- അപോളോ ടയേഴ്സ്: ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പുതിയ ജേഴ്സി സ്പോൺസർ
- ICPA വാര്‍ഷിക ജനറല്‍ അസംബ്ലിയും ദേശീയ കണ്‍വന്‍ഷനും പൂനയിൽ
- കലയുടെ മാമാങ്കമൊരുക്കി കെ.സി.വൈ.എം കോട്ടപ്പുറം രൂപത – ഉത്സവ് 2K25
- തെക്കൻ കുരിശുമലയിൽ വിശുദ്ധ കുരിശിന്റെ പുകഴ്ചാ തിരുന്നാൾ ആചരിച്ചു.
- ഏക പാത്ര നാടക മത്സരം സംഘടിപ്പിച്ചു
- കലയുടെ ഉപാസകനായ സിബി ഇറക്കത്തിലിന് അന്ത്യാഞ്ജലി
- ചേർത്തലയിൽ ബസ്സ് അപകടം 28 പേർക്ക് പരിക്ക്
- ലിയോ പതിനാലാമൻ: ലോക പൗരൻ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മിഷനറി” സെപ്റ്റംബർ 18ന് പ്രസിദ്ധീകരിക്കും
Author: admin
യൂണിയൻ മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ഫോർ വിദേശകാര്യം,പരിസ്ഥിതി, വനം വകുപ്പ് – കീർത്തി വർദ്ധൻ സിംഗ്, ചരിത്രപ്രധാന്യമുള്ള മദർ ഓഫ് ഗോഡ് കത്തീഡ്രൽ സന്ദർശിച്ചു. മന്ത്രിയെ ഇടവക ജനങ്ങളും ഇടവക വികാരി ഫാദർ ജെറോം ചിങ്ങം തറയും പാരിഷ് പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും സന്യസ്തരും ചേർന്ന് ഊഷ്മളമായ വരവേൽപ്പ് നൽകി. പരിസ്ഥിതി വകുപ്പ് മന്ത്രിയുടെ സന്ദർശനത്തിന്റെ ഓർമ്മയ്ക്കായി പള്ളിയുടെ തോട്ടത്തിൽ ഒരു വൃക്ഷത്തൈ നടുകയും ചെയ്തു.
കൊച്ചി: യുവത്വത്തിൻ്റെ നാളുകളിൽ പീഡകൾ സഹിച്ച് തൻ്റെ ജനതക്ക് വേണ്ടി മരിച്ച യേശു നാഥൻ്റെ സഹനങ്ങളുടെ സ്മരണയിൽ വരാപ്പുഴ അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള മുപ്പതോളം സി. എൽ.സി യുവജനങ്ങൾ കലൂർ വിശുദ്ധ ഫ്രാൻസിസ് സേവിയർ ദേവാലയത്തിൽ ഒത്തുകൂടി കുരിശിൻ്റെ വഴി ചൊല്ലി പ്രാർത്ഥിച്ചു. ഡീക്കൻ പ്രബിൻ ഫ്രാൻസിസും സി.എൽ.സി അതിരൂപതാ ഭാരവാഹികളും നേതൃത്വം നൽകി. യേശുനാഥൻ സഹിച്ച പീഡാസഹനങ്ങളെ ഓർത്ത്, പിതാവേ ഞങ്ങളുടെ മേൽ കരുണ ഉണ്ടാകണമെ എന്ന് പ്രാർത്ഥിച്ചു കൊണ്ട്തീക്ഷ്ണതയോടെ കുരിശിന്റെ വഴി ചൊല്ലുവാൻ ഒത്തു ചേർന്ന യുവജനങ്ങൾ പുതുതലമുറയിലെ ക്രിസ്തുവിൻ്റെ ജീവിക്കുന്ന സാക്ഷ്യങ്ങൾ ആവട്ടെ എന്ന് കലൂർ വിശുദ്ധ ഫ്രാൻസിസ് സേവ്യറിൻ്റെ ദേവാലയ സഹവികാരി സാവിയോ ആന്റണി ആശംസിച്ചു. വരാപ്പുഴ അതിരൂപത സി.എല്‍.സി പ്രസിഡന്റ് അലൻ പി. ടൈറ്റസ്, ട്രഷറർ അമൽ മാർട്ടിൻ, ജോയിൻ സെക്രട്ടറിമാരായ ആൻ മേരി എവുസേവിയൂസ്, സുജിത്ത്, വൈസ് പ്രസിഡണ്ടായ അഖിൽ, വുമൺ എക്സിക്യൂട്ടീവ് ആയ നേഹ, കലൂർ സി.ൽ.സി യൂണിറ്റ് പ്രസിഡന്റ്…
കൊച്ചി: വരാപ്പുഴ അതിരൂപത ജൂബിലി വർഷാചരണത്തോടനുബന്ധിച്ച് ഏപ്രിൽ മാസം എല്ലാ ഇടവകകളിലും നടത്തപ്പെടുന്ന ജൂബിലി രോഗി സംഗമത്തിന്റെ അതിരൂപതാതല ഉദ്ഘാടനം നടത്തി. തേവര സെന്റ് ജോസഫ് ആന്റ് സെന്റ് ജൂഡ് പള്ളിയിൽ വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ.ആന്റണി വാലുങ്കൽ ഉദ്ഘാടനം നിർവഹിച്ചു. ദിവ്യബലിക്കും തൈലം പൂശൽകർമ്മത്തിനും ബിഷപ്പ് മുഖ്യകാർമികത്വം വഹിച്ചു. ഫാ.യേശുദാസ് പഴമ്പിള്ളി വചനപ്രഘോഷണം നടത്തി. വികാരി ഫാ.ജൂഡിസ് പനക്കൽ, ഫാ. ജിനോ ജോർജ് കടുങ്ങാംപറമ്പിൽ, ഫാ.പാക്സൻ ഫ്രാൻസിസ് പള്ളിപ്പറമ്പിൽ, ഫാ. സേവ്യർ പനക്കൽ എന്നിവർ സഹ കാർമികരായിരുന്നു.
