- പിഎസ്എല്വി-സി62 പരാജയം
- കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക്: ഓസ്ട്രേലിയയിൽ മെറ്റ പൂട്ടിയത് അഞ്ചര ലക്ഷം അക്കൗണ്ടുകൾ
- പിഎസ്എൽവി സി-62 വൻ വിജയം
- സിൽവെസ്റ്റർ കൊച്ചിൻ 2025-26 ആഘോഷങ്ങൾ സമാപിച്ചു
- കേരളത്തിനെതിരെ കേന്ദ്രം ബോധപൂർവമായ തടസ്സങ്ങൾ സൃഷ്ടിക്കുന്നു-മുഖ്യമന്ത്രി
- യുവജന നേതൃത്വ പരിശീലന പരിപാടി ‘YMAP’ പോസ്റ്റർ പ്രകാശനം ചെയ്തു
- കെആര്എല്സിസി 46-ാമത് ജനറല് അസംബ്ലി സമാപിച്ചു
- ചൈനയില് ക്രൈസ്തവ വേട്ട; വ്യാജ ആരോപണ അറസ്റ്റ് തുടരുന്നു
Author: admin
അമേരിക്കയിലെ ടെക്സാസില്‍ ക്രിസ്തുമസിനോട് അനുബന്ധിച്ച് തിരുകുടുംബത്തിന്റെ മാതൃകയില്‍ ഒരുക്കിയ ഡ്രോണ്‍ ഷോ ശ്രദ്ധേയമായി. ഡ്രോണ്‍ ഷോയുടെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. ടെക്സസിലെ മാൻസ്ഫീൽഡിൽ, ‘സ്കൈ എലമെന്റ്സ്’ എന്ന കമ്പനിയാണ് രാത്രി ആകാശത്ത് വിസ്മയ കാഴ്ചയൊരുക്കിയത്.
ക്രിസ്‌തുമസിന് സ്‌കൂളുകൾക്ക് അവധി നിഷേധിച്ച് ഉത്തർപ്രദേശിലെ യോഗി സർക്കാർ. പകരം അന്നേദിവസം മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ ജന്മശതാബ്‌ദി വർഷ സമാപനത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കാനാണു സ്‌കൂളുകൾക്കു നൽകിയിരിക്കുന്ന സർക്കാർ നിർദേശം.
പാലക്കാട്: ഡിവൈഎഫ്‌ഐയുടെ പാലക്കാട് ജില്ലയിലെ 2,500 യൂണിറ്റുകളിലും കരോള്‍ നടത്തും . എല്ലാ ആഘോഷങ്ങളും മതങ്ങള്‍ക്കപ്പുറത്ത് ഒന്നായി ആഘോഷിക്കുമെന്നും ആരെങ്കിലും തടുത്താല്‍ ആ രീതിയില്‍ തന്നെ കൈകാര്യം ചെയ്യുമെന്നും ഡിവൈഎഫ്‌ഐ അറിയിച്ചു. പുതുശേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകർ കരോള്‍ സംഘത്തിന് നേരെ ആക്രമണം നടത്തിയതിനാലാണ് എല്ലാ യൂണിറ്റിലും കരോള്‍ നടത്തുമെന്ന ഡിവെെഎഫ്ഐ പ്രഖ്യാപനം. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആക്രമിച്ച കരോള്‍ സംഘത്തെ അധിക്ഷേപിച്ച ബിജെപി നേതാവ് സി കൃഷ്ണകുമാറിനെതിരെയും ഡിവൈഎഫ്‌ഐ രംഗത്തെത്തി. ഒരുവശത്ത് ക്രിസ്ത്യന്‍ ഔട്ട്‌റീച്ച് ക്യാംപെയ്‌ന്റെ ഭാഗമായി കേക്കുമായി അരമനകള്‍ കയറിയിറങ്ങുന്ന കൃഷ്ണകുമാറിന്റെ യഥാര്‍ത്ഥ മുഖം കരോള്‍ സംഘത്തെ അധിക്ഷേപിച്ചതിലൂടെ വ്യക്തമായെന്ന് ജയദേവന്‍ പറഞ്ഞു.
