Author: admin

വാഷിങ്ടണ്‍: പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനായി അമേരിക്ക ഇന്ന് പോളിങ് ബൂത്തിലേയ്ക്ക്. ഇന്ത്യന്‍ സമയം വൈകിട്ട് നാലരയോടെ പോളിങ് ആരംഭിക്കും. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമല ഹാരിസും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപുമാണ് പോരാട്ടത്തില്‍ അവസാന മണിക്കൂറുകളില്‍ ഇടവേളകളില്ലാതെ ഇരുവരും വോട്ടര്‍ഭ്യര്‍ഥിച്ചു. ഏഴ് സ്വിങ് സ്റ്റേറ്റുകളാണ് യുഎസ് ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്നത്. മറ്റ് സ്റ്റേറ്റുകളെല്ലാം തന്നെ പാരമ്പര്യമായി രണ്ടിലൊരു പാര്‍ട്ടിയെ പിന്തുണക്കുന്നവരാണ്. എന്നാല്‍ സ്വിങ് സ്റ്റേറ്റുകളില്‍ ചാഞ്ചാട്ടമുണ്ടാകും. അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നെവാഡ, നോര്‍ത്ത് കരോലിന, പെന്‍സില്‍വാനിയ, വിസ്‌കോണ്‍സിന്‍ എന്നീ ഏഴ് സംസ്ഥാനങ്ങളാണ് സ്വിങ് സ്റ്റേറ്റുകള്‍. ഇവിടെയാണ് പോരാട്ടം. പെന്‍സില്‍വാനിയ കേന്ദ്രീകരിച്ചായിരുന്നു അവസാനവട്ട പ്രചരണങ്ങള്‍. അവിടെ മാത്രം അഞ്ചോളം റാലികളാണ് ഇരുവരും നടത്തിയത്.

Read More

എറണാകുളം: കേരള സ്‌കൂൾ കായിക മേളയ്ക്ക് മെട്രോ നഗരത്തിൽ വർണാഭമായ തുടക്കം. ഒളിമ്പിക്‌സ് മാതൃകയിലുള്ള കേരള സ്‌കൂൾ കായിക മേളയുടെ ഉദ്ഘാടനം എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. സാംസ്‌കാരിക പരിപാടിയുടെ ഉദ്ഘാടനം മമ്മൂട്ടി നിർവഹിച്ചു. വിദ്യാഭ്യാസ മന്ത്രിയും കായികമേള ബ്രാൻഡ് അംബാസഡർ ഒളിമ്പ്യൻ പിആർ ശ്രീജേഷും ഭിന്ന ശേഷിക്കാരിയായ ശ്രീലക്ഷ്‌മിയും ചേർന്ന് ദീപശിഖ തെളിയിച്ചു. തുടർന്ന് ഉദ്ഘാടന സമ്മേളനത്തിന് ശേഷം നാലായിരത്തോളം കുട്ടികൾ അണിനിരന്ന സാംസ്‌കാരിക പരിപാടികൾ നടന്നു. പിടി ഡിസ്പ്ലേ, കലസ്തെനിക്‌സ്, എയ്റോബിക്‌സ്, സൂംബ, അത്തച്ചമയം, ക്വീൻ ഓഫ് അറേബ്യൻ സീ, തിരുവാതിര, പുലികളി, ചെണ്ടമേളം തുടങ്ങിയവയാണ് പ്രധാനമായും അരങ്ങേറിയത്.

Read More

പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി വെച്ചു. നവംബർ 20 ലേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. കൽപ്പാത്തി രഥോത്സവം കണക്കിലെടുത്താണ് തീരുമാനം. വിവിധ രാഷ്‌ട്രീയ പാർട്ടികള്‍ ഇത് സംബന്ധിച്ച് ആവശ്യം ഉന്നയിച്ചിരുന്നു. വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പും ചേലക്കര നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്ന നവംബർ 13 നായിരുന്നു പാലക്കാടും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇത് രഥോത്സവത്തിലെ പ്രധാന ദിവസമായതിനാൽ പിന്നീട് മാറ്റിവെക്കണമെന്ന ആവശ്യം ഉയരുകയായിരുന്നു. തീരുമാനത്തെ വിവിധ മുന്നണികള്‍ സ്വാഗതം ചെയ്‌തു. വോട്ടെടുപ്പ് തിയതി മാറ്റുന്നത് നേരത്തെ ആവാമായിരുന്നു എന്ന് എം ബി രാജേഷ് പ്രതികരിച്ചു.