ന്യൂ ഡൽഹി: ഉത്തരേന്ത്യ കനത്ത ചൂടിലേക്ക്. ദില്ലിയിൽ ഈ സീസണിലെ ഏറ്റവും കൂടിയ താപനില 40 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഡൽഹിയിലും വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഉഷ്ണ തരംഗസാധ്യത മുന്നറിയിപ്പ് നൽകി. ഡൽഹിയിൽ ഇന്നും യെല്ലോ അലർട്ട് തുടരും. അതേസമയം 42 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കുമെന്നും സൂചന. ഹരിയാന,പഞ്ചാബ്, ചണ്ഡീഗഡ് എന്നിവിടങ്ങളിലും കനത്ത ചൂടാണ് രേഖപ്പെടുത്തിയത്. ഏപ്രിലിൽ ഇന്ത്യയുടെ ഭൂരിഭാഗം ഭാഗങ്ങളിലും സാധാരണയേക്കാൾ ഉയർന്ന താപനില ഉണ്ടാകാൻ സാധ്യതയുണ്ട്. ദക്ഷിണേന്ത്യയുടെ മധ്യ ഭാഗങ്ങളിലായിരിക്കും കൂടുതൽ സാധ്യത. പടിഞ്ഞാറൻ ഹിമാലയൻ മേഖലയിലെ ചില ഭാഗങ്ങളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഏപ്രിലിൽ സാധാരണ മുതൽ സാധാരണയിലും താഴെയുള്ള പരമാവധി താപനിലയുണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഏപ്രിലിൽ മധ്യേന്ത്യയിലെയും വടക്കൻ സമതലങ്ങളിലെയും ദക്ഷിണേന്ത്യയിലെയും പല പ്രദേശങ്ങളിലും സാധാരണ ചൂടിന് മുകളിലുള്ള ഉഷ്ണതരംഗ ദിവസങ്ങൾക്ക് സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ രണ്ട് മുതൽ എട്ട് ദിവസം വരെയാണ് ഉഷ്ണ തരംഗത്തിന് സാധ്യതയെന്നും…
തിരുവനന്തപുരം: മുനമ്പത്ത് ബിജെപി നുഴഞ്ഞുകയറാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി കെ രാജൻ. മുനമ്പം നിവാസികൾക്ക് എല്ലാ റവന്യൂ അവകാശങ്ങളും നൽകണമെന്നാണ് സർക്കാർ നിലപാട്. മുനമ്പം കമ്മീഷൻ റിപ്പോർട്ട് വരുന്നതോടുകൂടി പ്രശ്നങ്ങൾ പൂർണമായും പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. മുനമ്പത്ത് ജനങ്ങളുടെ പ്രശ്നങ്ങൾക്കൊപ്പം നിന്നത് ആരെന്ന് ജനങ്ങൾക്ക് മനസ്സിലാവും. സ്വീകരണം വാങ്ങിയും നുഴഞ്ഞുകയറിയും അല്ല മുനമ്പത്തെ പ്രശ്നം പരിഹരിക്കേണ്ടത്. പ്രശ്നം ഉണ്ടായപ്പോൾ തന്നെ പരിഹരിക്കാൻ കൃത്യമായ ഇടപെടൽ സർക്കാർ നടത്തിയിരുന്നു. രാജ്യത്തെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നതിനെ കുറിച്ച് കൂടി ബിജെപി നേതാക്കൾ മുനമ്പത്ത് പറയാൻ തയ്യാറാകണം എന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൊച്ചി: ക്രൈസ്തവ സഭകളുടെ സ്വത്തുക്കള്‍ നിയന്ത്രിക്കുന്ന ബില്‍ കൊണ്ടുവരുമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചെന്ന് അല്‍മായ മുന്നേറ്റം നേതാവ് ഷൈജു ആന്റണി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി താനുമായി സംസാരിച്ചിരുന്നു. ചര്‍ച്ച് ബില്ലിനെ പിന്തുണയ്ക്കണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടുവെന്നും ഷൈജു ആന്റണി സ്വകാര്യ ചാനലിൽ പറഞ്ഞു . ചര്‍ച്ച് ആക്ടിന് വേണ്ടി