- മുതലപ്പൊഴിയിൽ ഡ്രഡ്ജിങ് പുനരാരംഭിച്ചു
- കോഴിക്കോട് തീപിടിത്തം: ഇന്ന് വിദഗ്ധ പരിശോധന
- കരുതിയിരിക്കുക : മഴ നേരത്തെ എത്താം
- കോഴിക്കോട് ഷോപ്പിങ് കോംപ്ലക്സിലെ അഗ്നിബാധ;പുകയില്‍ മുങ്ങി കോഴിക്കോട് നഗരം
- വിവാ ഇല് പാപ്പാ….ലിയോ പതിനാലാമന്‍ പുതിയ പാപ്പയായി ചുമതലയേറ്റു
- സമുദായശക്തി തെളിയിച്ച് കെഎൽസിഎ ജില്ലാ കൺവെൻഷൻ
- വലിയ കുടുംബങ്ങളുടെ സംഗമം നടത്തി
- സഭയുടെ കരുതലിന്റെ മുഖമായി സ്നേഹാർദ്രം ഭിന്നശേഷി സംഗമം
Author: admin
മുനമ്പം: മുനമ്പം ഭൂപ്രശ്നം ജനാധിപത്യത്തിൻ്റെ നെടുംതൂണുകളായ ലെജിസ്ലേച്ചറിൻ്റെയും എക്സിക്യൂട്ടി വിൻ്റെയും ജുഡീഷ്യറിയുടെയും അപചയമെന്ന് കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ . സ്വന്തം ഭൂമിയുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടാൻ തീരദേശ ജനത നടത്തുന്ന റിലേ നിരാഹാര സത്യാഗ്രഹത്തിൻ്റെ പതിനെട്ടാം ദിനത്തിൽ അവരെ സന്ദർശിക്കുകയായിരുന്നു ബിഷപ്പ് . ജനാധിപത്യത്തിൻ്റെ കാവലാളാകേണ്ട മുഖ്യധാര മാധ്യമങ്ങൾ ഈ പ്രശ്നം തമസ്ക്കരിക്കുമ്പോൾ അവയും അപചയത്തിൻ്റെ പാതയിലാണെന്നും ബിഷപ്പ് പ്രസ്താവിച്ചു. മുനമ്പം ജനതക്ക് നീതി കിട്ടുവോളം താനും കോട്ടപ്പുറം രൂപതയും മുനമ്പം ജനത്തോടൊപ്പമുണ്ടാകുമെന്ന് ബിഷപ്പ് ഉറപ്പ് നല്കി. നിരാഹാര സമരം പത്തൊൻപതാം ദിനത്തിലേക്ക് പ്രവേശിച്ചു. പതിനെട്ടാം ദിനത്തിൽ രതി അംബുജാക്ഷൻ,ഷൈനി മാർട്ടിൻ,ജൂഡി ആന്റണി,ഷീബ ടോമി,ജെസി ബേബി,മോളി റോക്കി,സിന്ധു ഹരിദാസ്,മേരി ജോസി, സൗമി വേണു,ഗ്രേയ്സി ജോയി,ബിന ഷാജൻ,ജൂഡി ആൻറണി എന്നിവർ നിരഹാരമനുഷ്ഠിച്ചു. കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ, ചാൻസലർ ഫാ ഷാബു കുന്നത്തൂർ, ഫാ. അജയ് കൈതത്തറ,കൊല്ലം രൂപത വൈദീകൻ ഫാ. റൊമാൻസ്…
വടക്കൻ ആഫ്രിക്കൻ രാജ്യമായ ഘാനയിൽ ഉണ്ടായ വംശീയ കലാപത്തിൽ ഇരുപത് പേർ കൊല്ലപ്പെട്ടു. അപ്പർ ഈസ്റ്റ് റീജിയണിലെ ബവ്കുവിലാണ് സംഘർഷമുണ്ടായത്. ഒക്ടോബർ ഇരുപത്തിനാലിന് തുടങ്ങിയ സംഘർഷത്തിന് ഇപ്പോഴും അയവില്ല. സംഘട്ടനത്തിൽ ഉൾപ്പെട്ട ഒരു വിഭാഗം 11 വയസ്സുകാരിയെ കൊലപ്പെടുത്തിയതിനെ തുടർന്നാണ് അക്രമാസക്തമായ സംഘർഷം ആരംഭിച്ചത്. കഴിഞ്ഞ ഞായറാഴ്ച വാലെവാലെയ്ക്ക് സമീപമുള്ള ബോൾഗതംഗ-തമലെ ഹൈവേയിൽ നടന്ന ആക്രമണവുമായി ഈ സംഭവത്തിന് ബന്ധമുണ്ട് എന്നാണ് ഇപ്പോൾ ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.അജ്ഞാതരായ തോക്കുധാരികൾ റോഡ് തടയുകയും യാത്രക്കാർക്ക് നേരെ വെടിയുതിർക്കുകയും എട്ട് പേരെ കൊല്ലുകയും ചെയ്യുകയായിരുന്നുവെന്നാണ് വിവരം. ഇവർ നിരവധി വാഹനങ്ങൾക്ക് തീയിടുകയും ചെയ്‌തു. സംഘർഷത്തെ തുടർന്ന് സാമൂഹ്യപ്രവർത്തകർ ഉൾപ്പെടെ നിരവധി പേർ നഗരത്തിൽ പലായനം ചെയ്തതായാണ് വിവരം.സംഘർഷം രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത് നഗരത്തിൽ പൊലീസിനെയും സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്. സ്‌കൂളുകൾ, ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ, മറ്റ് സർക്കാർ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെയുള്ള പൊതു സൗകര്യങ്ങൾ ഇപ്പോൾ പ്രവർത്തന രഹിതമാണ്.
