Author: admin

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണം കൊലപാതകം തന്നെയാണെന്ന് വി എം സുധീരൻ ആരോപിച്ചു. സംഭവത്തില്‍ ഡീനിന്റെ പങ്ക് വ്യക്തമാണ്. കുറ്റകൃത്യങ്ങളില്‍ പങ്കാളികളായ എല്ലാവരും ശിക്ഷിക്കപ്പെടണം. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല. അന്വേഷണം അട്ടിമറിക്കപ്പെടുമോ എന്ന് ആശങ്കയുണ്ട്. കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും വി എം സുധീരന്‍ ആവശ്യപ്പെട്ടു. സിദ്ധാര്‍ത്ഥന്റെ വീട്ടിലെത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിദ്ധാര്‍ത്ഥനെതിരായ ആള്‍ക്കൂട്ട ആക്രമണത്തില്‍ ഡീനിന് വ്യക്തമായ പങ്കുണ്ടെന്ന് സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ജയപ്രകാശനും പ്രതികരിച്ചു. റാഗിങ്ങിനെ കുറിച്ചും ആള്‍ക്കൂട്ട കൊലപാതകത്തെ കുറിച്ചും ഡീനിന് വ്യക്തമായിട്ടറിയാം. അനുശോചന യോഗത്തില്‍ ഡീന്‍ നടത്തിയ പ്രസംഗം ഇതിന്റെ തെളിവാണ്. വിവരങ്ങള്‍ മൂടിവെക്കാന്‍ ഡീന്‍ ശ്രമിച്ചു. ഡീനിനെ പ്രതിസ്ഥാനത്ത് നിര്‍ത്തണമെന്നും പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് മുന്നോട്ട് പോകണമെന്നും ജയപ്രകാശന്‍ ആവശ്യപ്പെട്ടു.

Read More

ചണ്ഡീഗഡ് : വിളകൾക്ക് മിനിമം താങ്ങുവില നൽകുക, സ്വാമിനാഥൻ റിപ്പോർട്ടിലെ ശുപാർശകൾ അംഗീകരിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് പഞ്ചാബ്-ഹരിയാന അതിർത്തികളിൽ കർഷകർ നടത്തുന്ന പ്രക്ഷോഭം 20ാം ദിവസത്തിലേക്ക്. സമരത്തിനിടെ മരിച്ച കർഷകൻ ശുഭ്‌കരണ്‍ സിങ്ങിന്‍റെ സംസ്‌കാര ചടങ്ങുകൾക്ക് ശേഷം ഡൽഹി ചലോ മാർച്ചിനെ കുറിച്ചുള്ള തുടർനടപടികൾ കർഷക നേതാക്കൾ ഇന്ന് പ്രഖ്യാപിച്ചേക്കും. സമരത്തിൻ്റെ 19-ാം ദിവസം പഞ്ചാബിലെ കലാകാരന്മാർ കർഷകർക്ക് പിന്തുണ നൽകിയിരുന്നു.കർഷകനായ ശുഭ്‌കരണ്‍ സിങ്ങിന്‍റെ മരണത്തെ തുടർന്ന് അദ്ദേഹത്തിനായുളള അവസാന പ്രാർഥന ഇന്ന് ബട്ടിൻഡയിലെ ബല്ലോ ഗ്രാമത്തിൽ അർപ്പിക്കും. കൂടുതൽ കർഷകരോട് ബല്ലോ ഗ്രാമത്തിലെത്താൻ കർഷക നേതാവ് സർവാൻ സിങ് പന്ദർ അഭ്യർഥിച്ചിട്ടുണ്ട്. അതേസമയം ഖനൂരി അതിർത്തിയിൽവച്ച് ഫെബ്രുവരി 21 നായിരുന്നു ശുഭ്‌കരണ്‍ സിങ് കൊല്ലപ്പെട്ടത്. യുവകർഷകന്‍റെ മരണത്തെത്തുടർന്ന് കർഷകർ ഫെബ്രുവരി 29 വരെ ഡൽഹിയിലേക്ക് മാർച്ച് ചെയ്യാനുള്ള തീരുമാനം മാറ്റിവച്ചിരുന്നു. ശുഭകരണിന്‍റെ മരണശേഷം കർഷകർ പഞ്ചാബ്‌ ഹരിയാന അതിർത്തികളിൽ തുടരുകയാണ്.

Read More

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചാണ് അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. അപകടത്തിന് പിറകെ ബൈക്ക് പൂര്‍ണമായും കത്തിനശിച്ചു. രണ്ട് യുവാക്കള്‍ക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നതായി വ്യക്തമായി. ഇതാണ് മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയുന്നതിന് തടസ്സമായത്. മരിച്ചവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.

