Author: admin

ന്യൂ​ഡ​ൽ​ഹി: ചെങ്കടലിലെ ഏദന്‍ കടലിടുക്കില്‍ ക്രൂയിസ് കപ്പലിനെതിരെ ഹൂതി വിഭാഗം നടത്തിയ ഷെല്ലാക്രമണത്തില്‍ 3 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഒരു മലയാളി ഉള്ളതായി സൂചനയുണ്ട്. ആദ്യമായാണ് ചെങ്കടലിലെ ആക്രമണത്തില്‍ മരണം സംഭവിക്കുന്നത്. ഗാസയോടുള്ള ഐക്യദാര്‍ഢ്യമാണ് ആക്രമണമെന്ന് ഹൂതി നേതൃത്വം പ്രതികരിച്ചു. ഗ്രീ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ട്രൂ ​കോ​ണ്‍​ഫി​ഡ​ന്‍​സ് എ​ന്ന ക​പ്പ​ലാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ക​രീ​ബി​യ​ന്‍ രാ​ജ്യ​മാ​യ ബാ​ര്‍​ബ​ഡോ​സി​നു വേ​ണ്ടി സ​ര്‍​വീ​സ് ന​ട​ത്തു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ക​പ്പ​ലി​ന് കാ​ര്യ​മാ​യ കേ​ടു​പാ​ട് സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഹൂ​തി​ക​ൾ ഏ​റ്റെ​ടു​ത്തു. അതേസമയം, കൊല്ലപ്പെട്ട മലയാളിയെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.

Read More

തിരുവനന്തപുരം: വന്യജീവിആക്രമണം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതോടെ കേന്ദ്ര നിയമങ്ങൾ മറികടക്കാനാകുമെന്ന് സർക്കാർ വിലയിരുത്തൽ. അടിയന്തര സാഹചര്യങ്ങളിൽ വന്യജീവികളെ വെടിവെക്കുന്നതിനുള്ള ഉത്തരവ് ഇറക്കാൻ ദുരന്ത നിവാരണ അതോറിറ്റിക്കും‌ ഇതുവഴി അധികാരം ഉണ്ടാകും. ഇത് സംബന്ധിച്ച മാർഗനിർദേശങ്ങൾ തയ്യാറാക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സമിതി ഉടൻ യോഗം ചേരും. സംസ്ഥാനത്തെ വന്യജീവി ആക്രമണങ്ങൾ ലഘൂകരിക്കുന്നതിലെ പ്രധാന തടസം കേന്ദ്ര നിയമങ്ങളാണ് . ഇത് മറികടക്കാൻ ലക്ഷ്യമിട്ടാണ് മനുഷ്യ-വന്യജീവി സംഘർഷത്തെ മന്ത്രിസഭ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത്. സംസ്ഥാന-ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുടെ സവിശേഷമായ അധികാരത്തെ വന്യജീവി സംഘർഷങ്ങളിൽ ഉപയോഗപ്പെടുത്താമെന്ന് സർക്കാർ കരുതുന്നു. ദുരന്ത നിവാരണ അതോറിറ്റികൾക്ക് ഏത് നിയമത്തിന് മുകളിലും ഉത്തരവിടാനാകും. നിലവിലെ നിയമങ്ങൾ ഭേദഗതി ചെയ്യണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടാനുള്ള അധികാരവും ദുരന്ത നിവാരണ അതോറിറ്റികൾക്ക് ഉണ്ട്. ദുരന്ത നിവാരണ അതോറിറ്റികളുടെ വിപുലമായ മുന്നറിയിപ്പ് സംവിധാനവും വന്യജീവി ആക്രമണങ്ങളിൽ സർക്കാർ ഉപയോഗിക്കും.