ന്യൂഡൽഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് തടയാന്‍ കൂടുതല്‍ കർശന നടപടികളുമായി കേന്ദ്രസർക്കാർ .ഇതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നതതല സമിതി രൂപീകരിച്ചു. ആഭ്യന്തര സുരക്ഷാ സെക്രട്ടറിയുടെ മേൽനോട്ടത്തിലാണ് സമിതി പ്രവർത്തിക്കുക. കുറ്റകൃത്യങ്ങൾ സംഘത്തെ അറിയിക്കാൻ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനെതിരേ പ്രചാരണ പരിപാടികള്‍ തുടങ്ങാനും തീരുമാനമായി. ഈ വർഷം ഇതുവരെ 6,000 ത്തിലധികം ഡിജിറ്റൽ അറസ്റ്റ് പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മയക്കുമരുന്ന്, കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ വ്യാജമായി ചമച്ചാണ് തട്ടിപ്പുകൾ നടത്തുന്നത്. കേസിൽ പ്രതിചേർക്കപ്പെട്ടെന്ന് ലക്ഷ്യമിടുന്ന വ്യക്തികളെ അറിയിച്ചാണ് സംഘം പണം തട്ടുക. തട്ടിപ്പ് വ്യാപകമാകുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതിനെതിരേ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഡിജിറ്റൽ അറസ്റ്റ് എന്നത് നിയമത്തിൽ ഇല്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
കൊച്ചി: ചൂരൽമല- മുണ്ടക്കൈ ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ഹൈക്കോടതിയിൽ അമിക്കസ് ക്യൂറി. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും റിപ്പോർട്ടിൽ അമിക്കസ് ക്യൂറി പറയുന്നു. ഇവയ്ക്ക് പുറമെ പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ പാരാമെട്രിക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്നും അമിക്കസ് ക്യൂറി അഭിപ്രായപ്പെട്ടു. ഈ പദ്ധതിയിൽ സ്വകാര്യ മേഖലയെയും സഹകരിപ്പിക്കാമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ നാഗാലാന്‍ഡ് മാതൃകയില്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കണമെന്നും അമികസ് ക്യൂറി റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നതിൽ രണ്ടാഴ്ചക്കകം തീരുമാനമുണ്ടാകുമെന്നാണ് കേന്ദ്രസർക്കാർ വാദം. ഇക്കാര്യം ചർച്ച ചെയ്യാൻ യോഗം ഉടൻ ചേരുമെന്നും റോഡുകളുടെ പുനർനിർമ്മാണം അടക്കമുള്ള അക്കാര്യങ്ങളിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും കേന്ദ്രസർക്കാരിന്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ വാദിച്ചു.