Read More

കൊല്ലം∙ വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകി മൃഗസംരക്ഷണ വകുപ്പു മന്ത്രി ജെ.ചിഞ്ചുറാണി. ഡീനിന്റെ ഭാഗത്തു വീഴ്ച സംഭവിച്ചതായി വിലയിരുത്തിയാണ് നടപടി.അതെ സമയം , ഡീനിന്റെ പണി സെക്യൂരിറ്റി സർവ്വീസല്ലെന്ന് പൂക്കോട് വെറ്ററിനറി കോളേജ് ഡീൻ എം കെ നാരായണന്‍. ഡീൻ, ഫാകൽറ്റി ഹെഡ് ആണ്. ഡീനിന് കീഴിലാണ് അസിസ്റ്റന്റ് വാർഡൻ. ഇരുവരും ഹോസ്റ്റലിലല്ല താമസം. ഹോസ്റ്റലിൽ താമസിക്കേണ്ടത് റെസിഡന്റ് ട്യൂട്ടറാണ്. ഹോസ്റ്റലിൽ സൗകര്യമില്ലാത്തതിനാൽ സർവ്വകലാശാല റെസിഡന്റ് ട്യൂട്ടററെ നിയമിച്ചിട്ടില്ല. 130 ഓളം കൂട്ടികൾ ഹോസ്റ്റലിൽ താമസിക്കുന്നുണ്ട്. ഇവരാരും ഹോസ്റ്റലിൽ പ്രശ്നമുണ്ടെന്ന് പരാതി പറഞ്ഞിട്ടില്ല. എല്ലാ കാര്യവും ഡീനിന് ചെയ്യാനാകില്ല. ഹോസ്റ്റലിൽ ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്ന് അസിസ്റ്റന്റ് വാർഡൻ റിപ്പോർട്ട് തന്നു. സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കാത്തത് യൂണിവേഴ്സിറ്റിയുടെ വീഴ്ച്ചയെന്നും ഡീൻ എം കെ നാരായണന്‍ പറഞ്ഞു. സംഭവം നടന്ന 2024 ഫെബ്രുവരി 18ന് മുഖ്യമന്ത്രിയുടെ പരിപാടിക്ക് അസിസ്റ്റന്റ് വാർഡനൊപ്പം…

Read More

ജയ്‌പൂർ : രാജസ്ഥാനിൽ വിവിധയിടങ്ങളിൽ ഇടിമിന്നലേറ്റ് ആറ് പേർ മരിച്ചതായി അധികൃതർ അറിയിച്ചു . സംസ്ഥാനത്തുടനീളം ഇന്നലെ മഴയും ആലിപ്പഴ വർഷവും ഇടിമിന്നലും ജ്‌മീർ, ജയ്‌പൂർ, ഭരത്പൂർ, ഉദയ്‌പൂർ ഡിവിഷനുകളിൽ ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റും വീശിയതായാണ് റിപ്പോർട്ട്. സവായ് മധോപൂരിലെ ചൗത് കാ ബർവാഡ പൊലീസ് സ്റ്റേഷൻ പരിധിയിലെ വയലിൽ ജോലി ചെയ്യുന്നതിനിടെ ഇടിമിന്നലേറ്റ് ദമ്പതികൾ മരിച്ചതായി പൊലീസ് അറിയിച്ചു. രാജേന്ദ്ര മീണ (30), ഭാര്യ ജലേബി മീണ (28) എന്നിവരാണ് മരിച്ചത്. ഇതേ ജില്ലയിലെ തന്നെ ബൗൺലി മേഖലയിൽ ആടുകളെ മേയ്ക്കാൻ പോയ യുവാവും ഇടിമിന്നലേറ്റ് മരിച്ചു. ബൗൺലിയിലെ നന്തോടി ഗ്രാമത്തിലെ ധനലാൽ മീണയാണ് മരിച്ചത്. ഇയാളുടെ 30 ആടുകളും മിന്നലേറ്റ് ചത്തു. ദൗസയിൽ സ്‌കൂൾ വിദ്യാർഥിയും ബൈക്ക് യാത്രികനായ യുവാവും മരിച്ചു. ജയ്‌പൂർ ജില്ലയിലെ ചക്‌സു തഹസിൽ ദേവ്ഗാവിൽ ഒരു സ്ത്രീയും ഇടിമിന്നലേറ്റ് മരിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു സ്‌ത്രീയ്‌ക്ക് ഗുരുതരമായി…