Read More

പിറവം: പിറവത്ത് പേപ്പതിക്ക് സമീപം മണ്ണിടിഞ്ഞുവീണ് മൂന്ന് തൊഴിലാളികൾ മരിച്ചു. മരിച്ച മൂന്നുപേരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തു. ഫയർഫോഴ്സും പോലീസും നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് മണ്ണിനടിയിൽ പെട്ട് മരിച്ചവരെ പുറത്തെടുത്തത്. ഇതരസംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. വീടിന് സമീപം മതിൽ കെട്ടുമ്പോഴായിരുന്നു മണ്ണിടിഞ്ഞ് വീണ് അപകടം സംഭവിച്ചത്. ഇതിനിടെ പിറവത്ത് മണ്ണിടിഞ്ഞ് അതിഥി തൊഴിലാളികൾ മരിക്കാൻ ഇടയായ സംഭവത്തിൽ ഉടൻ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ തൊഴിലും നൈപുണ്യവും പൊതു വിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി എറണാകുളം ജില്ലാ ലേബർ ഓഫീസർക്ക് നിർദ്ദേശം നൽകി. മരണമടഞ്ഞവരുടെ മൃതദേഹം നാട്ടിൽ എത്തിക്കാൻ വേണ്ട എല്ലാ സജ്ജീകരണങ്ങളും ഏർപ്പാടാക്കാനും മന്ത്രി ജില്ലാ ലേബർ ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Read More

നി​ല​മ്പു​ർ: മ​ല​പ്പു​റ​ത്ത് കാ​ട്ടു​പ​ന്നി ഓ​ട്ടോ​റി​ക്ഷയ്ക്ക് കു​റു​കേ ചാ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന് വാഹനം നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു. കാ​ര​ക്കു​ന്നം പ​ഴേ​ടം ത​ടി​യ​മ്പു​റ​ത്ത് ഷ​ഫീ​ക്കാ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി കാ​ര​ക്കു​ന്നം ആ​ലു​ങ്ക​ലി​ലാ​ണ് സം​ഭ​വം. അ​പ്ര​തീ​ക്ഷി​ത​മാ​യി കാ​ട്ടു​പ​ന്നി കു​റു​കേ ചാ​ടി​യ​പ്പോ​ൾ പെ​ട്ടെ​ന്ന് ബ്രേ​ക്കി​ട്ട​താ​ണ് അ​പ​ക​ട​കാ​ര​ണം. ഉ​ട​ൻ​ത​ന്നെ നാ​ട്ടു​കാ​ർ ഷ​ഫീ​ഖി​നെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

Read More

കെ​യ്‌​റോ: അ​മേ​രി​ക്ക​യു​ടെ ര​ണ്ട് യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ ചെ​ങ്ക​ട​ലി​ൽ യെ​മ​നി​ലെ ഹൂ​തി വി​മ​ത​ർ ആ​ക്ര​മ​ണം ന​ട​ത്തി. യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ സൈ​നി​ക ഓ​പ്പ​റേ​ഷ​ൻ ന​ട​ത്തി​യ വി​വ​രം ഹൂ​തി വി​മ​ത ഗ്രൂ​പ്പി​ന്‍റെ സൈ​നി​ക വ​ക്താ​വ് യ​ഹി​യ സ​രി​യ ആ​ണ് വെളിപ്പെടുത്തിയത് . ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മേ​രി​ക്ക പ്ര​തി​ക​ര​ണ​മൊ​ന്നും ന​ട​ത്തി​യി​ട്ടി​ല്ല. അ​തേ​സ​മ​യം, ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം വ​ർ​ധി​ച്ച്‌വരുന്നത് അ​ന്താ​രാ​ഷ്‌​ട്ര ഗ​താ​ഗ​ത​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ആ​ക്ര​മ​ണം ഒ​ഴി​വാ​ക്കാ​ൻ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ചു​റ്റി​യു​ള്ള ദൈ​ർ​ഘ്യ​മേ​റി​യ​തും ചെ​ല​വേ​റി​യ​തു​മാ​യ ക​ട​ൽ​മാ​ർ​ഗ​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ൻ പ​ല ക​മ്പ​നി​ക​ളും ഇ​പ്പോ​ൾ നി​ർ​ബ​ന്ധി​ത​രാ​യി​രി​ക്കു​ക​യാ​ണ്. ഇ​സ്ര​യേ​ൽ-​ഹ​മാ​സ് ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഹ​മാ​സി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ടാ​ണ് ന​വം​ബ​ർ പ​കു​തി മു​ത​ൽ ഇ​തു​വ​ഴി പോ​കു​ന്ന ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ ഹൂ​തി വി​മ​ത​ർ ആ​ക്ര​മ​ണം ആ​രം​ഭി​ച്ച​ത്.