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തന സമയത്ത് വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകളും സാംസ്‌കാരിക പരിപാടികളും വിലക്കി സര്‍ക്കാര്‍. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ഇക്കാര്യങ്ങള്‍ സ്ഥാപന മേലധികാരികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഭരണപരിഷ്‌കാര വകുപ്പിന്റെ ഉത്തരവിലുണ്ട്. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിനായി സ്‌പെഷ്യല്‍ സെക്രട്ടറി വീണ എന്‍ മാധവനാണ് ഉത്തരവ് പുറത്തിറക്കിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കും അനുസൃതമല്ലാതെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാകുന്ന രീതിയില്‍ ഓഫീസുകളില്‍ കള്‍ച്ചറല്‍ ഫോറങ്ങള്‍ നടക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടെന്ന് ഉത്തരവില്‍ പറയുന്നു.
കൊച്ചി : സൂപ്പർ ലീഗ് കേരള ഫുട്ബാളിൽ തൃശൂർ മാജിക് എഫ്സിക്ക് തോൽവിയോടെ മടക്കം. സെമി കാണാതെ നേരത്തെ തന്നെ പുറത്തായ തൃശൂർ ലീഗിലെ അവസാന മത്സരത്തിൽ ഫോഴ്‌സ കൊച്ചിയോട് ഒരു ഗോളിന് പരാജയപ്പെട്ടു. കൊച്ചി സെമി ഉറപ്പിച്ചിരുന്നു. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ബ്രസീല്‍ താരം ദോറിയല്‍ടണ്‍ ഗോമസാണ് കൊച്ചിയുടെ വിജയഗോള്‍ നേടിയത്. കൊച്ചിയുടെ അവസാന അങ്കമായിരുന്നു. ഗോൾകീപ്പർ വി വി പ്രതീഷാണ് പലപ്പോഴും തൃശൂരിൻറെ രക്ഷയ്‌ക്കെത്തിയത്. 81-ാം മിനിറ്റിലാണ് മത്സരത്തിലെ ഏകഗോൾ. നാളെ കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ കണ്ണൂർ വാരിയേഴ്‌സും കാലിക്കറ്റ് എഫ്സിയും ഏറ്റുമുട്ടും.
തിരുവനന്തപുരം: ഒളിമ്പിക്സ് ഹോക്കിയിൽ രണ്ടാം തവണയും വെങ്കലമെഡൽ നേട്ടം കൈവരിച്ച പി ആർ ശ്രീജേഷിന് ഇന്ന് സംസ്ഥാന സർക്കാരിന്റെ സ്വീകരണം. തിരുവനന്തപുരം വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വൈകിട്ട് നാലിന് സംഘടിപ്പിക്കുന്ന സ്വീകരണ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മാനവീയം വീഥിയുടെ പരിസരത്തു നിന്ന് ശ്രീജേഷിനെ സ്വീകരിച്ച് തുറന്ന ജീപ്പിലാണ് ഇൻഡോർ സ്റ്റേഡിയത്തിലേക്ക് ആനയിക്കുക. ചടങ്ങിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച രണ്ടുകോടി രൂപ പാരിതോഷികം സമ്മാനിക്കും. മന്ത്രിമാരായ വി അബ്ദുറഹിമാൻ, വി ശിവൻകുട്ടി, അന്താരാഷ്ട്ര, ദേശീയ കായികതാരങ്ങൾ തുടങ്ങിയവരും പങ്കെടുക്കും.
