ​സി​ലി​രു​ന്ന​ത്.

Read More

മലമ്പുഴ: കൂമ്പാച്ചി എരിച്ചരം മലയിൽ കയറി കുടുങ്ങിയ ബാബുവിൻ്റെ അമ്മയെയും സഹോദരനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മലമ്പുഴ ചെറാട്ടിൽ താമസിച്ചിരുന്ന റഷീദ (46), മകൻ ഷാജി (23) എന്നിവരെയാണ് ചൊവ്വാഴ്ച്ച രാത്രി 11നോടെ കടുക്കാംകുന്നം മേൽപാലത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. മലമ്പുഴ പോലീസെത്തി മൃതദേഹങ്ങൾ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുടുംബ പ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസിൻ്റെ നിഗമനം. ഇവർ താമസിക്കുന്ന കടുക്കാംകുന്നം മേൽപാലത്തിന് സമീപത്ത് നിന്ന് 200 മീറ്റർ അകലെയാണ് സംഭവം. 2022ൽ കുമ്പാച്ചി മലയിൽ കയറിയ ബാബു മുകളിലെ മലയിടുക്കിൽ കുടുങ്ങിപോയിരുന്നു. 43 മണിക്കൂർ പണിപ്പെട്ട് സെെന്യവും എൻഡിആർഎഫും സംയുക്തമായാണ് അന്ന് ഇറക്കിയത്.

Read More

ന്യൂഡൽഹി: സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ഫാലി എസ്. നരിമാൻ അന്തരിച്ചു. 95 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയിലായിരുന്നു അന്ത്യം. ഭരണഘടനാ തത്വങ്ങളെ എന്നും ഉയർത്തി പിടിച്ച വ്യക്തിയാണ് ഫാലി എസ്. നരിമാൻ. പാഴ്സി വിഭാഗക്കാരായ സാം ബരിയംജി നരിമാൻ- ബാനു നരിമാൻ ദമ്പതികളുടെ മകനായി 1929ൽ ബർമയിലായിരുന്നു ഫാലി എസ്. നരിമാന്‍റെ ജനനം. മുംബൈയിൽ കുടിയേറിയ അദ്ദേഹം നിയമവിദ്യാഭ്യാസം അടക്കം പൂർത്തിയാക്കി. തുടർന്ന് ബോംബെ ഹൈകോടതിയിൽ പ്രാക്ടീസ് തുടങ്ങി. 1971 മുതൽ സുപ്രീംകോടതിയിൽ അഭിഭാഷകനായി. കേന്ദ്ര സർക്കാറിനായി നിരവധി കേസുകളിൽ ഹാജരായി. 1972 മുതൽ 1975 ജൂൺ വരെ അഡ്വക്കേറ്റ് സോളിസിറ്റർ പദവി വഹിച്ചിരുന്നു. എന്നാൽ, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിഷേധ സൂചകമായി പദവി രാജിവെച്ചു. 1991 മുതൽ ബാർ അസോസിയേഷൻ ഇന്ത്യ പ്രസിഡന്‍റ് ആയിരുന്നു. ഇന്ത്യൻ എക്സ്പ്രസുമായി ബന്ധപ്പെട്ട മാധ്യമ സ്വാതന്ത്ര്യ കേസ്, കൊളീജിയം കേസ്, ഭോപ്പാൽ ദുരന്ത കേസ് അടക്കമുള്ളവയിൽ ശക്തമായ വാദമുഖങ്ങൾ ഉന്നയിച്ച അഭിഭാഷകനാണ് ഫാലി…

Read More

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ അന്തിമ തീരുമാനമുണ്ടായേക്കും. 20 ല്‍ 15 സീറ്റുകളിലേക്കാണ് സിപിഎം മത്സരിക്കുന്നത്. ഇന്ന് രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റും ഉച്ചയ്ക്ക്‌ ചേരുന്ന സംസ്ഥാന കമ്മിറ്റിയും ജില്ല സെക്രട്ടേറിയറ്റ് നല്‍കിയ സ്ഥാനാര്‍ഥി നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യും. ഈ മാസം 27നാണ് സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക.ആലപ്പുഴ ഒഴികെ മറ്റൊരിടത്തും പാര്‍ട്ടിക്ക് എംപിമാരില്ലാത്തതിനാല്‍ ഭരണവിരുദ്ധ വികാരം എന്ന ഭാരം ഇത്തവണ പാര്‍ട്ടിക്കില്ല. ഈ അനുകൂല ഘടകം മികച്ച സ്ഥാനാര്‍ഥികളിലൂടെ നേട്ടമാക്കുകയാണ് പാര്‍ട്ടി തന്ത്രം. ദീര്‍ഘകാലമായി പാര്‍ട്ടിക്ക് നഷ്‌ടമാകുന്ന മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് നേരത്തെ തന്നെ ചിലരെ രംഗത്തിറക്കിയത് ഇതിന്‍റെ ഭാഗമാണ്. ഇക്കുറി പാര്‍ട്ടിയുടെ അതി ശക്തരും അതേസമയം പാര്‍ട്ടി അണികള്‍ക്ക് ഏറെ സ്വീകാര്യരുമായ നേതാക്കളെ തന്നെയാകും സിപിഎം കളത്തിലിറക്കുക. ദേശീയ തലത്തില്‍ സിപിഎമ്മിന്‍റെ നിലനില്‍പ്പ് തന്നെ ചോദ്യ ചിഹ്നമായിരിക്കുന്ന കാലത്ത് കേരളം മാത്രമാണ് സിപിഎമ്മിനുള്ള ഏക പിടിവള്ളി. പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗം…

Read More

ന്യൂഡൽഹി : ദാദാസാഹെബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് 2024 ലെ ജേതാക്കളുടെ പട്ടിക പുറത്ത്. ഷാരൂഖ് ഖാന്‍, റാണി മുഖര്‍ജി, നയന്‍താര, സന്ദീപ് റെഡ്ഡി വംഗ തുടങ്ങി നിരവധി താരങ്ങള്‍ ജേതാക്കളായി. ജവാനിലെ മികച്ച പ്രകടനത്തിനാണ് ഷാരൂഖിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. അതേ ചിത്രത്തിലെ അഭിനയത്തിന് നയന്‍താരയ്ക്ക് മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചു. അനിരുദ്ധ് രവിചന്ദറിന് മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരവും ജവാന്‍ സമ്മാനിച്ചു. അതേസമയം, അനിമല്‍ എന്ന ചിത്രത്തിനു വേണ്ടി സന്ദീപ് റെഡ്ഡി വംഗയ്ക്ക് മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചു. ദാദാസാഹേബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് 2024 ജേതാക്കള്‍ മികച്ച നടന്‍: ഷാരൂഖ് ഖാന്‍ (ജവാന്‍) മികച്ച നടി: നയന്‍താര (ജവാന്‍) മികച്ച നടി: റാണി മുഖര്‍ജി (മിസിസ് ചാറ്റര്‍ജി നോര്‍വേ) മികച്ച സംവിധായകന്‍: സന്ദീപ് റെഡ്ഡി വംഗ (അനിമല്‍) മികച്ച സംഗീത സംവിധായകന്‍: അനിരുദ്ധ് രവിചന്ദര്‍ (ജവാന്‍) മികച്ച പിന്നണി ഗായകന്‍…

Read More