Read More

വയനാട് :പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ത്ഥന്‍റെ മരണം വലിയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയ സാഹചര്യത്തിൽ ഒട്ടേറെ മാറ്റങ്ങള്‍ നടപ്പിലാക്കാൻ തീരുമാനം . ഹോസ്റ്റലിൽ ഇനി മുതൽ നാല് വാർഡന്മാർ ഉണ്ടാകും. മൂന്ന് നിലകൾ ഉള്ള ഹോസ്റ്റലിൽ ഓരോ നിലയിലും ചുമതലക്കാരെ നിയോഗിക്കും. ഒരു അസിസ്റ്റന്‍റ് വാർഡന് ഹോസ്റ്റലിന്‍റെ മുഴുവൻ ചുമതലയും നല്‍കും. ഇതിനെല്ലാം പുറമെ ഹോസ്റ്റലില്‍ സിസിടിവി ക്യാമറയും സ്ഥാപിക്കും. വര്‍ഷം തോറും ചുമതലക്കാരെ മാറ്റാനും തീരുമാനമായിട്ടുണ്ട്. സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് കോളേജ് ഡീൻ എം കെ നാരായണനെയും അസി. വാര്‍ഡൻ ഡോ. കാന്തനാഥനെയും ഇന്നലെ വൈസ് ചാൻസലര്‍ സസ്പെൻഡ് ചെയ്തിരുന്നു. ഇരുവരും നല്‍കിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് സസ്പെൻഷൻ നല്‍കിയത്. നേരത്തെ തന്നെ യൂണിവേഴ്സിറ്റി വിസിയെ ഗവര്‍ണര്‍ സസ്പെൻഡ് ചെയ്തിരുന്നു.

Read More

ന്യൂ ഡൽഹി:കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്രനടപടിക്കെതിരെ കേരളം സമർപ്പിച്ച ഹർജി സുപ്രിംകോടതിയിൽ. സംസ്ഥാനത്തിന് വേണ്ടി മുതിർന്ന അഭിഭാഷകനായ കപിൽ സിബൽ ഹാജരാകും. ഇന്നും നാളെയും ഹരജിയിൽ വിശദമായ വാദം കേൾക്കും.ഹർജി പിന്‍വലിക്കാന്‍ സമവായ ചര്‍ച്ചയില്‍ കേന്ദ്രം ഉപാധിവെച്ചതായി കേരളം അറിയിച്ച ശേഷമാണ് അന്തിമ വാദം ഇന്ന് തുടങ്ങാൻ തീരുമാനിച്ചത്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള സംസ്ഥാനത്തിന്‍റെ ആവശ്യങ്ങള്‍ കേന്ദ്രം നിരസിസിച്ചെന്ന വാദമാണ് കേരളം മുന്നോട്ട് വയ്ക്കുക. നിയമപ്രകാരം ലഭ്യമാകേണ്ടതിനപ്പുറം ഒന്നും കേന്ദ്ര സര്‍ക്കാരിനോട് ചോദിക്കുന്നില്ല. സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാന്‍ കേന്ദ്രത്തിന് അധികാരമുണ്ടെന്ന് കേരളം അറിയിക്കും. വായ്പാ പരിധി നിലനിർത്താൻ കോടതി ഇടപെടണം എന്നാണ് കേരളത്തിന്‍റെ ആവശ്യം. സമവായ ചര്‍ച്ചയും സുപ്രിംകോടതിയിലെ കേസും ഒരുമിച്ച് പോവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി വിശ്വനാഥന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ആണ് സുപ്രിംകോടതിയിൽ കേസ് പരിഗണിക്കുന്നത്.

Read More