ടിയാങ്കോങ്: രാജ്യത്തെ ഏക വനിതാ ബഹിരാകാശ ഫ്ലൈറ്റ് എഞ്ചിനീയർ ഉൾപ്പെടെ മൂന്ന് ബഹിരാകാശയാത്രികരെ നിലയത്തിലേക്ക് അയച്ച് ചൈന. ബുധനാഴ്ച പുലർച്ചെയാണ് ചൈനയുടെ ടിയാങ്കോങ് ബഹിരാകാശ നിലയത്തിലേക്ക് ഇവർ പുറപ്പെട്ടത്. 2030-ഓടെ ചന്ദ്രനിൽ ബഹിരാകാശയാത്രികരെ എത്തിക്കുകയെന്ന സ്വപ്ന പദ്ധതിയുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ഇവർ നടത്തും. വടക്കുപടിഞ്ഞാറൻ ചൈനയിലെ ജിയുക്വാൻ സാറ്റലൈറ്റ് ലോഞ്ച് സെൻ്ററിൽ നിന്ന് പ്രാദേശിക സമയം പുലർച്ചെ 4:27ന് മൂന്ന് ബഹിരാകാശ പര്യവേക്ഷകരുമായി ഷെൻഷൗ-19 ദൗത്യം പുറപ്പെട്ടതായി ദേശീയ വാർത്താ ഏജൻസി സിൻഹുവയും ദേശീയ ബ്രോഡ്കാസ്റ്റർ സിസിടിവിയും റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ഏക വനിതാ ബഹിരാകാശ എഞ്ചിനീയർ വാങ് ഹാവോസ് (34) ക്രൂ അംഗമാണ്.വിക്ഷേപണം സമ്പൂർണ വിജയമായെന്ന് ചൈന അറിയിച്ചു.
തിരുവനന്തപുരം | അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അവസരം നല്‍കുന്നതിന്റെ ഭാഗമായി പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടികയുടെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 2025 ജനുവരി ഒന്ന് യോഗ്യതാ തീയതിയായുള്ള കരട് പട്ടികയാണ് പ്രസിദ്ധീകരിച്ചത്. അതേസമയം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഒമ്പത് നിയമസഭാ നിയോജക മണ്ഡലങ്ങളെ പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റില്‍ (www.ceo.kerala.gov.in) കരട് വോട്ടര്‍ പട്ടിക വിവരങ്ങള്‍ ലഭ്യമാണ്. കൂടാതെ സൂക്ഷ്മ പരിശോധനകള്‍ക്കായി താലൂക്ക് ഓഫീസുകളിലും, വില്ലേജ് ഓഫീസുകളിലും, ബൂത്ത് ലെവല്‍ ഓഫീസറുടെ കൈവശവും കരട് വോട്ടര്‍ പട്ടിക ലഭ്യമാക്കിയിട്ടുണ്ട്. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് താലൂക്ക് ഓഫീസുകളില്‍ നിന്ന് വോട്ടര്‍ പട്ടിക കൈപ്പറ്റി സൂക്ഷ്മ പരിശോധന നടത്താന്‍ അവസരമൊരുക്കിയിട്ടുണ്ട്. കരട് പട്ടികയിന്‍മേലുള്ള ആക്ഷേപങ്ങളും അവകാശവാദങ്ങളും നവംബര്‍ 28 വരെ സമര്‍പ്പിക്കാമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പ്രണബ് ജ്യോതിനാഥ് അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ പുതുതായി പേര്…
കണ്ണൂർ: റിമാൻഡിലായ പിപി ദിവ്യ ഇന്ന് ജാമ്യ ഹർജി നൽകും. തലശേരി സെഷന്‍സ് കോടതിയിലാണ് ജാമ്യ ഹര്‍ജി നല്‍കുക. രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. അതേസമയം ദിവ്യയുടെ ജാമ്യാപേക്ഷ എതിർക്കുമെന്ന് നവീൻ ബാബുവിന്റെ കുടുംബം വ്യക്തമാക്കി. ജാമ്യാപേക്ഷയിൽ നവീന്റെ ഭാര്യ മജ്ഞുഷ കക്ഷി ചേരും. തന്നെ ക്ഷണിച്ചിട്ടാണ് നവീൻ ബാബുവിന് യാത്രയയപ്പ് നൽകിയ യോഗത്തിൽ എത്തിയതെന്ന ദിവ്യയുടെ വാദം കോടതി തള്ളി. കരുതിക്കൂട്ടി വിഡിയോ ചിത്രീകരിക്കാൻ പദ്ധതിയിട്ടതും പ്രചരിപ്പിച്ചതും നവീനെ മേലുദ്യോഗസ്ഥര്‍ക്കും സഹപ്രവർത്തകർക്കും മുൻപിൽ അപമാനിക്കാനുള്ള ഉദ്ദേശ്യത്തോടെയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യ ഹർജി തള്ളിയതിന് പിന്നാലെയാണ് പി പി ദിവ്യ കീഴടങ്ങിയത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.