ഹൈദരാബാദ്: ചരിത്രം സൃഷ്ടിച്ച് ഇന്ത്യയുടെ ഐഎസ്ആര്‍ഒയുടെ അതിശക്തമായ ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 LVM3 അമേരിക്കന്‍ സ്വകാര്യ കമ്പനിയായ എഎസ്ടി സ്‌പേസ് മൊബൈലിന്റെ ഉപഗ്രഹം വിക്ഷേപിച്ചു. ചരിത്രത്തിലെ ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണ് ശ്രീഹരിക്കോട്ടയില്‍ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വിക്ഷേപിച്ചത്. 61,000 കിലോയാണ് ബ്ലൂബേഡ് 6 എന്ന ഉപഗ്രഹത്തിന്റെ ഭാരം. പ്രത്യേക ഉപകരണങ്ങളൊന്നുമില്ലാതെ ബഹിരാകാശത്തുനിന്നും നേരിട്ട് സാധാരണ സ്മാര്‍ട്ട്‌ഫോണുകളിലേക്ക് ബ്രോഡ്ബാന്‍ഡ് എത്തിക്കുക എന്നതാണ് ദൗത്യത്തിന്റെ ലക്ഷ്യം. ഐഎസ്ആര്‍ഒയുടെ വിക്ഷേപണ വാഹനമായ എല്‍വിഎം-3 ബ്ലൂബേഡ് 6 ഉപഗ്രഹത്തെ 16 മിനിറ്റ് കൊണ്ട് ഭൂമിയില്‍ നിന്ന് 520 കിലോമീറ്റര്‍ മാത്രം അകലെയുളള ഭ്രമണപഥത്തിലെത്തിക്കും. ഭ്രമണപഥത്തില്‍ എത്തിയാലുടന്‍ 223 ചതുരശ്ര മീറ്റര്‍ നീളത്തിലുളള ആന്റിനകള്‍ വിരിയും . ഇതോടെ വലിയ വാണിജ്യ വാര്‍ത്താ വിനിമയ ഉപഗ്രഹമെന്ന ഖ്യാതി ബ്ലൂബേഡ് സ്വന്തമാക്കുമെന്നാണ് പ്രതീക്ഷ . നേരത്തെ 4,400 കിലോ ഭാരമുളള ഉപഗ്രഹം നവംബര്‍ 2-ന് ഐഎസ്ആര്‍ഒ ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചിരുന്നു
കൊച്ചി: ആർക്ക് വോട്ട് ചെയ്യണമെന്ന് കത്തോലിക്കാ സഭാ നേതൃത്വം വിശ്വാസികൾക്ക് നിർദ്ദേശം നൽകാറില്ലെന്ന് തലശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. ക്രിസ്ത്യൻ സമൂഹം അഭിമുഖീകരിക്കുന്ന പ്രതിസന്ധി ഇതാണെന്നും ആ പ്രതിസന്ധിയെ ആരൊക്കെ എങ്ങനെയൊക്കെ അഭിസംബോധന ചെയ്യുന്നുവെന്ന് സമുദായം വിലയിരുത്തുമെന്നും അതിനനുസരിച്ച് വോട്ട് ചെയ്യുമെന്നും പാംപ്ലാനി വ്യക്തമാക്കി . ഇന്ത്യൻ എക്‌സ്പ്രസ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പാംപ്ലാനി നിലപാട് വ്യക്തമാക്കിയത്. ‘ശരിയും തെറ്റും മനസ്സിലാക്കി ഉത്തരവാദിത്വ ബോധത്തോടെ തീരുമാനമെടുക്കാൻ ഞങ്ങൾ ഞങ്ങളുടെ സമുദായത്തെ പരിശീലിപ്പിച്ചിട്ടുണ്ട് എന്ന ആത്മവിശ്വാസമുണ്ട്. അതിനാൽ തന്നെ തെരഞ്ഞെടുപ്പിൻ്റെ തലേദിവസം ഇന്നവർക്ക് വോട്ടുചെയ്യാൻ മെത്രാനച്ചൻ പറയേണ്ട കാര്യമില്ല. അവരത് പ്രതീക്ഷിക്കുന്നുമില്ല. ഞങ്ങൾ അവർക്ക് കൊടുത്ത പരിശീലനത്തിലൂടെ അവർക്കറിയാം ഈ സാഹചര്യത്തിൽ ഏത് മുന്നണിയാണ് ഗുണകരമായതെന്ന്. ഇത്തവണ ഇന്ന മുന്നണിക്കാണ് വോട്ട് ചെയ്യുന്നതെന്ന് പറഞ്ഞ് അങ്ങനെ വോട്ട് ചെയ്യാൻ പരിശീലിക്കപ്പെട്ടവരല്ല ക്രിസ്ത്യാനികൾ. വസ്തുതകൾ വിലയിരുത്താനും നിലപാടുകൾ സ്വീകരിക്കാനും അവകാശമുണ്ടെന്ന് കരുതുന്നവരാണ് സഭാ നേതൃത്വം. പണ്ട് കാലത്ത് അങ്ങനെ പറഞ്ഞിട്ടുണ്ടെന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാൽ…
2026-ലേക്കുളള ലെയോ പതിനാലാമൻ പാപ്പയുടെ പ്രത്യേക, പ്രാർഥനാ നിയോഗങ്ങൾ പ്രസിദ്ധപ്പെടുത്തി. എല്ലാ മാസവും, ലോകമെമ്പാടുമുള്ള കത്തോലിക്കരോട് ഒരു പ്രത്യേക നിയോഗത്തിനായി പ്രാർഥിക്കാൻ പാപ്പ ആവശ്യപ്പെടാറുണ്ട്. 2026-ലേക്കുളള പാപ്പയുടെ പ്രത്യേക നിയോഗങ്ങളുടെ പൂർണ്ണമായ പട്ടിക
കൊച്ചി : മനുഷ്യര്‍ തമ്മിൽ വിശ്വസിക്കുന്നതാണ് ഏറ്റവും വലിയ മതമെന്ന് നടന്‍ മമ്മൂട്ടി അഭിപ്രായപ്പെട്ടു . കൊച്ചിയിൽ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. സംസ്‌കാരമെന്നാൽ മറ്റുള്ളവരുടെ സാന്നിധ്യം നമ്മൾ തിരിച്ചറിയുക എന്നതുകൂടിയാണ് . എല്ലാവർക്കും അവകാശപ്പെട്ടതാണ് ഇൗ ഭൂമിയും വായുവും ജലവുമെല്ലാം എന്ന തിരിച്ചറിവാണ് അത് . വേര്‍തിരിവുകള്‍ കണ്ടുപിടിക്കുന്നത് സ്വാര്‍ത്ഥ ലാഭത്തിന് വേണ്ടിയാണെന്നും മമ്മൂട്ടി പറഞ്ഞു . ‘വിദ്യാഭ്യാസത്തെ പലപ്പോഴും സംസ്‌കാരമായി തെറ്റിദ്ധരിക്കാറുണ്ട്. വിദ്യാഭ്യാസം സംസ്‌കാരത്തിന്റെ ഭാഗംമാത്രമാണ്. സർക്കാർ മുൻകൈയെടുത്ത് സംസ്‌കാരം പഠിപ്പിക്കാനോ സാംസ്കാരികബോധത്തെ ഉണർത്താനോ ഉള്ള കൂട്ടായ്മയല്ല ഇത്. നമ്മുടെ സാംസ്‌കാരിക വൈവിധ്യത്തെ ഓർമപ്പെടുത്താനാണ് സർക്കാർ ഇൗ സംരംഭം തുടങ്ങിയത്,’ മമ്മൂട്ടി പറഞ്ഞു.
കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ അമ്മയും മകനും കൊച്ചുമക്കളും അടക്കം നാല് പേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി കുടുംബപ്രശ്‌നമെന്നാണ് നിഗമനം. രാമന്തളി സെന്റർ വടക്കുമ്പാട് റോഡിന് സമീപം താമസിക്കുന്ന കൊയിത്തട്ട താഴത്തെ വീട്ടിൽ ഉഷ (56), മകൻ കലാധരൻ (36), കലാധരന്റെ മക്കളായ ഹിമ (6), കണ്ണൻ (2) എന്നിവരെയാണ് വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടത്. മക്കൾക്ക് വിഷം നൽകി കലാധരനും അമ്മയും തൂങ്ങിമരിച്ചതാണെന്നാണ് നിഗമനം. മുറിയിൽ നിന്ന് കീടനാശിനിയും കുപ്പിയിൽ പാലും കണ്ടെത്തി. പാലിൽ കീടനാശിനി കലർത്തി കുട്ടികൾക്ക് നൽകിയെന്നാണ് സംശയം. കലാധരനും ഭാര്യയും തമ്മിൽ കുടുംബകോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. കലാധരന്റെ കൂടെ താമസിക്കുന്ന രണ്ടുമക്കളെയും അമ്മയ്‌ക്കൊപ്പം വിടാൻ കോടതി വിധിയുണ്ടായി. ഇന്നലെ രാത്രി കലാധരനെ വിളിച്ച ഭാര്യ കുട്ടികളെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടിരുന്നുവത്രേ .അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. വീട്ടിൽ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
പാലക്കാട്: പരിവാർ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ രാംനാരായണന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. ഇന്ന് രാവിലെയാണ് ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങിയത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. സര്‍ക്കാരാണ് യാത്രയുടെ ചെലവുകള്‍ വഹിക്കുന്നത്. രാംനാരായണന്റെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ ഇന്നലെ തീരുമാനമായിരുന്നു. മന്ത്രിസഭായോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്ത ശേഷം നഷ്ടപരിഹാരം കൈമാറും. കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും .കസ്റ്റഡി അപേക്ഷ അന്വേഷണസംഘം നാളെ സമര്‍പ്പിക്കും. സംഭവത്തില്‍ പ്രദേശവാസികളായ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിന് ശേഷം ആക്രമണത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയാല്‍ അറസ്റ്റ് രേഖപ്പെടുത്തും . എസ്‌ഐടി സംഘം അട്ടപ്പള്ളത്തെത്തി വീണ്ടും പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്തി. പ്രതികള്‍ക്കായി തമിഴ്‌നാട്ടിലും അന്വേഷണം നടക്കുന്നുണ്ട്.
സീറോമലബാർസഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മാധ്യമപ്രവർത്തകരുടെ ക്രിസ്തുമസ് ആഘോഷം ആത്മീയതയും സൗഹൃദവും നിറഞ്ഞ അന്തരീക്ഷത്തിൽ സംഘടിപ്പിച്ചു. വിവിധ മാധ്യമസ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് എത്തിയ മാധ്യമപ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു. ക്രിസ്തുമസ് സന്ദേശം നൽകിക്കൊണ്ട് സംസാരിച്ച സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ, ആധുനിക ലോകത്തോട് സഭ സംവദിക്കുന്നതിൽ മാധ്യമങ്ങൾക്ക് ഉള്ള നിർണായക പങ്ക് ഊന്നിപ്പറഞ്ഞു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