Read More

കൊച്ചി: കേരള റീജിയണൽ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ 12 ലത്തീൻ രൂപതകളിലും നടത്തിവരുന്ന ജനജാഗരം എന്ന ജനസമ്പർക്ക പരിപാടിക്ക് കൊച്ചി രൂപതയിൽ ഫോർട്ടുകൊച്ചി സാന്തക്രൂസ് ബസിലിക്കയിൽ നിന്ന് ആരംഭം കുറിച്ചു. ഫോർട്ട് കൊച്ചി സാന്തക്രൂസ് ബസിലിക്ക ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ കൊച്ചി രൂപത വികാരി ജനറൽ മോൺ.ഷൈജു പര്യാത്തുശ്ശേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. ബസിലിക്ക റക്ടർ റവ. ഡോ. ജോൺസൺ ചിറമേൽ അധ്യക്ഷത വഹിച്ചു .അല്മായ കമ്മീഷൻ ഡയറക്ടർ ഫാ.ആന്റണി കുഴിവേലിൽ വിഷയം അവതരിപ്പിച്ചു. കേരളത്തിൽ ലത്തീൻ സമുദായം നേരിടുന്ന പ്രശ്നങ്ങൾ – പ്രതിസന്ധികൾ – പ്രതിവിധികൾ എന്ന വിഷയത്തിൽ സേവ്യർ ചെട്ടിവേലിക്കകത്ത് , ടി. എ. ഡാൽഫിൻ , സോണി പവേലിൽ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. കൊച്ചി രൂപതയിൽ കണ്ണമാലി, കുമ്പളങ്ങി ,അരൂർ , ഇടകൊച്ചി ,തങ്കി , ഫെറോന കളിലായി വരും ദിവസങ്ങളിൽ ജനജാഗരം സമ്മേളനങ്ങൾ സംഘടിപ്പിക്കും. പ്രാദേശിക വികസന പ്രശ്നങ്ങളും അധികാരത്തിലെ പങ്കാളിത്തം…

Read More

വരാപ്പുഴ: ജപമാല മാസാചരണത്തോടനുബന്ധിച്ച് വരാപ്പുഴ ബസിലിക്ക മതബോധന വിഭാഗത്തിന്റെ നേതൃത്വത്തിൽ മരിയൻ കൂടാരം ജപമാല എക്സിബിഷൻ നടത്തി. വരാപ്പുഴ കാർമ്മൽ ഹാളിൽ നടന്ന എക്സിബിഷൻ വരാപ്പുഴ ബസിലിക്ക റെക്ടർ ഫാ.ജോഷി കൊടിയന്തറ O.C.D ഉദ്ഘാടനം ചെയ്തു. ബസിലിക്ക സഹവികാരിയും മതബോധന ഡയറക്ടറുമായ ഫാ.ഫ്രാൻസിസ് O.C.D എക്സിബിഷൻ ഔദ്യോഗികമായി തുറന്നുകൊടുത്തു. എക്സിബിഷൻ ജപമാലകളോടൊപ്പം മതബോധന വിദ്യാർഥികൾ ഒരുക്കിയ ജപമാലകൾ കൂടി ചേർന്നപ്പോൾ മരിയൻ കൂടാരം എക്സിബിഷൻ നല്ലൊരു മരിയൻ ആത്മീയാനുഭവമായി. രണ്ടായിരത്തിലധികം ജപമാലകളുടെയും വ്യത്യസ്തരൂപങ്ങളുടെയും വിവിധ പ്രദർശന വസ്തുക്കളുടെയും എക്സിബിഷൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. എക്സിബിഷന് മതബോധന ഡയറക്ടർ ഫാ. ഫ്രാൻസിസ് O.C.D, മതബോധന HM പീറ്റർ ജോർജ്‌ വാഴപ്പിള്ളി, PTA പ്രസിഡന്റ്‌ ഷൈസൻ ചെറിയകടവിൽ എന്നിവർ നേതൃത്വം നൽകി.

