Author: admin

താത്കാലികമായി നിർത്തിവച്ച അമേരിക്കയിലേക്കുള്ള എല്ലാ തപാൽ സേവനങ്ങളും ഇന്നുമുതൽ പുനരാരംഭിക്കുമെന്ന് തപാൽ വകുപ്പ് അറിയിച്ചു.

Read More

ജയ്‌പൂർ: ജയ്പ്പൂർ ജയ്‌സാൽമീറിൽ ബസിന് തീപിടിച്ച് കുട്ടികളടക്കം 20 പേർ മരിച്ചു .ഒട്ടേറെ യാത്രികർ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ. ജയ്‌സാല്‍മീര്‍-ജോധ്പൂര്‍ ഹൈവേയിലാണ് കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 3.30 ഓടെ സ്വകാര്യ ബസിന് തീ പിടിച്ച് അപകടമുണ്ടായത്. സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഷോർട്ട് സർക്യൂട്ട് അല്ലെങ്കിൽ എഞ്ചിൻ അമിതമായി ചൂടായി ഉണ്ടായ അപകടമാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തീപിടിത്തത്തിൻ്റെ കാരണം ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ഉടൻ വരും.മഴ വീണ്ടും കനക്കുകയാണ് . കേരളത്തിലെ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട് . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. നാളെയും മറ്റന്നാളും എട്ടു ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് വരും ദിവസങ്ങളിൽ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴ മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

Read More

ന്യൂ​ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ന്റെ ഭാഗമായി നൂ​റി​ലേ​റെ പാ​ക്കി​സ്ഥാൻ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​ന്ന് ഇ​ന്ത്യ​യു​ടെ ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് ആ​ർ​മി സ്റ്റാ​ഫ് (സ്ട്രാ​റ്റ​ജി) ലെ​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ രാ​ജീ​വ് ഘാ​യ് വ്യ​ക്ത​മാ​ക്കി. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ൽ സൈ​നി​ക മേ​ധാ​വി​ക​ളു​ടെ സ​മ്മേ​ള​ന​ത്തി​ലാണ് വെളിപ്പെടുത്തൽ . മേ​യ് ഒ​മ്പ​തി​നും 10നും ​ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന പാ​ക്കി​സ്ഥാ​നി​ലെ ഒ​ന്നി​ല​ധി​കം വ്യോ​മ​താ​വ​ള​ങ്ങ​ൾ ആ​ക്ര​മി​ച്ച​താ​യും അ​ദ്ദേ​ഹം സ്ഥി​രീ​ക​രി​ച്ചു.പാ​ക്കി​സ്ഥാ​ൻ ഡ്രോ​ണു​ക​ൾ നി​ര​ന്ത​രം ഇ​ന്ത്യ​ൻ വ്യോ​മാ​തി​ർ​ത്തി ലം​ഘി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് പാ​ക് വ്യോ​മ​താ​വ​ള​ങ്ങ​ൾ ആ​ക്ര​മിക്കേണ്ടി വന്നത് . പാ​ക്കി​സ്ഥാ​ന്‍റെ 11 വ്യോ​മ​താ​വ​ള​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. എ​ട്ട് വ്യോ​മ​താ​വ​ള​ങ്ങ​ൾ, മൂ​ന്ന് ഹാം​ഗ​റു​ക​ൾ, നാ​ല് റ​ഡാ​റു​ക​ൾ എ​ന്നി​വ ത​ക​ർ​ത്തു. ഒ​രു സി-130 ​വി​മാ​നം, ഒ​രു എ​ഇ​ഡ​ബ്ല്യു​സി വി​മാ​ന​വും, അ​ഞ്ച് യു​ദ്ധ​വി​മാ​ന​ങ്ങ​ളും ത​ക​ർ​ത്തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

ക​ണ്ണൂ​ർ: ചെ​മ്പ​ന്തൊ​ട്ടി​യി​ൽ നെ​ടി​യേ​ങ്ങ​യി​ലെ ചെ​ങ്ക​ൽ ക്വാ​റി​യി​ൽ മി​ന്ന​ലേ​റ്റ് ര​ണ്ട് പേ​ർ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു.തൊ​ഴി​ലാ​ളി​ക​ളാ​യ ആസാം സ്വ​ദേ​ശി​ക​ളാ​ണ് മ​രി​ച്ച​ത്. മി​ന്ന​ലേ​റ്റ് പ​രി​ക്കേ​റ്റ​യാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​യാ​ളെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇന്ന്മ ​ല​പ്പു​റം കൊ​ണ്ടോ​ട്ടി​യി​ലും ര​ണ്ട് പേ​ർ​ക്ക് മി​ന്ന​ലിൽ പരിക്കേറ്റു . എ​ക്കാ​പ​റ​മ്പി​ൽ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നി​ടെ​യാ​ണ് മി​ന്ന​ലേ​റ്റ​ത്. കി​ഴി​ശേ​രി സ്വ​ദേ​ശി​ക​ളാ​യ സി​റാ​ജു​ദ്ദീ​ൻ, അ​ബ്ദു​ൾ റ​ഫീ​ഖ് എ​ന്നി​വ​ർ​ക്കാ​ണ് മി​ന്ന​ലേ​റ്റ് പ​രി​ക്കേ​റ്റ​ത്.സി​റാ​ജു​ദ്ദീ​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​യാ​ളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. അ​ബ്ദു​ൾ റ​ഫീ​ഖി​നെ കൊ​ണ്ടോ​ട്ടി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

Read More

കൊച്ചി :പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദം ഒത്തുതീർന്നു .വിവാദങ്ങള്‍ക്കില്ലെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. ഇതൊരു വര്‍ഗീയ വിഷയമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മാനേജ്മെന്റ് നിലപാട് അംഗീകരിച്ച് നാളെ കുട്ടി സ്കൂളിലെത്തുമെന്നും പിതാവ് പറഞ്ഞു. ഹിജാബ് ധരിക്കുന്നത് സംബന്ധിച്ചുള്ള തര്‍ക്കത്തില്‍ രണ്ടുദിവസം സ്കൂള്‍ അടച്ചിട്ടിരുന്നു. ഹിജാബ് ധരിച്ചതിന് വിദ്യാര്‍ഥിയെ വിലക്കിയതായി മാതാപിതാക്കളും എസ് ഡി പി ഐ യും ആരോപിച്ചിരുന്നു . യൂണിഫോമില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് സ്കൂള്‍ അധികൃതരും പിടിഎയും വ്യക്തമാക്കിയിരുന്നു.

Read More

കെ ആർ എൽ സി സി പ്രസിഡൻ്റ് കോഴിക്കോട് ആർച്ച്ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ തപാൽ സ്റ്റാമ്പ് സി ടി സി സഭാ സുപീരിയർ ജനറൽ മദർ ഷാഹില സിറ്റിസിക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.

Read More

ജനങ്ങളുടെ ഭൂമിയിലുള്ള റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു സംസ്ഥാന സർക്കാർ ഉടൻ ഉത്തരവ് പുറപ്പെടുവിക്കണമെന്നു ക്രിസ്ത്യൻ സർവീസ് സൊസൈറ്റി (സി. എസ്. എസ് ) സർക്കാരിനോട് ആവശ്യപ്പെട്ടു.

Read More