Read More

ന്യൂ ഡൽഹി:ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയപാർട്ടികൾക്ക് കർശന നിർദ്ദേശങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ജാതി, മതം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിൽ വോട്ട് തേടരുതെന്ന് രാഷ്ട്രീയപാർട്ടികൾക്ക് കമ്മീഷൻ നിർദേശം നൽകി. വ്യാജപ്രസ്താവനകൾ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം, നേതാക്കളുടെ സ്വകാര്യജീവിതവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ പാടില്ല. ആരാധനാലയങ്ങൾ പ്രചാരണത്തിന് ഉപയോഗിക്കരുത് തുടങ്ങിയ നിർദ്ദേശങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ടുവച്ചു.മാതൃക പെരുമാറ്റ ചട്ടം പ്രത്യക്ഷമായോ പരോക്ഷമായോ ലംഘിക്കുന്നവർക്ക് എതിരെ കർശന നടപടി ഉണ്ടാകുമെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകി. മാതൃകാപെരുമാറ്റച്ചട്ട ലംഘനം ഒരുതരത്തിലും അനുവദിക്കില്ല. ക്ഷേത്രങ്ങള്‍, പള്ളികള്‍, ചര്‍ച്ചുകള്‍, ഗുരുദ്വാരകള്‍ തുടങ്ങി ഒരു തരത്തിലുള്ള ആരാധനാലയങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പുറത്തിറക്കിയ നിര്‍ദേശത്തിലുണ്ട്.

Read More

ആലപ്പുഴ:കർഷകരുടെ പ്രശ്നങ്ങളെ കുറിച്ച് സർക്കാരിന് വ്യക്തമായ ധാരണയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ കർഷകപക്ഷത്താണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ നവകേരള സദസിന്റെ ഭാഗമായി നടന്ന കർഷകരുമായുള്ള മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നെല്ല് സംഭരണം , കാർഷിക ഉത്പന്നങ്ങൾക്ക് ന്യായമായ വില തുടങ്ങിയ പ്രശ്നങ്ങളെപ്പറ്റി സർക്കാരിന് ധാരണയുണ്ട്. സർക്കാർ പരിമിതികളിൽ നിന്നാണ് കർഷകർക്ക് വേണ്ടി പലതും ചെയ്യുന്നത്. അത് കർഷകർക്ക് തന്നെ ബോധ്യമുള്ളതാണ്. കാർഷിക ഇൻഷുറൻസ് ന്യായമായ ആവശ്യമാണ്. സംസ്ഥാന സർക്കാർ പടിപടിയായി കാര്യങ്ങൾ ചെയ്യാൻ തയ്യാറാണ്. നെല്ല് സംഭരണ വിഷയം ഗൗരവമായി ചർച്ച ചെയ്ത് പരിഹാരം കണ്ടെത്തിയതാണ്. സഹകരണ സംവിധാനങ്ങൾ വഴി നെല്ല് സംഭരിക്കാൻ ആലോച്ചിരുന്നു. എന്നാൽ ചില പ്രശ്നങ്ങൾ കാരണം നടന്നില്ല. ഭാവിയിൽ സഹകരണമേഖല വഴി നെല്ല് സംഭരണം നടത്താൻ ശ്രമിക്കും. പ്രതിസന്ധികൾ വരുമ്പോൾ പ്രതിസന്ധികളെ അവസരങ്ങളാക്കി മൂന്നേറാൻ ആണ് ശ്രമികേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Read More

വയനാട്: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകർ നടത്തിയ സമരം സംഘര്‍ശത്തിൽ കലാശിച്ചു . സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതിഷേധിച്ച് പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലേക്ക് ഇന്ന് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം. പ്രതികളെ സംരക്ഷിക്കുന്നെന്നും പോലീസ് നിഷ്‌ക്രിയത്വം കാണിക്കുന്നു എന്നും ആരോപിച്ച് കോണ്‍ഗ്രസിന്റെ വയനാട് ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. കോളേജിന്റെ പ്രവേശന കവാടത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് തടഞ്ഞതോടെയായിരുന്നു സംഘർഷം . തുടര്‍ന്ന് പോലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളും നടന്നു. വനിതകള്‍ ഉള്‍പ്പെട്ട നൂറോളം വരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തിയത്.പോലീസ് ഇവിടെ ബാരിക്കേഡ് തീര്‍ത്തിരുന്നു. ഇത് തള്ളിമാറ്റാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചു. ഇന്നലെ തന്നെ പോലീസിന്റെ അന്വേഷണത്തില്‍ കോണ്‍ഗ്രസ് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഹോസ്റ്റല്‍ നടുമുറ്റത്തെ ആള്‍ക്കൂട്ട വിചാരണയെ ആരും ചോദ്യം ചെയ്തിരുന്നില്ല. ഇതെല്ലാം ഉണ്ടാക്കിയ കടുത്ത മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. ഇക്കഴിഞ്ഞ 18നാണ് സിദ്ധാര്‍ത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ ആത്മഹത്യ…

Read More