Read More

സൂപ്പർഹിറ്റായ ‘ന്നാ താൻ കേസ് കൊട് ചിത്രത്തിനു ശേഷം കുഞ്ചാക്കോ ബോബനും സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളും വീണ്ടും ഒന്നിക്കുന്നു. ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറക്കി. കുഞ്ചാക്കോ ബോബന്റെ പിറന്നാൾ ദിനത്തിലാണ് ചിത്രം അനൗൺസ് ചെയ്തത്. ലിസ്റ്റിൻ സ്റ്റീഫനും കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കുഞ്ചക്കോ ബോബനൊപ്പം ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം, ജാഫർ ഇടുക്കി, ഷാഹി കബീർ, ശരണ്യ രാമചന്ദ്രൻ, ദിവ്യ വിശ്വനാഥ് എന്നീ താരങ്ങളും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. ജസ്റ്റിൻ സ്റ്റീഫൻ ആണ് കോ പ്രൊഡ്യുസർ. വയനാട് , തിരുനെല്ലി എന്നിവിടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷൻ. ഷൂട്ടിംഗ് ഈ മാസം തന്നെ ആരംഭിക്കും.

Read More

കൊച്ചി: അറ്റകുറ്റപ്പണികള്‍ക്കായി അടച്ച കുണ്ടന്നൂര്‍-തേവര പാലം തുറന്നതോടെ ഈ മേഖലയിലെ കടുത്ത യാത്രാക്ലേശത്തിന് ശമനമായി. നവീകരണം പൂര്‍ത്തിയാക്കി തിങ്കളാഴ്ച വെളുപ്പിന് മൂന്നുമണിയോടെയാണ് പാലം തുറന്നത്. ഞായറാഴ്ച രാത്രി തന്നെ ഇരുചക്രവാഹനങ്ങള്‍ പാലത്തിലൂടെ ഓടിത്തുടങ്ങിയിരുന്നു. പൊട്ടിപ്പൊളിയുകയോ ഇളകിപ്പോകുകയോ ചെയ്യാത്ത സ്റ്റോണ്‍ മാട്രിക്സ് അസ്ഫാള്‍ട്ട് (എസ്എംഎഫ്) സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ടാറിങ് ആണ് നടത്തിയിട്ടുള്ളത്. 

Read More

വാഷിംഗ്ടണ്‍ ഡിസി: ലോകം ഉറ്റുനോക്കുന്ന യുഎസ് തിരഞ്ഞെടുപ്പിന്‌റെ അവസാന ഘട്ട സര്‍വേയിലും മുന്‍തൂക്കം ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും വൈസ് പ്രസിഡന്‌റുമായ കമല ഹാരിസിന് തന്നെയെന്ന് റിപ്പോര്‍ട്ട്. നിലവിലെ സര്‍വേകളില്‍ കമല ഹാരിസിന് 48.5 ശതമാനമാണ് ഭൂരുപക്ഷമെന്നിരിക്കെ തൊട്ടുപിറകെ ഒരു ശതമാനത്തിന്‌റെ മാത്രം വ്യത്യാസത്തിലണ് മുന്‍ പ്രഡിസന്‌റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായ ഡൊണാള്‍ഡ് ട്രംപ് ഉള്ളത്.  യുഎസ് പുതിയ ഭരണസാരഥിക്കായുള്ള തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും. യുഎസ് തെരഞ്ഞെടുപ്പിൽ ഇലക്ടറൽ കോളേജ് വോട്ടിനാണ് ജനകീയവോട്ടിനെക്കാൾ പ്രധാന്യം. 538 അംഗ ഇലക്ടറൽ കോളേജിൽ 270 ആണ് കേവലഭൂരിപക്ഷം. ഇതുറപ്പാക്കാൻ നിർണായക സംസ്ഥാനങ്ങളിൽ ശക്തമായ അവസാനഘട്ട പ്രചാരണത്തിലാണ് ഇരുവരും. ഇതുവരെ ഏഴുകോടിയിലേറെ ആളുകളാണ് മുൻകൂർ വോട്ട് രേഖപ്പെടുത്തിയത്.