നടക്കുന്ന വിവിധ ഗ്രൂപ്പുകളുമായി സുരേഷ് ഗോപി സംസാരിച്ചതായും ഷൈജു ആന്റണി പറഞ്ഞു. ജസ്റ്റിസ് ജെ ബി കോശി കമ്മീഷനെ സുരേഷ് ഗോപി നേരിട്ടുപോയി കണ്ടതായാണ് മനസിലാക്കുന്നത്. ചര്‍ച്ച് ആക്ട് എത്രയും വേഗം നടപ്പിലാക്കാന്‍ സാധിക്കുമോ? അത് നടപ്പിലാക്കുന്നത് എങ്ങനെ?, അതിന്റെ സങ്കീര്‍ണതകള്‍ എന്തെല്ലാം തുടങ്ങിയ കാര്യങ്ങള്‍ ജെ ബി കോശി കമ്മീഷനോട് ചോദിച്ച് മനസിലാക്കിയതായാണ് അറിയുന്നത്. അവര്‍ ഇതേപ്പറ്റി നാളുകള്‍ക്ക് മുന്‍പ് തന്നെ പഠിച്ചു തുടങ്ങി. കൃത്യമായ ഒരു സമയത്ത് അവര്‍ ചര്‍ച്ച് ആക്ട് ഇംപ്ലിമെന്റ് ചെയ്യുമെന്നാണ് മനസിലാക്കുന്നതെന്നും ഷൈജു ആന്റണി പറഞ്ഞു. ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട്…
കൊച്ചി:മധ്യപ്രദേശിലെ ജബല്‍പൂരില്‍ മലയാളി വൈദികര്‍ ഉള്‍പ്പെടെയുള്ള ക്രൈസ്തവ സംഘത്തിന് നേരെയുണ്ടായ ആക്രമത്തിൽ പ്രതിഷേധിച്ച് കെ.സി.വൈ.എം. കൊച്ചി രൂപത കൂട്ടായ്മ സംഘടിപ്പിച്ചു. പോലീസിന്റെ സാന്നിധ്യത്തിലാണ് മലയാളി വൈദികര് അടക്കമുള്ളവര്‍ക്ക് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. വൈദികർക്ക് നേരെയുള്ള സംഘപരിവാർ ആക്രമണത്തിൽ, വൈപ്പിൻ ജങ്കാറിന് സമീപമാണ് പ്രതിഷേധ യോഗം സംഘടിപ്പിച്ചത്. മതസ്വാതന്ത്ര്യം നമുക്ക് ഏവർക്കും ഭരണഘടന ഉറപ്പു നൽകുന്ന മൗലിക അവകാശമാണെന്നും എന്നാൽ ഇപ്പോൾ ഇന്ത്യയിൽ പലയിടങ്ങളിലും ഈ അവകാശം ചോദ്യപ്പെടുന്ന സ്ഥിതിയിലാണ് കെ.സി.വൈ.എം. കൊച്ചി രൂപത ഈ ഒരു പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത് എന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് കെ.സി.വൈ.എം. കൊച്ചി രൂപത ഡയറക്ടർ ഫാ. മെൽറ്റസ് കൊല്ലശ്ശേരി പറഞ്ഞു. കെ.സി.വൈ.എം കൊച്ചി രൂപത പ്രസിഡന്റ് ഡാനിയ ആന്റണി അധ്യക്ഷത വഹിച്ചു, കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന, കെ.സി.വൈ.എം കൊച്ചി രൂപത ജനറൽ സെക്രട്ടറി ഹെസ്‌ലിൻ ഇമ്മാനുവൽ, ഡയറക്ടർ ഫാ. ജോഷി ഏലശ്ശേരി, ലേ അനിമേറ്റർ ലിനു തോമസ്, വൈസ് പ്രസിഡന്റ് ക്ലിന്റൺ…
കൊച്ചി : എറണാകുളം ലൂർദ് ആശുപത്രിയിൽ സംഘടിപ്പിച്ച ലോക ആരോഗ്യ ദിനാചരണം ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ് സെക്വീര ഉദ്ഘാടനം ചെയ്തു. ലൂർദ് ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. പോൾ പുത്തരാൻ ആരോഗ്യ ദിന സന്ദേശം നൽകി. ലൂർദ് ആശുപത്രി ഒബ്സ്റ്റട്രിക്സ് & ഗൈനെക്കോളജി വിഭാഗം മേധാവി ഡോ. പ്രവീണ എലിസബത്ത് ആരോഗ്യ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എറണാകുളം ലൂർദ് ആശുപത്രി സംഘടിപ്പിച്ച ലോക ആരോഗ്യ ദിനാചരണത്തിൽ ഒബ്സ്റ്റട്രിക്സ് & ഗൈനെക്കോളജി വിഭാഗം മേധാവി ഡോ. പ്രവീണ എലിസബത്ത് ആരോഗ്യ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു. ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ് സെക്വീര, ലൂർദ് ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. പോൾ പുത്തുരൻ എന്നിവർ സമീപം. ഈ വർഷത്തെ ലോകാരോഗ്യ ദിനത്തിൻ്റെ മുഖ്യ സന്ദേശമായ സ്ത്രീകളുടെയും നവജാത ശിശുക്കളുടെയും ആരോഗ്യം, സംരക്ഷണം, പരിചരണം എന്നിവയെ കുറിച്ചുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ലൂർദ് സ്കൂൾ ഓഫ്…
കൊട്ടിയം: ലോകാരോഗ്യദിനമായ 2025 ഏപ്രിൽ 6 ഞായറാഴ്ച്ച കെ സി വൈ എം പുല്ലിച്ചിറ യൂണിറ്റും കൊട്ടിയം കിംസ് ഹെൽത്ത് ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. പുല്ലിച്ചിറ പാരിഷ് ഹാളിൽ കൊട്ടിയം പോലീസ് പ്രൊബേഷൻ എസ്. ഐ ശ്രീ. സൗരവ് കൃഷ്ണ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെ സി വൈ എം പുല്ലിച്ചിറ യൂണിറ്റ് ഡയറക്ടർ ഫാ. അമൽരാജ് ആമുഖപ്രഭാഷണം നടത്തി. കെ സി വൈ എം പുല്ലിച്ചിറ യൂണിറ്റ് പ്രസിഡന്റ് ജോസ് ഫ്രാൻസിസ് യോഗത്തിന് അധ്യക്ഷത വഹിച്ചു.കൂടാതെ കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ഡോക്ട്ടേഴ്‌സും സന്നിഹിതരായിരുന്നു. ജനറൽ മെഡിസിൻ, ദന്തൽ വിഭാഗം ശിശുരോഗ വിഭാഗം ഇഎൻടി, എന്നീ പരിശോധനാ വിഭാഗങ്ങൾ സേവനങ്ങൾ ലഭ്യമായിരുന്നു. കൂടാതെ ബി.പി, ബ്ലഡ് ഷുഗർ എന്നീ പരിശോധനയും ലാബ് ടെസ്റ്റുകൾക്ക് 30% കിഴിവും ലഭ്യമായിരുന്നു.
കോട്ടപ്പുറം: ജബൽപ്പൂരിൽ ക്രൈസ്തവ സഭാധികാരികൾക്ക് നേരെ ഉണ്ടായ അക്രമണങ്ങളിൽ കോട്ടപ്പുറം രൂപത രാഷ്ട്രീയകാര്യ സമിതി പ്രതിഷേധിച്ചു. കോട്ടപ്പുറം രൂപത ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള, പ്രത്യേകിച്ച് ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾ അപലപനീയമാണെന്നും ആവർത്തിക്കാതിരിക്കാൻ ഭരണകൂടങ്ങൾ ജാഗ്രത പുലർത്തണമെന്നും ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിണമെന്നും ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണം ചെറുക്കുന്നതിന് ആവശ്യമായ നടപടികൾ ത്വരിതപ്പെടുത്തണമെന്നും രാഷ്ട്രീയകാര്യ സമിതി ആവശ്യപ്പെട്ടു. കോട്ടപ്പുറം ബിഷപ്പ് ഹൗസിൽ ചേർന്ന യോഗത്തിൽ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, കെആർഎൽസിസി ജനറൽ സെക്രട്ടറി ഡോ. ജിജു അറക്കത്തറ, കെആർഎൽസിബിസി മതബോധന കമീഷൻ സെക്രട്ടറി ഫാ. മാത്യു പുതിയാത്ത്, കെആർഎൽസിസി ട്രഷറർ ബിജു ജോസി, കോട്ടപ്പുറം രൂപതയിലെ വൈദികരടക്കമുള്ള രാഷ്ട്രീയ കാര്യസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. സമകാലിക രാഷ്ട്രീയ കാര്യങ്ങളും സാഹചര്യങ്ങളും യോഗം വിലയിരുത്തി.
Subscribe to Updates
Get the latest creative news from FooBar about art, design and business.