Read More

കാസര്‍കോട്: നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. ചെറുവത്തൂര്‍ സ്വദേശി ഷിബിന്‍ രാജ്(19) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി ഇന്നലെ മരിച്ചിരുന്നു. കെ രതീഷ്(32), ബിജു(38) എന്നിവരാണ് ഇന്നലെ മരിച്ചത്. ചികിത്സയിലായിരിക്കെ ഒരാള്‍ ശനിയാഴ്ച മരിച്ചിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രയില്‍ ചികിത്സയിലായിരുന്ന ചോയ്യങ്കോട് കിണാവൂര്‍ സ്വദേശി സന്ദീപാണ് മരിച്ചത്. അപകടത്തിൽ 50 ശതമാനത്തിലേറെ ബിജുവിന് പൊള്ളലേറ്റിരുന്നു. ഷിബിൻ രാജിന് 60% ആണ് പൊള്ളലേറ്റത്. ഇരുവരെയും ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെന്റിലേറ്ററിൽ ജീവൻ നിലനിർത്താൻ ശ്രമിച്ചെങ്കിലും ഇരുവരും മരണത്തിന് കീഴടങ്ങി.

Read More

തിരുവനന്തപുരം: കേരളത്തിലെ കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിനായുള്ള കേര പദ്ധതിക്ക് ലോക ബാങ്കിന്‌റെ അംഗീകാരം. പദ്ധതിക്കായി 200 മില്യണ്‍ ഡോളര്‍ -ഏകദേശം 1655.85 കോടി രൂപ- വായ്പ നല്‍കും. ഇന്റര്‍നാഷണല്‍ ബാങ്ക് ഓഫ് റീകണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡെവലപ്മെന്‌റില്‍ (ഐബിആര്‍ഡി) നിന്നാണ് വായ്പ അനുവദിക്കുന്നത്. ആറ് വര്‍ഷത്തെ ഗ്രേസ് പിരീഡ് ഉള്‍പ്പെടെ 23.5 വര്‍ഷത്തെ കാലാവധിയാണുള്ളത്. 280 മില്യണ്‍ ഡോളറിന്റെ പദ്ധതിയില്‍ 709.65 കോടി രൂപയാണ് സംസ്ഥാന വിഹിതം. പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടെ നാല് ലക്ഷം കര്‍ഷകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഭക്ഷ്യവിഭവങ്ങളുടെ ഉത്പാദന ക്ഷമത വര്‍ധിപ്പിക്കുന്നതിനും ഇത് കാരണമാകും. ഇതോടെ സംസ്ഥാനത്തെ സ്വകാര്യ നിക്ഷേപവും വര്‍ധിക്കും. അഗ്രി-ഫുഡ് ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും സ്ത്രീകള്‍ക്കും ഉള്‍പ്പെടെ ഒമ്പത് മില്യണ്‍ ഡോളര്‍ വാണിജ്യ ധനസഹായവും പദ്ധതി മുഖേന ലഭിക്കും. ചെറുകിട കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയിലെ സംരംഭകര്‍ക്കും കാലാവസ്ഥയെ പ്രതിരോധിക്കുന്ന രീതികള്‍ അവലംബിച്ച് കൃഷിയിലും അനുബന്ധമേഖലയിലും നിക്ഷേപം നടത്താന്‍ സഹായിക്കുന്ന പദ്ധതിയാണ് ‘കേര’. കാലാവസ്ഥ അനുകൂല…

Read More